ബ്രെസയുടെ ചീട്ടുകീറാന്‍ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ്; ഡീലര്‍ഷിപ്പിലേക്ക് ഇപ്പോള്‍ തന്നെ ജനങ്ങളുടെ ഒഴുക്ക്

ടാറ്റ മോട്ടോര്‍സ് എന്ന കാര്‍ ബ്രാന്‍ഡിന്റെ മേല്‍വിലാസം തന്നെ മാറ്റിക്കുറിച്ച മോഡലുകളില്‍ ഒന്നാണ് നെക്‌സോണ്‍. വെറും അഞ്ച് കൊല്ലം കൊണ്ട് നാല് ലക്ഷം വില്‍പ്പന നേടിയ ഒരു കാറാണ് നെക്‌സോണ്‍ എന്നത് തന്നെ അതിന്റെ ജനപ്രിയതക്ക് തെളിവാണ്. 2017-ല്‍ അരങ്ങേറിയ നെക്‌സോണ്‍ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ ആദ്യ ഇന്ത്യന്‍ വാഹനമാണ്.

ഇന്ത്യന്‍ ഓട്ടോമൊബൈ്ല്‍ വിപണിയില്‍ ഒരു പുതിയ മാറ്റത്തിന് നാന്നി കുറിക്കുകയായിരുന്നു നെക്‌സോണ്‍. ഈ സബ് 4 മീറ്റര്‍ എസ്‌യുവിയുടെ വരവോടെയാണ് വില, മൈലേജ് എന്നിവക്ക് പുറമെ സേഫ്റ്റിയും ജനങ്ങളുടെ പരിഗണനയിലേക്ക് വന്ന ഒന്നായി മാറിയത്. 2020-ല്‍ നെക്‌സോണിന്റെ ആദ്യ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കിയതിന് ശേഷം നെക്‌സോണിന് തിരിഞ്ഞ്‌നോക്കേണ്ടി വന്നിട്ടില്ല. ഇതിന്റെ ഇലക്ട്രിക് പതിപ്പും വിപണിയില്‍ തരംഗമായി.

tata nexon facelift teaser

കാലാനുസൃതമായ മാറ്റങ്ങളോടെ ടാറ്റ നെക്സോണ്‍ വീണ്ടും മുഖംമിനുക്കലിന് വിധേയമാകുകയാണ്. ടാറ്റ നെക്‌സോണ്‍ ഫെയ്സ്ലിഫ്റ്റ് സെപ്റ്റംബര്‍ 14-ന് പുറത്തിറങ്ങുമെന്നാണ് വിവരം. അകത്തും പുറത്തും വമ്പന്‍ പരിഷ്‌കാരങ്ങളോടെ എത്തുന്ന കാര്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങള്‍ ഇതിനകം ഇന്റര്‍നെറ്റില്‍ ട്രെന്‍ഡിംഗാണ്. അപ്ഡേറ്റഡ് നെക്‌സോണിനായി ചില ഡീലര്‍ഷിപ്പുകള്‍ ഓഫ്ലൈന്‍ ബുക്കിംഗ് എടുക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

ഈ ഉത്സവ സീസണില്‍ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇപ്പോള്‍ തന്നെ ടാറ്റ ഷോറൂമുകള്‍ സന്ദര്‍ശിക്കാം. അപ്‌ഡേറ്റഡ് എസ്‌യുവിയെ കുറിച്ച് ഇതിനകം ലഭ്യമായ വിവരങ്ങള്‍ ഞങ്ങള്‍ പങ്കുവെക്കാം. ടാറ്റ കര്‍വ് കണ്‍സെപ്റ്റില്‍ നിന്നാണ് നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഡിസൈന്‍ സൂചകങ്ങള്‍ കടമെടുക്കുന്നത്. സ്ലീക്കര്‍ ഗ്രില്ലും പുതുക്കിയ എല്‍ഇഡി ഡിആര്‍എല്ലുകളുമടങ്ങുന്ന കൂടുതല്‍ ഷാര്‍പ്പായ മുന്‍വശമാണ് നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിനുണ്ടാകുക.

tata nexon facelift

എല്‍ഇഡി ഹെഡ്ലൈറ്റുകളുടെ പോര്‍ട്രെയിറ്റ് ഓറിയന്റേഷനും താഴത്തെ പകുതിയിലെ അലങ്കാരങ്ങളും ഉള്‍ക്കൊള്ളുന്ന ട്വീക്ക് ചെയ്ത ബമ്പര്‍ ഡിസൈനുമായാണ് പുതിയ നെക്സോണ്‍ വരുന്നത്. ഒരു പുതിയ അലോയ് വീല്‍ അല്ലാതെ വശങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. നെക്‌സോണ്‍ ഇലക്ട്രിക് പതിപ്പിലും ഇവി ഹൈലൈറ്റുകള്‍ക്കൊപ്പം സമാനമായ പരിഷ്‌കാരങ്ങള്‍ ടാറ്റ നടപ്പിലാക്കിയേക്കും. പിറകിലേക്ക് വന്നാല്‍ മെലിഞ്ഞ കണക്ടഡ് എല്‍ഇഡി ടെയില്‍ലൈറ്റ് സജ്ജീകരണമാണ് ഇതിന് ലഭിക്കുക.

പുതുക്കിയ ടെയില്‍ഗേറ്റ് 'നെക്സോണ്‍' ബാഡ്ജിംഗ് വഹിക്കും. ഫോക്സ് സ്‌കിഡ് പ്ലേറ്റുള്ള ചങ്കി ബമ്പറും നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പിന്‍ഭാഗം മനോഹരമാക്കും. അകത്തളത്തിലും മാറ്റങ്ങള്‍ പ്രകടമാകും. പുതിയ ഡാഷ്ബോര്‍ഡ് ലേഔട്ടും കര്‍വ് കണ്‍സെപ്റ്റിലുള്ള 2 സ്പോക്ക് ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും നെക്സോണ്‍ ഫെയ്സ്ലിഫ്റ്റില്‍ ഫീച്ചര്‍ ചെയ്യുമെന്ന് സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.

ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, 360 ഡിഗ്രി ക്യാമറ, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചേക്കും. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, തിരഞ്ഞെടുക്കപ്പെട്ട അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍ (ADAS) എന്നീ ഫീച്ചറുകള്‍ സുരക്ഷ കൂട്ടും.

അതേസമയം 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് പകരം പുതിയ 1.2 ലിറ്റര്‍ TGDi ടര്‍ബോ-പെട്രോള്‍ യൂണിറ്റ് കൊണ്ടുവരാന്‍ പോകുന്നുണ്ട്. പുതിയ എഞ്ചിന്‍ 125 bhp പവറും 225 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്നതിനായി ട്യൂണ്‍ ചെയ്തിരിക്കുന്നു. നിലവിലുള്ള 6 സ്പീഡ് മാനുവല്‍ ഓപ്ഷനോടൊപ്പം 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനും ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

നിലവില്‍ 8 ലക്ഷം മുതല്‍ 14.60 ലക്ഷം രൂപ വരെയാണ് നെക്‌സോണിന്റെ എക്സ്ഷോറൂം വില. പുത്തന്‍ പരിഷ്‌കാരങ്ങളോടെ എത്തുന്നതിനാല്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് കുറച്ചുകൂടുി അധികം മുടക്കേണ്ടി വരും. മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, നിസാന്‍ മാഗ്‌നൈറ്റ്, മഹീന്ദ്ര XUV300, റെനോ കൈഗര്‍ എന്നിവ അണിനിരക്കുന്ന അത്യന്തം മത്സരം നിറഞ്ഞ സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റിലാണ് നെക്‌സോണിന്റെ മത്സരം.

More from DriveSpark

Article Published On: Friday, September 1, 2023, 12:24 [IST]
English summary
Tata nexon facelift unveiling today offline booking started by some dealerships
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X