Tata Nexon: 5 ലക്ഷം കുടുംബങ്ങള്‍ക്ക് നെക്‌സോണ്‍ സേഫ്റ്റി; നാഴികക്കല്ല് താണ്ടി ടാറ്റ

ആര്‍ക്കും വേണ്ടത്ര മതിപ്പില്ലാത്ത കാര്‍ ബ്രാന്‍ഡില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച കമ്പനികളില്‍ ഒന്നിലേക്കുള്ള ടാറ്റ മോട്ടോര്‍സിന്റെ വളര്‍ച്ചക്ക് ഇന്ധനമായ ചില മോഡലുകളുണ്ട്. അതില്‍ ഏറ്റവും സുപ്രധാന മോഡലാണ് ടാറ്റ നെക്‌സോണ്‍. ബ്രാന്‍ഡിന്റെ മോഡല്‍ നിരയിലെ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടുന്ന കാറും ടാറ്റ നെക്‌സോണാണ്. വില്‍പ്പനയുടെ കാര്യത്തില്‍ ഇപ്പോള്‍ മറ്റൊരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് നെക്‌സോണ്‍.

ടാറ്റ മോട്ടോഴ്സ് പൂനെയിലെ രഞ്ജന്‍ഗാവ് മാനുഫാക്ചറിംഗ് യൂണിറ്റില്‍ നിന്ന് നെക്സോണിന്റെ 5,00,000-ാമത്തെ യൂണിറ്റ് പുറത്തിറങ്ങിയതായി കമ്പനി പ്രഖ്യാപിച്ചു. 2017 സെപ്റ്റംബറിലാണ് ടാറ്റ 5 സീറ്റര്‍ കാറിനെ ഇന്ത്യന്‍ വിപണിക്ക് പരിചയപ്പെടുത്തിയത്. വെറും അഞ്ചര വര്‍ഷം കൊണ്ടാണ് നെക്‌സോണ്‍ ടാറ്റക്ക് അഞ്ച് ലക്ഷം യുണിറ്റ് ഉല്പാദനമെന്ന നാഴികക്കല്ല് പിന്നിടാനായെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. നാല് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷം യൂണിറ്റ് ഉല്പാദനത്തി ലേക്കെത്താന്‍ ടാറ്റ നെക്‌സോണിന് വെറും 7 മാസം മാത്രമാണ് വേണ്ടിവന്നത്.

tata nexon 5 lakh unit rolls out

സ്പോര്‍ട് യൂടിലിറ്റി വെഹിക്കിള്‍ (എസ്‌യുവി ) സെഗ്മെന്റ് കഴിഞ്ഞ കുറച്ച് നാളായി അടക്കി ഭരിക്കുകയാണ് ടാറ്റ നെക്സോണ്‍. 2023 സാമ്പത്തിക വര്‍ഷത്തിലും നെക്സോണിനെ പിന്തള്ളാന്‍ ഹ്യുണ്ടായി ക്രെറ്റ, മാരുതി ബ്രെസ എന്നീ വമ്പന്‍മാര്‍ക്ക് സാധിച്ചിട്ടില്ല. സബ് 4 മീറ്റര്‍ സെഗ്മെന്റില്‍ ബ്രെസയുമായി നേരിട്ടേറ്റുമുട്ടുമ്പോള്‍ മിഡ്സൈസ് വിഭാഗത്തിലെ അതികായന്‍മാരായ ക്രെറ്റക്കും വില്‍പ്പന കണക്കില്‍ ടാറ്റയുടെ ചുണക്കുട്ടനെ തോല്‍പ്പിക്കാനായിട്ടില്ല.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആഭ്യന്തര വാഹന നിര്‍മാതാക്കളായ ടാറ്റയുടെ വിപണി വിഹിതം വര്‍ധിപ്പിക്കുന്നതിനായി മികച്ച സംഭാവന നല്‍കുന്ന മോഡലാണ് നെക്‌സോണ്‍. സ്ഥിരമായി മികച്ച വില്‍പ്പന നേടുന്ന നെക്‌സോണിനെ 2020-ന്റെ തുടക്കത്തില്‍ ടാറ്റ മുഖംമിനുക്കി വിപണിയില്‍ എത്തിച്ചിരുന്നു. ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പിന്റെ വരവോടെ നെക്‌സോണിന്റെ ജനപ്രീതി കുത്തനെ കൂടി.

tata nexon 5 lakh rolls out celebrations

ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ത്രീ-സ്പോക്ക് ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങി ഫീച്ചറുകളുടെ നീണ്ട പട്ടിക നെക്‌സോണ്‍ വാഗ്ദാനം ചെയ്യുന്നു. 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ റെവോട്രോണ്‍ പെട്രോള്‍ എഞ്ചിനും 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ റെവോടോര്‍ക്ക് ഡീസല്‍ എഞ്ചിനുമാണ് നെക്‌സോണിന് തുടിപ്പേകുന്നത്.

പെട്രോള്‍ എഞ്ചിന്‍ പരമാവധി 120 bhp പവറും 170 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഡീസല്‍ എഞ്ചിന്‍ 110 bhp പവറും 260 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6 മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. മാനുവല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേര്‍ഡും ഓട്ടോമാറ്റിക് ഓപ്ഷനലുമാണ്.

സുരക്ഷയും ബില്‍ഡ് ക്വാളിറ്റിയുമാണ് നെക്‌സോണിനെ ജനങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടതാക്കിയ ഒരു ഘടകം. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ നെക്‌സോണ്‍ ഇന്ന് ഇന്ത്യയില്‍ വാങ്ങാനാവുന്ന ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നാണ്. സേഫ്റ്റിയും ബില്‍ഡ് ക്വാളിറ്റിയുമാണ് നെക്‌സോണിന്റെ യുഎസ്പി. ടാറ്റ നെക്സോണിന്റെ അടിസ്ഥാന വേരിയന്റിന് 7.80 ലക്ഷം രൂപയാണ് വില. ടോപ് സ്‌പെക് മോഡല്‍ സ്വന്തമാക്കാന്‍ 14.35 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില നല്‍കണം.

മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV300, നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍ എന്നിവ്‌യോടൊപ്പം സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റിലാണ് നെക്‌സോണ്‍ മാറ്റുരക്കുന്നത്. മത്സരം കൂടുതലുള്ള എസ്‌യുവി സെഗ്‌മെന്റിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കാര്‍ കാലോചിതമായി നിലനിര്‍ത്തല്‍ അനിവാര്യമാണ്. അതിനാല്‍ തന്നെ ഈ കലണ്ടര്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ടാറ്റ നെക്‌സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് പുറത്തിറക്കിയേക്കും.

ഡിസൈനിലും ഇന്റീരിയറിലും കാര്യമായ മാറ്റങ്ങളുമായിട്ടാണ് കാര്‍ എത്താന്‍ പോകുന്നതെന്ന് സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിച്ചിരുന്നു. ടാറ്റ കര്‍വില്‍ നിന്നാണ് കാറിന്റെ ഡിസൈന്‍ പ്രചോദനം. ഹാര്‍ഡ്‌വെയറില്‍ കാര്യമായ മാറ്റങ്ങള്‍ കാണില്ലെങ്കിലും നെക്‌സോണിന്റെ എഞ്ചിന്‍ ട്യൂണ്‍ ചെയ്യുമെന്ന് സൂചനയുണ്ട്. 125 bhp പവര്‍ നല്‍കുന്ന പുതിയ 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ നെക്‌സോണില്‍ അവതരിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും അണിയറ സംസാരമുണ്ട്.

നെക്‌സോണിന്റെ ഇലക്ട്രിക് പതിപ്പായ ടാറ്റ നെക്‌സോണ്‍ ഇവിക്കും വിപണിയില്‍ നിന്ന് മികച്ച പ്രതികരണമാണ് നേടിയെടുക്കാനായത്. ഇന്ന് രാജ്യത്തെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പാസഞ്ചര്‍ ഇലക്ട്രിക് കാറാണ് ടാറ്റ നെക്‌സോണ്‍ ഇവി. റേഞ്ച് കൂട്ടി നെക്‌സോണ്‍ ഇവി മൊഞ്ചാക്കിയതോടെ ടാറ്റ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇവി വില്‍പ്പനയില്‍ അതുല്യ നേട്ടം കുറിച്ചിരുന്നു.

More from DriveSpark

Article Published On: Tuesday, April 11, 2023, 17:30 [IST]
English summary
Tata nexon crossed 5 lakh sales milestone achieved in just over 5 5 years details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X