ഇവനാണ് രക്ഷകൻ(ഒറിജിനൽ); എത്ര കരണം മറിഞ്ഞാലും പാറ്റൺ ടാങ്ക് പോലെ നിൽക്കും ഈ ടാറ്റ പഞ്ച്

പ്പോൾ വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്ന ഏതൊരു വ്യക്തിയും പ്രാധാന്യം നൽകുന്നത് സുരക്ഷയ്ക്കാണ്. സേഫ്റ്റി മുഖ്യം ബിഗിലേ എന്ന് നമ്മൾ എപ്പോഴും പറയാറുണ്ടല്ലോ. സേഫ്റ്റിയുടെ കാര്യം നോക്കി ഒരു വാഹനം വാങ്ങാൻ ആണെങ്കിൽ എപ്പോഴും മുന്നിൽ ടാറ്റ തന്നെയാണ്. അപകടത്തിൽപ്പെട്ടാൽ ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെടുന്ന പല വീഡിയോകളും നിങ്ങളിലേക്ക് ഞങ്ങൾ എത്തിച്ചിട്ടുണ്ട്.

ടാറ്റയുടെ വാഹനങ്ങൾ എപ്പോഴും സേഫ്റ്റിക്ക് മുൻതൂക്കം നൽകുന്നവയാണ്. അങ്കലേശ്വറിനും ബർദോലിക്കും ഇടയിലുള്ള ഹൈവേയിലൂടെ യാത്ര ചെയ്ത ടാറ്റ പഞ്ച് നിയന്ത്രണം വിട്ട് കരണം മറിഞ്ഞ വാഹനത്തിൻ്റെ വീഡിയോ വൈറലായിരിക്കുകയാണ്. എന്നാൽ എങ്ങനെയാണ് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് ഡ്രൈവർക്ക് മനസിലാകുന്നില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

tata punch owner thanks

നിയന്ത്രണം വിട്ടതോടെ ടാറ്റ പഞ്ച് പലതവണ മറിഞ്ഞ് റോഡിന്റെ വശത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. കുഴിയിൽ കിടക്കുന്ന ടാറ്റ പഞ്ച് സാരമായി തകർന്നിട്ടുണ്ട്. പഞ്ചിന്റെ മുൻ ചക്രം പുറത്തു വരികയും സസ്പെൻഷൻ തകർന്നിട്ടുമുണ്ട്. പഞ്ചിന്റെ മുൻവശത്തെ എയർബാഗുകൾ മികച്ച രീതിയിൽ പ്രവർത്തിക്കുകയും യാത്രക്കാരനെ സുരക്ഷിതമായി വയ്ക്കുകയും ചെയ്തിട്ടുണ്ട്.

സീറ്റ് ബെൽറ്റ് ധരിച്ചത് കൊണ്ട് മാത്രമാണ് താൻ രക്ഷപ്പെട്ടതെന്നാണ് ഡ്രൈവർ പറഞ്ഞത്. 2021-ൽ, ടാറ്റ പഞ്ച് ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റുകൾക്ക് വിധേയമായിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ നിർമ്മിക്കുന്ന ഏറ്റവും സുരക്ഷിതമായ കാറായി മാറിയിട്ടുണ്ട്. കുട്ടികളുടെ സംരക്ഷണത്തിനായി 49-ൽ 40.89 എന്ന മാന്യമായ സ്‌കോറും പഞ്ചിന് ലഭിച്ചിട്ടുണ്ട്. ആഭ്യന്തര വാഹന നിര്‍മാതാക്കളുടെ എന്‍ട്രി ലെവല്‍ എസ്‌യുവിയായ ഈ മോഡല്‍ 2021-ലാണ് പുറത്തിറങ്ങിയത്.

tata punch owner thanks

ലുക്ക് കൊണ്ടും ഫീച്ചര്‍ കൊണ്ടും അതുലുപരി സേഫ്റ്റി കൊണ്ടും പഞ്ച് ചുരുങ്ങിയ നാള്‍കൊണ്ട് ജനങ്ങളുടെ കണ്ണിലുണ്ണിയായി. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയ ഇന്ത്യന്‍ കാറാണ് പഞ്ച്. 86 bhp പവറും 115 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ്, 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പഞ്ചിന്റെ കരുത്ത്. 5-സ്പീഡ് മാനുവല്‍, AMT ഗിയര്‍ബോക്‌സുകളുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുന്നത്. അടുത്ത കാലത്ത് ടാറ്റ പഞ്ചിന്റെ സിഎന്‍ജി പതിപ്പും വിപണിയില്‍ എത്തിച്ചിരുന്നു.

കുറഞ്ഞ ബജറ്റിൽ ഒരു സ്പോർട്ട് യൂട്ടിലിറ്റി വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെല്ലാം പഞ്ചിലേക്ക് എത്തുന്ന കാഴ്ച്ച സർവ സാധാരണമായി മാറി കഴിഞ്ഞു. ഒരു വർഷം തികയുന്നതിനു മുമ്പ് ഒരു ലക്ഷം യൂണിറ്റുകൾ നിരത്തിലെക്കാൻ കമ്പനിക്ക് കഴിഞ്ഞതും വിജയത്തിന്റെ മാറ്റുകൂട്ടുന്നു. നിലവിൽ നെക്സോണിന് ശേഷം ടാറ്റ മോട്ടോർസ് നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി പഞ്ച് വളർന്നതും പോയ വർഷത്തെ ടാറ്റയുടെ പ്രകടനത്തെ സഹായിച്ചിട്ടുണ്ട്.

tata punch owner thanks

കാറിന്റെ മൈക്രോ എസ്‌യുവി പ്രൊഫൈൽ ഏത് വാഹന പ്രേമികളേയും ആകർഷിക്കാൻ പ്രാപ്‌തമാണന്നതും എടുത്തു പറയാം അല്ലേ. മാത്രമല്ല, താങ്ങാനാവുന്ന വിലയിൽ ഒരു സമഗ്രമായ ഫീച്ചറുകളും വണ്ടിയിൽ ഒരുക്കിയിട്ടുണ്ട് എന്നതിനാൽ ഒരു ഉപഭോക്താവിനും നിരാശപ്പെടേണ്ടി വരില്ലെന്നതിന് തെളിവാണ്. വരാനിരിക്കുന്ന RDE മാനദണ്ഡങ്ങൾക്ക് അനുസൃതമായി എസ്‌യുവിയുടെ എഞ്ചിൻ പരിഷ്ക്കരിച്ചാണ് പോരായ്മകൾ ഒരു പരധി വരെ കമ്പനി പരിഹരിക്കപ്പെടുന്നത്. ഇത് ഉപയോക്താക്കൾക്കുള്ള മൊത്തത്തിലുള്ള അനുഭവം കൂടുതൽ മെച്ചപ്പെടുത്തും.

ഈ മാറ്റങ്ങളോടെ എഞ്ചിൻ കൂടുതൽ റിഫൈൻഡാവും. വിറവൽ കുറഞ്ഞതോടെ ക്യാബിനിലേക്കും ബോണറ്റിന് അടിയിലുമുള്ള എഞ്ചിൻ ശബ്ദം ഗണ്യമായി കുറഞ്ഞതായാണ് വിവരം. ഡോറുകൾ അടച്ചാലും എസിയും ഫാനും ഓഫാക്കിയാലും ഇന്റീരിയറിൽ ഇനി മുതൽ ഏതാണ്ട് പിൻ-ഡ്രോപ്പ് നിശബ്ദതയാവും. നിലവിലുണ്ടായിരുന്ന ഈ വലിയ പ്രശ്നം മാറുന്നതോടെ മൈക്രോ എസ്‌യുവി കൂടുതൽ ആളുകളിലേക്ക് എത്താൻ തുടങ്ങുമെന്നത് കമ്പനിയെ സംബന്ധിച്ച് വലിയ കാര്യമാണ്.

സുരക്ഷയുടെ കാര്യമോർത്തും പേടിക്കേണ്ടതില്ല, ഡ്യുവൽ എയർബാഗുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, കോർണറിംഗ് ഫംഗ്‌ഷനോടുകൂടിയ ഫ്രണ്ട് ഫോഗ് ലാമ്പുകൾ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, പെരിമെട്രിക് അലാറം, ബ്രേക്ക് സ്വെ കൺട്രോൾ സഹിതമുള്ള എബിഎസ്, ഇബിഡി തുടങ്ങിയ ഫീച്ചറുകളാൽ സമ്പന്നമായാണ് ടാറ്റ പഞ്ചിന്റെ വരവ്. 5-സ്റ്റാർ GNCAP സുരക്ഷാ റേറ്റിംഗുള്ള രാജ്യത്തെ ഏറ്റവും സുരക്ഷിതമായ കാറുകളിൽ ഒന്നുകൂടിയാണ് ഈ മൈക്രോ എസ്‌യുവി.

More from DriveSpark

Article Published On: Saturday, December 23, 2023, 13:44 [IST]
English summary
Tata punch saves driver after rolled over multiple times video viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X