സഫാരി വാങ്ങാൻ ആളുകൾ ഇരച്ചെത്തുന്നു, വിറ്റുവരവ് കണ്ട് കണ്ണുതള്ളി സാക്ഷാൽ ടാറ്റ; കാരണം ഇതൊക്കെ
ഈ വർഷം ഒക്ടോബറിൽ ടാറ്റ മോട്ടോർസ് പുതിയ സഫാരി ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. 16.19 ലക്ഷം രൂപ പ്രാരംഭ വിലയ്ക്കാണ് കമ്പനി എസ്‌യുവിയുടെ ഈ അപ്പ്ഡേറ്റഡ് പതിപ്പ് പുറത്തിറക്കിയത്, ടോപ്പ് സ്പെക്ക് മോഡലുകൾക്ക് 27.34 ലക്ഷം രൂപ വരെ വില ഉയരുന്നു. ലോഞ്ച് ചെയ്‌തതു മുതൽ, വാഹനത്തിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം നേടാനായി.
കഴിഞ്ഞ കുറച്ച് മാസങ്ങളായി എസ്‌യുവിയുടെ വിൽപ്പന ഇരട്ടിയായി എന്നതും ശ്രദ്ധേയമാണ്. 2023 നവംബറിൽ സഫാരിയുടെ മൊത്തം 2,207 യൂണിറ്റുകൾ ഡെലിവറി ചെയ്യാൻ ടാറ്റയ്ക്ക് കഴിഞ്ഞതായി അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ എസ്‌യുവിയുടെ 1,437 യൂണിറ്റുകൾ മാത്രമാണ് കമ്പനിക്ക് വിൽക്കാൻ കഴിഞ്ഞത്.

ഇത് സഫാരിക്ക് വാർഷിക (YoY) അടിസ്ഥാനത്തിൽ 54 ശതമാനം വളർച്ച നൽകുന്നു. കൂടാതെ, മാസാടിസ്ഥാനത്തിൽ (MoM), സഫാരി വിൽപ്പന 65 ശതമാനം വളർച്ചയോടെ ഇതിലും മികച്ച പ്രകടനം കാഴ്ചവച്ചു. 2023 ഒക്ടോബറിൽ, സഫാരിയുടെ ഏകദേശം 1,340 യൂണിറ്റുകൾ വിറ്റഴിക്കാൻ കമ്പനിക്ക് കഴിഞ്ഞുള്ളൂ, ഇത് നവംബറിലെ 2,207 യൂണിറ്റുകളേക്കാൾ താഴെയായിരുന്നു.
ഈ മികവുറ്റ സെയിൽസ് ബൂസ്റ്റിന് പിന്നിലെ കാരണങ്ങൾ: ടാറ്റ സഫാരിയുടെ വിൽപ്പന കഴിഞ്ഞ മാസത്തിൽ ഇത്രയധികം കുതിച്ചുയരുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ നമ്മിൽ പലരും ചിന്തിച്ചേക്കാം. ഈ പ്രതിഭാസത്തിന് പിന്നിൽ ഒന്നല്ല, നാല് പ്രധാന കാരണങ്ങളുണ്ട് എന്നതാണ് വാസ്തവം. അവയെക്കുറിച്ച് നമുക്ക് ഈ ലേഖനത്തിൽ വിശദ്ധമായി അറിയാം.

പുതിയ മുഖം മിനുക്കൽ/ ഫെയ്‌സ്‌ലിഫ്റ്റ്: ടാറ്റ സഫാരിയുടെ വിൽപ്പന കുതിച്ചുയരുന്നതിന് പിന്നിലെ ഏറ്റവും വലിയ കാരണങ്ങളിൽ അതിന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റിന് കാര്യമായ ക്രെഡിറ്റ് നൽകേണ്ടതുണ്ട്. ടാറ്റ മോട്ടോർസ്, ഇത്തവണ സഫാരി ഫെയ്‌സ്‌ലിഫ്റ്റിന് വളരെ വിപുലമായ എക്സ്റ്റീരിയർ, ഇന്റീരിയർ ഡിസൈൻ ഓവർഹോൾ നൽകിയിട്ടുണ്ട് എന്ന് നിസംശയം പറയാം.
ഹാരിയറിൽ നിന്ന് വ്യത്യസ്തമാക്കുന്ന പുതിയ ഫ്രണ്ട് എൻഡ് ഡിസൈൻ സഫാരിക്ക് ഇപ്പോൾ ലഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഇതിന് കണക്റ്റഡ് എൽഇഡി ഡിആർഎൽ, പുതിയ എൽഇഡി ഹെഡ്‌ലൈറ്റുകൾ, മറ്റ് നിരവധി ഏസ്തെറ്റിക് നവീകരണങ്ങൾ എന്നിവ ലഭിക്കുന്നു, ഇത് മുമ്പത്തേതിനേക്കാൾ കൂടുതൽ പ്രീമിയം ലുക്ക് വാഗ്ദാനം ചെയ്യുന്നു. ഈ അപ്‌ഡേറ്റുകളെല്ലാം രാജ്യത്ത് വാഹനത്തിന്റെ പുതിയ വിജയത്തിന് കാരണമായി.

ടൺ കണക്കിന് പുതിയ ഫീച്ചറുകൾ: ടാറ്റ മോട്ടോർസ് പുതിയ സഫാരി ഫെയ്‌സ്‌ലിഫ്റ്റിന്റെ എക്സ്റ്റീരിയർ കൂടുതൽ പ്രീമിയം ആക്കി എന്ന് മാത്രമല്ല, അകത്തളത്തിലും അതേ പ്രീമിയം നൽകുന്നത് തുടരുകയും ചെയ്തു. പുതിയ സഫാരി ഫെയ്‌സ്‌ലിഫ്റ്റിന് കൂടുതൽ ആധുനികവും ആഡംബരം നിറഞ്ഞതുമായ ഇന്റീരിയർ ലഭിക്കുന്നു. ഒപ്പം ഓൾ വൈറ്റ് ഇന്റീരിയറുമായി വരുന്ന ടോപ്പ് ഓഫ് ദി ലൈൻ അക്കംപ്ലിഷ്ഡ് വേരിയന്റ് വേറെ ലെവൽ വൈബ് നൽകുന്നു.
സാങ്കേതിക സവിശേഷതകളുടെ പട്ടികയിൽ ഇല്യുമിനേറ്റഡ് ടാറ്റ ലോഗോയുള്ള ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഗേജ് ക്ലസ്റ്റർ, സ്മാർട്ട് ഇ-ഷിഫ്റ്റർ, വെന്റിലേറ്റഡ് ഫ്രണ്ട്, മിഡിൽ റോ സീറ്റുകൾ, 12.3 ഇഞ്ച് ഹർമൻ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവ ഉൾപ്പെടുന്നു. അതോടൊപ്പം ടച്ച് ബേസ്ഡ് HVAC കൺട്രോളുകൾ, ലെതർ അപ്ഹോൾസ്റ്ററി, 10-സ്പീക്കർ JBL മ്യൂസിക് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, ADAS ഫീച്ചറുകൾ, കൂടാതെ നിരവധി പുതിയ ഫീച്ചറുകളും വരുന്നു.

ഫൈവ് -സ്റ്റാർ ഗ്ലോബൽ NCAP സേഫ്റ്റി റേറ്റിംഗ്: ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റിന്റെ വിജയത്തിന് പിന്നിലെ മറ്റൊരു പ്രധാന കാരണം ഇതിന് അടുത്തിടെ ഗ്ലോബൽ NCAP -ൽ നിന്ന് മികച്ച ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്‌കോർ ലഭിച്ചു എന്നതാണ്. എസ്‌യുവിയിൽ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി വരുന്നു.
കൂടാതെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഓട്ടോ ഹോൾഡ് സിസ്റ്റം ഉള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് (EPB), ഹിൽ ഹോൾഡ് കൺട്രോൾ, എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നിവയും വാഹനത്തിന് ലഭിക്കുന്നു. 360 -ഡിഗ്രി റിവേഴ്‌സ് ക്യാമറയ്‌ക്കൊപ്പം നിരവധി സവിശേഷതകളുള്ള ലെവൽ 2 ADAS സിസ്റ്റവും കാറിന്റെ ഭാഗമാണ്.

മികച്ച റൈഡ് ക്വാളിറ്റി: ലാഡർ ഓൺ ഫ്രെയിം ഷാസിയിൽ സഫാരി വാഗ്ദാനം ചെയ്യാത്തതിന് ടാറ്റ മോട്ടോർസിനെ പലരും വലിയ രീതിയിൽ വിമർശിച്ചിട്ടുണ്ട്. എന്നിരുന്നാലും, പുതിയ മോണോകോക്ക് ഷാസി, റോഡിൽ വളരെയധികം മെച്ചപ്പെട്ട റൈഡ് നിലവാരം/ ക്വാളിറ്റി കൈവരിക്കാൻ സഫാരി ഫെയ്‌സ്‌ലിഫ്റ്റിനെ സഹായിച്ചു.
റീട്യൂൺ ചെയ്ത സസ്‌പെൻഷനും അപ്‌ഡേറ്റ് ചെയ്‌ത ഡാംപറുകളുമായാണ് വാഹനം വരുന്നത്. കമ്പനി സ്പ്രിംഗ് റേറ്റുകൾ മെച്ചപ്പെടുത്തുകയും പുതിയ ബുഷിംഗുകൾ ചേർക്കുകയും ചെയ്‌തു, വലിയ 19 ഇഞ്ച് അലോയി വീലുകളിൽലാണ് കാർ എത്തുന്നത് എങ്കിലും, സഫാരിക്ക് മുമ്പത്തേക്കാൾ കൂടുതൽ കംഫർട്ടബിൾ യാത്ര നൽകുന്നു.


Click it and Unblock the Notifications