ഇതില്‍ കൂടുതല്‍ എന്തുവേണം; മുന്‍ഗാമിയില്‍ നിന്ന് നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിനെ ക്ലാസാക്കുന്ന മാറ്റങ്ങള്‍
ഇക്കുറി ഉത്സവ സീസണ്‍ കളറാക്കാന്‍ ഒരു വെടിച്ചില്ല് ഐറ്റം തന്നെ കൊണ്ടുവന്നിരിക്കുകയാണ് ടാറ്റ മോട്ടോര്‍സ്. ജനപ്രിയ മോഡലായ നെക്‌സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് കഴിഞ്ഞ ദിവസം ടാറ്റ ഇന്ത്യക്ക് പരിചയപ്പെടുത്തിയത്. ഫീച്ചറുകളിലും വേരിയന്റുകളിലുമടക്കം സമൂലമായ മാറ്റങ്ങളുമായാണ് 2023 നെക്‌സോണ്‍ എത്തുന്നത്. തന്റെ മുന്‍ഗാമിയുമായി നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിനുള്ള പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കിയാലോ.
മുന്‍വശം: ആദ്യം കാറിന്റെ മുന്നില്‍ നിന്ന് തന്നെ തുടങ്ങാം. കര്‍വ് കണ്‍സെപ്റ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് ഒരുക്കിയ മോഡേണ്‍ ഫ്രണ്ട് ഫാസിയയാണ് നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കുന്നത്. പുത്തന്‍ എല്‍ഇഡി ഡിആര്‍എല്‍ സെറ്റ് സ്ലീക്കര്‍ ഷാര്‍പ്പ് ഗ്രില്ലും ലുക്ക് കൂട്ടുന്നു. പുതിയ സ്പ്ലിറ്റ് ഹെഡ്ലാമ്പും ബമ്പര്‍ ഡിസൈനും സബ് കോംപാക്ട് എസ്‌യുവിയുടെ ഫ്രണ്ടിലെ മറ്റ് ഡിസൈന്‍ ഹൈലൈറ്റുകളാണ്.

സൈഡും ബാക്കും: മുന്‍ഗാമിയുമായി താരതമ്യം ചെയ്യുമ്പോള്‍ കാര്യമായ മാറ്റം പ്രകടമാകാത്തത് വശങ്ങളിലാണ്. ഒറിജിനല്‍ സിലൗട്ടും ചെരിഞ്ഞ റൂഫ്‌ലൈനും നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഫെയ്സ്ലിഫ്റ്റ് പുതുതായി രൂപകല്‍പ്പന ചെയ്ത അലോയ് വീലുകളിലാണ് ഓടുക. 16 ഇഞ്ച് വലിപ്പത്തിലായിരിക്കും ഇത് തുടര്‍ന്നും ഓഫര്‍ ചെയ്യുക. കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലൈറ്റുകളാണ് പിറക്‌വശത്തെ പ്രധാന ആകര്‍ഷണം. ഇതിന്റെ ബൂട്ട് ലിഡ് കൂടുതല്‍ പ്രാധാന്യത്തോടെ കാണപ്പെടുന്നു. ഒപ്പം ചങ്കി ബമ്പര്‍ എസ്‌യുവിക്ക് സ്‌പോര്‍ട്ടിയര്‍ ലുക്ക് നല്‍കുന്നു.
ഇന്റീരിയര്‍: നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ അകത്തളം കൂടുതല്‍ മോഡേണ്‍, പ്രീമിയം ലുക്കില്‍ ഉടച്ച്‌വാര്‍ത്തിട്ടുണ്ട്. വേരിയന്റും എക്സ്റ്റീരിയര്‍ ഷേഡും അനുസരിച്ച് ക്യാബിന്‍ ഇപ്പോള്‍ കൂടുതല്‍ കളര്‍ഫുള്ളാക്കാം. ടാറ്റ അതിന്റെ പുതിയ 'ഫിയര്‍ലെസ് പര്‍പ്പിള്‍' നിറത്തിലാണ് പുതിയ നെക്സോണിനെ അവതരിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ഇന്റീരിയര്‍ ബ്ലാക്ക്, പര്‍പ്പിള്‍ നിറത്തിലാണ് വരുന്നത്.

ചെറിയ 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ യൂണിറ്റിന് പകരം വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും ഉള്ള വലിയ 10.25 ഇഞ്ച് ഫ്‌ലോട്ടിംഗ് സ്‌ക്രീനും ടാറ്റയുടെ iRA കണക്റ്റഡ് കാര്‍ ടെക്കിന്റെ ഏറ്റവും പുതിയ പതിപ്പും നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ വരുന്നുന്നുണ്ട്. ഇല്യുമിനേറ്റഡ് ടാറ്റ ലോഗോയുള്ള അവിനിയ ഇവി കണ്‍സെപറ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട 2-സ്പോക്ക് സ്റ്റിയറിംഗ് വീലും പുതിയ കൂട്ടിച്ചേര്‍ക്കലാണ്.
ആഡംബര കാറുകളില്‍ സാധാരണയായി കാണപ്പെടുന്ന പാം ഫ്രണ്ട്‌ലി ഗിയര്‍ ലിവറും ഇന്റീരിയറിന്റെ മറ്റൊരു ഹൈലൈറ്റാണ്. അതുപോലെ ഒരു പുതിയ 10.25-ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയും എസ്‌യുവിക്ക് ലഭിക്കുന്നുണ്ട്. ഔട്ട്‌ഗോയിംഗ് മോഡലില്‍ ഒരു ഡിജിറ്റല്‍ ക്ലസ്റ്റര്‍ ആയിരുന്നു ഉണ്ടായിരുന്നത്. നാവിഗേഷന്‍ പുതിയ ഡ്രൈവര്‍ ഡിസ്പ്ലേയിലും പ്രദര്‍ശിപ്പിക്കുമെന്നതാണ് ഒരു പ്രത്യേകത.
ഫീച്ചറുകള്‍: ടച്ച് എനാബ്ള്‍ഡ് ക്ലൈമറ്റ് കണ്‍ട്രോള്‍ പാനല്‍, ഉയരം ക്രമീകരിക്കാവുന്ന കോ-ഡ്രൈവര്‍ സീറ്റ്, 9-സ്പീക്കര്‍ ജെബിഎല്‍ സൗണ്ട് സിസ്റ്റം എന്നിവ ടാറ്റ നെക്സോണ്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ വരുന്നു. ഒപ്പം ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകളും വൈപ്പറുകളും, ഓട്ടോമാറ്റിക് എസി എന്നിവയടക്കം ഇതിനകം ഓഫര്‍ ചെയ്യുന്നവയും ലഭിക്കും. ആറ് എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍ എന്നിവയാണ് സേഫ്റ്റി ഫീച്ചറുകള്‍.
പവര്‍ട്രെയിന്‍: 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് എസ്‌യുവിയില്‍ തുടര്‍ന്നും വാഗ്ദാനം ചെയ്യുക. 120 bhp പവര്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 115 bhp പവര്‍ നല്‍കുന്നു. ഡീസല്‍ എഞ്ചിന്‍ തുടര്‍ന്നും 6 സ്പീഡ് മാനുവല്‍, AMT ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുക.

അതേസമയം ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഇപ്പോള്‍ 6 സ്പീഡ് മാനുവലിനൊപ്പം 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനൊപ്പം വരുന്നു. രണ്ട് ഓട്ടോമാറ്റിക്കിനും പാഡില്‍ ഷിഫ്റ്ററുകള്‍ സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളായി ലഭിക്കുന്നു. ആള്‍ട്രോസ് ഹാച്ച്ബാക്ക് പോലെ ബേസ്-സ്‌പെക്ക് പെട്രോള്‍ വേരിയന്റുകള്‍ 5 സ്പീഡ് മാനുവലിനൊപ്പം വാങ്ങാനാകും.
7.46 ലക്ഷം രൂപ മുതല്‍ 13.68 ലക്ഷം രൂപ വരെയാണ് നിലവില്‍ ടാറ്റ നെക്‌സോണിന്റെ എക്സ് ഷോറൂം വില. സെപ്റ്റംബര്‍ 14-നായിരിക്കും ടാറ്റ പുത്തന്‍ മോഡലിന്റെ വില പ്രഖ്യാപിക്കുക. പഴയ മോഡലിനേക്കാള്‍ ഫെയ്‌സ്്‌ലിഫ്റ്റ് പതിപ്പിന് അല്‍പ്പം വിലയേറാന്‍ സാധ്യതയുണ്ട്. ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് എസ്‌യുവിയുടെ വിതരണവും ഉടന്‍ ആരംഭിക്കും.


Click it and Unblock the Notifications








