പഞ്ചിന് പുത്തൻ തലങ്ങളൊരുക്കി ടാറ്റ! ഇവി പതിപ്പിന്റെ കൂടുതൽ വിശദാംശങ്ങളുമായി സ്പൈ ചിത്രങ്ങൾ
എൻട്രി ലെവൽ ഇവി സെഗ്‌മെന്റിലെ വലിയ സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് ടാറ്റ മോട്ടോർസ് തങ്ങളുടെ ജനപ്രിയമായ പഞ്ച് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. വാഹനത്തിന്റെ ICE പതിപ്പ് അടുത്തിടെ രണ്ട് ലക്ഷത്തിലധികം യൂണിറ്റുകളുടെ പ്രൊഡക്ഷൻ എന്ന നാഴികക്കല്ല് അടുത്തിടെ പിന്നിട്ടിരുന്നു.
ഔദ്യികമായി ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, പഞ്ച് ഇവി ഇപ്പോൾ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തുന്നത് ക്യാമറയിൽ കുടുങ്ങിയിരിക്കുകയാണ്. എസ്‌യുവിയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന എക്സ്റ്റീരിയർ, ഇന്റീരിയർ ചിത്രങ്ങൾ നമുക്ക് കാണാൻ കഴിയും. നെക്സോൺ, ടിയാഗോ, ടിഗോർ എന്നിവയുടെ ഇലക്‌ട്രിക് പതിപ്പുകളിലെന്നപോലെ, പഞ്ച് ഇവിയുടെ എക്സ്റ്റീരിയറും അതിന്റെ ICE സഹോദരങ്ങൾക്ക് സമാനമാണ് എന്നു തന്നെ പറയാം.

എന്നാൽ ഇലക്ട്രിക് പതിപ്പിന് അതിന്റേതായ ഒരു ഐഡന്റിറ്റി കൈവരിക്കാൻ ചില ടച്ച്-അപ്പുകൾ ടാറ്റ നൽകാൻ സാധ്യതയുണ്ട്. വാഹനത്തിലുള്ള പുതിയ എയറോഡൈനാമിക് അലോയി വീലുകളാണ് പ്രകടമായ ഒരു മാറ്റം. അവ നോർമൽ സ്‌പോക്ക് അലോയ് വീലുകളുമായി വളരെ സാമ്യം പുലർത്തുന്നു. എന്നാൽ സൂക്ഷ്മമായി പരിശോധിച്ചാൽ മെച്ചപ്പെട്ട എയർ ചാനലിംഗിനായി ഫിൻ പോലുള്ള ചില സ്ട്രക്ച്ചറുകൾ വെളിപ്പെടുത്തുന്നു.
മറ്റ് ഫീച്ചറുകൾ ICE മോഡൽ പഞ്ച് പോലെ തന്നെ ആയിരിക്കാനാണ് സാധ്യത. പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, സിഗ്നേച്ചർ ഹ്യൂമാനിറ്റി ലൈൻ, ബോൾഡ് ബോഡി ക്ലാഡിംഗ്, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, 90 ഡിഗ്രി ഓപ്പണിംഗ് നൽകുന്ന ഡോറുകൾ, റൂഫ് റെയിലുകൾ, എഡ്ജി ടെയിൽ ലാമ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പഞ്ച് ഇവിക്ക് നാല് വീലുകളിലും നിർമ്മാതാക്കൾ ഡിസ്‌ക് ബ്രേക്കുകൾ വാഗ്ദാനം ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഇനി അകത്തേക്ക് നീങ്ങിയാൽ, കണ്ടെത്താനാവുന്ന പ്രധാന മാറ്റങ്ങളിൽ ഒന്ന് പുതിയ ടു-സ്പോക്ക് സ്റ്റിയറിംഗ് വീലായിരിക്കും. നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ ടെസ്റ്റ് മോഡലുകളും സമാനമായ രൂപത്തിലുള്ള സ്റ്റിയറിംഗ് വീലുമായി നാം ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. 2023 ഓട്ടോ എക്സ്പോയിൽ ടാറ്റ അവതരിപ്പിച്ച കർവ്വ് കൺസെപ്റ്റ് എസ്‌യുവിയിൽ ബ്രാൻഡ് ഈ പുതിയ സ്റ്റിയറിംഗ് വീൽ പ്രദർശിപ്പിച്ചിരുന്നു. ഈ യൂണിറ്റിന് കപ്പാസിറ്റീവ് ടച്ച് സർഫസുകളുണ്ട്, കൂടാതെ മധ്യഭാഗത്തായി ഇല്യുമിനേറ്റഡ് ടാറ്റ ലോഗോയും സജ്ജീകരിച്ചിരിക്കുന്നു.
ഗിയർ ഫിറ്റിംഗിനായി ഒരു റോട്ടറി ഡയലാണ് പഞ്ച് ഇവിയുടെ നേരത്തെ ടെസ്റ്റ് മോഡലിൽ നാം കണ്ടിരുന്നത്. മൈക്രോ എസ്‌യുവിക്ക് ഒരു ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് ലഭിക്കാനുള്ള സാധ്യത ഇത് സൂചിപ്പിക്കുന്നു. നെക്സോൺ ഇവി മാക്സിൽ ഇതിനകം തന്നെ ഈ ഫീച്ചർ ലഭ്യമാണ്.

പുഷ് ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ്, ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീലും ഗിയർ നോബും, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഓട്ടോ ഫോൾഡ് ORVM -കൾ, കൂൾഡ് ഗ്ലൗ ബോക്സ് തുടങ്ങിയവ പഞ്ച് ഇവിയിൽ ഞങ്ങൾ പ്രതീക്ഷിക്കുന്ന മറ്റ് ഫീച്ചർ അപ്പ്ഡേറ്റുകളാണ്. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 7.0 ഇഞ്ച് TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, iRA കണക്റ്റിവിറ്റി, വോയ്‌സ് കമാൻഡുകൾ എന്നിവയും ഉണ്ടായിരിക്കും.
അതോടൊപ്പം റിയർ ഡിസ്ക് ബ്രേക്ക്, ടച്ച് എസി കൺട്രോളുകൾ, 360 ഡിഗ്രി ക്യാമറ എന്നിവയും വാഹനത്തിന് ലഭിക്കാം. പഞ്ച് ഇവി പ്രധാനമായും അർബൻ മൊബിലിറ്റിയ്ക്കും സിറ്റി യാത്രകൾക്കായും ഫോക്കസ് ചെയ്ത മോഡലായിരിക്കും. അതോടൊപ്പം ഇന്റർ സിറ്റി ഡൈവുകളും വാഹനത്തിന് മാനേജ് ചെയ്യാൻ കഴിയും. ഏകദേശം 200 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന നഗരങ്ങളിൽ അനായാസം വാഹനത്തിന് എത്തിച്ചേരാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഹൈവേകളിൽ ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ കൂടുതൽ സുലഭമായി ലഭ്യമാക്കിയാൽ, എൻട്രി ലെവൽ ഇവികൾക്ക് പോലും കൂടുതൽ ദൂരം സഞ്ചരിക്കുന്നതിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരിക്കില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പഞ്ച് ഇവിക്ക് സിംഗിൾ ചാർജിൽ ഏകദേശം 300 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൈക്രോ എസ്‌യുവിയുടെ ബാറ്ററി പായ്ക്കുകൾ ടിയാഗോ ഇവിയിൽ ഉപയോഗിക്കുന്ന അതേ പതിപ്പായിരിക്കാം. ടിയാഗോ ഇവിയിൽ 250 km, 315 km റേഞ്ച് എന്നിവ വാഗ്ദാനം ചെയ്യുന്ന രണ്ട് ഓപ്ഷനുകൾ ലഭ്യമാണ്. സമാനമായ പ്ലാനിംഗ് ടാറ്റയ്ക്ക് പഞ്ച് ഇവിയിലും ഉപയോഗിക്കാം. സിംഗിൾ ചാർജിൽ 320 കിലോമീറ്റർ റേഞ്ച് നൽകുന്ന സിട്രൺ eC3, ഫുൾ ചാർജിൽ 230 കിലോമീറ്റർ ഓടുന്ന എംജി കോമറ്റ് ഇവി എന്നിവയാണ് പഞ്ച് ഇവിയുടെ എതിരാളികൾ.
Source: Rushlane


Click it and Unblock the Notifications








