ടാറ്റയുടെ കളികൾ ഇനി സ്പെയിനിലും; ഇലക്ട്രിക് വിപണി പിടിക്കാൻ കമ്പനി

ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ടിയുളള ബാറ്ററി സെൽ പ്ലാൻ്റ് സ്ഥാപിക്കാനുളള ഒരുക്കത്തിലാണ് ടാറ്റ മോട്ടോർസ്. അത് ഇന്ത്യയിൽ അല്ല കേട്ടോ. സ്പെയിനിലോ ബ്രിട്ടനിലോ നിർമിക്കാനാണ് കമ്പനിയുടെ തീരുമാനം. യൂറോപ്പിലെ വിതരണ ശൃംഖല ഒന്ന് വിപുലീകരിക്കാനാണ് ടാറ്റയുടെ ശ്രമം. യൂറോപ്പ്, ബ്രിട്ടൺ സ്ലൊവാക്യ എന്നീ രാജ്യത്ത് എല്ലാം നിർമാണം ഉളള ആഡംബര ജാഗ്വാർ ലാൻഡ് റോവർ യൂണിറ്റിന് ബാറ്ററികൾ നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇവി ബാറ്ററി നിർമാണം എന്നിവ എല്ലാം പ്രോത്സാഹിപ്പിക്കുന്നതിനായി സ്പെയിൻ യൂറോപ്യൻ യൂണിയൻ പാൻഡെമിക് റിലീഫ് തങ്ങൾക്ക് ഫണ്ട് അനുവദിച്ചതായി ടാറ്റ മോട്ടോർസ് അറിയിച്ചിരുന്നു. എന്നാൽ സ്പാനിഷ് സർക്കാർ ടാറ്റയുടെ അഭ്യർത്ഥനയോട് പ്രതികരിച്ചിട്ടില്ല. കാരണം ടാറ്റ പ്ലാൻ്റ് പണിയാൻ ഉദ്ദേശിക്കുന്ന സ്ഥലം വടക്കുകിഴക്കൻ സ്പെയിനിലെ സരഗോസ നഗരത്തിന് പുറത്തുള്ള സുവേര പട്ടണത്തിലെ ഒരു ബിസിനസ് പ്ലോട്ടാണ്. ഇതേ സ്ഥലം തന്നെയാണ് ഫോക്സ്‌വാഗൺ രാജ്യത്ത് തുടങ്ങാൻ ആലോചിക്കുന്ന പ്ലാൻ്റിന് വേണ്ടി കണ്ടുവച്ചിരിക്കുന്ന സ്ഥലം.

ടാറ്റയുടെ കളികൾ ഇനി സ്പെയിനിലും; ഇലക്ട്രിക് വിപണി പിടിക്കാൻ കമ്പനി
അരഗോൺ പ്രാദേശിക ഗവൺമെന്റുകളിലെ ഉദ്യോഗസ്ഥരുമായി ഇന്ത്യയിൽ നിന്നും ബ്രിട്ടനിൽ നിന്നുമുള്ള ടാറ്റ പ്രതിനിധികൾ സംയുക്ത യോഗങ്ങളിൽ പങ്കെടുത്തുവെന്ന് വിവരങ്ങൾ ലഭിച്ചിരുന്നു. പക്ഷേ ഇവരാരും ടാറ്റയുടെ ഈ നീക്കത്തെ കുറിച്ചുളള വാർത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ജർമനി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാർ ഉൽപ്പാദിപ്പിക്കുന്ന രാജ്യമെന്ന നിലയിൽ 2021 യൂറോപ്പ്യൻ യൂണിയൻ ഫണ്ട് ഉപയോഗിച്ച് രാജ്യത്ത് നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുവാനായി ഒരു പരിപാടി അവതരിപ്പിച്ചിരുന്നു.

പക്ഷേ, സാങ്കേതികതയും ഭരണപരവുമായ ചില പ്രശ്നങ്ങൾ കാരണം കഴിഞ്ഞ വർഷം 2.9 ബില്യൺ യൂറോയുടെ മൊത്തത്തിലുള്ള ബജറ്റിൽ 877 ദശലക്ഷം യൂറോ അതായത് 958.47 ദശലക്ഷം ഡോളർ മാത്രമേ പ്രോഗ്രാമിന് വേണ്ടി യുറോപ്പ്യൻ യൂണിയൻ അനുവദിച്ചിട്ടുളളു എന്നാണ് സർക്കാർ അറിയിച്ചത്. അതിൻ നിന്ന് ശേഷിക്കുന്ന ഫണ്ടുകൾ പുതിയ ഘട്ടങ്ങളിലായി വിതരണം ചെയ്യുന്നതിലൂടെ ടാറ്റയെ പോലെയുളള പുതിയ പുതിയ നിർമാതാക്കൾ രാജ്യത്തേക്ക് കടന്നു വരുകയാണ്. അത് വഴി രാജ്യത്തിന് മാത്രല്ല എല്ലാ മേഖലയിലും പുരോഗതി കൊണ്ടുവരാൻ സാധിക്കും.

നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായ നെക്‌സോൺ ഇവിയിലൂടെ ഇലക്ട്രിക് വാഹന രംഗത്ത് തുടക്കമിട്ട ടാറ്റ മോട്ടോർസിന് ഇന്ന് ടിഗോർ ഇവി, ടിയാഗോ ഇവി തുടങ്ങിയ വമ്പൻ മോഡലുകള് നിരയിലുള്ളത്. 2023 ഓട്ടോ എക്‌സ്‌പോയിൽ ബ്രാൻഡ് അവതരിപ്പിച്ചതിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയ വാഹനങ്ങളിൽ ഒന്നായിരുന്നു ടിയാഗോ ഇവി ബ്ലിറ്റ്‌സ്. 2022 സെപ്റ്റംബറിൽ പുറത്തിറക്കിയ ഇ-ഹാച്ചിന്റെ സ്‌പോർട്ടിയർ വേരിയന്റിനാണിത് എന്നാണ് ടാറ്റ പറയുന്നത്.

നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായ നെക്‌സോൺ ഇവിയിലൂടെ ഇലക്ട്രിക് വാഹന രംഗത്ത് തുടക്കമിട്ട ടാറ്റ മോട്ടോർസിന് ഇന്ന് ടിഗോർ ഇവി, ടിയാഗോ ഇവി തുടങ്ങിയ വമ്പൻ മോഡലുകള് നിരയിലുള്ളത്. 2023 ഓട്ടോ എക്‌സ്‌പോയിൽ ബ്രാൻഡ് അവതരിപ്പിച്ചതിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയ വാഹനങ്ങളിൽ ഒന്നായിരുന്നു ടിയാഗോ ഇവി ബ്ലിറ്റ്‌സ്. 2022 സെപ്റ്റംബറിൽ പുറത്തിറക്കിയ ഇ-ഹാച്ചിന്റെ സ്‌പോർട്ടിയർ വേരിയന്റിനാണിത് എന്നാണ് ടാറ്റ പറയുന്നത്.

പകരം ടിയാഗോ ഇവി ബ്ലിറ്റ്‌സ് ബ്ലാക്ക് ഘടകങ്ങളുമായാണ് വരുന്നത്. മാത്രമല്ല 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഹാരിയർ ഇവിയിലും ബമ്പറിലെ ട്രൈ-ആരോ ഘടകങ്ങൾക്ക് പകരം തിരശ്ചീനമായ സ്ലാറ്റുകളാണ് ടാറ്റ നൽകിയിരിക്കുന്നത്. ഡോർ ഹാൻഡിലുകളിലെ കറുത്ത ആക്‌സന്റുകൾക്ക് പകരം ബോഡി നിറമായ വൈറ്റാണ് സമ്മാനിച്ചിരിക്കുന്നത്. അതേസമയം സ്പോർട്ടി ഇലമെന്റ് ചേർക്കായി ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ റിയർവ്യൂ മിററുകൾ കറുപ്പിലാണ് ഒരുക്കിയിരിക്കുന്നത്. 15 ഇഞ്ച് വീലുകളാണ് കാറിലുള്ളത്.

ഇവിയുടെ നിലവിലെ സ്റ്റാൻഡേർഡ് മോഡലുകൾ ടീൽ ബ്ലൂ, മിഡ്നൈറ്റ് പ്ലം, ട്രോപ്പിക്കൽ മിസ്റ്റ്, പ്രിസ്റ്റൈൻ വൈറ്റ്, ഡേടോണ ഗ്രേ എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിലാണ് നിലവിൽ വിപണിയിൽ എത്തുന്നത്. നിലവിൽ 7 വേരിയന്റുകളിൽ ലഭ്യമാവുന്ന ടിയാഗോ ഇലക്ട്രിക്കിന് 8.49 ലക്ഷം മുതൽ 11.49 ലക്ഷം വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ബുക്കിംഗ് കുതിച്ചുയരുന്നുണ്ടെങ്കിലും ടിയാഗോ ഇവിയുടെ ഡെലിവറി ജനുവരി പകുതിയോടെ മാത്രമേ ആരംഭിക്കുകയുള്ളൂ. ഇവി വിപണി കൂടുതൽ ശ്രദ്ധയാകർഷിക്കുന്നതോടെ ആൾട്രോസ്, പഞ്ച് എന്നീ മോഡലുകളേയും കമ്പനി വൈദ്യുതീകരിക്കും.

Most Read Articles

Malayalam
English summary
Tata planning to make a battery plant in foreign countries
Story first published: Sunday, February 5, 2023, 11:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X