മാനം പോയല്ലോ! 15 ലക്ഷം വിലയുള്ള കാര്‍ തള്ളി 'സഹായിച്ച്' ഇലക്ട്രിക് സ്‌കൂട്ടര്‍

ഇന്ന് നമ്മള്‍ ചുറ്റും കണ്ണോടിക്കുമ്പോള്‍ പച്ച നമ്പര്‍പ്ലേറ്റിലുള്ള വാഹനങ്ങളുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും വൈദ്യുതിയാണ് ഭാവിയുടെ ഇന്ധനമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കുമുണ്ടാകാനിടയില്ല. ഫോസില്‍ ഇന്ധനങ്ങളുടെ വില വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ന് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന കൂടിയതായി കാണാം. പലര്‍ക്കും പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് ഇവികളിലേക്ക് ചേക്കേറണമെന്ന് ആാഗ്രഹമുണ്ടെങ്കിലും റേഞ്ച് ഉത്കണ്ഠയാണ് വിലങ്ങുതടിയായി നില്‍ക്കുന്നത്.

നമ്മുടെ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും മെച്ചപ്പെടാനുണ്ടെന്നത് തെളിയിക്കുന്ന സംഭവങ്ങള്‍ ഓരോ ദിവസവും പുറത്തുവരുന്നതും അതിന് ഒരു കാരണമാണ്. അതിനാല്‍ തന്നെ ഇവിയുമായി പുറത്തിറങ്ങുമ്പോള്‍ ചാര്‍ജ് തീര്‍ന്ന് നടുറോഡില്‍ നില്‍ക്കേണ്ടി വരുമോ എന്ന ആശങ്ക പലര്‍ക്കുമുണ്ട്. ഇപ്പറഞ്ഞ പോലെ അടുത്തിടെ ചാര്‍ജ് തീര്‍ന്ന് വഴിയില്‍ കുടുങ്ങിയ ടാറ്റ നെക്‌സോണ്‍ ഇവി ഉടമയെ ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ റൈഡര്‍'തള്ളി' സഹായിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ather electric pushes tata nexon ev

ഒരു ടാറ്റ നെക്സോണ്‍ ഇവി ഇലക്ട്രിക് കാര്‍ ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നയാള്‍ തള്ളുന്നതാണ് വൈറല്‍ വീഡിയോയില്‍ കാണുന്നത്. നമ്മുടെ നാട്ടില്‍ പെട്രോള്‍ തീര്‍ന്ന ബൈക്ക് തള്ളാന്‍ പൊതുവേ സ്വീകരിക്കുന്ന അടവ് പലര്‍ക്കും അറിയാമായിരിക്കും. പെട്രോള്‍ തീര്‍ന്ന ബൈക്കിന്റെ സൈലന്‍സറില്‍ ഒരു കാല്‍ വെച്ച് വണ്ടിയുടെ ആക്‌സിലേറ്റര്‍ കൊടുത്ത് പതുക്കെ പമ്പ് വരെ തള്ളിയെത്തിക്കാറുണ്ട് പലരും.

വലിയ കയറ്റമില്ലാത്ത റോഡാണെങ്കില്‍ വളരെ പ്രയോഗികമായ ഒരു വിദ്യയായി ഇത് പലരും സ്വീകരിക്കാറുണ്ട്. ഇവിടെ വൈറല്‍ വീഡിയോയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കുന്നയാള്‍ ടാറ്റ നെക്സോണ്‍ ഇലക്ട്രിക് കാറിന്റെ ടെയില്‍ ഗെയിറ്റില്‍ വലതുകാല്‍ വെച്ച് തള്ളുന്നതാണ് നമുക്ക് കാണാനാകുക. വലിയ ടാറ്റ നെക്സോണ്‍ ഇലക്ട്രിക് കാറിനെ വിജയകരമായി തള്ളി മുന്നോട്ട് നീക്കാന്‍ അദ്ദേഹം ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ശക്തി പ്രയോഗിക്കുന്നുണ്ട്.

ather electric pushes tata nexon ev

വിഎസ് സുനില്‍ എന്നയാളാണ് ആദ്യം ഈ വീഡിയോ മൈട്രോ ബ്ലോഗിംഗ് സൈറ്റായ എക്‌സില്‍ (ട്വിറ്റര്‍) പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഏഥര്‍ എനര്‍ജി തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടില്‍ വീഡിയോ പങ്കുവെച്ചു. ഒരു ബൈക്ക് ബൈക്കിനെ തള്ളുന്നത് ഓക്കെ. എന്നാല്‍ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ എങ്ങനെയാണ് വലിയൊരു കാര്‍ തള്ളുന്നതെന്ന സംശയം ഇപ്പോര്‍ പലര്‍ക്കും തോന്നുന്നുണ്ടാകും.

ഇലക്ട്രിക് സ്‌കൂട്ടറോ കാറോ മറ്റേതെങ്കിലും വാഹനമോ ആയിക്കോട്ടെ അതിന് ഉയര്‍ന്ന ടോര്‍ക്ക് ഉണ്ടായിരിക്കും. നല്ല പിക്കപ്പില്‍ വേഗത്തില്‍ വണ്ടിയെടുക്കാന്‍ ഇതുവഴി സാധിക്കുന്നു. ഈ കഴിവാണ് ടാറ്റ നെക്സോണ്‍ ഇലക്ട്രിക് കാറിനെ തള്ളാന്‍ ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറിനെ സഹായിച്ചത്. 26 Nm ടോര്‍ക്ക് വികസിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഏഥറിന്റെ മുന്‍നിര മോഡലായ 450X. മറ്റ് പെട്രോള്‍ ബൈക്കുകളെയും സ്‌കൂട്ടറുകളെയും അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത് മികച്ച സംഖ്യയാണ്.

നമ്മുടെ നാട്ടില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ ജനകീയമാകാനായി അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കേണ്ടത് അത്യാവശ്യമാണ്. പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ ഇന്ധനം തീര്‍ന്നാല്‍ ഇന്ധനം നിറച്ച് യാത്ര തുടരാന്‍ ഓപ്ഷനുണ്ട്. വണ്ടി കൊണ്ടുപോകാന്‍ കഴിയില്ലെങ്കില്‍ വല്ല കുപ്പിയിലോ കാനുകളിലോ ഇന്ധനം നിറച്ച് വണ്ടിയില്‍ ഒഴിച്ചാല്‍ പ്രശ്‌നം തീര്‍ന്നു. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങളുടെ കാര്യം അങ്ങനെയല്ല.

ബാറ്ററി ചാര്‍ജ് തീര്‍ന്നാല്‍ ചാര്‍ജിംഗ് സ്‌റ്റേഷന്‍ നമ്മള്‍ വിചാരിക്കുന്ന പോലെ കണ്ടെത്താന്‍ സാധിച്ചെന്ന് വരില്ല. കണ്ടെത്തിയാലും റീചാര്‍ജ് ചെയ്യാന്‍ വളരെ സമയമെടുക്കുമെന്നതാണ് മറ്റൊരു കാര്യം. ഫാസ്റ്റ് ചാര്‍ജര്‍ ഉണ്ടെങ്കില്‍ ഈ പ്രശ്‌നം ഒരു പരിധി വരെ പരിഹരിക്കാം. സാധാരണ ചാര്‍ജറുകള്‍ ആണെങ്കില്‍ മണിക്കൂറുകള്‍ നഷ്ടമാകും. ഇങ്ങനെ ഒക്കെയാണ് കാര്യങ്ങള്‍ എങ്കിലും കംൃത്യമായ പ്ലാനിംഗോടെ ഇറങ്ങിയാല്‍ ഇവിടെ നെക്‌സോണ്‍ ഇവി ഉടമ നേരിട്ട് പോലെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരില്ല.

എങ്ങോട്ട് യാത്ര പുറപ്പെടാന്‍ ഇറങ്ങിയാലും കാറില്‍ എത്ര ദൂരം ഓടാനുള്ള ചാര്‍ജുണ്ടെന്ന കാര്യത്തെ കുറിച്ച് ഒരു ധാരണ വേണം. കഴിയുന്നതും വീട്ടിലോ ഓഫീസിലോ ഉപയോഗത്തിലില്ലാത്ത വേളയില്‍ ചാര്‍ജ് നിറച്ച് വെക്കാന്‍ ശ്രദ്ധിക്കാം. ഇനി അഥവാ ചാര്‍ജ് ചെയ്യാന്‍ മറന്നുവെന്ന് വെക്കുക ഏറ്റവും അടുത്ത ചാര്‍ജിംഗ് സ്റ്റേഷന്‍ എവിടെയാണ് എന്ന കാര്യം മനസ്സിലാക്കി യാത്ര തുടരാം. അല്ലെങ്കില്‍ വൈറല്‍ വീഡിയോയി കണ്ട പോലെ പരസഹായം തേടേണ്ട അവസ്ഥ വരും.

ഇവിടെ ഡ്രൈവറുടെ അശ്രദ്ധ കൊണ്ട് മാത്രമാണ് ചാര്‍ജ് തീര്‍ന്ന് വാഹനം വഴിയില്‍ കുടുങ്ങിയതെന്ന് നമുക്ക് അനുമാനിക്കാം. നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാറുളേക്കാള്‍ ബദല്‍ ഇന്ധനങ്ങള്‍ക്കാണ് ഇന്ന് പ്രോത്സാഹനം കൊടുക്കുന്നത്. എന്നാല്‍ ആളുകള്‍ കൂടുതല്‍ ഇവികളിലേക്ക് അടുക്കാന്‍ കൂടുതല്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ വരേണ്ടത് അത്യാവശ്യമാണ്. ഇവി നിര്‍മാതാക്കളും സര്‍ക്കാര്‍ സംവിധാനങ്ങളും അതിന് പരിഹാരം കാണുമെന്ന് തന്നെയാണ് പ്രതീക്ഷ.

More from DriveSpark

Article Published On: Friday, October 13, 2023, 19:39 [IST]
English summary
Tata nexon ev battery died ather electric scooter owner helped to push vehicle viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X