പഞ്ച് സിഎന്‍ജി ബേസ് വേരിയന്റ് തന്നെ ഇത്രയും റിച്ചോ? പിന്നെന്തിന് മാറിചിന്തിക്കണം
ഇന്ത്യയില്‍ മൈക്രോ എസ്‌യുവി സെഗ്‌മെന്റ് ഒറ്റക്ക് ഭരിക്കുകയായിരുന്ന ടാറ്റ പഞ്ചിന് എതിരാളിയായി ഹ്യുണ്ടായി എക്്‌സ്റ്റര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അവതാരമെടുത്തത്. ഫീച്ചര്‍ സേഫ്റ്റി, മൈലേജ് എന്ന് ഒരു ശരാശരി ഇന്ത്യക്കാരന്‍ ഇന്ന് പരിഗണിക്കുന്ന എല്ലാ ഘടകങ്ങളും സംയോജിപ്പിച്ച് വിപണിയിലെത്തിച്ച മോഡല്‍ വന്‍ അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഫാക്ടറി ഫിറ്റഡ് സിഎന്‍ജി പതിപ്പും ലോഞ്ച് വേളയില്‍ തന്നെ ഹ്യുണ്ടായി പുറത്തിറക്കി.
എക്‌സ്റ്റര്‍ എത്തിയതോടെ ഒട്ടും വൈകിപ്പിക്കാതെ ടാറ്റയും പഞ്ചിനെ സിഎന്‍ജി കുപ്പായമിട്ട് കൊണ്ടുവന്നിരിക്കുകയാണ്. ഈ വര്‍ഷം ജനുവരിയില്‍ ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന 2023 ഓട്ടോ എക്സ്പോയില്‍ ടാറ്റ പഞ്ച് സിഎന്‍ജി പ്രദര്‍ശിപ്പിച്ചിരുന്നു. 8.97 ലക്ഷം രൂപയാണ് എക്‌സ്റ്റര്‍ സിഎന്‍ജിയുടെ വില. അതേസമയം വിലയുടെ കാര്യത്തില്‍ എക്‌സ്റ്ററിനെ കടത്തിവെട്ടിയിരിക്കുകയാണ് ടാറ്റ പഞ്ച് സിഎന്‍ജി.

പ്യുവര്‍, അഡ്വഞ്ചര്‍, അകംപ്ലിഷ്ഡ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് ടാറ്റ പഞ്ച് സിഎന്‍ജി വിപണിയിലെത്തിച്ചത്. 7.1 ലക്ഷം മുതല്‍ 9.68 ലക്ഷം രൂപ വരെയാണ് പഞ്ച് സിഎന്‍ജിയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്. ടിയാഗോ, ടിഗോര്‍, ആള്‍ട്രോസ് എന്നിവയ്ക്ക് ശേഷം ടാറ്റയുടെ സിഎന്‍ജി നിരയിലെ നാലാമത്തെ മോഡലാണ് പഞ്ച്. മറ്റ് ടാറ്റ സിഎന്‍ജി മോഡലുകളെപ്പോലെ ടെയില്‍ഗേറ്റില്‍ 'ഐ-സിഎന്‍ജി' ബാഡ്ജ് ഒഴികെ മൈക്രോ എസ്‌യുവിയുടെ ഡിസൈനിലൊന്നും കമ്പനി യാതൊരുവിധ മാറ്റങ്ങളും കൊണ്ടുവന്നിട്ടില്ല.
പഞ്ചിന്റെ പെട്രോള്‍ പതിപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ വലിപ്പത്തില്‍ യാതൊരു മാറ്റവുമില്ല. പഞ്ച് സിഎന്‍ജിക്കും 3,827 mm നീളവും 1,742 mm വീതിയും 1,615 mm ഉയരവുമാണുള്ളത്. 2445 mm വീല്‍ബേസുള്ള കുഞ്ഞന്‍ എസ്‌യുവിക്ക് 187 mm ഗ്രൗണ്ട് ക്ലിയറന്‍സ് ഉണ്ട്. R16 ഡയമണ്ട് കട്ട് അലോയ് വീലുകളാണ് മോഡലിന് ലഭിക്കുന്നത്.
7.1 ലക്ഷം രൂപക്ക് സ്വന്തമാക്കാന്‍ സാധിക്കുന്ന പഞ്ചിന്റെ അടിസ്ഥാന വേരിയന്റില്‍ കമ്പനി എന്തൊക്കെയാണ് വാഗ്ദാനം ചെയ്യുന്നതെന്ന് നമുക്ക് നോക്കാം. ടാറ്റ പഞ്ച് പ്യുവര്‍ ട്രിമ്മില്‍ ബ്ലാക്ക് നിറത്തില്‍ പൂര്‍ത്തീകരിച്ച ഡോര്‍ ഹാന്‍ഡിലുകളും ORVM-കളുമാണ് കാണാന്‍ സാധിക്കുക. ബോഡി കളര്‍ ബമ്പറുകള്‍, വീല്‍ ആര്‍ച്ച്, ഡോര്‍ ക്ലാഡിംഗ് എന്നിവയും ഇതിന് ലഭിക്കുന്നു.
എല്‍ഇഡി ഇന്‍ഡിക്കേറ്റര്‍, 90 ഡിഗ്രി ഡോര്‍ ഓപ്പണിംഗ് സൗകര്യം, സില്‍ ക്ലാഡിംഗ്, ബ്ലാക്ക് ODH എന്നിവയും ഇതിന്റെ പ്രത്യേകതയാണ്. അകത്തേക്ക് കടന്നാല്‍ ഫ്രണ്ട് പവര്‍ വിന്‍ഡോകള്‍, ടില്‍റ്റ് സ്റ്റിയറിംഗ്, സെന്‍ട്രല്‍ ലോക്കിംഗ്, ബ്രേക്ക് സ്വെ കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ സജജീകരിച്ചതായി കാണാം. ഡ്യുവല്‍ എയര്‍ബാഗുകള്‍, ABS, EBD, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ISOFIX പ്രൊവിഷന്‍ എന്നിവയാണ് പഞ്ചിന്റെ ബേസ് വേരിയന്റിലെ സേഫ്റ്റി ഫീച്ചറുകള്‍.

പഞ്ച് സിഎന്‍ജിയുടെ അഡ്വഞ്ചര്‍ വേരിയന്റുകള്‍ ഫീച്ചറുകളുടെ കാര്യത്തില്‍ കുറച്ച് കൂടി റിച്ചായിരിക്കും. ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ORVM-കള്‍, ഫോളോ-മീ-ഹോം ഹെഡ്ലാമ്പുകള്‍, ഫ്‌ലിപ്പ് കീ ഉള്ള സെന്‍ട്രല്‍ ലോക്കിംഗ്, ഫുള്‍ വീല്‍ കവറുകള്‍, ബോഡി കളര്‍ ORVM-കള്‍, ODH എന്നിവ ഇതില്‍ വരുന്നു. ഫ്‌ലോട്ടിംഗ് 8.89 സെന്റീമീറ്റര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 4 സ്പീക്കറുകള്‍, യുഎസ്ബി ചാര്‍ജിംഗ് സൗകര്യങ്ങള്‍, ഫുള്‍ ഡോര്‍ പവര്‍ വിന്‍ഡോകള്‍ എന്നിവയാണ് ഇന്റീരിയറിലെ മറ്റ് ഫീച്ചറുകള്‍.
സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകളും ആന്റി-ഗ്ലെയര്‍ IRVM-കളും ഈ ട്രിമ്മില്‍ ലഭിക്കുന്നു. അഡ്വഞ്ചര്‍ ട്രിമ്മില്‍ കാണുന്ന എല്ലാ ഫീച്ചറുകള്‍ക്കുമൊപ്പം റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ, ഫ്രണ്ട് ഫോഗ് ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, R15 ഹൈപ്പര്‍ സ്‌റ്റൈല്‍ വീലുകള്‍ എന്നിവയും പഞ്ച് സിഎന്‍ജിയുടെ അകംപ്ലിഷ്ഡ് വേരിയന്റില്‍ ലഭിക്കുന്നു. ക്യാബിനില്‍ 17.78 cm ടച്ച്സ്‌ക്രീന്‍ സിസ്റ്റവും 2 ട്വീറ്ററുകളും AA, ACP എന്നിവയുള്ള ഹര്‍മന്റെ ഇന്‍ഫോടെയ്ന്‍മെന്റും കാണാം.
ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, വണ്‍ ടച്ച്ഡൗണ്‍ ഡോര്‍ വിന്‍ഡോ, ഫ്രണ്ട് സീറ്റ് ആംറെസ്റ്റ് എന്നിവയും മറ്റ് ഹൈലൈറ്റുകളാണ്. മുന്‍വശത്ത് A, C ടൈപ്പ് യുഎസ്ബി ലഭിക്കുമ്പോള്‍ പിന്നില്‍ A ടൈപ്പ് യുഎസ്ബിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ക്രൂയിസ് കണ്‍ട്രോള്‍, ട്രാക്ഷന്‍ പ്രോ എന്നിവയും അക്കംപ്ലിഷ്ഡ് വേരിയന്റില്‍ വാഗ്ദാനം ചെയ്യുന്നു. ഡാസില്‍ സണ്‍റൂഫ് പാക്കിനൊപ്പവും അകംപ്ലിഷ്ഡ് ട്രിം വാഗ്ദാനം ചെയ്യുന്നു.
പെട്രോള്‍ വേരിയന്റിലും ഇത് ലഭ്യമാണ്. വോയ്‌സ് അസിസ്റ്റ് പിന്തുണയുള്ള സണ്‍റൂഫാണ് ഇതിന് ലഭിക്കുന്നത്. ഒപ്പം റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, റൂഫ് റെയിലുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിവയും വരുന്നുണ്ട്. 1.2 ലിറ്റര്‍, 3 സിലിണ്ടര്‍, നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് പഞ്ച് സിഎന്‍ജിക്ക് തുടിപ്പേകുന്നത്. സിഎന്‍ജി മോഡില്‍ എഞ്ചിന്‍ 76 bhp പവറും 97 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു.

5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാണ് പഞ്ച് സിഎന്‍ജി വാഗ്ദാനം ചെയ്യുന്നത്്. മൈലേജിന്റെ കാര്യം മാത്രം ടാറ്റ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ആള്‍ട്രോസ് സിഎന്‍ജിക്ക് ലഭിക്കുന്ന സമാനമായ ഇന്ധനക്ഷമത കണക്കുകള്‍ തന്നെയായിരിക്കും പഞ്ച് സിഎന്‍ജിക്കും ഉണ്ടായിരിക്കുക. ടാറ്റയുടെ ഐ-സിഎന്‍ജി ശ്രേണിയുടെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് ഡ്യുവല്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയുടെ ഉപയോഗമാണ്.
ഒരു വലിയ സിഎന്‍ജി സിലിണ്ടര്‍ ഉപയോഗിക്കുന്നതിന് പകരം രണ്ട് ചെറിയ 30 ലിറ്റര്‍ സിലിണ്ടറുകളാണ് ഉപയോഗിക്കുന്നത്. ബൂട്ടില്‍ സ്‌പെയര്‍ വീലിരിക്കുന്ന സ്ഥാനത്ത് ഇത് സ്ഥാപിക്കുന്നതോടെ കൂടുതല്‍ സ്ഥലം ലാഭിക്കാനും പ്രായോഗികത വര്‍ധിപ്പിക്കാനും സാധിച്ചു. പഞ്ച് സിഎന്‍ജിക്കൊപ്പം ടിയാഗോ, ടിഗോര്‍ സിഎന്‍ജി പതിപ്പുകളും ട്വിന്‍ സിലിണ്ടര്‍ ടെക് വെച്ച് ടാറ്റ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications








