മാരുതി ഇച്ചരേയും കൂടെ മൂക്കണം; നവംബറിൽ എസ്‌യുവി സെഗ്മെന്റ് പിടിച്ചടക്കി ടാറ്റയുടെ ചുണക്കുട്ടന്മാർ
2023 നവംബറിൽ, ഇന്ത്യൻ വാഹന വിപണി ഏകദേശം 3.34 ലക്ഷം പാസഞ്ചർ വാഹനങ്ങളുടെ റീടെയിൽ വിൽപ്പനയ്ക്ക് സാക്ഷ്യം വഹിച്ചു, ഇത് 2022 നവംബറിൽ രേഖപ്പെടുത്തിയ വിൽപ്പന കണക്കുകളുമായി താരതമ്യപ്പെടുമ്പോൾ 4.0 ശതമാനം വർധന രേഖപ്പെടുത്തി. എന്നിരുന്നാലും, 2023 ഒക്ടോബറിലെ വിൽപ്പനയുമായി മുട്ടിച്ച് നോക്കുമ്പോൾ ഇത് 14.3 ശതമാനത്തിന്റെ ഗണ്യമായ കുറവാണ്.
രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി, കമ്പനിയുടെ വിപണി വിഹിതത്തിൽ ഒരു ശതമാനം ഇടിവ് നേരിട്ടെങ്കിലും, വാർഷിക വിൽപ്പന കണക്കിൽ 1.3 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇതിനു വിപരീതമായി, ഹ്യുണ്ടായി മോട്ടോർ ഇന്ത്യ പ്രതിവർഷ വിൽപ്പനയിൽ 3.0 ശതമാനം വളർച്ച കൈവരിച്ചു.

എന്നാൽ പ്രതിമാസ വിൽപ്പനയിൽ 10 ശതമാനം ഇടിവുണ്ടായി. ഹ്യുണ്ടായിയും ടാറ്റ മോട്ടോർസും തമ്മിലുള്ള വിൽപനയിലെ ഗ്യാപ്പ് വെറും 3.5 യൂണിറ്റായി കുറഞ്ഞു എന്നതും ശ്രദ്ധേയമാണ്. 2023 നവംബറിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളുടെ ചാർട്ടുകളിൽ മുന്നിൽ നിൽക്കുന്നത് മാരുതി സുസുക്കിയുടെ വാഗൺആർ ഹാച്ച്ബാക്ക്, ഡിസയർ കോംപാക്റ്റ് സെഡാൻ, സ്വിഫ്റ്റ് ഹാച്ച്ബാക്ക് എന്നിവയാണ്.
ഇവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ഉറപ്പിക്കുന്നു. ഈ റാങ്കിംഗ് ലിസ്റ്റിൽ കൗതുകമുണർത്തിക്കൊണ്ട്, ടാറ്റയുടെ നെക്‌സോൺ സബ്‌കോംപാക്റ്റ് എസ്‌യുവിയും പഞ്ച് മൈക്രോ എസ്‌യുവിയും യഥാക്രമം 14,916 യൂണിറ്റുകളും 14,383 യൂണിറ്റുകളുടെ മൊത്ത വിൽപ്പനയുമായി നാലാമത്തെയും അഞ്ചാമത്തെയും സ്ഥാനങ്ങൾ കൈവശപ്പെടുത്തി. ഇരു മോഡലുകളും യഥാക്രമം 19 ശതമാനവും 18 ശതമാനവും വളർച്ചയോടെ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളായി വേറിട്ട് നിൽക്കുന്നു.

രണ്ട് മാസം മുമ്പ് മിഡ് ലൈഫ് അപ്‌ഡേറ്റ് ലഭിച്ച ടാറ്റ നെക്‌സോണിന് നിലവിൽ 8.10 ലക്ഷം മുതൽ 15.50 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില വരുന്നത്. കർവ്വ് കൂപ്പെ എസ്‌യുവി കൺസെപ്‌റ്റിൽ നിന്നാണ് ഡിസൈൻ പ്രചോദനം ലഭിക്കുന്നത്. സബ്‌കോംപാക്റ്റ് എസ്‌യുവി അതിന്റെ ഇന്റീരിയർ ലേയൗട്ടിൽ നിരവധി അപ്‌ഡേറ്റുകൾ അവതരിപ്പിക്കുന്നു.
10.25 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കണക്റ്റഡ് കാർ ടെക്നോളജി, 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജർ, എയർ പ്യൂരിഫയർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വോയ്‌സ് അസിസ്റ്റഡ് സൺറൂഫ് എന്നിവയും തുടങ്ങിയവ പോലുള്ള ചില എക്സ്ക്ലൂസീവ് സവിശേഷതകൾ ടോപ്പ്-എൻഡ് വേരിയന്റിന് ലഭിക്കുന്നുണ്ട്.

ടാറ്റ നെക്‌സോൺ സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ എഞ്ചിൻ സജ്ജീകരണത്തിൽ നമുക്ക് ഏവർക്കും വളരെ പരിചിതമായ അതേ 120 bhp മാക്സ് പവർ പുറപ്പെടുവിക്കുന്ന, 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ, 115 bhp പരമാവധി കരുത്ത് സൃഷ്ടിക്കുന്ന, 1.5 ലിറ്റർ ഡീസൽ യൂണിറ്റ് എന്നിവ ഉൾപ്പെടുന്നു.
അതേസമയം, ടാറ്റ പഞ്ച് നാല് വ്യത്യസ്ത വകഭേദങ്ങളിൽ ലഭ്യമാണ്. ഒരൊറ്റ 86 bhp മാക്സ് പവർ പുറപ്പെടുവിക്കുന്ന, 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ, രണ്ട് ഗിയർബോക്സ് ഓപ്ഷനുകൾക്ക് ഒപ്പം കമ്പനി വാഗ്ദാനം ചെയ്യുന്നു. നിലവിൽ, വാഹനത്തിന്റെ എക്സ്-ഷോറൂം വില 6.0 ലക്ഷം രൂപ മുതൽ 10.10 ലക്ഷം രൂപ വരെയാണ്.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 7.0 ഇഞ്ച് സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റിയർ വൈപ്പർ & വാഷർ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീൽ തുടങ്ങിയ സവിശേഷതകളാൽ ടോപ്പ് സ്പെക്ക് ക്രിയേറ്റീവ് ട്രിം വേറിട്ടുനിൽക്കുന്നു.


Click it and Unblock the Notifications








