ഉറപ്പിക്കാം, എതിരാളികള്‍ക്കിത് ടാറ്റയുടെ 'ഇലക്ട്രിക് പഞ്ച്'; ആവേശമുണര്‍ത്തി പുതിയ സ്‌പൈ ചിത്രങ്ങള്‍

ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വിപ്ലവത്തിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ സൂപ്പര്‍ ഹിറ്റ് മലയാളം സിനിമ ബാംഗ്ലൂര്‍ ഡെയ്‌സിലെ ദുല്‍ഖര്‍ സല്‍മാന്റെ ഡയലോഗ് ആണ് ഓര്‍മ വരുന്നത്. ഇവി വിപ്ലവത്തിന്റെ പിറകെ നടക്കാനല്ല ഒപ്പം നടക്കാനാണ് എനിക്കിഷ്ടം എന്നാണ് ടാറ്റ പറയുന്നത്. രാജ്യത്ത് ഇവി വിപണി അതിവേഗം വളരുമ്പോള്‍ തങ്ങള്‍ മുന്‍പന്തിയിലുണ്ടെന്ന് ഉറപ്പിച്ച് തന്നെയാണ് ടാറ്റയുടെ നീക്കങ്ങള്‍.

നെക്സോണ്‍, ടിയാഗോ, ടിഗോര്‍ എന്നീ ജനപ്രിയ ഇവികളിലൂടെ ടാറ്റ ഇന്റേണല്‍ കംബസ്ഷന്‍ എഞ്ചിന്‍ (ICE) മോഡലുകള്‍ വൈദ്യുതീകരിക്കുന്ന തന്ത്രം പയറ്റി വിജയം കൊയ്ത ആത്മവിശ്വാസത്തിലാണ്. മാര്‍ക്കറ്റില്‍ വെല്ലുവിളികള്‍ കൂടുന്ന സാഹചര്യത്തില്‍ തങ്ങളുടെ പോര്‍ട്‌ഫോളിയോ വലുതാക്കുകയാണ് ടാറ്റയിപ്പോള്‍. അടുത്ത ഊഴം മൈക്രോ എസ്‌യുവി സെഗ്‌മെന്റിലെ രാജാവായ പഞ്ചിന്‍േറതാണ്.

tata punch

ബജറ്റ് ഇലക്ട്രിക് കാര്‍ സെഗ്‌മെന്റ് ഭരിക്കുന്നത് ടിയാഗോ ഇവി ആണെങ്കിലും സമീപകാലത്തായി സിട്രണ്‍ eC3, എംജി കോമെറ്റ് എന്നിവയുടെ രൂപത്തില്‍ പുതിയ എതിരാളികള്‍ വന്നിരുന്നു. ഒപ്പം ഹ്യുണ്ടായി തങ്ങളുടെ ഏറ്റവും പുതിയ ഹിറ്റ് മോഡലായ എക്‌സ്റ്ററിന്റെ ഇലക്ട്രിക് പതിപ്പിന്റെ പണിപ്പുരയില്‍ കൂടി ആയതിനാല്‍ പഞ്ച് ഇലക്ട്രിക് വിചാരിച്ചതിനേക്കാള്‍ വേഗത്തില്‍ ഇങ്ങെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇതിന് ബലമേകി ടാറ്റ പഞ്ച് ഇവി പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ ഒരു ഇവി സ്റ്റേഷനില്‍ ചാര്‍ജ് ചെയ്യുന്നതിനിടയില്‍ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ പഞ്ച് ഇവിയുടെ ചിത്രങ്ങളും തരംഗമാകുകയാണ്. പഞ്ച് ഇവിയുടെ ഇന്റീരിയറിലേക്കടക്കം വെളിച്ചം വീശുന്ന ഈ സ്‌പൈ ചിത്രങ്ങളെ കുറിച്ച് നമുക്ക് നോക്കാം. പഞ്ച് ഇവിയുടെ ചാര്‍ജിംഗ് പോര്‍ട്ട് ഫ്രണ്ട് ബമ്പറില്‍ ഗ്രില്ലിന് താഴെ ഒതുക്കി സ്ഥാപിച്ചിരിക്കുന്നതാണ് ചിത്രങ്ങളിലെ ഒരു ഹൈലൈറ്റ്.

tata punch electric spied again

ഇതല്ലാതെ കാറിന്റെ മുന്‍വശം അതിന്റെ ഐസിഇ സഹോദരന് ഏകദേശം സമാനമായി ടാറ്റയുടെ അതേ സ്‌റ്റൈലിംഗില്‍ തന്നെ പഞ്ച് ഇലക്ട്രിക്കും കാണപ്പെടുന്നു. ടാറ്റ പഞ്ച് ഇവിയുടെ വശങ്ങളിലേക്ക് നീങ്ങുമ്പോള്‍ ടിഗോറിനും ടിയാഗോക്കും സമാനമായ രീതിയില്‍ സ്‌ക്വയര്‍ഡ് വീല്‍ ആര്‍ച്ചുകള്‍, ചങ്കി സൈഡ് ക്ലാഡിംഗ്, അലോയ് വീലുകള്‍ എന്നിവ കാണാം. എക്‌സ്റ്റന്റഡ് റൂഫ് സ്‌പോയിലറില്‍ ഘടിപ്പിച്ച സ്റ്റോപ്പ് ലൈറ്റ്, റിയര്‍ വൈപ്പര്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ എന്നിവയുടെ സാന്നിധ്യം പിന്‍വശത്തെ സ്‌പോര്‍ട്ടിയര്‍ ഫീല്‍ കൂട്ടുന്നു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വന്ന സ്‌പൈ ചിത്രങ്ങള്‍ പഞ്ച് ഇവിയുടെ അകത്തളത്തിലുള്ള മാറ്റങ്ങള്‍ കാണിച്ചിരുന്നു. ഡാഷ്ബോര്‍ഡ് ലേഔട്ട് സമാനമായി തുടരുമ്പോള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത സെന്റര്‍ കണ്‍സോളില്‍ ഒരു ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ആംറെസ്റ്റ്, നെക്സോണ്‍ ഇവിയിലുള്ളതിന് സമാനമായ ഒരു ജ്വല്‍ റോട്ടറി ഗിയര്‍ സെലക്ടര്‍ ഡയല്‍ എന്നിവ ഉള്‍പ്പെടുത്തിയതായിട്ടായിരുന്നു ചിത്രങ്ങള്‍ സൂചിപ്പിച്ചത്.

tata punch electric spied again

എന്നാല്‍ പഞ്ച് ഇവിയുടെ പുതിയ സ്‌പൈ ചിത്രങ്ങളില്‍ മറ്റൊരു ഇന്റീരിയര്‍ ഡിസൈന്‍ ആണ് കാണാന്‍ സാധിക്കുക. ടിയാഗോ ഇവിയില്‍ നിന്ന് കടമെടുത്ത റോട്ടററി നോബിനൊപ്പം മാനുവല്‍ ഹാന്‍ഡ് ബ്രേക്കും സജ്ജീകരിച്ചിട്ടുണ്ട്. ടാറ്റയുടെ ടിയാേഗാ ഇലക്ട്രിക് ഹാച്ച്ബാക്ക് രണ്ട് ബാറ്ററി പായ്ക്കിലാണ് വാഗ്ദാനം ചെയ്യുന്നത്. അതില്‍ ചെറുത് 250 കിലോമീറ്റര്‍ റേഞ്ചും വലുത് 315 കിലോമീറ്റര്‍ റേഞ്ചും വാഗ്ദാനം ചെയ്യുന്നു.

ടിയാഗോ ഇവിക്ക് സമാനമായ ബാറ്ററി പായ്ക്ക് ഓപ്ഷനിലായിരിക്കും പഞ്ച് ഇവി എത്തുകയെന്നാണ് സൂചന. റേഞ്ച് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നുമില്ലെങ്കിലും ടാറ്റ പഞ്ച് ഇവി ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് പറ്റിയ ഇലക്ട്രിക് എസ്‌യുവി തേടുന്ന സിറ്റി, സബര്‍ബന്‍ യാത്രക്കാരെയാണ് ടാറ്റ തങ്ങളുടെ ഷോറൂമിലെത്തിക്കാന്‍ ലക്ഷ്യമിടുന്നത്.

tata punch electric spied again

ഇലക്ട്രിക് കാറില്‍ ഇക്കോ, സിറ്റി, സ്പോര്‍ട് എന്നിവയുള്‍പ്പെടെ ഒന്നിലധികം ഡ്രൈവിംഗ് മോഡുകളും ടാറ്റ ഉള്‍ക്കൊള്ളിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യയിലെ ഇലക്ട്രിക് കാര്‍ വിപണിയിലെ സുപ്രധാന ലോഞ്ചുകളില്‍ ഒന്നായതിനാല്‍ തന്നെ വില നിര്‍ണയത്തില്‍ ടാറ്റ അതീവ ശ്രദ്ധ പുലര്‍ത്തും. 10 ലക്ഷം മുതല്‍ 13 ലക്ഷം രൂപ വരെയാണ് ടാറ്റ പഞ്ച് ഇലക്ട്രിക്കിന്റെ വില പ്രതീക്ഷിക്കുന്നത്.

ഈ പ്രൈസ് റേഞ്ചില്‍ സിട്രണ്‍ eC3 ആയിരിക്കും പഞ്ച് ഇവിയുടെ എതിരാളി. എന്‍ട്രി ലെവല്‍ ഇവി സെഗ്മെന്റിലെ മത്സരം കൂടുതല്‍ ശക്തമാകുന്നതിനാല്‍ എക്‌സ്റ്റര്‍ ഇവിയുടെ വരവിന് മുമ്പേ കളം നിറയാനാണ് പഞ്ച് ഇവി ഒരുങ്ങുന്നത്. അടുത്ത കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പാദത്തിനുള്ളില്‍ പഞ്ചിനെ കൂടാതെ നാല് പുത്തന്‍ ഇവികള്‍ കൂടി കൊണ്ടുവന്ന് പോര്‍ട്‌ഫോളിയോ വിപുലീകരിക്കുന്നുണ്ട് ടാറ്റ.

Image Courtesy

More from DriveSpark

Article Published On: Wednesday, August 23, 2023, 13:02 [IST]
English summary
Tata punch ev spy images shows front charging slot gets tiago ev parts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X