ഇതാണ് മക്കളെ ചേഞ്ച്; പ്രീമിയം ഫിനിഷും ബാക്ക്‌ലിറ്റ് സ്റ്റിയറിംഗും - പുതിയ നോക്സോണിന്റെ ഇന്റീരിയർ ഇങ്ങനെ

ഇതിനോടകം തന്നെ വിപണിയിലെ ബെസ്റ്റ് സെല്ലറായ നെക്‌സോണിന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനൊപ്പം നിരവധി മാറ്റങ്ങളും പുതിയ ഫീച്ചറുകളും വാഗ്ദാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോർസ്. മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, XUV 300 എന്നിവയ്‌ക്ക് ഈ ഒരു അപ്പ്ഡേറ്റ് കടുത്ത വെല്ലുവിളിയാവും.

ലോഞ്ച് ചെയ്യുമ്പോൾ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന് എട്ട് ലക്ഷം മുതൽ 15 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ 14 -ന് നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് അരങ്ങേറ്റം കുറിക്കും. സമാനമായ ഒരു കൂട്ടം മാറ്റങ്ങളും അപ്‌ഡേറ്റുകൾ ലഭിക്കുന്ന നെക്സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റും നിർമ്മാതാക്കൾ ഇതിനോടൊപ്പം അവതരിപ്പിക്കും.

പുതിയ നോക്സോണിന്റെ ഇന്റീരിയർ ഇങ്ങനെ

ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയർ വെളിപ്പെടുത്തിക്കൊണ്ട് പുതിയ സ്പൈ ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്. നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ ടോപ്പ്-സ്പെക്ക് വേരിയന്റുകളിൽ ഒരു സബ് ഫോർ മീറ്റർ കോംപാക്ട് എസ്‌യുവിയിൽ പ്രതീക്ഷിക്കാവുന്ന എല്ലാ ഫീച്ചറുകളും സവിശേഷതകളും സജ്ജീകരിച്ചിരിക്കുന്നു എന്നാണ് ടാറ്റ അവകാശപ്പെടുന്നത്.

നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് എതിരാളികൾ നൽകുന്ന ഓഫറുകളുമായി പൊരുത്തപ്പെടുന്നു എന്ന് മാത്രമല്ല, ചില മേഖലകളിൽ പ്രതീക്ഷകൾക്കപ്പുറം മികവുറ്റതാണെന്നും ടാറ്റ ഉറപ്പാക്കിയിട്ടുണ്ട്. നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ ട്രിം നെയിമുകളും ടാറ്റ മാറ്റിയിട്ടുണ്ട്. ഇതിൽ ഇപ്പോൾ പഞ്ചിലേതിന് സമാനമായി സ്മാർട്ട്, പ്യുവർ, ക്രിയേറ്റീവ്, ഫിയർലെസ് എന്നിവയാണ് നൽകിയിരിക്കുന്നത്. മുമ്പ് ഉപയോഗിച്ചിരുന്ന XE, XM, XZ മുതലായ കോഡ് നെയിമുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വേരിയന്റുകൾ മനസ്സിലാക്കുന്നത് എളുപ്പമാക്കുന്നു.

പുതിയ നോക്സോണിന്റെ ഇന്റീരിയർ ഇങ്ങനെ

സ്റ്റിയറിംഗ് വീലിലെ ബാക്ക്‌ലിറ്റ് ടാറ്റ ലോഗോയാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലെ തികച്ചും നൂതനമായ ഒരു സവിശേഷത. ടു സ്‌പോക്ക് സ്റ്റിയറിംഗ് വീൽ ഒന്നാകെ തന്നെ പൂർണ്ണമായും ഒരു പുതിയ യൂണിറ്റാണ്. 2023 ഓട്ടോ എക്സോയിൽ ടാറ്റ പ്രദർശിപ്പിച്ച കർവ്വ് എന്ന കൺസെപ്റ്റിലാണ് ഇത് ആദ്യമായി കണ്ടത്. ബാക്ക്‌ലിറ്റ് ലോഗോയുള്ള ഈ പുതിയ സ്റ്റിയറിംഗ് വീൽ ടോപ്പ്-സ്പെക്ക് വേരിയന്റുകളിൽ മാത്രമേ ലഭ്യമാകാൻ സാധ്യതയുള്ളൂ. നിലവിലുള്ള സ്റ്റിയറിംഗ് വീലിൽ ലോവർ വേരിയന്റുകളിൽ തുടർന്നേക്കാം.

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് ഇതിൽ വരുന്ന മറ്റൊരു പ്രധാന നവീകരണം. ടോപ്പ്-സ്പെക്ക് വേരിയന്റുകൾക്ക് 10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ലഭിച്ചേക്കാം. ബേസ് മോഡലുകൾ നിലവിലുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീനിനൊപ്പം തുടരും. സീക്വൻഷ്യൽ എൽഇഡി DRL -കളും ടെയിൽ ലാമ്പുകളും ഫ്രണ്ട് പാർക്കിംഗ് സെൻസറുകളും 360 ഡിഗ്രി ക്യാമറയും നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം ടാറ്റ വാഗ്ദാനം ചെയ്യുന്ന മറ്റ് പുതിയ ഫീച്ചറുകളാണ്.

പുതിയ നോക്സോണിന്റെ ഇന്റീരിയർ ഇങ്ങനെ

ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജർ, പ്രീമിയം സൗണ്ട് സിസ്റ്റം, ഓട്ടോ-ഡിമ്മിംഗ് IRVM, സിംഗിൾ-പേൻ സൺറൂഫ്, iRA കണക്റ്റഡ് കാർ ടെക്, വോയ്‌സ് കമാൻഡുകൾ, ക്രൂയിസ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) തുടങ്ങിയ സമഗ്രമായ ഫീച്ചറുകൾ നെക്‌സോൺ ഇതിനകം തന്നെ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവയെല്ലാം ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലും മാറ്റമില്ലാതെ തുടരും.

നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിനായി നിലവിലുള്ള എഞ്ചിൻ ഓപ്ഷനുകൾ കമ്പനി നിലനിർത്തും. എന്നിരുന്നാലും, പെട്രോൾ എഞ്ചിനിനൊപ്പം രണ്ട് പുതിയ ഗിയർബോക്സ് ഓപ്ഷനുകൾ ടാറ്റ വാഗ്ദാനം ചെയ്യും. 1.2 ലിറ്റർ ടർബോ പെട്രോൾ മോട്ടോർ 120 PS പരമാവധി കരുത്തും 170 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. ഇത് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് AMT ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്നു.

പുതിയ നോക്സോണിന്റെ ഇന്റീരിയർ ഇങ്ങനെ

ആഞ്ച് സ്പീഡ് മാനുവലും ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്കും ആയിരിക്കും പുതിയതായി അവതരിപ്പിക്കുന്ന ട്രാൻസ്മിഷൻ ചോയിസുകൾ. അഞ്ച് സ്പീഡ് മാനുവൽ ബേസ് മോഡലുകൾക്കുള്ളതായിരിക്കും, അതേസമയം ഏഴ് സ്പീഡ് DCA ട്രാൻസ്മിഷൻ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ ടോപ്പ്-സ്പെക്ക് വേരിയന്റുകളോടൊപ്പം വാഗ്ദാനം ചെയ്യും. മിഡ്-സ്പെക് വേരിയന്റുകൾക്ക് ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് AMT എന്നിവ ലഭിച്ചേക്കാം.

നെക്‌സോണിന്റെ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ 115 PS കരുത്തും 260 Nm പീക്ക് torque ഉം നൽകുന്നു. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് AMT എന്നീ ട്രാൻസ്മിഷൻ ചോയ്‌സുകൾ തന്നെ മുന്നോട്ട് കൊണ്ടുപോകും. നിലവിൽ വാഗ്ദാനം ചെയ്യുന്ന ഇക്കോ, സിറ്റി, സ്‌പോർട്ട് എന്നീ ഡ്രൈവ് മോഡുകൾ തന്നെ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിലും തുടരും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

More from DriveSpark

Article Published On: Friday, September 1, 2023, 12:00 [IST]
English summary
Tata nexon facelift inetriors revealed ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X