ഈ നെക്‌സോണിനെ പൂട്ടാന്‍ ബ്രെസയൊന്നും മതിയാകൂല; മനസ്സിലായോ മാരുതീ!

ഇന്ത്യന്‍ കാര്‍ വിപണി ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന കാറുകളില്‍ ഒന്നാണ് ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ്. 2023 ടാറ്റ നെക്സോണ്‍ ഉടന്‍ ഇന്ത്യയില്‍ അവതരിക്കുമെന്ന് സൂചന നല്‍കിക്കൊണ്ട് സബ് 4 മീറ്റര്‍ എസ്‌യുവിയുടെ ഇന്റീരിയര്‍ ചിത്രങ്ങളടക്കം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

ജനപ്രിയ എസ്‌യുവിയുടെ ഐസിഇ പതിപ്പിനൊപ്പം ഇലക്ട്രിക് പതിപ്പും ഉത്സവ സീസണിന് മുന്നോടിയായി അടുത്ത മാസം വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതുക്കിയ കോംപാക്റ്റ് എസ്‌യുവിക്ക് പുനര്‍രൂപകല്‍പ്പന ചെയ്ത എക്‌സ്റ്റീരിയര്‍, പുത്തന്‍ ഉള്‍ക്കൊള്ളുന്ന പുതിയ ക്യാബിന്‍ എന്നിവ ലഭിക്കും. നെക്‌സോണിന്റെ ഇപ്പോഴത്തെ തലമുറയും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ്.

tata nexon

മുഖംമിനുക്കി എത്തുന്നതോടെ ഈ മോഡല്‍ എസ്‌യുവി സെഗ്മെന്റിനെ പിടിച്ചുകുലുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റ നെക്സോണിന്റെ എക്‌സ്റ്റീരിയര്‍ ചിത്രങ്ങള്‍ക്കൊപ്പം കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട ഇന്റീരിയര്‍ ചിത്രങ്ങളും തരംഗമായിരുന്നു. 2024 ഓടെ നാല് പുതിയ എസ്‌യുവികള്‍ അവതരിപ്പിക്കാനാണ് ടാറ്റയുടെ പദ്ധതികള്‍. മോഡല്‍ നവീകരണത്തോടുള്ള ശക്തമായ പ്രതിബദ്ധതയും മാറിക്കൊണ്ടിരിക്കുന്ന മാര്‍ക്കറ്റ് ഡിമാന്‍ഡ് അഭിസംബോധന ചെയ്യുകയുമാണ് ടാറ്റ.

നവീകരിച്ച മോഡലുകള്‍ക്കൊപ്പം അത്യാധുനിക ഇലക്ട്രിക് വാഹന ലോഞ്ചുകളും ടാറ്റയുടെ പൈപ്പ്‌ലൈനിലുണ്ട്. ഏതായാലും അടുത്ത മാസം നടക്കാനിരിക്കുന്ന ടാറ്റ നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ചാണ് ഏവരുടെയും ശ്രദ്ധാകേന്ദ്രം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സബ് കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റിനെ പുനര്‍നിര്‍വചിക്കുകയും ഫീച്ചറുകളിലും ഡിസൈനിലും സമൂല മാറ്റങ്ങളുമായാകും വരിക.

tata nexon ev car play

വരാനിരിക്കുന്ന എസ്‌യുവിക്ക് അതിന്റെ സെഗ്മെന്റിലെ ഏറ്റവും മികച്ച ക്യാബിനുകളിലൊന്ന് ഉണ്ടായിരിക്കും. ആറ് എയര്‍ബാഗുകള്‍, വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, ടിഎഫ്ടി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയടക്കം നിലവിലെ മോഡലിലുണ്ടായിരുന്ന ഫീച്ചര്‍ വിടവുകള്‍ നികത്തിയായിരിക്കും നെക്‌സോണ്‍ ഫെയ്സ്ലിഫ്റ്റ് എത്തുക. പുതിയ ടാറ്റ നെക്‌സോണിന് വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടേയും ആപ്പിള്‍ കാര്‍പ്ലേയുമുള്ള 10.25 ഇഞ്ച് ഫേ്‌ലാട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് ലഭിക്കും.

കൂടാതെ 7.0 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലും ടു സ്‌പോക്ക് സ്റ്റിയറിംഗ് വീലും ലടിക്കുന്നു. എക്സ്റ്റീരിയര്‍ ഡിസൈനിലും ഒരുപാട് മാറ്റങ്ങളുണ്ടാകും. കര്‍വ് കണ്‍സെപ്റ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ ഹെഡ്ലാമ്പും എല്‍ഇഡി ഡിആര്‍എല്‍ കോമ്പോ എസ്യുവിക്ക് ലഭിക്കും. കര്‍വില്‍ നിന്ന് ഡിസൈന്‍ എലമെന്റുകള്‍ കടംകൊള്ളുന്നതിനാല്‍ തന്നെ ഇത് ഒരു ഫ്യൂച്ചറിസ്റ്റിക് മോഡേണ്‍ ലുക്കായിരിക്കും നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്.

അലോയ് വീലുകളും ടെയില്‍ ലാമ്പ് ഡിസൈനും പുതിയതായിരിക്കും. പവര്‍ട്രെയിനിലും പുതുമയതുണ്ടാകും.1.5 ലീറ്റര്‍ ടര്‍ബോ-ഡീസലിനൊപ്പം ഇതിന് പുതിയതും കൂടുതല്‍ ശക്തവുമായ 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനും ലഭിക്കും. കൂടാതെ മാനുവല്‍ ട്രാന്‍സ്മിഷനോടൊപ്പം പുതിയ ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ലഭ്യമാകും. ഇവി പ്രേമികളില്‍ ആവേശം നിറച്ച് നെക്‌സോണ്‍ ഇലക്ട്രിക് ഫെയ്‌സ്‌ലിഫ്റ്റും ഉടന്‍ നിരത്തുകളിലേക്കെത്തും.

നെക്‌സോണ്‍, ടിഗോര്‍, ടിയാഗോ ഇവികളുടെ ബലത്തില്‍ നിലവില്‍ ഇലക്ട്രിക് വാഹന വിഭാഗം ഭരിക്കുന്ന ടാറ്റ തങ്ങളുടെ ആധിപത്യം കൂടുതല്‍ വിപുലീകരിക്കാനാണ് ശ്രമിക്കുന്നത്. നെക്‌സോണ്‍ ഇവി ഫെയ്‌സ്‌ലിഫ്റ്റ് ഐസിഇ പതിപ്പിന് മുമ്പ് വില്‍പ്പനയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020-ല്‍ എസ്‌യുവി യുടെ നിലവിലെ പതിപ്പുകള്‍ പുറത്തിറക്കിയപ്പോള്‍ ടാറ്റ സമാനമായ തന്ത്രമായിരുന്നു പയറ്റിയിരുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇലക്ട്രിക്കിലായാലും ഐസിഇ പതിപ്പുകളിലായാലും ടാറ്റയുടെ വില്‍പ്പനയില്‍ വലിയ സംഭാവന നല്‍കുന്ന മോഡലാണ് നെക്‌സോണ്‍.

tata nexon ev prime

മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300, കിയ സോനെറ്റ് എന്നീ ശക്തന്‍മാര്‍ മാറ്റുരക്കുന്ന സെഗ്‌മെന്റിലെ ഒന്നാം സ്ഥാനക്കാരനുമായിരുന്നു നെക്‌സോണ്‍. എതിരാളികള്‍ പുതുമകളോടെ എത്തുമ്പോള്‍ നെക്‌സോണിനും മുഖംമിനുക്കല്‍ അത്യാവശ്യമാണ്. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനൊപ്പം സെഗ്‌മെന്റിലെ ആധിപത്യം വിപുലീകരിക്കാന്‍ എസ്‌യുവി ഒരുങ്ങുകയാണ്. ഡാര്‍ക്ക് എഡിഷനും ജെറ്റ് എഡിഷനും പോലുള്ള സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകള്‍ ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിലും കാണാം.

ഏറെ നാളായി ഉപഭോക്താക്കളും വില്‍പ്പനക്കാരുമെല്ലാം ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ വരവിനായി കാത്തിരിപ്പ് തുടങ്ങിയിട്ട്. പുത്തന്‍ ഫീച്ചറുകളും പരിഷ്‌കാരങ്ങളുമായി എത്തുന്നതിനാല്‍ തന്നെ ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ വില അല്‍പ്പം കൂടാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും അതൊരു നഷ്ടമാകില്ലെന്നാണ് പ്രതീക്ഷ. 2023 ടാറ്റ നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെയും നെക്സോണ്‍ ഇലക്ട്രിക് ഫെയ്‌സ്‌ലിഫ്റ്റിന്റെയും കൂടുതല്‍ വിവരങ്ങള്‍ ഞങ്ങള്‍ നിങ്ങളിലേക്കെത്തിക്കുന്നതാണ്. അതിനായി ചാനല്‍ ഇടക്കിടെ സന്ദര്‍ശിക്കുക.

More from DriveSpark

Article Published On: Tuesday, August 22, 2023, 10:49 [IST]
English summary
Tata nexon facelift to launch next month all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X