ഓടുന്ന 'പവര്‍ബാങ്ക്' ആയി നെക്‌സോണ്‍ ഇവി; വാഹനലോകത്ത് ചര്‍ച്ചയായി പുത്തന്‍ ഫീച്ചര്‍

ഇന്ത്യയില്‍ വാഹന നിര്‍മാണ രംഗത്ത് 80 വര്‍ഷത്തിനടുത്ത് പാരമ്പര്യമുള്ള കമ്പനിയാണ് ടാറ്റ മോട്ടോര്‍സ് ലോകോത്തേര ബ്രാന്‍ഡായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ അടക്കമുള്ള കമ്പനികള്‍ സ്വന്തമായുള്ള ടാറ്റയാണ് നിലവില്‍ ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ വിപണി അടക്കി ഭരിക്കുന്നത്. 2020-ല്‍ നെക്‌സോണ്‍ ഇവിയിലൂടെയാണ് ടാറ്റ വൈദ്യുത വാഹന രംഗത്തേക്കുള്ള പാത വെട്ടിത്തെളിച്ചത്.

നെക്‌സോണിനെ കൂടാതെ ടിഗോര്‍ ഇവി, ടിയാഗോ ഇവി എന്നീ മോഡലുകളാണ് ടാറ്റയുടെ ലൈനപ്പിലുള്ളത്. പെര്‍ഫോമന്‍സിന്റെ കാര്യത്തലില്‍ എതിരാളികള്‍ക്ക് ടാറ്റ മോട്ടോര്‍സിനെ തോല്‍പ്പിക്കാന്‍ കഴിയുമെങ്കിലും വിലയുടെ കാര്യത്തില്‍ അത് ഇത്തിരി ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഏറ്റവും പുതിയ ഉദാഹരണമടക്കം അടിവരയിടുന്നത്. പുതിയ നെക്സോണ്‍ ഫെയ്സ്ലിഫ്റ്റിനൊപ്പം മുഖംമിനുക്കിയ നെക്‌സോണ്‍ ഇവിയുടെയും വില പ്രഖ്യാപനം വ്യാഴാഴ്ച നടന്നു.

2023 tata nexon ev

8.10 ലക്ഷം രൂപയില്‍ നിന്നാണ് നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ എക്സ്‌ഷോറൂം വില ആരംഭിക്കുന്നത്. അതേസമയം 14.74 ലക്ഷം രൂപ മുതല്‍ 19.94 ലക്ഷം രൂപ വരെയാണ് നെക്‌സോണ്‍ ഇവി ഫെയ്‌സ്‌ലിഫ്റ്റിന്റെ എക്സ്‌ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. ആറ് വ്യത്യസ്ത വകഭേദങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിപുലമായ ലൈനപ്പാണ് പുതുതായി അവതരിപ്പിച്ച നെക്സോണ്‍ ഇവിക്കുള്ളത്.

ക്രിയേറ്റീവ്+, ഫിയര്‍ലെസ്, ഫിയര്‍ലെസ്+, ഫിയര്‍ലെസ്+ എസ്, എംപവേര്‍ഡ്, എംപവേര്‍ഡ്+ എന്നിവയാണവ. ഇത് കൂടാതെ ഏഴ് എക്സ്റ്റീരിയര്‍ നിറങ്ങളിലും ഇത് വാങ്ങാം. ഇതിനോടകം ട്രെന്‍ഡിംഗായ ടാറ്റ നെക്‌സോണ്‍ ഇവിയില്‍ കമ്പനി പുതുതായി ഉള്‍ക്കൊള്ളിച്ച വെഹിക്കിള്‍ ടു വെഹിക്കിള്‍ ചാര്‍ജിംഗ് (V2V), വെഹിക്കിള്‍ ടു ലോഡ് ടെക്‌നോളജിയടക്കം വലിയ ചര്‍ച്ചയാകുകയാണ്.

tata nexon ev charging tech

നെക്‌സോണ്‍ ഇവി വെഹിക്കിള്‍-ടു-ലോഡ് കഴിവുകളുമായി എത്തുന്നു എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഇതിന് നിങ്ങളുടെ വീട്ടുപകരണങ്ങള്‍ക്കും അല്ലെങ്കില്‍ മറ്റ് ഇവികളും (വെഹിക്കിള്‍ ടു വെഹിക്കിള്‍) ചാര്‍ജ് ചെയ്യാനും കഴിയും എന്നതാണ്. അനുയോജ്യമായ ഇവികള്‍ മാത്രമായിരിക്കും ഇത്തരത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുക. വെഹിക്കിള്‍ ടു ലോഡ് (V2L) ടെക്‌നോളജി ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന നെക്‌സോണ്‍ ഇവി ഒരു ബഹുമുഖ പവര്‍ ബാങ്കായി പ്രവര്‍ത്തിക്കുന്നു.

ഇലക്ട്രിക്കല്‍ ക്യാമ്പിംഗ് ഉപകരണങ്ങള്‍, പവര്‍ ടൂളുകള്‍, വിവിധ ഉപഭോക്തൃ ഇലക്ട്രോണിക്‌സ് എന്നിവയുള്‍പ്പെടെ ബാഹ്യ ഉപകരണങ്ങള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും ഊര്‍ജ്ജം നല്‍കുന്നതിന് HV ബാറ്ററിയില്‍ നിന്ന് സംഭരിച്ച ഊര്‍ജ്ജം ഉപയോഗിക്കുന്നു. ഇത്രയും കുറഞ്ഞ വിലയിലുള്ള ഇവിയില്‍ ടാറ്റ V2V, V2L സവിശേഷതകള്‍ നല്‍കിയത് വാഹന ലോകത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്. അമേരിക്കയിലടക്കം ഈ ടെക്‌നോളജി സജ്ജീകരിച്ച കാറുകള്‍ക്ക് നെക്‌സോണിനേക്കാള്‍ ഇരട്ടി വില നല്‍കണം.

ടാറ്റയ്ക്ക് ഇത്രയും കുറഞ്ഞ വിലയ്ക്ക് V2L കഴിവുകള്‍ നല്‍കാന്‍ കഴിയുമെങ്കില്‍ മറ്റ് വാഹന നിര്‍മ്മാതാക്കള്‍ക്ക് ഈ ടെക്‌നോളജി അവരുടെ സ്വന്തം ഇവി ആര്‍ക്കിടെക്ചറില്‍ ഓഫര്‍ ചെയ്യാന്‍ വലിയ ചിലവ് വരില്ലെന്നാണ് ചിലര്‍ ഇപ്പോള്‍ വാദിക്കുന്നത്. ഇവ കൂടാതെ നെക്‌സോണ്‍ ഇവിയില്‍ കൊണ്ടുവന്ന പ്രധാന സംഗതികള്‍ നോക്കിയാല്‍ ഇതില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നുവെന്നതാണ്. i-VBAC-യോടൊപ്പം ഇഎസ്പി കൂടി സ്റ്റാന്‍ഡേര്‍ഡ് ആക്കിയതിനാല്‍ വെല്ലുവിളി നിറഞ്ഞ റോഡ് സാഹചര്യങ്ങളില്‍ സുരക്ഷ കൂടുന്നു.

ഇതോടൊപ്പം അടിയന്തര സഹായത്തിനായി SOS കോള്‍ സൗകര്യവുമുണ്ട്. കൂടുതല്‍ സൗകര്യത്തിനായി ഓട്ടോ ഹോള്‍ഡുമായി ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്കിന്റെ സംയോജിപ്പിച്ചിട്ടുണ്ട്. ബ്ലൈന്‍ഡ് സ്പോട്ട് വ്യൂ മോണിറ്ററിനൊപ്പം 360° സറൗണ്ട് വ്യൂ ക്യാമറ സിസ്റ്റം വന്നതോടെ പാര്‍ക്കിംഗ് കൂടുതല്‍ എളുപ്പമാകുന്നു. സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ വഴി പുതിയ മെച്ചപ്പെടുത്തലുകളും കമ്പനി അവതരിപ്പിച്ചു.

മീഡിയം റേഞ്ച്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് ടാറ്റ നെക്‌സോണ്‍ ഇവി ഫെയ്‌സലിഫ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. MR പതിപ്പില്‍ 30kWh ബാറ്ററി പായ്ക്കാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇത് ഒറ്റചാര്‍ജില്‍ 325 കിലോമീറ്റര്‍ ദൂരം ഓടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 40.5kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ച LR ഒറ്റ ചാര്‍ജില്‍ 465 കിലോമീറ്റര്‍ റേഞ്ച് നല്‍കും.

ടോര്‍ക്ക് 250 Nm-ല്‍ നിന്ന് 215 Nm ആയി കുറഞ്ഞിട്ടുണ്ടെങ്കിലും ഉയര്‍ന്ന വേഗത 130 കിലോമീറ്ററില്‍ നിന്ന് 150 കിലോമീറ്ററിലേക്ക് ഉയര്‍ന്നിട്ടുണ്ട്. എസ്‌യുവി ഇപ്പോള്‍ വെറും 8.9 സെക്കന്‍ഡിനുള്ളില്‍ 0-100 kmph വേഗത കൈവരിക്കുന്നു. ഇവിയുടെ ഡെലിവറികള്‍ ഉടന്‍ ആരംഭിക്കും, ബുക്കിംഗുകള്‍ ടാറ്റയുടെ ഡീലര്‍ ഔട്ട്ലെറ്റുകളിലോ ഓണ്‍ലൈനിലോ ചെയ്യാവുന്നതാണ്.

Article Published On: Friday, September 15, 2023, 12:00 [IST]
English summary
Tata nexon ev introduced v2v charging technology all details here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X