ആരോക്കെ വന്നാലും ഇവി സെഗ്മെന്റിൽ നെക്സോൺ കുലുങ്ങില്ല; അമ്മാതിരി അപ്പ്ഡ്റ്റുകൾ അല്ലേ 2023 മോഡലിൽ

ടാറ്റ മോട്ടോർസ് തങ്ങളുടെ നെക്‌സോൺ ഇവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെയുത്തിയിരിക്കുകയാണ്, പുതുക്കിയ മോഡലിന്റെ വരവ് ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ വലിയ ചലനമാണ് ഉണ്ടാക്കുന്നത്. അപ്‌ഡേറ്റുകളുടെയും മെച്ചപ്പെടുത്തലുകളുടെയും ഒരു വമ്പൻ ശ്രേണി വാഗ്ദാനം ചെയ്യുന്നതിലൂടെ, ഫെയ്‌സ്‌ലിഫ്റ്റഡ് ഇലക്ട്രിക് എസ്‌യുവി അനുദിനം വളരുന്ന ഇവി സെഗ്‌മെന്റിൽ ശക്തമായ ഒരു കോംപറ്റീറ്ററായി മാറിയിരിക്കുകയാണ്. ഈ ആവേശകരമായ പുതിയ മോഡലിനെക്കുറിച്ചുള്ള പ്രധാന ഹൈലൈറ്റുകൾ നമുക്ക് നോക്കാം:

1. കർവ്വ് കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈൻ: നെക്സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റ് ടാറ്റ 2023 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച കർവ്വ് കൺസെപ്റ്റിൽ നിന്ന് ഡിസൈൻ പ്രചോദനം ഉൾക്കൊള്ളുന്നു. ഇത് വാഹനത്തിന് കൂടുതൽ എയറോഡൈനാമിക്, സ്റ്റൈലിഷ് & ഫ്യൂച്ചറിസ്റ്റിക് എക്സ്റ്റീരിയർ ലുക്ക് നൽകുന്നു.

ആരോക്കെ വന്നാലും ഇവി സെഗ്മെന്റിൽ നെക്സോൺ കുലുങ്ങില്ല; അമ്മാതിരി അപ്പ്ഡ്റ്റുകൾ അല്ലേ 2023 മോഡലിൽ

ബോഡി-കളർഡ് അപ്പർ ഗ്രില്ല്, ലോവർ ഗ്രില്ലിലും ഹെഡ്‌ലാമ്പ് ഹൗസിംഗുകളിലും യൂണീക്ക് സ്ലാറ്റഡ് ഡിസൈനുകൾ വാഹനത്തിന് ലഭിക്കുന്നു. കൂടാതെ മുൻവശത്ത് ആകർഷകമായ ഫുൾ-വിഡ്ത്ത് എൽഇഡി ലൈറ്റ് ബാൻഡ് ഇവിയിൽ വരുന്ന, ഇത് ലുക്സ് വർധിപ്പിക്കുക മാത്രമല്ല ചാർജിംഗ് സ്റ്റാറ്റസിനെ സൂചിപ്പിക്കുകയും ചെയ്യുന്നു. ആകെ മൊത്തത്തിൽ ഒരു വലിയ മുഖം മിനുക്കൽ തന്നെയാണ് 2023 പതിപ്പിൽ നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്.

2. ICE പതിപ്പിൽ നിന്നുള്ള വ്യത്യാസം: മുൻഗാമി അല്ലെങ്കിൽ മുൻ തലമുറ മോഡലിൽ നിന്ന് വ്യത്യസ്തമായി പുതിയ നെക്‌സോൺ ഇവി, അതിന്റെ ബോഡി-കളർഡ് അപ്പർ ഗ്രില്ലും അതുല്യമായ ലോവർ ഗ്രില്ലുമായി ഒറ്റ നോട്ടത്തിൽ തന്നെ ICE പതിപ്പുകളിൽ നിന്ന് വേറിട്ട് നിൽക്കുന്നു. ഈ വേർതിരിവ് ഇവിയുടെ ആകർഷണം വർധിപ്പിക്കുകയും ഇലക്ട്രിക് മൊബിലിറ്റിയോടുള്ള ടാറ്റയുടെ പ്രതിബദ്ധത വ്യക്തമാക്കുകയും ചെയ്യുന്നു എന്ന് പറയാം.

ആരോക്കെ വന്നാലും ഇവി സെഗ്മെന്റിൽ നെക്സോൺ കുലുങ്ങില്ല; അമ്മാതിരി അപ്പ്ഡ്റ്റുകൾ അല്ലേ 2023 മോഡലിൽ

3. ഇന്റീരിയർ അപ്പ്ഡേറ്റുകൾ: അകത്തേക്ക് കടക്കുമ്പോൾ, പുതിയ ലേയേർഡ് ഡാഷ്‌ബോർഡ് ഡിസൈനുമായി വരുന്ന നവീകരിച്ച ഇന്റീരിയർ നമുക്ക് ഇതിൽ കാണാനാവും. ഡാഷിന്റെ താഴെഭാഗത്തുള്ള സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ, ഫോക്സ് കാർബൺ-ഫൈബർ ഇൻസെർട്ടുകൾ, ഒരു മിനിമലിസ്റ്റിക് ഫിസിക്കൽ കൺട്രോൾ സമീപനം എന്നിവ ഒരു ഹൈടെക് & കംഫർട്ടബിൾ ക്യാബിൻ സൃഷ്ടിക്കുന്നു. ഇവിയുടെ ടോപ്പ്-സ്പെക്ക് വേരിയന്റിന് ക്ലാസ്-ലീഡിംഗ് 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റവും കസ്റ്റമൈസ് ചെയ്യാവുന്ന 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുന്നു.

4. മെച്ചപ്പെട്ട ഡ്രൈവിംഗ് റേഞ്ചും എഫിഷൻസിയും: ടാറ്റ മോട്ടോർസ് പഴയതലമുറ നെക്സോൺ ഇവിയുടെ ബാറ്ററി ഓപ്ഷനുകൾ നിലനിർത്തിയിട്ടുണ്ട് - മീഡിയം റേഞ്ച് (MR) വേരിയന്റിൽ 30 kWh ബാറ്ററിയും ലോംഗ് റേഞ്ച് (LR) വേരിയന്റിൽ 40.5 kWh ബാറ്ററി പായ്ക്കുമാണ് വരുന്നത്.

ഇവ യഥാക്രമം 325 കിലോമീറ്റർ 465 കിലോമീറ്റർ എന്നീ ARAI സർട്ടിഫൈഡ് റേഞ്ച് അവതാശപ്പെടുന്നു. മെച്ചപ്പെടുത്തിയ എയറോഡൈനാമിക്സ്, എനർജി എഫിഷന്റ് എൽഇഡി ലൈറ്റിംഗ് എന്നിവയാണ് ഈ മെച്ചപ്പെട്ട റേഞ്ചിന്റെ പിന്നിലുള്ള ചില ഘടകങ്ങൾ. ഈ മെച്ചപ്പെട്ട് റേഞ്ച് ഇന്ത്യൻ വിപണിയിൽ വലിയ സ്വാധീനം ചെലുത്താൻ നെക്സോൺ ഇവിയെ സഹായിക്കും.

5. ചാർജിംഗ്: മീഡിയം, ലോംഗ് റേഞ്ച് വേരിയന്റുകളിൽ 7.2 kW എസി ചാർജർ സ്റ്റാൻഡേർഡായി വരുന്നുണ്ട്, ഇത് മീഡിയം റേഞ്ചിനെ 4.3 മണിക്കൂറിനുള്ളിൽ 10 ശതമാനം മുതൽ 100 ശതമാനം വരെ പൂർണ്ണമായി ചാർജ് കൈവരിക്കാൻ അനുവദിക്കുന്നു, എന്നാൽ ലോംഗ് റേഞ്ച് മോഡലിന് ഇത് 6.0 മണിക്കൂർ സമയമെടുക്കും.

ഒരു DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ ഈ സമയം വെറും 56 മിനിറ്റായി കുറയുന്നു, ഇത് ഇലക്ട്രിക് എസ്‌യുവിയുടെ രണ്ട് വേരിയന്റുകൾക്കും സമാനമാണ്. കൂടാതെ, നെക്സോൺ ഇവി ഇപ്പോൾ വെഹിക്കിൾ-ടു-വെഹിക്കിൾ (V2V), വെഹിക്കിൾ-ടു-ലോഡ് (V2L) ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നു, ഇത് മറ്റ് ഇലക്ട്രിക്കൽ ഗൃഹോപകരണങ്ങൾ അല്ലെങ്കിൽ മറ്റൊരു ഇവി പോലും ചാർജ് ചെയ്യാൻ നമ്മെ പ്രാപ്‌തമാക്കുന്നു.

6. പവർ & ടോർക്ക് കണക്കുകൾ: നെകേസോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റിൽ ഒരു പുതിയ ജെൻ-2 പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോർ ടാറ്റ അവതരിപ്പിക്കുന്നു, ഇത് ഭാരം കുറഞ്ഞതും കൂടുതൽ കാര്യക്ഷമവും നാല്-ലെവൽ ബ്രേക്ക് എനർജി റീജനറേഷൻ വാഗ്ദാനം ചെയ്യുന്നതുമാണ് എന്നത് ശ്രദ്ധേയമാണ്.

മീഡിയം റേഞ്ച് (MR) 127 bhp പവറും 215 Nm torque ഉം നൽകുന്നു, ലോംഗ് റേഞ്ച് (LR) 143 bhp പവറും 215 Nm torque ഉം പുറപ്പെടുവിക്കുന്നു. ടോർക്കിൽ നേരിയ കുറവുണ്ടായിട്ടും, 8.9 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ LR പതിപ്പിന് സാധിക്കും.

7. സേഫ്റ്റിയും ഫീച്ചറുകളും: ആറ് എയർബാഗുകൾ, ABS, ESC, ISOFIX ആങ്കറുകൾ, ഹിൽ ഡിസെൻറ്, അസെന്റ് കൺട്രോൾ എന്നിവയും ഉപയോഗിച്ച് ടാറ്റ മോട്ടോർസ് വാഹനത്തിന്റെ സുരക്ഷയ്ക്ക് കാര്യമായ മുൻഗണന നൽകിയിട്ടുണ്ട്. അതോടൊപ്പം 360-ഡിഗ്രി ക്യാമറ, കണക്റ്റഡ് കാർ ടെക്, വയർലെസ് ചാർജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, സൺറൂഫ്, പ്രീമിയം ജെബിഎൽ സൗണ്ട് സിസ്റ്റം തുടങ്ങിയ സവിശേഷതകളും പുതിയ നെക്‌സോൺ ഇവിയിൽ നിർമ്മാതാക്കൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

8. വിലനിർണ്ണയവും പ്രീമിയം പ്രതീക്ഷകളും: നെക്സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റിന്റെ കൃത്യമായ വില ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലിന്റെ വിലയായ 14.49 ലക്ഷം രൂപ മുതൽ 19.54 ലക്ഷം രൂപ വരെ എന്നതിനേക്കാൾ അല്പം കൂടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. സെപ്തംബർ 14 -ന് വിലകൾ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെ, സെപ്തംബർ 9 -ന് തന്നെ ഇവിയുടെ ബുക്കിംഗ് ആരംഭിക്കും.

Article Published On: Friday, September 8, 2023, 13:31 [IST]
English summary
Tata nexon ev facelift major highlights and updates
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X