ബേസ് വേരിയന്റിന് എക്സ്-ഷോറൂമിനേക്കാൾ ഒരു ലക്ഷത്തോളം കൂടുതൽ; പുതിയ നെക്സോണിന്റെ ഓൺറോഡ് വിലകൾ ഇങ്ങനെ

സമഗ്രമായ അപ്‌ഡേറ്റുകളോടെയാണ് പുതിയ നെക്‌സോണിനെ ടാറ്റ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 8.10 ലക്ഷം മുതൽ 15.50 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് എസ്‌യുവി എത്തുന്നത്. 9.14 ലക്ഷം മുതൽ 18.27 ലക്ഷം രൂപ വരെയാണ് ഡൽഹി ഓൺറോഡ് വില. സ്മാർട്ട്, പ്യൂവർ, ക്രിയേറ്റീവ്, ഫിയർലെസ് എന്നിങ്ങനെ നാല് ട്രിം ലെവലുകൾ വാഹനത്തിലുണ്ട്.

മൊത്തം 69 വേരിയന്റുൾ ടാറ്റ വാഗ്ദാനം ചെയ്യുന്നതിനാൽ, ഉപഭോക്താക്കൾക്ക് തങ്ങളുടെ ആവശ്യങ്ങൾക്കും മുൻഗണനകൾക്കും അനുസൃതമായി ഏറ്റവും അനുയോജ്യമായത് മോഡൽ കണ്ടെത്തുന്നത് എളുപ്പമായിരിക്കും. പരിമിതമായ ബഡ്ജറ്റുള്ള ആളുകൾക്ക് നെക്സോൺ ബേസ് വേരിയന്റ് സ്മാർട്ട് ഒരു പ്രായോഗിക ഓപ്ഷനാണ്. എൽഇഡി ഹെഡ്‌ലാമ്പുകളും ഡിആർഎല്ലുകളും എൽഇഡി ടെയിൽലാമ്പുകളും ഇതിലുണ്ട്.

പുതിയ നെക്സോണിന്റെ ഓൺറോഡ് വിലകൾ ഇങ്ങനെ

പുതുക്കിയ ഫ്രണ്ട് & റിയർ പ്രൊഫൈൽ കൂടാതെ, സ്മാർട്ട് വേരിയന്റിന്റെ മറ്റ് സവിശേഷതകൾ വളരെ അടിസ്ഥാനപരമാണ്. നോർമൽ ബ്ലാക്ക് ഷെയ്ഡുള്ള ORVM-കളും ഡോർ ഹാൻഡിലുകളുമാണ് ഇതിൽ വരുന്നത്. ഉള്ളിലേക്ക് കറുമ്പോൾ, നെക്‌സോൺ സ്മാർട്ട് വേരിയന്റിന് ബാക്ക്‌ലിറ്റ് ടാറ്റ ലോഗോ അടങ്ങുന്ന പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ ലഭിക്കുന്നു. എന്നിരുന്നാലും, ടോപ്പ് സ്പെക്ക് വേരിയന്റുകളിൽ ലഭ്യമായതുപോലെ സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകളൊന്നും ഇതിൽ ഇല്ല.

നെക്‌സോൺ ബേസ് വേരിയന്റിനൊപ്പം വാഗ്ദാനം ചെയ്യുന്ന മറ്റ് ചില എക്യുപ്മെന്റുകളിൽ മാനുവൽ എസി കൺട്രോളുകൾ, ഫ്രണ്ട് പവർ വിൻഡോകൾ, സെൻട്രൽ ലോക്ക്, ടിൽറ്റ്, ഫംഗ്ഷനുള്ള സ്റ്റിയറിംഗ് വീൽ, ഫ്ലോർ കൺസോളിലെ പവർ ഔട്ട്‌ലെറ്റ് എന്നിവ ഉൾപ്പെടുന്നു. നെക്‌സോൺ സ്മാർട്ട് വേരിയന്റിന് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമൊന്നും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നില്ല.

പുതിയ നെക്സോണിന്റെ ഓൺറോഡ് വിലകൾ ഇങ്ങനെ

പിന്നിലെ എസി വെന്റുകളും ഇതിൽ ഇല്ല. എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ സീറ്റ് കുഷ്യനിംഗ് മികച്ചതായി തോന്നുന്നു. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, റിവേഴ്‌സ് ഗൈഡിംഗ് സെൻസറുകൾ, ഹിൽ ഹോൾഡ് കൺട്രോൾ, ISOFIX എന്നിങ്ങനെയുള്ള സ്റ്റാൻഡേർഡ് ഫീച്ചറുകളോടൊപ്പം സേഫ്റ്റി കിറ്റ് ആത്മവിശ്വാസം നൽകുന്നതാണ്.

നെക്‌സോൺ ബേസ് വേരിയന്റ് സ്മാർട്ടിന് 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ യൂണിറ്റ് മാത്രമേ ലഭിക്കൂ. ഇത് പരമാവധി 120 PS പവറും 170 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. നെക്‌സോൺ സ്മാർട്ട് വേരിയന്റിന് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് ഓപ്ഷൻ മാത്രമാണുള്ളത്. ഉയർന്ന സ്പെക്ക് ട്രിമ്മുകളിൽ, ഈ എഞ്ചിന് ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് AMT, ഏഴ് സ്പീഡ് DCA എന്നിവയുടെ അഡീഷണൽ ട്രാൻസ്മിഷൻ ചോയ്‌സുകളുണ്ട്.

പുതിയ നെക്സോണിന്റെ ഓൺറോഡ് വിലകൾ ഇങ്ങനെ

നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് ബേസ്-സ്പെക്ക് സ്മാർട്ട് വേരിയന്റ് 9,14,158 രൂപയ്ക്ക് ഓൺറോഡ് വിലയിൽ ലഭ്യമാണ്. ഇതോടൊപ്പം ഒരു വാല്യു പായ്ക്ക് തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് 9,37,713 രൂപ ചെലവ് വരും. അടുത്തതായി വരുന്നത് പ്യുവർ ട്രിം ആണ്, ഇതിന്റെ പെട്രോൾ വേരിയന്റിന്റെ വില 10,89,737 രൂപയിൽ ആരംഭിക്കുന്നു. പ്യുവർ ഡീസൽ വേരിയന്റിന് 13,03,894 രൂപ മുതലാണ് ഓൺറോഡ് വില തുടങ്ങുന്നത്.

പെട്രോൾ എൻജിനുള്ള ക്രിയേറ്റീവ് ട്രിമ്മിന്റെ ഓൺറോഡ് വില 12,76,394 രൂപയിൽ ആരംഭിക്കുന്നു. ഡീസൽ വേരിയന്റിന് ഇത് 14,66,626 രൂപ മുതലാണ് തുടങ്ങുന്നത്. 1.2 ലിറ്റർ പെട്രോൾ ഓപ്ഷനുമായ വരുന്ന ഫിയർലെസ് ട്രിമ്മിന് 14,47,000 രൂപയാണ് പ്രാരംഭ ഓൺറോഡ് വില. 16,40,981 രൂപയാണ് ഇതിന്റെ ഡീസൽ പതിപ്പിന്റെ ഓൺറോഡ് വില.

നെക്സോണിന്റെ ടോപ്പ്-സ്പെക്ക് പെട്രോൾ വേരിയന്റ് എന്നത് ഫിയർലെസ് + S DCA DT 1.2 പതിപ്പാണ്, ഇതിന്റെ ഓൺറോഡ് വില 16,97,221 രൂപയാണ്. ടോപ്പ്-സ്പെക്ക് ഡീസൽ വേരിയന്റ് നെക്സോൺ ഫിയർലെസ് + S AMT DT 1.5 ആണ്, ഈ മോഡലിന്റെ ഓൺ-റോഡ് വില 18,26,960 രൂപയോളമാണ്. എല്ലാ വേരിയന്റുകളിലും, ഉപഭോക്താക്കൾ എക്സ്റ്റെന്റഡ് വാറന്റിയും ഗോൾഡ് AMC പാക്കേജും തെരഞ്ഞെടുക്കുന്ന സാഹചര്യത്തിൽ ഓൺ-റോഡ് വിലകൾ വീണ്ടും ഉയരും.

ഇത്രയും വിപുലമായ വേരിയന്റുകളുടേയും വിലകളുടേയും പാക്കേജിനാൽ, ഓരോരുത്തരുടേയും പോക്കറ്റിനും ബജറ്റിനും അനുയോജ്യമായ എന്തെങ്കിലും മോഡൽ നിരയിൽ ഉണ്ടാവും എന്ന് വ്യക്തമാണ്. വരും മാസങ്ങളിൽ നെക്‌സോൺ വിൽപ്പന ഉയരുമെന്ന് പ്രതീക്ഷിക്കാം. മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300, കിയ സോനെറ്റ് എന്നിവയിൽ നിന്ന് കടുത്ത കോംപറ്റീഷനാണ് നെക്സോണിന് നേരിടേണ്ടി വരുന്നത്.

More from DriveSpark

Article Published On: Saturday, September 16, 2023, 18:39 [IST]
English summary
Tata nexon facelift on road prices explained in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X