Tata Nexon EV തീപിടിച്ചത് ഇവി ഉടമകള്‍ക്കൊരു പാഠം; ഞെട്ടിക്കുന്ന കാരണം വെളിപ്പെടുത്തി ടാറ്റ

ഫോസില്‍ ഇന്ധനങ്ങളുടെ വില കുത്തന ഉയര്‍ന്നപ്പോള്‍ അത് വളമായത് രാജ്യത്തെ ഇലക്ട്രിക് വാഹന രംഗത്തിനാണ്. പണ്ട് വിരളമായി നിരത്തുകളില്‍ കണ്ടിരുന്ന പച്ച നമ്പര്‍പ്ലേറ്റുകളുള്ള വണ്ടികള്‍ ഇന്ന് സാധാരണാമാണ്. എന്നാല്‍ ഇലക്ട്രിക് കാറുകള്‍ എടുക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ആശങ്ക സമ്മാനിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ അടുത്ത കാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

പൂനെയില്‍ ടാറ്റ നെക്സോണ്‍ ഇവിക്ക് തീപിടിച്ച വീഡിയോ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. പിന്നാലെ ടാറ്റ മോട്ടോര്‍സ് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി. ഇപ്പോള്‍ ടാറ്റ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ രാജ്യത്തെ എല്ലാ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്കുമുള്ള മുന്നറിയിപ്പുണ്ട്. ഒരു അനധികൃത വര്‍ക്ക്ഷോപ്പില്‍ വെച്ച് പ്രസ്തുത നെക്‌സോണ്‍ ഇവി അറ്റകുറ്റപ്പണികള്‍ നടത്തിയെന്നും ഇത് ഷോര്‍ട്‌സര്‍ക്യൂട്ടിലേക്ക് നയിച്ചതായുമാണ് ടാറ്റ മോട്ടോര്‍സ് അവകാശപ്പെടുന്നത്.

nexon ev fire

ടാറ്റ മോട്ടോര്‍സിന്റെ ഇവി പൊട്ടിത്തെറിക്കുന്ന രണ്ടാമത്തെ സംഭവമായിരുന്നു ഇത്. ഒരു അനധികൃത വര്‍ക്ക്ഷോപ്പില്‍ നെക്‌സോണ്‍ ഇവിയുടെ ഹെഡ്ലാമ്പ് മാറ്റിസ്ഥാപിച്ചതിനാലാണ് അപകടം സംഭവിച്ചതെന്നാണ് കമ്പനി പറയുന്നത്. 2023 ഏപ്രില്‍ 16-നാണ് സംഭവം നടന്നത്. രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രകാരം 9 മാസം മാത്രം പഴക്കമുള്ള നെക്‌സോണ്‍ ഇവിക്കാണ് തീപിടിച്ചത്. 2022 ജൂലൈയില്‍ പൂനെ ആര്‍ടിഒയില്‍ രജിസ്റ്റര്‍ ചെയ്ത ഇവിയാണിത്.

അപകടത്തില്‍ എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. ഒരു ടാറ്റ നെക്സോണ്‍ ഇവി നിരത്തിന്റെ നടുവില്‍ കുടുങ്ങിയിരിക്കുന്നതാണ് വീഡിയോയില്‍ കാണാനാകുക. അതിന്റെ ഫ്രണ്ടിലെ ഇടത് ഭാഗത്തെ ക്വാര്‍ട്ടറിലാണ് കാര്യമായ കേടുപാടുകള്‍ സംഭവിച്ചത്. അഗ്‌നിശമന സേനാംഗങ്ങള്‍ വെള്ളം ഉപയോഗിച്ച് തീ അണയ്ക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാമായിരുന്നു. വിശദമായ അന്വേഷണത്തില്‍ തീപിടിത്തത്തിന്റെ കാരണം പുറത്ത് വന്നു.

'ഈ വാഹനം അടുത്തിടെ അറ്റകുറ്റപ്പണികള്‍ക്ക് വിധേയമായതായാണ് ഞങ്ങള്‍ മനസിലാക്കുന്നത്. അതിന്റെ ഇടത് ഹെഡ്ലാമ്പുകള്‍ അനധികൃത വര്‍ക്ക്ഷോപ്പില്‍ മാറ്റിസ്ഥാപിച്ചു. ഒരു നീണ്ട കാലയളവില്‍ ഇത് ഹീറ്റാകാന്‍ തുടങ്ങി. അനധികൃത വര്‍ക്ക്ഷോപ്പിലെ ഫിറ്റ്മെന്റ്, റിപ്പയര്‍ പ്രക്രിയയില്‍ പോരായ്മകള്‍ ഉണ്ടായിരുന്നു, ഇത് ഹെഡ്ലാമ്പ് ഏരിയയിലെ വൈദ്യുത തകരാറിനിടയാക്കി. അറ്റകുറ്റപ്പണികള്‍ നടത്തിയ ഭാഗങ്ങളെയാണ് തീപിടിത്തം ബാധിച്ചത്. ആവശ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതിനായി ഞങ്ങള്‍ ഉപഭോക്താവുമായി ബന്ധപ്പെടുന്നു' ടാറ്റ മോട്ടോര്‍സ് പ്രസ്താവനയില്‍ പറഞ്ഞു.

ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിന് അംഗീകൃത ടാറ്റ മോട്ടോര്‍സ് വര്‍ക്ക്ഷോപ്പുകളില്‍ മാത്രം വാഹനങ്ങള്‍ സര്‍വീസ് നടത്തുകയോ നന്നാക്കുകയോ ചെയ്യണമെന്ന് കാര്‍ നിര്‍മാതാവ് ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. ഇന്ത്യയിലെ പാസഞ്ചര്‍ കാര്‍ വിപണിയിലെ ഒന്നാമന്‍മാരാണ് ടാറ്റ. കമ്പനിയുടെ ഭാഗത്ത് നിന്നുള്ള ഈ അഭ്യര്‍ത്ഥന ഉപഭോക്താക്കള്‍ മുഖവിലക്കെടുക്കുമെന്നാണ് പ്രതീക്ഷ. കാരണം ഈ ഒരു സംഭവത്തോടെ ഇലക്ട്രിക് കാറുകളുടെ അറ്റകുറ്റപ്പണിയുടെ ഗൗരവവും അത് അംഗീകൃത സര്‍വീസ് സെന്ററില്‍ നിന്ന് ചെയ്യേണ്ടതിന്റെ പ്രാധാന്യവും ഉപഭോക്താക്കള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചു.

സുരക്ഷിതമായും കാര്യക്ഷമമായും ഇവികള്‍ റിപ്പയര്‍ ചെയ്യാന്‍ ആവശ്യമായ അറിവും പരിശീലനവും ലഭിച്ച ടെക്‌നീഷ്യന്‍മാരും അതിന് വേണ്ട ഉപകരണങ്ങളും അംഗീകൃത വര്‍ക്ക്‌ഷോപ്പുകളില്‍ ഉണ്ട്. അവര്‍ ഇവി നിര്‍മാതാവിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നു. അതിനാല്‍ തന്നെ വാഹനം അറ്റകുറ്റപ്പണികള്‍ക്ക് വിധേയമാകുമ്പോള്‍ അപകടസാധ്യത കുറക്കുകയും ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്യുന്നു. അതേസമയം അനധികൃത വര്‍ക്ക്‌ഷോപ്പുകള്‍ക്ക് സമാനമായ മാര്‍ഗനിര്‍ദേശം ഉണ്ടാകണമെന്നില്ല.

അത് വാഹനത്തിന്റെ സേഫ്റ്റിയിലും പെര്‍ഫോമന്‍സിലും വിട്ടുവീഴ്ച ചെയ്‌തേക്കാം. കൂടാതെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കാനും അതിന് പരിഹാരം കാണാനും ആവശ്യമായ വൈദഗ്ധ്യമോ ഉപകരണങ്ങളോ അത്തരം വര്‍ക്ക്‌ഷോപ്പുകളില്‍ കാണില്ല. ഇത് തെറ്റായ രീതിയില്‍ വാഹനം അറ്റകുറ്റപ്പണി നടത്തുന്നതിലേക്ക് നയിച്ചേക്കാം. അത് വാഹനത്തിനും അതിലെ യാത്രക്കാര്‍ക്കും വലിയ അപകടമാണ്. എന്നാല്‍ ഇതാദ്യമായി അല്ല ടാറ്റ നെക്‌സോണ്‍ ഇവിക്ക് തീപിടിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ മറ്റൊരു ടാറ്റ നെക്സോണ്‍ ഇവിക്ക് തീപിടിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മഹാരാഷ്ട്രയിലെ വസായിയില്‍ നടന്ന സംഭവം ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. വിഷയത്തില്‍ കമ്പനിയും കേന്ദ്ര സര്‍ക്കാറും അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് ടൂവീലറുകളുടെ കാര്യം എടുത്താല്‍ ഇത്തരത്തില്‍ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് ഉയര്‍ത്തിക്കാണിക്കാന്‍ സാധിക്കും. എന്നാല്‍ ഇലക്ട്രിക് ഫോര്‍വീലറുകളുടെ കാര്യത്തില്‍ ഇത് വളരെ വിരളമായി മാത്രമേ സംഭവിക്കാറുള്ളൂ. ഇന്ത്യയില്‍ ഒരു മുഖ്യധാരാ ഇവിക്ക് തീപിടിക്കുന്ന രണ്ടാമത്തെ സംഭവം മാത്രമാണിതെന്ന് ഓര്‍ക്കണം.

Article Published On: Wednesday, April 19, 2023, 18:15 [IST]
English summary
Tata nexon ev fire due to headlamp replacement at unauthorized workshop company official statement
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X