മാരുതി ഇങ്ങനെ 'തണുത്ത്' കളിച്ചോ... 500 കി.മീ റേഞ്ച് പ്രതീക്ഷിക്കുന്ന ടാറ്റ ഇവി ദേ നിരത്തില്‍

ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണിയില്‍ ഇതിനോടകം സ്വന്തമായി ഒരിടം കണ്ടെത്തിയ ബ്രാന്‍ഡാണ് ടാറ്റ മോട്ടോര്‍സ്. ഇന്ന് നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പാസഞ്ചര്‍ ഇലക്ട്രിക് കാറുകള്‍ ടാറ്റയുടേതാണ്. നെക്‌സോണ്‍ ഇവി, ടിഗോര്‍ ഇവി, ടിയാഗോ ഇവി എന്നിവയാണ് ടാറ്റയുടെ ഇലക്ട്രിക് പോര്‍ട്‌ഫോളിയോയിലുളളത്.

ടാറ്റ അടുത്തിടെയാണ് ഐസിഇ പതിപ്പിനൊപ്പം നെക്‌സോണ്‍ ഇവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും പുറത്തിറക്കിയത്. ഇപ്പോള്‍ തങ്ങളുടെ ഉല്‍പ്പന്ന നിര വിപുലീകരിക്കാന്‍ കച്ചകെട്ടുന്ന ടാറ്റ ഒരു പുത്തന്‍ ഇലക്ട്രിക് എസ്‌യുവി വിപണിയില്‍ എത്തിക്കാന്‍ പോകുകയാണ്. മൈക്രോ എസ്‌യുവി സെഗ്‌മെന്റിലെ ബെസ്റ്റ് സെല്ലിംഗ് മോഡലായ പഞ്ചിനെയാണ് ടാറ്റ അടുത്തതായി ഇലക്ട്രിക് അവതാരത്തില്‍ പുറത്തിറക്കാന്‍ പോകുന്നത്.

tata punch ev spotted testing

ഈ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന പഞ്ച് ഇവി ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ മുമ്പ് പല തവണ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഏറ്റവും ഒടുവിലായി പുറത്തുവന്ന സ്‌പൈ ചിത്രങ്ങള്‍ പഞ്ച് ഇവിയുടെ ഡിസൈന്‍ വശങ്ങളിലേക്ക് കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുന്നു. വരാനിരിക്കുന്ന ഇലക്ട്രിക് കാറിന്റെ വശങ്ങളുടെയും പിന്‍ഭാഗത്തെയും കുറിച്ചുള്ള വ്യക്തമായ കാഴ്ച നല്‍കുന്നുണ്ട് പുതിയ സ്‌പൈ ചിത്രങ്ങള്‍.

പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ ടാറ്റ പഞ്ച് ഇലക്ട്രിക് കാറിന് ഡിസൈനില്‍ നിരവധി മാറ്റങ്ങള്‍ വന്നിട്ടുണ്ട്. കാറിന്റെ ഡിസൈന്‍ പുതിയതാണെന്നാണ്് സ്‌പൈ ചിത്രങ്ങളിലുള്ള ടെസ്റ്റ് മ്യൂള്‍ സൂചിപ്പിക്കുന്നത്. പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്‍, ഹെഡ്ലൈറ്റ് ഹൗസിംഗ്, പുതിയ ബമ്പര്‍ എന്നിവയും കാറിന് ലഭിക്കുന്നു. പൂര്‍ണ വീതിയിലുള്ള ഇവി നിര്‍ദിഷ്ട ഘടകങ്ങളും വരാനിരിക്കുന്ന കാറില്‍ കണ്ടേക്കാം. പുതിയ അലോയി വീലുകളും റിയര്‍ ഡിസ്‌ക് ബ്രേക്കുകളും പഞ്ച് ഇവിക്ക് ലഭിച്ചേക്കും.

tata punch ev spotted testing

പിന്‍ഭാഗത്തേക്ക് നീങ്ങിയാല്‍ കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലാമ്പുകളുടെ ഒരു പുതിയ സെറ്റ് ഫീച്ചര്‍ ചെയ്‌തേക്കാം. ടെസ്റ്റ് മ്യൂളില്‍ ഒരു എക്സ്ഹോസ്റ്റ് പൈപ്പ് കാണാം. എന്നാല്‍ നിലവിലെ പഞ്ചിന്റെ ടെയില്‍ പൈപ്പ് ഡിസൈന്‍ പിന്‍ ബമ്പറിന് കീഴില്‍ മറയ്ക്കുന്നതിനാല്‍ ഇത് ഒരു ഡമ്മി ഫീച്ചര്‍ മാത്രമായിരിക്കും. പഞ്ച് ഇവിയില്‍ കൊണ്ടുവരുന്ന ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ ഐസിഇ പഞ്ചിന്റെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പിലും നടപ്പാക്കിയേക്കും.

ടാറ്റ പഞ്ച് ഇവിയുടെ അകത്തളത്തില്‍ 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം ലഭിച്ചേക്കും. അതേസമയം ഉയര്‍ന്ന വേരിയന്റുകള്‍ക്ക് നെക്‌സോണ്‍ ഇവിയില്‍ നല്‍കിയിരിക്കുന്ന 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ നല്‍കാനാണ് സാധ്യത. പുതിയ നെക്‌സോണ്‍ ഇവിയില്‍ നിന്നുള്ള ഒരുപിടി സവിശേഷതകള്‍ പഞ്ച് കടംകൊള്ളും. ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സണ്‍റൂഫ് എന്നീ ഫീച്ചറുകള്‍ പഞ്ച് ഇവിയില്‍ സജ്ജീകരിക്കും.

tata punch ev spotted testing

6 എയര്‍ബാഗുകള്‍, എബിഎസ് (ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, പാര്‍ക്കിംഗ് ക്യാമറ എന്നിവയുള്‍പ്പെടുന്ന സേഫ്റ്റി കിറ്റും ഉഷാറായിരിക്കും. വരാനിരിക്കുന്ന ടാറ്റ പഞ്ച് ഇവിയുടെ പവര്‍ട്രെയിനിനെക്കുറിച്ചുള്ള അധികം വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും, ടാറ്റ ടിയാഗോ ഇവി, നെക്സണ്‍ ഇവി എന്നിവയ്ക്ക് സമാനമായി ടാറ്റയുടെ സിപ്ട്രോണ്‍ സാങ്കേതികവിദ്യ ഈ വാഹനത്തില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ആല്‍ഫ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായതിനാല്‍ തന്നെ ടാറ്റ മോട്ടോര്‍സിന്റെ ആദ്യത്തെ ബോണ്‍ ഇലക്ട്രിക് കാറായിരിക്കും പഞ്ച്. ഇപ്പോള്‍ വില്‍പ്പനക്കുള്ള ഇലക്ട്രിക് എസ്‌യുവികളേക്കാള്‍ റേഞ്ചുമായിട്ടായിരിക്കും പഞ്ച് ഇവിയെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന പഞ്ച് ഇവി, ഹാരിയര്‍ ഇവി, കര്‍വ് ഇവി എന്നിവയ്ക്ക് ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ച് ലഭിക്കുമെന്ന് അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സിന്റെയും പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റിയുടെയും മാനേജിംഗ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര സ്ഥിരീകരിച്ചിട്ടുണ്ട്.

tata punch ev spotted testing

പാസഞ്ചര്‍ ഇവി സ്പെയ്സില്‍ 80 ശതമാനത്തിലധികം വിപണി വിഹിതമാണ് ഇപ്പോള്‍ ടാറ്റ മോട്ടോര്‍സിനുള്ളത്. ബജറ്റ് ഫ്രണ്ട്‌ലിയായ പഞ്ച് ഇവി കൂടിയെത്തുമ്പോള്‍ സംഭവം ആകെ കളറാവും. ഏകദേശം 12 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ പഞ്ച് ഇവി ടാറ്റ വില്‍പ്പനക്കെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്ക് പറ്റിയ ഇലക്ട്രിക് എസ്‌യുവി തേടുന്ന ഉപഭോക്താക്കളെ പാട്ടിലാക്കാന്‍ പഞ്ച് ഇവിയിലൂടെ ടാറ്റക്ക് സാധിക്കുമോ എന്ന കണ്ടറിയാം.

Source: Zigwheels

More from DriveSpark

Article Published On: Wednesday, November 8, 2023, 17:15 [IST]
English summary
Tata punch ev spied again spotted with new alloy wheels details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X