കാര്‍ വാങ്ങല്‍ ഈസിയല്ല സജിയേട്ടാ... വീണ്ടും വില വര്‍ധന പ്രഖ്യാപിച്ച് ടാറ്റ

കാര്‍ വാങ്ങുന്നത് ഏതൊരാളുടെയും സ്വപ്‌നമാണ്. എന്നാല്‍ സാധാരണക്കാരായ ആളുകള്‍ക്ക് കാര്‍ വാങ്ങുന്നത് ഓരോ ദിവസം കഴിയുംതോറും ദുഷ്‌കരമായി മാറുകയാണ്. കാരണം മുന്‍നിര കാര്‍ നിര്‍മാതാക്കളെല്ലാം തങ്ങളുടെ വാഹന നിരയില്‍ നിരവധി തവണയാണ് വില കൂട്ടുന്നത്. പ്രമുഖ ആഭ്യന്തര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സാണ് ഏറ്റവും പുതുതായി വില വര്‍ധനവ് പ്രഖ്യാപിച്ചത്.

ടാറ്റ മോട്ടോഴ്സ് തങ്ങളുടെ പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് നേരിയ വില വര്‍ധന പ്രഖ്യാപിച്ചു. 2023 ജൂലൈ 17 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇന്റേണല്‍ കംബസ്ഷന്‍ എഞ്ചിന്‍ (ICE) വാഹനങ്ങള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും വില വര്‍ധന ബാധകമാണ്. വിവിധ മോഡലുകളിലും വേരിയന്റുകളിലും ശരാശരി 0.6 ശതമാനം വര്‍ധനവാണ് അനുഭവപ്പെടുക. എന്നാല്‍ ചെറിയ ഒരു ആശ്വാസമുണ്ട്.

tata altroz

2023 ജൂലൈ 16 വരെ ബുക്കിംഗ് ചെയ്യുന്ന ഉപഭോക്താക്കളെയും 2023 ജൂലൈ 31-നകം ഡെലിവറി ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ഉപഭോക്താക്കളെയും വിലക്കയറ്റം ബാധിക്കില്ല. ഈ വര്‍ഷം തന്നെ ഒന്നിലേറെ തവണ ടാറ്റ വില വര്‍ധിപ്പിച്ചിരുന്നു. ഏപ്രിലില്‍ 0.6 ശതമാനം കൂട്ടിയതായിരുന്നു അവസാനത്തെ വില വര്‍ധന. ഈ വര്‍ഷം തുടക്കത്തില്‍ 1.2 ശതമാനവും വില കൂട്ടിയിരുന്നു.

ഇന്‍പുട്ട് ചെലവുകളുടെ അവശിഷ്ട ആഘാതം നികത്താന്‍ ഉദ്ദേശിച്ചാണ് ടാറ്റ മോട്ടോര്‍സ് ഇപ്പോള്‍ നേരിയ വില വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ വലിയ നഷ്ടമില്ലാതെ മത്സരാധിഷ്ഠിത വിലയില്‍ വാഹനം ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്‍പുട്ട് ചെലവുകള്‍ തുടര്‍ച്ചയായി വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഒറ്റയടിക്ക് ഭീമമായ തുക വര്‍ധിപ്പിക്കാതെ ഇടക്കിടെ ചെറിയ സംഖ്യകളായി വില വര്‍ധിപ്പിക്കുന്ന രീതിയാണ് കമ്പനികള്‍ ഇപ്പോള്‍ പിന്തുടര്‍ന്ന് വരുന്നത്.

tata nexon ev max

വില വര്‍ധനവ് പ്രതികൂലമായി ബാധിക്കാതിരിക്കാനായി മിതമായ നിരക്കിലാണ് വില വര്‍ധനവ് നടപ്പാക്കുന്നത്. കമ്പനിയുടെ ജൂണ്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. മൊത്തം ആഭ്യന്തര വില്‍പ്പന ഒരു ശതമാനം വര്‍ധിച്ച് 80,383 യൂണിറ്റായി മാറി. 2022 ജൂണില്‍ 79,606 യൂണിറ്റായിരുന്നു വില്‍പ്പന. ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള പാസഞ്ചര്‍ വാഹനങ്ങളുടെ ആഭ്യന്തര വില്‍പ്പന കഴിഞ്ഞ മാസം 47,235 യൂണിറ്റായി ഉയര്‍ന്നു.

ഒരു വര്‍ഷം മുമ്പ് ഇതേ മാസം വിറ്റ 45,197 യൂണിറ്റുകളെ അപേക്ഷിച്ച് 5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ടാറ്റ മോട്ടോഴ്സ് ഇലക്ട്രിക് വാഹന വിഭാഗത്തില്‍ എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ വില്‍പ്പന രേഖപ്പെടുത്തി. 19,346 യൂണിറ്റ് ആയിരുന്നു വില്‍പ്പന. 2023 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 105 ശതമാനമാണ് വളര്‍ച്ച.

tata punh

2024 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയിലാണ് ഇന്ത്യയില്‍ ഉത്സവ സീസണ്‍ ആരംഭിക്കുന്നത്. അതിനാല്‍ ഈ കാലയളവില്‍ വില്‍പ്പന ഉയരുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ. ടാറ്റയുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത നോക്കിയാല്‍ വൈവിധ്യം നിലനിര്‍ത്തുന്നതിനായി ടാറ്റ കൂടുതല്‍ വനിത ജീവനക്കാരെ നിയമിക്കാന്‍ പോകുകയാണ്. നിലവില്‍ കമ്പനിയുടെ ആറ് വാഹന നിര്‍മാണ പ്ലാന്റുകളിലായി 4,500 സ്ത്രീകളാണ് ജോലി ചെയ്യുന്നത്.

പൂനെയില്‍ സ്ത്രീ ജീവനക്കാര്‍ മാത്രമുള്ള പ്ലാന്റില്‍ 1,500-ലധികം പേര്‍ തൊഴിലെടുക്കുന്നു. ഇവരാണ് ഹാരിയര്‍, സഫാരി തുടങ്ങിയ ടാറ്റയുടെ ജനപ്രിയ എസ്‌യുവികള്‍ നിര്‍മിക്കുന്നത്. ടാറ്റയുടെ വരാന്‍ പോകുന്ന വാഹനങ്ങളെ കുറിച്ച് പറഞ്ഞാല്‍ കമ്പനി കഴിഞ്ഞ ദിവസം ഹാരിയര്‍ ഇലക്ട്രിക് എസ്‌യുവിയുടെ ടീസര്‍ പുറത്ത് വിട്ടിരുന്നു. ഡ്യുവല്‍ ടോണ്‍ കളറില്‍ പൂര്‍ത്തിയാക്കിയിരിക്കുന്ന കാറിന്റെ ചിത്രം ഉപഭോക്താക്കളുടെ പ്രതികരണം അറിയാനാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്.

tata tiago ev

ഒറ്റചാര്‍ജില്‍ 500 കി.മീ റേഞ്ച് ലഭിച്ചേക്കാവുന്ന കാര്‍ അടുത്ത വര്‍ഷം വിപണിയിലെത്തുമെന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്. ഒപ്പം തന്നെ അടുത്തിടെ ടാറ്റ അപേക്ഷിച്ച 'ഫ്രെസ്റ്റ്' എന്ന പേരിന് ട്രേഡ്മാര്‍ക്ക് ലഭിച്ചിരുന്നു. പ്രാഡക്ഷന്‍-സ്‌പെക്ക് കര്‍വ് എസ്‌യുവിയെ ടാറ്റ ഫ്രെസ്റ്റ് എന്ന് വിളിക്കുമെന്നാണ് നിലവില്‍ റിപ്പോര്‍ട്ടുകള്‍. കര്‍വ് കണ്‍സെപ്റ്റിന്റെ ഇലക്ട്രിക്, ICE പതിപ്പുകളിലൊന്നിന് ഈ പേര് ലഭിച്ചേക്കാം.

More from DriveSpark

Article Published On: Monday, July 3, 2023, 20:06 [IST]
English summary
Tata price hike passenger vehicles including evs become costlier from july 17
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X