കൂടുതൽ കരുത്തനാവാൻ ടാറ്റ പഞ്ച്; ടർബോ പെട്രോൾ പതിപ്പ് അണിയറയിൽ
ടാറ്റ മോട്ടോർസ് തങ്ങളുടെ മോഡൽ നിരയിൽ ഉടനീളം കൂടുതൽ എഞ്ചിൻ & ഫ്യുവൽ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. നിലവിൽ ഡീസൽ ഓപ്ഷനുകൾ മാത്രമുള്ള മോഡലുകൾക്ക് പെട്രോൾ എഞ്ചിനും, അതോടൊപ്പം ചെറു മോഡലുകൾക്ക് CNG ഓപ്ഷനും പ്രാദേശിക വാഹന ഭീമൻ നൽകി വരികയാണ്.
ഈ സാഹചര്യത്തിൽ അടുത്തിടെ, ടാറ്റ പഞ്ച് മൈക്രോ എസ്‌യുവിയുടെ പുതിയ ടെസ്റ്റ് മ്യൂൾ പരീക്ൽഷണയോട്ടത്തിന് ഇടയിൽ ക്യാമറയിൽ കുടുങ്ങിയിരുന്നു. വാഹനത്തിന്റെ പുതിയ ടർബോ പെട്രോൾ അല്ലെങ്കിൽ സിഎൻജി പതിപ്പായിരിക്കും ഇത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രോട്ടോടൈപ്പ് വളരെയധികം മറച്ച നിലയിലായിരുന്നു.

എന്നിരുന്നാലും വാഹനത്തിന്റെ തിക്കായ ബോഡി ക്ലാഡിംഗും ടെയിൽലാമ്പുകളും ടയറുകളും വ്യക്തമായി കാണാൻ കഴിയും. ടോപ്പ് സ്പെക്ക് അക്കംപ്ലിഷ്ഡ് & ക്രിയേറ്റീവ് വേരിയന്റുകളെ അടിസ്ഥാനമാക്കി, പ്രാദേശിക വാഹന നിർമ്മാതാക്കൾ തങ്ങളുടെ കൂടുതൽ കരുത്തുറ്റതും ടർബോചാർജ്ജ്ഡുമായ പെട്രോൾ പതിപ്പ് കൊണ്ടുവന്നേക്കുമെന്ന ഊഹാപോഹങ്ങൾ വളരെ വ്യാപകമാണ്.
1.2 ലീറ്റർ, ത്രീ സിലിണ്ടർ ടർബോചാർജ്ഡ് ഗ്യാസോലിൻ യൂണിറ്റാവും ബോണറ്റിന് കീഴിൽ ഈ മോഡൽ അവതരിപ്പിക്കുന്നത്. എഞ്ചിൻ യൂണിറ്റ് 108 bhp മാക്സ് പവറും 140 Nm പീക്ക് torque ഉം സൃഷ്ക്കുടിന്നു. 120 bhp പവറും 170 Nm torque ഉം പുറപ്പെടുവിക്കുന്ന നെക്‌സോണിന്റെ ടർബോ പെട്രോൾ യൂണിറ്റിന്റെ അല്പം ഡീ-ട്യൂൺ ചെയ്ത പതിപ്പാണിത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പമാവും ഈ ടർബോ പെട്രോൾ യൂണിറ്റ് മൈക്രോ എസ്‌യുവിക്ക് ലഭിക്കുന്നത്. ഈ എഞ്ചിൻ അപ്‌ഡേറ്റിലൂടെ, ടാറ്റ പഞ്ച് ടർബോ പെട്രോൾ സെഗ്‌മെന്റിലെ ഏറ്റവും കരുത്തുറ്റ മോഡലായി മാറും.

കുഞ്ഞൻ എസ്‌യുവിയുടെ പ്രധാന എതിരാളികളായ റെനോ കൈഗർ, നിസാൻ മാഗ്‌നൈറ്റ് എന്നിവ 100 bhp പവർ പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും അഞ്ച് സ്പീഡ് CVT ഗിയറബോക്‌സുമായാണ് വരുന്നത്. ഹ്യുണ്ടായിയുടെ വരാനിരിക്കുന്ന എക്‌സ്‌റ്റർ മൈക്രോ എസ്‌യുവി ഗ്രാൻഡ് i10 നിയോസിന്റെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് (NA) പെട്രോൾ എഞ്ചിനുമായിട്ടാവും വരുന്നത്.
ഈ യൂണിറ്റ് 83 bhp കരുത്തും 114 Nm torque ഉം ഉൽപ്പാദിപ്പിക്കും. പഞ്ചിന്റെ സിഎൻജി പതിപ്പും വിപണിയിൽ എത്തിക്കാൻ ടാറ്റ പ്ലാൻ ചെയ്തിട്ടുണ്ട്. അധികം താമസിക്കാതെ വരും ആഴ്ചകളിൽ തന്നെ മോഡൽ വിൽപ്പനയ്‌ക്കെത്തും. ഫാക്ടറിയിൽ ഫിറ്റഡ് CNG കിറ്റിനൊപ്പം 1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എഞ്ചിനാണ് നിർമ്മാതാക്കൾ ഇതിൽ ഉപയോഗിക്കുന്നത്. കിലോഗ്രാമിന് ഏകദേശം 30 കിലോമീറ്ററാണ് ഈ വേരിയന്റിന് ടാറ്റ അവകാശപ്പെടുന്ന മൈലേജ്.

വാഹനത്തിന്റെ ലോഞ്ച് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ലെങ്കിലും, ടാറ്റ പഞ്ച് ടർബോ പെട്രോൾ 2023 -ന്റെ രണ്ടാം പകുതിയിൽ ഷോറൂമുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. അതിനു പിന്നാലെ ഹാരിയർ, സഫാരി മോഡലുകൾക്കായുള്ള പെട്രോൾ മോഡലുകളും ടാറ്റ മോട്ടോർസ് അവതരിപ്പിക്കും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
മറ്റ് അനുബന്ധ വാർത്തരളിൽ ആറ് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്ന ടാറ്റ ആൾട്രോസ് CNG -യുടെ പ്രീ-ബുക്കിംഗ് നിർമ്മാതാക്കൾ അടുത്തിടെ ആരംഭിച്ചു. മൊത്തത്തിലുള്ള ആറ് വേരിയന്റുകളിൽ പകുതിയ്ക്കും വോയ്‌സ് അസിസ്റ്റുള്ള ഒരു ഇലക്ട്രിക് സൺറൂഫ് ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രീമിയം ഹാച്ച്ബാക്കിന്റെ CNG പതിപ്പിന് അതിന്റെ നോർമൽ പെട്രോൾ ഓപ്ഷനേക്കാൾ ഏകദേശം 90,000 രൂപ വില കൂടുതലായിരിക്കും.
Source: MOTORBEAM


Click it and Unblock the Notifications








