465 കി.മീ റേഞ്ചുള്ള ഇവി ഇനി വരിക ഫോര്‍ഡിന്റെ പഴയ പണിപ്പുരയില്‍ നിന്ന്; എതിരാളികള്‍ക്ക് നെഞ്ചിടിപ്പ്

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് ഇന്ത്യ വിട്ടപ്പോള്‍ ശരിക്കും ലോട്ടറിയടിച്ചത് ടാറ്റ മോട്ടോര്‍സിനാണ്. 736 കോടി രൂപ ചെലവില്‍ ഫോര്‍ഡിന്റെ ഗുജറാത്തിലെ സാനന്ദിലുള്ള വാഹന നിര്‍മ്മാണ പ്ലാന്റ് ടാറ്റക്ക് കിട്ടി. ഈ വര്‍ഷം തുടക്കത്തിലായിരുന്നു ഏറ്റെടുക്കല്‍. എന്നാല്‍ എംജി മോട്ടോര്‍സിന്റെ മുതലാളിമാരായ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ഫോര്‍ഡിന്റെ ചെന്നൈയിലെ പ്ലാന്റ് വാങ്ങാന്‍ ശ്രമം നടത്തിയെങ്കിലും അത് ഇപ്പോള്‍ വില്‍ക്കുന്നില്ലെന്നാണ് ഫോര്‍ഡ് അറിയിച്ചത്.

ഇത് അമേരിക്കന്‍ കമ്പനി ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ പോകുകയാണെന്ന് ഊഹാപോഹങ്ങള്‍ പരത്തി. ഏതായാലും ടാറ്റക്ക് ചുളുവില്‍ ഒരു പ്ലാന്റ് കൈയ്യിലായി. ഇവി ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനായിരുന്നു ടാറ്റയുടെ ഈ നീക്കം. ഭൂമിയും യന്ത്രങ്ങളും ഉപകരണങ്ങളും സഹിതമുള്ള പ്ലാന്റും മാത്രമല്ല ജീവനക്കാരെയും ടാറ്റ ഏറ്റെടുത്തിരുന്നു. ഇന്ത്യന്‍ വാഹന വിപണിയും നിലവില്‍ ഇവി വിപ്ലവത്തിന് സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുകയാണ്.

ford sanand plant

സുസ്ഥിര ഗതാഗത മാര്‍ഗത്തെ ജനങ്ങള്‍ പുല്‍കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഡിമാന്‍ഡ് നിറവേറ്റുന്നതിന് ആവശ്യമായ തന്ത്രപരമായ നീക്കങ്ങള്‍ ടാറ്റ മോട്ടോര്‍സ് നടത്തുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ടാറ്റ ഐസിഇ പതിപ്പിനൊപ്പം ടാറ്റ നെക്‌സോണ്‍ ഇവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഇലക്ട്രിക് കാറായ നെക്‌സോണ്‍ ഇവി നിലവില്‍ ടാറ്റയുടെ പൂനെ പ്ലാന്റിലാണ് നിര്‍മിക്കുന്നത്.

നെക്സോണ്‍ ഇവിയുടെ ഉത്പാദനം പൂനെയില്‍ നിന്ന് ഗുജറാത്തിലേക്ക് മാറ്റാന്‍ പോകുകയാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ടാറ്റ മോട്ടോര്‍സിന്റെ മറ്റ് ഇലക്ട്രിക് കാറുകളായ ടിയാഗോ ഇവിയുടെയും ടിഗോര്‍ ഇവിയുടെയും നിര്‍മാണം ഇതിനകം തന്നെ സാനന്ദ് പ്ലാന്റിലേക്ക് മാറ്റിയിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഏറ്റെടുത്ത സാനന്ദ് പ്ലാന്റ് 2024-ഓടെ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകും.

tata nexon ev

പ്രതിവര്‍ഷം 4,20,000 യൂണിറ്റുകള്‍ വരെ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റാണിത്. ഈ നീക്കം ടാറ്റ മോട്ടോര്‍സിന്റെ ഇലക്ട്രിക് വാഹന നിരയെ ശക്തിപ്പെടുത്തുന്നതിനൊപ്പം സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകള്‍ക്കായുള്ള ഡിമാന്‍ഡ് നിറവേറ്റുന്നതിനും സഹായിക്കും. നെക്‌സോണ്‍ ഇവിയുടെ നിര്‍മാണം സാനന്ദ് പ്ലാന്റിലേക്ക് മാറ്റുന്ന കാര്യം ടാറ്റ മോട്ടോര്‍സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും നിലവില്‍ സാനന്ദ് പ്ലാന്റ് പ്രവര്‍ത്തനക്ഷമമായാല്‍ പൂനെയിലെ രഞ്ജന്‍ഗാവ് പ്ലാന്റില്‍ നിര്‍മ്മിക്കുന്ന നെക്സോണ്‍ ഇവിയുടെ ഉല്‍പാദനം അങ്ങോട്ടേക്ക് മാറ്റുമെന്നാണ് ഇന്‍ഡസ്ട്രിയിലെ പ്രമുഖര്‍ പറയുന്നത്.

അത്യാധുനിക സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഫോര്‍ഡിന്റെ മുന്‍ പ്ലാന്റ് മികച്ച നിലയില്‍ ഉപയോഗപ്പെടുത്താന്‍ ടാറ്റക്ക് ലക്ഷ്യമുണ്ട്. ടാറ്റ മോട്ടോര്‍സ് അടുത്ത വര്‍ഷം തങ്ങളുടെ ഇലക്ട്രിക് പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സാനന്ദില്‍ ഉല്‍പാദിപ്പിക്കാന്‍ സാധ്യതയുള്ള മറ്റ് വാഹനങ്ങള്‍ ഏതൊക്കെയാണെന്നും വിലയിരുത്തി വരികയാണെന്ന് കമ്പനി വക്താവ് പറഞ്ഞു. ഷിഫ്റ്റിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ടാറ്റ മോട്ടോഴ്സ് ഇതിനകം തന്നെ വെണ്ടര്‍ പങ്കാളികളുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

tata ev showroom

നിര്‍മ്മാണം സുഗമമാക്കുന്നതിനും തടസമില്ലാത്ത പരിവര്‍ത്തനവും ഉല്‍പ്പാദനത്തിലെ തുടര്‍ച്ചയും ഉറപ്പാക്കുന്നതിനുമായി നെക്‌സോണ്‍ ഇവിയുടെ ഭാഗങ്ങള്‍ ലഭ്യമാക്കുന്നതിനായാണ് വെണ്ടര്‍മാരുമായി ടാറ്റ ബന്ധപ്പെടുന്നത്. നിലവില്‍ 14.74 ലക്ഷം മുതല്‍ 19.94 ലക്ഷം രൂപ വരെയാണ് നെക്‌സോണ്‍ ഇവിയുടെ വില പോകുന്നത്. ഉല്‍പ്പാദനം കൂടുന്നതോടെ ഇവിയുടെ കാത്തിരിപ്പ് കാലയളവ് കുറവയുകയും എളുപ്പം എല്ലാവര്‍ക്കും സ്വന്തമാക്കാനുമാകും.

നിലവില്‍ മൂന്ന് മോഡലുകള്‍ വെച്ച് ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിഭാഗത്തില്‍ സിംഹഭാഗം വിപണി വിഹിതവും കൈയ്യടക്കി വെച്ചിരിക്കുന്നത് ടാറ്റയാണ്. ഇതിനോടകം 5 ലക്ഷത്തിലധികം ഇലക്ട്രിക് കാറുകള്‍ ടാറ്റ ഇന്ത്യയില്‍ വിറ്റഴിച്ചിട്ടുണ്ട്. മൈക്രോ എസ്‌യുവി സെഗ്‌മെന്റിലെ ജനപ്രിയ മോഡലായ പഞ്ചിന്റെ ഇലക്ട്രിക് പതിപ്പാണ് അടുത്തതായി പുറത്തിറങ്ങാന്‍ പോകുന്ന ടാറ്റയുടെ ഇവി. ടാറ്റയുടെ രണ്ടാം തലമുറ ഇവി ആര്‍ക്കിടെക്ചര്‍ ഉപയോഗിച്ച് ആല്‍ഫ പ്ലാറ്റ്‌ഫോമിലായിരിക്കും പഞ്ച് ഇവിയുടെ നിര്‍മാണം.

ടാറ്റയുടെ ഇലക്ട്രിക് മോഡല്‍ നിരയില്‍ നെക്‌സോണ്‍ ഇവിക്ക് താഴെയായിരിക്കും പഞ്ച് ഇവിയുടെ സ്ഥാനം. നെക്സോണ്‍ ഫെയ്സലിഫ്റ്റിലെ പോലെ മിഡ് റേഞ്ച്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ പഞ്ച് ഇവി ഓഫര്‍ ചെയ്യാനാണ് സാധ്യത. പഞ്ച് ഇവിയുടെ LR വേരിയന്റ് ഫുള്‍ ചാര്‍ജില്‍ 315 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്ന് പ്രതീക്ഷിക്കാം.

ഇന്ത്യയിലെ ഏറ്റവും താങ്ങാനാകുന്ന വിലയില്‍ ലഭിക്കുന്ന ഇലക്ട്രിക് എസ്‌യുവിയെന്ന ഖ്യാതി പഞ്ച് ഇവി സ്വന്തമാക്കാന്‍ സാധ്യത കൂടുതലാണ്. പഞ്ച് ഇവിക്ക് ശേഷം ഹാരിയര്‍ ഇവി, കര്‍വ് ഇവി എന്നിങ്ങനെ പുത്തന്‍ മോഡലുകള്‍ കൊണ്ടുവന്ന് വിപണിയിലെ അപ്രമാദിത്തം അരക്കിട്ടുറപ്പിക്കാനാണ് ടാറ്റയുടെ ശ്രമങ്ങള്‍. ഉയര്‍ന്ന നിര്‍മാണ ശേഷിയുള്ള സാനന്ദ് പ്ലാന്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുകയും കൂടി ചെയ്യുന്നത് ടാറ്റക്ക് ഇരട്ടി കരുത്താകും.

More from DriveSpark

Article Published On: Friday, December 29, 2023, 15:10 [IST]
English summary
Tata nexon ev production shifting from pune to gujarats sanand details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X