ഇതു കൊണ്ടൊന്നും മതിയാവില്ല മാരുതി; മുഖം മിനുക്കി എത്തുന്ന നെക്സോണിനെ നേരിടാൻ നിലവിലെ തന്ത്രങ്ങൾ പോരാ!

ഇന്ത്യൻ വിപണിയിൽ ടാറ്റയുടെ ഹോട്ട്സെല്ലർ മോഡലാണ് നോക്സോൺ കോംപാക്ട് എസ്‌യുവി. കുറച്ചു നാളുകളായി മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന നെക്സോണിന് ഇതുവരെ ഒരു ചെറിയ മുഖം മിനുക്കൽ മാത്രമാണ് നിർമ്മാതാക്കൾ നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ വാഹനത്തിന് കാര്യമായ ഒരു അപ്പ്ഡേറ്റ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ.

നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണയോട്ടം പല തവണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്, എന്നിരുന്നാലും വൻ തോതിൽ മറച്ചിരിക്കുന്നതിനാൽ വാഹനത്തിന്റെ പല മാറ്റങ്ങളും വ്യക്തമായിരുന്നില്ല. സെഗ്‌മെന്റിലെ വിൽപ്പന ചാർട്ടുകൾ മികവു തെളിയിച്ച ഈ സബ് കോം‌പാക്ട് എസ്‌യുവി, അകത്തും പുറത്തും നിരവധി ഫീച്ചർ അപ്‌ഡേറ്റുകളുമായി എത്തും.

പുതിയ നെക്സോണിനെ നേരിടാൻ നിലവിലെ തന്ത്രങ്ങൾ പോരാ

ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, പുതിയ ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് ഇപ്പോൾ കാര്യമായ മറവുകൾ ഇല്ലാതെ ക്യാമറ കണ്ണിൽ പെട്ടിരിക്കുകയാണ്, ഇത് വാഹനത്തിന്റെ പുതിയ ഫ്രണ്ട് രൂപകൽപ്പനയെക്കുറിച്ച് ഒരു വ്യക്തമായ രൂപം നൽകുന്നു. പുതിയ പെട്രോൾ എഞ്ചിനൊപ്പം ഈ ഡിസൈൻ അപ്‌ഡേറ്റുകൾ വാഹനത്തിന്റെ വിൽപ്പന ഇനിയും വർധിപ്പിക്കാൻ സാധ്യതയുണ്ട്. ഈ അപ്പ്ഡേറ്റ് നെക്സോണിന്റെ നിലവിലെ എതിരാളികളായ മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് എന്നിവയേക്കാൾ വലിയ നേട്ടം നൽകുന്നു.

നെക്സോൺ സബ് ഫോർ മീറ്റർ എസ്‌യുവി ആദ്യമായി 2017-ലാണ് ടാറ്റ ലോഞ്ച് ചെയ്തത്. അതിനു ശേഷം 2020 -ൽ ഒരു മിഡ് ലൈഫ് അപ്‌ഡേറ്റ് വാഹനത്തിന് ലഭിച്ചിരുന്നു. ഇപ്പോൾ അടുത്ത പ്രധാന അപ്പ്ഡേറ്റാണ് പ്രാദേശിക നിർമ്മാതാക്കൾ ഒരുക്കുന്നത്. 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഹാരിയർ ഇവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഫ്രണ്ട് ഡിസൈൻ എന്ന് നമുക്ക് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഈ സ്പൈ ചിത്രത്തിൽ നിന്ന് മനസിലാക്കാം.

പുതിയ നെക്സോണിനെ നേരിടാൻ നിലവിലെ തന്ത്രങ്ങൾ പോരാ

ഇപ്പോൾ വാഹനത്തിന് ഫ്രണ്ട് ബമ്പറിലേക്ക് റീ പൊസിഷൻ ചെയ്ത ഒരു ഹെഡ്‌ലാമ്പ് ക്ലസ്റ്ററും പുതുക്കിയ സെൻട്രൽ എയർ ഇൻടേക്കും കൂടുതൽ ബോൾഡായ ഗ്രില്ലും അതിന് മുകളിൽ ഘടിപ്പിച്ചിരിക്കുന്ന കണക്‌റ്റഡ് എൽഇഡി ലൈറ്റ് ബാറും കാണാനാവും. പുതിയ അലോയി വീലുകളും വാഹനത്തിൽ വരുന്ന ഡിസൈൻ അപ്‌ഡേറ്റുകളുടെ ഭാഗമാണ്.

അകത്തളത്തിലേക്ക് നീങ്ങിയാൽ പുതിയ സ്റ്റിയറിംഗ് വീൽ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പുനർനിർമ്മിച്ച ഡിജിറ്റൽ ഡാഷ്‌ബോർഡ് എന്നിവ ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. ഡാഷ്‌ബോർഡിൽ നിന്ന് ഫിസിക്കൽ ബട്ടണുകൾ പൂർണ്ണമായും നിർമ്മാതാക്കൾ നീക്കം ചെയ്തതായി തോന്നുന്നു. വാഹനത്തിലെ എല്ലാ കൺട്രോളുകളും ടച്ച് സെൻസിറ്റീവ് കൺസോൾ അല്ലെങ്കിൽ ടച്ച്സ്ക്രീൻ വഴിയാണ്.

പുതിയ നെക്സോണിനെ നേരിടാൻ നിലവിലെ തന്ത്രങ്ങൾ പോരാ

ADAS സുരക്ഷാ സവിശേഷതകളോടെ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാനും ടാറ്റ മോട്ടോർസിന് കഴിയും. അങ്ങനെ എങ്കിൽ ടോപ്പ് ഓഫ് ലൈൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവികളായ ഹാരിയറിന്റെയും സഫാരിയുടെയും റെഡ് ഡാർക്ക് എഡിഷനുകൾക്ക് ശേഷം ബ്രാൻഡിൽ നിന്നുള്ള മൂന്നാമത്തെ ADAS വാഗ്ദാനം ചെയ്യുന്ന മോഡലായി ഇത് മാറാം.

ഹാരിയറിലും സഫാരിയിലും കാണുന്നതു പോലെയുള്ള ADAS സ്യൂട്ടിൽ ഹൈ ബീം അസിസ്റ്റ്, ലെയിൻ ചേഞ്ച് അലേർട്ട്, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, ഡോർ ഓപ്പൺ അലേർട്ട്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, റിയർ ക്രോസ്-ട്രാഫിക് അലേർട്ട്, റിയർ കൊളിഷൻ വാർണിംഗ്, ഫോർവേഡ് കൊളിഷൻ വാർണിംഗ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെട്ടേക്കാം. 360 ഡിഗ്രി ക്യാമറയും ഇതിനൊപ്പം ലഭിച്ചേക്കാം.

പുതിയ നെക്സോണിനെ നേരിടാൻ നിലവിലെ തന്ത്രങ്ങൾ പോരാ

ഡിസൈൻ അപ്പ്ഡേറ്റുകളും മാറ്റങ്ങളും അല്ലാതെ ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന് അതിന്റെ എഞ്ചിൻ ലൈനപ്പിലും ചില മാറ്റങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. 123 bhp പവറും 225 Nm torque ഉം സൃഷ്ടിക്കുന്ന പുതിയ തലമുറ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാവും ഇതിന് കരുത്തേകുന്നത്. പുതിയ യൂണിറ്റിനൊപ്പം പവർ, ടോർക്ക് കണക്കുകൾ നേരിയ തോതിൽ വർധിക്കുന്നുണ്ട്.

നെക്‌സോണിന്റെ നിലവിലെ പെട്രോൾ എഞ്ചിൻ 118 bhp മാക്സ് പവറും 170 Nm പീക്ക് torque ഉം ആണ് വാഗ്ദാനം ചെയ്തിരുന്നത്. നിലവിലെ നെക്‌സോണിന്റെ അതേ 1.5 ലിറ്റർ ഓയിൽ ബർണറായിരിക്കും നെക്‌സോണിന്റെ ഡീസൽ പതിപ്പിന് കരുത്തേകുക. മാനുവൽ, iMT ട്രാൻസ്മിഷൻ ഓപ്ഷനുകൾക്ക് പുറമെ പെട്രോൾ പതിപ്പിനൊപ്പം പുതിയ DCT ഗിയർബോക്സും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യാം.

8.00 ലക്ഷം മുതൽ 14.60 ലക്ഷം രൂപ വരെ എക്സ്‌-ഷോറൂം വിലയ്ക്ക് എത്തുന്ന നിലവിലെ മോഡലിനെ അപേക്ഷിച്ച് പുതിയ നെക്‌സോണിന് ഫീച്ചർ അപ്‌ഡേറ്റുകൾ കാരണം ഒരല്പം വില കൂടിയേക്കാം. നിലവിൽ മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് എന്നിവയാണ് ടാറ്റ നെക്സോണിന് വിപണിയിലുള്ള പ്രധാന എതിരാളികൾ.

Source: Rushlane

More from DriveSpark

Article Published On: Friday, August 18, 2023, 17:03 [IST]
English summary
Tata nexon facelift front design revealed in spy pics ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X