വമ്പന്‍ കരുനീക്കം! നാടാകെ പുത്തന്‍ ഷോറൂമുകള്‍ തുറക്കാന്‍ ടാറ്റ; കാരണമറിയാമോ?

ഇലക്ട്രിക് വാഹന വിപണി വളരുന്നതിനൊപ്പം തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതില്‍ മിടുക്കരാണ് ടാറ്റ മോട്ടോര്‍സ്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഒരു പ്രത്യേക ബ്രാന്‍ഡ് തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ടാറ്റയിപ്പോള്‍. ടാറ്റ.ഇവി (TATA.ev) ആണിപ്പോള്‍ പിറവികൊണ്ടിരിക്കുന്നത്. ടാറ്റയുടെ പുതിയ ബ്രാന്‍ഡിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.

ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മാണ കമ്പനികളിലൊന്നാണ് ടാറ്റ. വര്‍ഷങ്ങളായി കാര്‍ വില്‍പ്പനയില്‍ മുന്‍പന്തിയിലുള്ള ടാറ്റ മാരുതി സുസുക്കിക്കും ഹ്യുണ്ടായിക്കും ശേഷം മൂന്നാം സ്ഥാനത്താണിപ്പോള്‍. എന്നാല്‍ ഇലക്ട്രിക് വാഹന സെഗ്‌മെന്റിലേക്ക് വന്നാല്‍ ടാറ്റയാണ് ഒന്നാമന്‍. ഇലക്ട്രിക് കാറുകളുടെ വിപുലമായ ശ്രേണിയാണ് ടാറ്റക്കുള്ളത്. വിവിധ പ്രൈസ് പോയിന്റുകളില്‍ ഇലക്ട്രിക് കാറുകള്‍ ലഭ്യമായതിനാല്‍ ഇവക്ക് ജനങ്ങള്‍ക്കിടയില്‍ നല്ല ഡിമാന്‍ഡ് ആണുള്ളത്.

tata electric mobility new brand identity

നിലവില്‍ ടാറ്റ തങ്ങളുടെ കാര്‍ ബ്രാന്‍ഡിന് കീഴില്‍ തന്നെയാണ് ഇലക്ട്രിക് കാറുകളും വില്‍ക്കുന്നത്. ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഒരു പ്രത്യേക ബ്രാന്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. ടാറ്റ.ഇവി എന്ന ഈ ബ്രാന്‍ഡിന് കീഴില്‍ ആയിരിക്കും കമ്പനി ഇനി ഇലക്ട്രിക് കാറുകള്‍ വിപണിയില്‍ എത്തിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ബ്രാന്‍ഡിന്റെ പ്രത്യേക ഷോറൂമുകളും സര്‍വീസ് സെന്ററുകളും തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ഇത്തരത്തില്‍ ഒരു പ്രത്യേക ബ്രാന്‍ഡ് സൃഷ്ടിക്കുന്നതിലൂടെ ഇലക്ട്രിക് വാഹനം വാങ്ങാന്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്. ഒരൊറ്റ ഷോറൂമിലൂടെ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം തിരഞ്ഞെടുക്കാന്‍ സാധിക്കുന്നത് ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വൈവിധ്യമാര്‍ന്ന ഓപ്ഷനുകള്‍ നല്‍കുമെന്നാണ് ടാറ്റ പറയുന്നത്.

tata electric mobility new brand identity

ഇന്ത്യയില്‍ നിലവില്‍ ഇവി വിപണി വിഹിതത്തിന്റെ സിംഹഭാഗവും കൈയ്യടക്കി വെച്ചിരിക്കുന്നത് ടാറ്റ മോട്ടോര്‍സാണ്. കുറച്ച് കൂടി വിശദമായി പറഞ്ഞാല്‍ രാജ്യത്ത് വില്‍ക്കുന്ന 100 ഇലക്ട്രിക് കാറുകളില്‍ 70 എണ്ണവും ടാറ്റയുടേതാണെന്ന്. ഇലക്ട്രിക് എസ്‌യുവിയായ നെക്‌സോണ്‍ ആണ് ബെസ്റ്റ് സെല്ലര്‍. ഏറ്റവും അവസാനം അവതരിപ്പിച്ച ടിയാഗോ ഇവിയും വില്‍പ്പനയില്‍ മികച്ച സംഭാവന നല്‍കുന്നു. സമീപമാസങ്ങളില്‍ പഞ്ച് ഇവി കൂടി എത്തുന്നതോടെ വില്‍പ്പന പൊടിപൊടിക്കാനാകുമെന്നാണ് പ്രതീക്ഷ.

പുതിയ ഇവി ബ്രാന്‍ഡിലേക്കുള്ള മാറ്റം ഘട്ടംഘട്ടമായി മാത്രമായിരിക്കും നടപ്പാക്കുക. നിലവിലെ സാഹചര്യത്തില്‍ ടാറ്റ ഷോറൂമുകളില്‍ തന്നെ ആയിരിക്കും ടാറ്റ ഇവികള്‍ വില്‍ക്കുക. എന്നാല്‍ ഷോറൂമുകള്‍ ക്രമേണ അവതരിപ്പിക്കുന്നതോടെ വില്‍പ്പന ഇവി ഷോറൂമുകളിലേക്ക് മാത്രമായി മാറുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ ടാറ്റ ഇവി ബ്രാന്‍ഡിന് കീഴില്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ മാത്രം വില്‍ക്കാനാണ് ടാറ്റയുടെ തീരുമാനം. എന്നാല്‍ ഹൈബ്രിഡ് വാഹനങ്ങള്‍ ഈ ബ്രാന്‍ഡിന് കീഴില്‍ വരില്ല.

'ടാറ്റ.ഇവിയുമായി ഞങ്ങള്‍ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കാന്‍ പോകുകയാണ്. ഞങ്ങളുടെ പുതിയ ബ്രാന്‍ഡ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി സൃഷ്ടിച്ചതാണ്. ഇത് ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ നല്ല മാറ്റം കൊണ്ടുവരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഈട്, ഉപഭോക്താക്കളുമായുള്ള നല്ല ആശയവിനിമയം, സാങ്കേതികവിദ്യ എന്നിവയാണ് ടാറ്റ.ഇവി ബ്രാന്‍ഡിന്റെ പ്രധാന ലക്ഷ്യം. ഞങ്ങളുടെ പ്രൊഡക്ട് ആന്‍ഡ് സര്‍വീസ് ഗുണനിലവാരമുള്ള ഉപഭോക്തൃ അനുഭവം ലക്ഷ്യമിട്ടുള്ളതാണ്' ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി മാര്‍ക്കറ്റിംഗ്, സെയില്‍സ് ഹെഡ് വിവേക് ശ്രീവാസ്തവ പറഞ്ഞു.

ഇന്ത്യയില്‍ ഇവി വിപ്ലവത്തിന്റെ കൂടെ നടക്കുന്ന കമ്പനി ആയതിനാല്‍ തന്നെ മികച്ച വളര്‍ച്ച കൈവരിക്കാന്‍ ടാറ്റക്കായി. ഇന്ത്യയില്‍ ടാറ്റ വിപണി വിഹിതം കൈയ്യടക്കി വച്ചിരിക്കുന്നത് കണ്ട് പല ബ്രാന്‍ഡുകളും പുത്തന്‍ ഉല്‍പ്പന്നങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. മഹീന്ദ്ര സമീപകാലത്തായി ടാറ്റയെ താഴെ ഇറക്കാന്‍ ഉറച്ച് തന്നെയാണ് കരുനീക്കങ്ങള്‍ നടത്തുന്നത്.

XUV400 ഇലക്ട്രിക് എസ്‌യുവിയിലൂടെ നെക്‌സോണിന് ചെക്ക് വെക്കാന്‍ നോക്കിയെങ്കിലും അത് വേണ്ട വിധത്തില്‍ വിജയമായില്ല. എന്നാല്‍ ലൈനപ്പില്‍ ഒരുപിടി മോഡലുകള്‍ അണിനിരത്തി മഹീന്ദ്ര ഒരു വരവ് വരാന്‍ പോകുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം ഒരുമുഴം മുന്നേ എറിയുകയാണ് ടാറ്റ. ഇവികള്‍ക്കായി ഒരു ബ്രാന്‍ഡ് സൃഷ്ടിച്ച് വേറെ ഷോറൂമുകളും മറ്റും സ്ഥാപിക്കുന്ന ടാറ്റയുടെ പാത വൈകാതെ മറ്റ് കമ്പനികളും പിന്തുടര്‍ന്നേക്കും.

More from DriveSpark

Article Published On: Wednesday, August 30, 2023, 10:18 [IST]
English summary
Tata motors unveils tata ev new name for electric vehicle business
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X