വിവാഹസദ്യയുടെ മെനു പോലുണ്ടെല്ലോ ഇത്! നെക്‌സോണിന്റെ വേരിയന്റ് ലിസ്റ്റ് കണ്ടാല്‍ കണ്ണ്തള്ളും

ആഭ്യന്തര കാര്‍ നിര്‍മാതാക്കളായ ടാറ്റയുടെ ബെസ്റ്റ് സെല്ലിംഗ് മോഡലും ഇന്ത്യയിലെ ഏറ്റവും ജനപ്രിയ എസ്‌യുവികളില്‍ ഒന്നുമാണ് നെക്‌സോണ്‍. വമ്പന്‍ അപ്‌ഡേറ്റുകളുമായി നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് കഴിഞ്ഞ ദിവസം വിപണിയിലെത്തിയിരിക്കുകയാണ്. അടിസ്ഥാന വേരിയന്റിന് 8.09 ലക്ഷം രൂപ മുതലും ടോപ്പ് എന്‍ഡ് വേരിയന്റിന് 15.49 ലക്ഷം രൂപ വരെയും വളരെ വിശാലമായ പ്രൈസ് റേഞ്ചിലാണ് ടാറ്റ മോട്ടോര്‍സ് നെക്സോണിനെ വാഗ്ദാനം ചെയ്യുന്നത്.

ഒരു ആഡംബര വിവാഹത്തിന്റെ മെനുവിനെ തോല്‍പ്പിക്കും വിധമാണ് നെക്‌സോണിന്റെ വേരിയന്റ് ലിസ്റ്റ് എന്ന് പറയേണ്ടി വരും. സ്മാര്‍ട്ട്, പ്യുവര്‍, ക്രിയേറ്റീവ്, ഫിയര്‍ലെസ് എന്നിങ്ങനെ നാല് ട്രിം ലെവലുകളിലായാണ് സബ് 4 മീറ്റര്‍ എസ്‌യുവി ഓഫര്‍ ചെയ്യുന്നത്. വൈവിധ്യവും വ്യത്യസ്തവുമായ കോംപിനേഷനുകള്‍ ഇഷ്ടപ്പെടുന്നവരാണ് ഇന്ത്യക്കാര്‍ എന്നതിനാല്‍ തന്നെയാണ് ടാറ്റ ഇത്രയും നീളമേറിയ വേരിയന്റ് പട്ടിക വാഗ്ദാനം ചെയ്യുന്നത്.

2023 tata nexon

വിശാലമായ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ കൂടി ചേരുന്നതോടെ എതിരാളികളായ മാരുതി ബ്രെസ, മഹീന്ദ്ര XUV300, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് എന്നിവയെ കടത്തിവെട്ടാനാണ് ടാറ്റയുടെ ശ്രമം. 5-സ്പീഡ് MT, 6-സ്പീഡ് MT, 6-സ്പീഡ് AMT, DCA എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ സ്മാര്‍ട്ട് ട്രിമ്മുകളില്‍ മാത്രമേ ലഭ്യമാകൂ. അതേസമയം പ്യുവര്‍, ക്രിയേറ്റീവ്, ഫിയര്‍ലെസ് ട്രിമ്മുകള്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി വരുന്നു.

6 സ്പീഡ് AMT-യും 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് യൂണിറ്റും ഉള്‍പ്പെടെ രണ്ട് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഒപ്ഷനും ലഭിക്കുന്നു . 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് AMT ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലാണ് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ വരുന്നത്. മോണോടോണ്‍ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളും ലഭ്യമാണ്. ഫിയര്‍ലെസ് പര്‍പ്പിള്‍, പ്യുവര്‍ ഗ്രേ, ക്രിയേറ്റീവ് ഓഷ്യന്‍, ഡേടോണ ഗ്രേ, പ്രിസ്റ്റീന്‍ വൈറ്റ് എന്നിവയാണ് എക്‌സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകള്‍.

2023 tata nexon variant list

ടാറ്റ നെക്സോണ്‍ 39 പെട്രോള്‍ വേരിയന്റുകളും 30 ഡീസല്‍ വേരിയന്റുകളുമടക്കം 69 സബ് വേരിയന്റുകളില്‍ വ്യാപിച്ചുകിടക്കുന്നു. ഇതുകൊണ്ടാണ് ഒരു വമ്പന്‍ വിവാഹ സദ്യ മെനുവിലെ വിഭവങ്ങളേക്കാള്‍ കൂടുതല്‍ വേരിയന്റുകളില്‍ നെക്സോണ്‍ എസ്‌യുവി വാഗ്ദാനം ചെയ്യുന്നുവെന്ന് ഞങ്ങള്‍ ആദ്യം പറഞ്ഞത്. ബജറ്റ് വിലയില്‍ കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമുള്ള ലോ എന്‍ഡ് വേരിയന്റുകള്‍ മുതല്‍ സുഖസൗകര്യങ്ങള്‍ തേടുന്നവരെ തൃപ്തിപ്പെടുത്തുന്ന ടോപ്‌സ്‌പെക്ക് വേരിയന്റുകളും ഇതില്‍ വരുന്നു.

ഇന്നത്തെ പ്രധാന ട്രെന്‍ഡിംഗ് ഫീച്ചറകളെല്ലാം പ്രധാന വേരിയന്റുകളില്‍ ഉള്‍പ്പെടുത്താന്‍ ടാറ്റ ശ്രദ്ധിച്ചിട്ടുണ്ട്. സണ്‍റൂഫ് ഉദാഹരണമായി എടുത്താല്‍ നെക്‌സോണിന്റെ പ്രധാന വേരിയന്റുകളില്‍ ഇത് സ്ഥാനം പിടിക്കുന്നു. ഡിജിറ്റല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ കാര്യവും അങ്ങനെ തന്നെയാണ്. ടാറ്റ കര്‍വ് എസ്‌യുവി കണ്‍സെപ്റ്റില്‍ നിന്നാണ് നെക്‌സോണ്‍ ഡിസൈന്‍ പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നത്.

പുതിയ നെക്സോണിന് എല്‍ഇഡി ഡിആര്‍എല്ലുകളും എല്‍ഇഡി ഫോഗ് ലാമ്പുകളും ഹെഡ്ലാമ്പുകള്‍ക്ക് കീഴില്‍ സ്ഥാനം പിടിക്കുന്നു. പിന്‍വശത്തേക്ക് പോയാല്‍ മുഴുവന്‍ വീതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകളും ഇതിന് ലഭിക്കുന്നു. 16 ഇഞ്ച് അലോയ് വീലുകളിലാണ് എസ്‌യുവി സഞ്ചരിക്കുക. പുതുക്കിയ ബോണറ്റ് ഡിസൈന്‍, റീ-വര്‍ക്ക് ചെയ്ത ഫ്രണ്ട് ഗ്രില്‍, ഫോക്‌സ് സില്‍വര്‍ ഫിനിഷ്ഡ് സ്‌കിഡ് പ്ലേറ്റുകള്‍, കൂറ്റന്‍ വീല്‍ ആര്‍ച്ചുകള്‍ എന്നിവ എക്‌സ്റ്റീരിയര്‍ ഡിസൈന്‍ ഹൈലൈറ്റുകളാണ്.

സില്‍വര്‍ റൂഫ് റെയിലുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, ഗ്ലോസ് ബ്ലാക്ക് നിറത്തിലുള്ള ഒആര്‍വിഎം എന്നിവയും നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കുന്നു. കോംപാക്ട് എസ്‌യുവിയുടെ ക്യാബിന്‍ ഇപ്പോള്‍ കൂടുതല്‍ പ്രീമിയം ആയി കാണപ്പെടുന്നു. പര്‍പ്പിള്‍ നിറത്തിലുള്ള അപ്‌ഹോള്‍സ്റ്ററിയിലാണ് ക്യാബിന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനായി പുതിയ 10.25 ഇഞ്ച് ഡ്യുവല്‍ സ്‌ക്രീനുകളും ഓള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇതിന് ലഭിക്കുന്നു.

2023 tata nexon

ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും വാഗ്ദാനം ചെയ്യുന്നു. ഇല്യുമിനേറ്റഡ് ടാറ്റ ലോഗോയുള്ള ടു സ്പോക്ക് സ്റ്റിയറിംഗ് വീലും നെക്സോണ്‍ ഫെയ്സ്ലിഫ്റ്റിന് പുതുതായി ലഭിക്കുന്നു. കൂടുതല്‍ ഗംഭീര ഭാവത്തില്‍ കിടുക്കാച്ചി വിലയില്‍ നെക്‌സോണ്‍ എത്തുന്നത് വിപണി പിടിക്കാന്‍ ഉദ്ദേശിച്ച് തന്നെയാണ്. ഏതായാലും നെക്‌സോണ്‍ സെഗ്‌മെന്റില്‍ തീര്‍ക്കാന്‍ പോകുന്ന ഓളം വില്‍പ്പന കണക്കുകള്‍ പുറത്ത് വരുമ്പോള്‍ നമുക്ക് മനസ്സിലാകും.

More from DriveSpark

Article Published On: Tuesday, September 19, 2023, 14:32 [IST]
English summary
Tata nexon facelift offers 69 variants more than items in a food menu details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X