എക്സ്റ്ററിനോട് കിട പിടിക്കാൻ പഞ്ച്; ബേസ് വേരിയന്റ് മുതൽ ഇനി സ്റ്റാൻഡേർഡായി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഗേജ്
തങ്ങളുടെ മൈക്രോ എസ്‌യുവി മോഡലായ പഞ്ചിനെ സെഗ്‌മെന്റ് ലീഡറായി നിലനിർത്തുന്നതിന് ടാറ്റ മോട്ടോർസ്, പുതിയ അപ്‌ഗ്രേഡുകൾ വാഗ്ദാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. വരും കാലയളവിൽ കമ്പനി എല്ലാ പഞ്ച് വേരിയന്റുകളും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഗേജ് ക്ലസ്റ്ററും മറ്റ് സവിശേഷതകളും വാഗ്ദാനം ചെയ്യാൻ തുടങ്ങുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സെഗ്മെന്റിൽ പഞ്ചിന്റെ ഏറ്റവും പുതിയതും ശക്തവുമായ എതിരാളിയായ ഹ്യുണ്ടായി എക്‌സ്‌റ്റർ അതിന്റെ എല്ലാ വേരിയന്റുകളിലും ഈ സംവിധാനം വാഗ്ദാനം ചെയ്യുന്നതിനാലാണ് ടാറ്റ മോട്ടോർസും ഇത്തരം ഒരു നീക്കം ആസൂത്രണം ചെയ്യുന്നത് എന്നാണ് റിപ്പോർട്ട്. പഞ്ച് മൈക്രോ എസ്‌യുവിയുടെ ലോ സ്പെക്ക് വേരിയന്റുകളിൽ 4.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഗേജ് ക്ലസ്റ്റർ സജ്ജീകരിക്കുമെന്ന് ടാറ്റ ഡീലർഷിപ്പുകളിൽ നിന്നുള്ള സോഴ്സുകൾ റിപ്പോർട്ട് ചെയ്യുന്നു.

ടാറ്റ നെക്‌സോണിന്റെ താഴ്ന്ന വേരിയന്റുകളിലും ടിയാഗോ, ടിഗോർ എന്നിവയുടെ ടോപ്പ് സ്പെക്ക് വേരിയന്റുകളിലും നമ്മൾ ഇതിനകം കണ്ട അതേ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണിത് എന്നതും ശ്രദ്ധേയമാണ്. സ്പീഡ്, ഫ്യുവൽ ഗേജ്, ട്രിപ്പ് ഡീറ്റെയിൽസ് എന്നിവയും മറ്റുള്ള വിവരങ്ങളും ഉൾപ്പെടെ വാഹനത്തെ സംബന്ധിച്ച എല്ലാ സുപ്രധാന വിവരങ്ങളും ഈ ക്ലസ്റ്റർ നൽകുന്നു.
ഒരു ടാക്കോമീറ്റർ മാത്രമാണ് ഇതിൽ ഇല്ലാത്ത ഒരേയൊരു കാര്യം. ഇതിന്റെ വരവോടെ വാഹനത്തിന്റെ വിലകൾ ടാറ്റ വർധിപ്പിക്കുമോ ഇല്ലയോ എന്ന് ഇപ്പോൾ വ്യക്തമല്ല, എന്നിരുന്നാലും ഈ എക്ട്ര ഫീച്ചറിന് ഒരു ചെറിയ പ്രൈസ് ഹൈക്ക് ഉണ്ടാവാൻ സാധ്യതയുണ്ട്. മുകളിൽ സൂചിപ്പിച്ചതുപോലെ, ഈ ചെറിയ 4.0 ഇഞ്ച് സ്‌ക്രീൻ ടാറ്റ പഞ്ചിന്റെ ടോപ്പ് ഓഫ് ദി ലൈൻ ക്രിയേറ്റീവ് വേരിയന്റൊഴികെ എല്ലാ വേരിയന്റുകളിലും കമ്പനി വാഗ്ദാനം ചെയ്യും.

മറുവശത്ത്, പ്രീ-ഫേസ്‌ലിഫ്റ്റ് മോഡൽ ഹാരിയർ, സഫാരി മോഡലുകളിൽ നാം ആദ്യം കണ്ട അതേ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഗേജ് ക്ലസ്റ്ററാണ് പഞ്ചിന്റെ ക്രിയേറ്റീവ് വേരിയന്റിൽ വരുന്നത്. സ്പീഡ്, ടോർക്ക് മീറ്ററുകൾ, ട്രിപ്പ് മീറ്ററുകൾ, ഓഡോമീറ്റർ, നൈറ്റ്‌ടൈം ഇല്യൂമിനേഷൻ കൺട്രോൾ, സർവീസ് റിമൈൻഡർ, ഗിയർ ഷിഫ്റ്റ് റെക്കമന്റേഷൻ എന്നിവയും മറ്റും ഉൾപ്പെടെ നിരവധി മികച്ച സവിശേഷതകളോടെയാണ് ഈ സ്‌ക്രീൻ വരുന്നത്.
നിലവിൽ, ടാറ്റ പഞ്ച് ഇന്ത്യയിൽ പ്യുവർ, അഡ്വഞ്ചർ, അക്‌പ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നിങ്ങനെ നാല് പ്രധാന വേരിയന്റുകളിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ പ്രധാന വകഭേദങ്ങൾക്കിടയിൽ തന്നെ ഒരു ടൺ കൂടുതൽ ട്രിമ്മുകൾ/ വേരിയ്റുകൾ ഉണ്ട് എന്നതും ശ്രദ്ധേയമാണ്. വിലനിർണ്ണയത്തെ സംബന്ധിച്ചിടത്തോളം, ടാറ്റ പഞ്ചിന്റെ എക്സ്-ഷോറൂം വില 5.99 ലക്ഷം രൂപയിൽ ആരംഭിക്കുകയും ടോപ്പ് സ്പെക്ക് മോഡലിന് 10.10 ലക്ഷം രൂപ വരെ ഉയരുകയും ചെയ്യുന്നു.

പവർട്രെയിനിന്റെ കാര്യത്തിൽ, പഞ്ചിന് 1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനിലാണ് ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നത്. ഈ മോട്ടോർ പരമാവധി 84 bhp പവറും 113 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. ട്രാൻസ്മിഷൻ ചോയിസുകളെ സംബന്ധിച്ചിടത്തോളം, അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് AMT യൂണിറ്റാണ് ഇതിൽ വരുന്നത്.
കൂടാതെ, കമ്പനി അടുത്തിടെ പഞ്ച് iCNG വേരിയന്റും പുറത്തിറക്കി. ഈ CNG വേരിയന്റ് ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യയുമായി സജ്ജീകരിച്ചിരിക്കുന്നു, ഈ സെറ്റപ്പിൽ, വാഹനം 76 bhp പവറും 97 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. നിലവിൽ ഡിമാൻഡ് ഏറി വരുന്ന CNG സെഗ്മെന്റിൽ കാര്യമായ ഒരു വിഹിതം കൈക്കലാക്കാനാണ് കമ്പനിയുടെ പ്ലാൻ.
അടുത്ത വർഷം ആദ്യ പാദത്തിൽ തന്നെ പുതിയ പഞ്ച് ഇവി അവതരിപ്പിക്കാനും ടാറ്റ മോട്ടോർസ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഈ ഇവി എസ്‌യുവിയുടെ ടെസ്റ്റ് മോഡലുകൾ ഒന്നിലധികം തവണ പരീക്ഷണയോട്ടം നടത്തുന്നത് നാം കണ്ടെത്തിയിരുന്നു. ഏറെ കുറേ പ്രൊഡക്ഷൻ സ്പെക്കിലാണ് ഇവ എന്നും വ്യക്തമായിട്ടുണ്ട്.
നിലവിലുള്ള ICE മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ പഞ്ച് ഇവി ഒരു പുതിയ ഡിസൈൻ രൂപകൽപ്പനയാണ് വരുന്നത് എന്ന് ഈ ടെസ്റ്റ് മോഡലുകൾ വെളിപ്പെടുത്തുന്നു. കണക്റ്റഡ് DRL -കളോട് കൂടിയ ഒരു പുതിയ LED ഹെഡ്‌ലൈറ്റ് സജ്ജീകരണവും പുതിയ കണക്റ്റഡ് LED ടെയിൽലൈറ്റുകളും ഇതിൽ നിർമ്മാതാക്കൾ അവതരിപ്പിക്കും.

വരാനിരിക്കുന്ന പഞ്ച് ഇവിയുടെ ഇന്റീരിയറിന് വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ഡാഷ്‌ബോർഡിൽ ചെറിയ മാറ്റങ്ങളും വാഹനത്തിന് ലഭിക്കുമെന്നും ശ്രദ്ധിക്കപ്പെട്ടു. പവർട്രെയിനിനെ സംബന്ധിച്ചിടത്തോളം, വരാനിരിക്കുന്ന ടാറ്റ പഞ്ച് ഇവിയിൽ ടാറ്റ ടിയാഗോ ഇവിയുടെ അതേ ഇവി ഡ്രൈവ്ട്രെയിൻ സജ്ജീകരണം ഉണ്ടാകും.
MIDC സാക്ഷ്യപ്പെടുത്തിയ സിംഗിൾ ചാർജിൽ 315 കിലോമീറ്റർ റേഞ്ച് നൽകുന്ന അതേ 24 kWh ബാറ്ററി പായ്ക്ക് വാഹനത്തിന് ലഭിക്കും. MIDC സർട്ടിഫിക്കേഷനുള്ള, സിംഗിൾ ചാർജിൽ 250 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ചെറിയ 19.2 kWh ബാറ്ററി പായ്ക്കും ഇതിന് ലഭിച്ചേക്കാം. ഇനി വിലയുടെ കാര്യത്തിൽ, കമ്പനി 9.5 ലക്ഷം മുതൽ 12.5 ലക്ഷം രൂപ വരെ വില പരിധിയിൽ പഞ്ച് ഇവി ഇന്ത്യയിൽ അവതരിപ്പിച്ചേക്കാം.
Source: Rushlane


Click it and Unblock the Notifications








