ടാറ്റ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല... ഈ വര്‍ഷം ഇത് മൂന്നാം തവണ
2023 കലണ്ടര്‍ വര്‍ഷം ആരംഭിച്ച ശേഷം കാറുകള്‍ക്ക് അടിക്കടി വില ഉയരുകയാണ്. കൃത്യമായ ഇടവേളകളില്‍ വാഹന നിര്‍മാതാക്കള്‍ വില കൂട്ടുന്നത് ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാണ്. രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് ഈ മാസം കലണ്ടര്‍ വര്‍ഷത്തിലെ തങ്ങളുടെ മൂന്നാമത്തെ വില വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു.
മുമ്പ് ഫെബ്രുവരി, മെയ് മാസങ്ങളില്‍ ടാറ്റ പാസഞ്ചര്‍ കാറുകളുടെ വില വര്‍ധിപ്പിച്ചിരുന്നു. പുതിയ വില വര്‍ധനവ് 2023 ജൂലൈ 17 മുതല്‍ പ്രാബല്യത്തില്‍ വന്നു. മുന്‍കാല ഇന്‍പുട്ട് ചെലവുകളുടെ ആഘാതം മൂലമാണ് ഏറ്റവും പുതിയ വില വര്‍ധനവെന്ന് ഈ മാസം തുടക്കത്തില്‍ കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. ഈ മാസം ടാറ്റ കാറുകള്‍ക്ക് ശരാശരി 0.6 ശതമാനമാണ് വില കൂടിയത്. തെരഞ്ഞെടുത്ത വേരിയന്റുകളിലാണ് വില വര്‍ധനവ് ബാധകമാകുക.

എന്നാല്‍ ആശ്വാസകരമായ കാര്യം എന്തെന്നാല്‍ ജൂലൈ 16 വരെ കാര്‍ ബുക്ക് ചെയ്തവര്‍ക്കും ജൂലൈ 31 വരെ ഡെലിവറിയുള്ളവരെയും പുതിയ വില വര്‍ധനവ് ബാധിക്കില്ല. ടാറ്റ കാറുകളുടെ ഈ മാസത്തെ വില വര്‍ധനവിലേക്ക് കടന്നാല്‍ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ എസ്‌യുവികളില്‍ ഒന്നായ ടാറ്റ നെക്‌സോണിനാണ് ഏറ്റവും ഉയര്‍ന്ന വില വര്‍ധന.
നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള സബ് 4 മീറ്റര്‍ എസ്‌യുവിയാണ് ടാറ്റ നെക്സോണ്‍. ടാറ്റയുടെ ഈ ജനപ്രിയ മോഡല്‍ സ്വന്തമാക്കാന്‍ ഇനി 20000 രൂപ വരെ കൂടുതല്‍ മുടക്കണം. ബേസ് സ്‌പെക്ക് XE വേരിയന്റിന് 20,000 രൂപയാണ് കൂടിയത്. നെക്‌സോണിന്റെ XMA+(S) ഡീസല്‍ വേരിയന്റിന് 5,000 രൂപയാണ് വര്‍ധിച്ചത്. എസ്‌യുവിയുടെ മറ്റ് വേരിയന്റുകള്‍ക്കെല്ലാം 10,000 രൂപയാണ് കൂടിയത്. നെക്‌സോണിന്റെ ഏതാനും വേരിയന്റുകളെ വില വര്‍ധനവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനുകളാണ് ടാറ്റ നെക്‌സോണില്‍ ഓഫര്‍ ചെയ്യുന്നത്. 120 bhp പവറും 170 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ് പെട്രോള്‍ എഞ്ചിന്‍. ഡീസല്‍ എഞ്ചിന്‍ 115 bhp പവറും 260 Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് AMT ഗിയര്‍ബോക്‌സുകളുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.
നിലവില്‍ 15 ആഴ്ച വരെയാണ് ടാറ്റ നെക്‌സോണ്‍ കൈയ്യില്‍ കിട്ടാന്‍ കാത്തിരിക്കേണ്ടത്. വമ്പന്‍ പരിഷ്‌കാരങ്ങളുമായി ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഈ ഉത്സവ സീസണില്‍ കാര്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റയുടെ എന്‍ട്രി ലെവല്‍ കാറായ ടിയാഗോ ഹാച്ച്ബാക്ക് അടുത്തിടെ 5 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരുന്നു.

പെട്രോള്‍, സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനുകളിലാണ് ടിയാഗോ ഓഫര്‍ ചെയ്യുന്നത്. ജൂലൈയിലെ വില വര്‍ധനവില്‍ ടിയാഗോക്ക് 4000 രൂപ വരെയാണ് കൂടിയത്. ടിയാഗോ, ടിയാഗോ എന്‍ആര്‍ജി വേരിയന്റുകളുടെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. XE, XT (O), XT, XM, XZ പ്ലസ് എന്നിങ്ങനെ 5 വേരിയന്റുകളിലായാണ് ടിയാഗോ വില്‍പ്പനക്കെത്തുന്നത്. ടിയാഗോയുടെ XE, XT (O), XE സിഎന്‍ജി വേരിയന്റുകള്‍ ഒഴികെയുള്ള മറ്റെല്ലാ വേരിയന്റുകള്‍ക്കും 2,000 മുതല്‍ 4,000 രൂപ വരെയാണ് വില വര്‍ധിപ്പിച്ചു.
ടിയാഗോ എന്‍ആര്‍ജിയിലും ഇതേ വിലവര്‍ധന ബാധകമാണ്. പുതിയ വില വര്‍ധനവോടെ ടാറ്റ ടിയാഗോയുടെ പ്രാരംഭ വില 5.60 ലക്ഷം രൂപയായി. 6.70 ലക്ഷം രൂപ മുതലാണ് ടിയാഗോ എന്‍ആര്‍ജിയുടെ വില ആരംഭിക്കുന്നത്. 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ടിയാഗോക്കും ടിയാഗോ എന്‍ആര്‍ജിക്കും തുടിപ്പേകുന്നത്. 85 bhp പവറും 113 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്.
സിഎന്‍ജി വേരിയന്റില്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ മാത്രമേ ലഭിക്കുകയുള്ളൂ. നാല് ആഴ്ചയാണ് ടിയാഗോയുടെ കാത്തിരിപ്പ് കാലയളവ്. ടിയാഗോയുടെ സെഡാന്‍ സഹോദരനായ ടിഗോറിന് ഈ മാസം 5,000 രൂപ വരെയാണ് കൂടിയത്. ഇന്‍പുട് ചെലവുകള്‍ കൂടുന്നത് കാരണമാണ് കാര്‍ കമ്പനികള്‍ വില ഉയര്‍ത്തുന്നത്. ഒറ്റയടിക്ക് വലിയ സംഖ്യ കൂട്ടുന്നതിന് പകരം ചെറിയ തുക തവണകളായി വര്‍ധിപ്പിക്കുന്ന സമീപനമാണ് പല കമ്പനികളും പിന്തുടരുന്നത്.


Click it and Unblock the Notifications








