ടാറ്റ നെക്‌സോണില്‍ പേരുമാറ്റം? പുതിയ പേരുകള്‍ എതൊക്കെയാണെന്ന് അറിയാണോ?

സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റിലെ ജനപ്രിയ മോഡലാണ് ടാറ്റ നെക്‌സോണ്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നാണിത്. ടാറ്റ ഈ ജനപ്രിയ മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഉടന്‍ തന്നെ വിപണിയില്‍ എത്തിക്കാന്‍ പോകുകയാണ്. അതിനൊപ്പം തന്നെ നെക്‌സോണിന്റെ പേരുകളിലും ചില്ലര പരിഷ്‌കാരങ്ങള്‍ വരുത്താന്‍ പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അവ എന്താണെന്നാണ് നമ്മള്‍ ഇനി നോക്കാന്‍ പോകുന്നത്. സേഫ്റ്റിയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന ടാറ്റ മോട്ടോര്‍സ് പുറത്തിറക്കുന്ന ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളില്‍ ഒന്നാണ് നെക്സോണ്‍. 5 സ്റ്റാര്‍ റേറ്റിംഗള്ളതോടെ സേഫ്റ്റിയുടെ കാര്യത്തില്‍ ഗ്യാരണ്ടിയുള്ളതിനാല്‍ ഈ കാറുകള്‍ ചൂടപ്പം പോലെ വിറ്റുതീരുന്നു. സെഗ്‌മെന്റില്‍ മാരുതി സുസുക്കി ബ്രെസയോട് പടവെട്ടി ഒന്നാം സ്ഥാനം കൈയ്യടക്കാനും നെക്‌സോണിനായി.

tata nexon

ഒരു കാര്‍ മോഡല്‍ കാലികമായി നവീകരിച്ച് അപ്‌ഡേറ്റുകള്‍ വരുത്തിയില്ലെങ്കില്‍ ഉപഭോക്താക്കള്‍ മറ്റ് ഓപ്ഷനുകള്‍ തേടിപ്പോകുമെന്ന കാര്യം എല്ലാ വാഹന നിര്‍മാതാക്കള്‍ക്കും അറിയാം. അതിനാല്‍ തന്നെയാണ് കൃത്യമായ ഇടവേളകളില്‍ അവര്‍ മോഡലുകളുടെ മുഖംമിനുക്കി ഉഷാറാക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് നെക്സോണിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിപണിയിലെത്താന്‍ പോകുന്നത്. നവീകരിച്ച കാര്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഇതിനകം നിരവധി തവണ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

പുതിയ ടാറ്റ നെക്സോണ്‍ ഫെയ്സ്ലിഫ്റ്റില്‍ സൗന്ദര്യവര്‍ധക മാറ്റങ്ങള്‍ക്കൊപ്പം പരാതികള്‍ക്ക് ഇടംകൊടുക്കാത്ത വിധത്തില്‍ ഫീച്ചര്‍ അപ്‌ഗ്രേഡുകളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ ഇപ്പോള്‍ കടുത്ത മത്സരമാണുള്ളത്. നിലവില്‍ സെഗ്‌മെന്റില്‍ 15 ശതമാനം വിപണി വിഹിതമാണ് നെക്‌സോണ്‍ കൈയ്യടക്കി വെച്ചിരിക്കുന്നത്. ഫെയ്സ്ലിഫ്റ്റഡ് പതിപ്പ് വരുന്നതോടെ വില്‍പ്പന ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ.

tata nexon rear view

മുകളില്‍ പറഞ്ഞപോലെ കോസ്‌മെറ്റിക് മാറ്റങ്ങള്‍ അല്ലാതെ ചില പരിഷ്‌കാരങ്ങള്‍ കൂടി കൊണ്ടുവരാന്‍ ടാറ്റ ആലോചിക്കുന്നുണ്ട്. ഫെയ്സ്ലിഫ്റ്റ് പതിപ്പിന്റെ പേരില്‍ ചില്ലറ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ടാറ്റ മോട്ടോര്‍സ് തീരുമാനിച്ചത്. എന്നാല്‍ ഞെട്ടേണ്ട നെക്‌സോണ്‍ എന്ന പേരിലല്ല കൈവെക്കാന്‍ പോകുന്നത്. പകരം വേരിയന്റുകളുടെ പേരുകള്‍ മാറ്റാനാണ് ഉദ്ദേശിക്കുന്നത്. നിലവിലുള്ള നെക്‌സോണ്‍ വേരിയന്റുകളുടെ പേര് പൂര്‍ണമായും ഒഴിവാക്കും.

XE, XM, XM Plus, XZ പ്ലസ്, XZ പ്ലസ് ലക്സ് എന്നിങ്ങനെയാണ് ടാറ്റ നെക്‌സോണ്‍ വേരിയന്റുകളുടെ പേരുകള്‍ വരുന്നത്. ഈ പേര് വായിക്കുമ്പോള്‍ അല്‍പ്പം ആശയക്കുഴപ്പം അനുഭവപ്പെടുന്നതായി പരാതി ഉയര്‍ന്നിരുന്നു. പ്രത്യേകിച്ച് പുതിയ കാര്‍ വാങ്ങുന്നവര്‍ക്കിടയില്‍ ഈ വേരിയന്റ് നെയിമുകള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇതിന് പരിഹാരമെന്നോണം ഈ പേരുകള്‍ പൂര്‍ണമായും ഒഴിവാക്കി പകരം ലളിതമായ പേരുകള്‍ നല്‍കാനാണ് നീക്കം.

ടാറ്റ പഞ്ചിന് സമാനമായി പ്യുവര്‍, അഡ്വച്ര്‍, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ്, കാമോ എന്നീ രീതിയില്‍ ചിലപ്പോള്‍ വേരിയന്റുകള്‍ക്ക് പേരിട്ടേക്കാം. കസ്റ്റം പായ്ക്കുകള്‍ക്ക് റിഥം, ഡാസ്ല്‍, ഇറ എന്നീ പേരുകളും ഇടാം. കോഡ് നാമങ്ങള്‍ നല്‍കുന്നതിനേക്കാള്‍ പേരുകള്‍ നല്‍കുന്നത് ആശയക്കുഴപ്പം ഒഴിവാക്കാം എന്നതിനൊപ്പം കാറിനോട് ഒരു അടുപ്പം സൃഷ്ടിക്കാനും സഹായിക്കുമെന്നാണ് ടാറ്റ കരുതുന്നത്. ഈ സാഹചര്യത്തിലാണ് ടാറ്റ നെക്സോണ്‍ കാറിന്റെ വിവിധ വേരിയന്റുകള്‍ക്ക് പുതിയ പേരുകള്‍ നല്‍കാന്‍ ടാറ്റ കമ്പനി തീരുമാനിച്ചിരിക്കുന്നത്.

പുതിയ പേരുകളുമായി ടാറ്റ ഫെയ്സ്ലിഫ്റ്റ് വിപണിയില്‍ എത്തുമെന്നാണ് കരുതുന്നത്. ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കിയ ശേഷം ഘട്ടംഘട്ടമായി ഡാര്‍ക്ക്, ജെറ്റ്, കാസിരംഗ, റെഡ് ഡാര്‍ക്ക് എന്നീ സ്‌പെഷ്യല്‍ എഡിഷന്‍ വേരിയന്റുകള്‍ വിപണിയില്‍ എത്തിക്കും. സ്‌പെഷ്യല്‍ എഡിഷനുകള്‍ പുറത്തിറക്കാനുള്ള തീരുമാനം ടാറ്റക്ക് വിജയം മാത്രമേ സമ്മാനിച്ചിരുന്നുള്ളൂ. ടോപ് സ്‌പെക് ട്രിമ്മുകളിലായിരിക്കും ഇത് ഓഫര്‍ ചെയ്യുക. മോഡലുകളുടെ മൊത്തം വില്‍പ്പനയുടെ 15 ശതമാനത്തോളം സ്‌പെഷ്യല്‍ എഡിഷനുകളാണ് സംഭാവന ചെയ്യുന്നത്.

മുഖംമിനുക്കി എത്തുന്ന ടാറ്റ നെക്‌സോണില്‍ ഒരുപിടി നൂതന ഫീച്ചറുകള്‍ ഉണ്ടാകും. 360 ഡിഗ്രി ക്യാമറ വിത്ത് എച്ച്ഡി ഡിസ്പ്ലേ, സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്റര്‍, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സര്‍, സണ്‍റൂഫ് എന്നിവ ടാറ്റ നെക്സോണ്‍ ഫെയ്സ്ലിഫ്റ്റിന് ലഭിക്കും. സെഗ്‌മെന്റില്‍ നിലവില്‍ മഹീന്ദ്ര XUV300-ക്ക് മാത്രമാണ് ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സര്‍ ഉള്ളത്. അത് കൂടാതെ മഹീന്ദ്ര മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പനോരമിക് സണ്‍റൂഫ് ഉള്‍ക്കൊള്ളിച്ചാണ് വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം നെക്‌സോ ഫെയ്‌സ്‌ലിഫ്റ്റില്‍ സിംഗിള്‍ പെയ്ന്‍ സണ്‍റൂഫാകും തുടര്‍ന്നും ലഭിച്ചേക്കുക. ഹാരിയറിന്റെയും സഫാരിയുടെയും അതേ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ലഭിക്കുന്നതായിരിക്കും നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിലെ മറ്റൊരു അപ്‌ഡേറ്റ്. കൂടാതെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന്റെ വലിപ്പവും കൂടും. മധ്യത്തിലായി ബ്ലാക്ക് ടാറ്റ ലോഗോ സ്ഥാപിച്ചിരിക്കുന്ന പുതിയ 2 സ്പോക്ക് സ്റ്റിയറിംഗ് വീലും ലഭിക്കും. സുരക്ഷക്കായി 6 എയര്‍ ബാഗുകള്‍ നല്‍കിയിട്ടുണ്ട്.

വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, HVAC കണ്‍ട്രോള്‍ പാനല്‍, ലെതര്‍ അപ്‌ഹോള്‍സ്റ്ററി എന്നിവ ഉള്‍ക്കൊള്ളിച്ച് ക്യാബിന്‍ പരിഷ്‌കരിക്കും. നിലവില്‍ ടാറ്റ നെക്‌സോണില്‍ ഒരു AMT ഗിയര്‍ബോക്‌സ് ഉപയോഗത്തിലുണ്ട്. വരാന്‍ പോക്ുന്ന ടാറ്റ നെക്സോണ്‍ ഫെയ്സ്ലിഫറ്റിന് 7 സ്പീഡ് ഡിസിടി ഗിയര്‍ബോക്സ് ഓപ്ഷനുണ്ടെന്നാണ് ടെസ്റ്റ് മ്യൂളുകളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ടാറ്റ നെക്സോണ്‍ ഫെയ്സ്ലിഫ്റ്റിന് പുതിയ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത് 125 bhp പവറും 225 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. നിലവിലെ എഞ്ചിന്‍ 120 bhp പവറും 170 Nm ടോര്‍ക്കുമാണ് നല്‍കുന്നത്. ഏതായാലും ഇന്ത്യന്‍ കാര്‍ വിപണി കാത്തിരിക്കുന്ന ലോഞ്ചുകളില്‍ ഒന്നാണ് നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ്. ഏതായാലും എസ്‌യുവിയുടെ വേരിയന്റുകളുടെ പേരുകള്‍ കൂടതല്‍ ലളിതമാക്കാന്‍ തീരുമാനിച്ച ടാറ്റയുടെ നീക്കം കൈയ്യടി അര്‍ഹിക്കുന്നു. ലളിതവും ആശയക്കുഴപ്പമില്ലാത്തതുമായ പേരുകളായാല്‍ ആളുകള്‍ക്ക് എളുപ്പം വേര്‍തിരിച്ച് മനസ്സിലാക്കാന്‍ സാധിക്കും.

Article Published On: Saturday, August 5, 2023, 10:43 [IST]
English summary
Tata nexon variant names will be discontinued soon to get more simple trim names
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X