ഇനി പെട്രോളിലും കിട്ടും? പുത്തന്‍ ലുക്കില്‍ സഫാരി ഫെയസ്‌ലിഫ്റ്റിന്റെ ടെസ്റ്റിംഗ്

ടാറ്റ മോട്ടോര്‍സിന്റെ എസ്‌യുവി നിരയിലെ മുന്‍നിര മോഡലാണ് സഫാരി. ഒരുപിടി മാറ്റങ്ങളോടെ സഫാരി എസ്‌യുവി മുഖംമിനുക്കി എത്താന്‍ പോകുകയാണ്. അതിന് മുന്നോടിയായി ബെംഗളൂരുവില്‍ പരീക്ഷണയോട്ടം നടത്തുന്ന കാറിന്റെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങള്‍ ഡ്രൈവ്‌സ്പാര്‍ക്കിന്റെ ക്യാമറയില്‍ പതിഞ്ഞു. ഫ്രണ്ട് ഗ്രില്ലിലും മറ്റ് ഭാഗങ്ങളിലുമായി പരിഷ്‌കാരങ്ങളോടെയാണ് സഫാരി എത്താന്‍ പോകുന്നത്.

വെര്‍ട്ടിക്കല്‍ ഹെഡ്ലൈറ്റുകള്‍, റീപ്രൊഫൈല്‍ ചെയ്ത ഫ്രണ്ട് ബമ്പര്‍, പുതുക്കിയ പിന്‍ ബമ്പറുകള്‍ എന്നിവയുള്‍പ്പെടെ ഡിസൈനില്‍ നിരവധി മാറ്റങ്ങളോടെയാകും ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റ് എത്തുകയെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. ടാറ്റ സഫാരിയിലൂടെ ടാറ്റ പുതിയ ലോഗോ കൊണ്ടുവരുമെന്നും സൂചനയുണ്ട്. ശേഷം അത് തങ്ങളുടെ മോഡല്‍നിരയില്‍ മൊത്തത്തില്‍ കൊണ്ടുവരും. ഇപ്പോഴത്തെ ലോഗോ വാണിജ്യ വാഹനങ്ങളില്‍ മാത്രമാകും ഉണ്ടാവുക.

new tata safari spotted testing in bangalore

ടാറ്റ കാറുകള്‍ കൂടുതല്‍ സ്‌പോര്‍ട്ടി, ഫ്യുചറിസ്റ്റിക് സ്വഭാവത്തിലേക്ക് മാറുമ്പോള്‍ ലോഗോ അനുയോജ്യമല്ലെന്ന് പൊതുവേ അഭിപ്രായമുണ്ട്. എസ്‌യുവിയെ കൂടുതല്‍ പ്രീമിയവും കാലികമായും നിലനിര്‍ത്താന്‍ ഫീച്ചര്‍ ലിസ്റ്റും അപ്‌ഡേറ്റ് ചെയ്യും. പുനര്‍രൂപകല്‍പ്പന ചെയ്ത ഡാഷ്ബോര്‍ഡും മറ്റ് ഇന്റീരിയര്‍ ഡിസൈന്‍ ഘടകങ്ങളും സഹിതം പുതിയ ഫീച്ചറുകള്‍ സജ്ജീകരിച്ചായിരിക്കും എത്തുക. എന്നാല്‍ സ്‌പൈ ചിത്രം നോക്കിയാല്‍ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പിന്റെ വശങ്ങള്‍ ഔട്ട്‌ഗോയിംഗ് മോഡലിന് സമാനമായാണ് കാണപ്പെടുന്നത്.

സൂക്ഷ്മ പരിശോധനയില്‍ വിന്‍ഷീല്‍ഡിനും ഐആര്‍വിഎമ്മിനും തൊട്ടുപിന്നില്‍ ഒരു പുതിയ സെന്‍സര്‍ ഘടിപ്പിച്ചിരിക്കുന്നത് കാണാം. വരാനിരിക്കുന്ന ടാറ്റ സഫാരി ഫെയ്സ്ലിഫ്റ്റിലെ ADAS സാങ്കേതികവിദ്യയുടെ ഭാഗമാകും ഈ സെന്‍സര്‍ എന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അടുത്തിടെ ടാറ്റ സഫാരി റെഡ് ഡാര്‍ക്ക് എഡിഷനില്‍ ADAS ടെക് കമ്പനി കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇതിനേക്കാള്‍ നൂതന സാങ്കേതികവിദ്യ സജ്ജീകരിച്ചായിരിക്കും ഫെയ്‌സ്‌ലിഫ്റ്റഡ് സഫാരി എത്തുകയെന്നാണ് കരുതുന്നത്.

new tata safari spotted testing in bangalore

ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, പൈലറ്റ്-അസിസ്റ്റ് എന്നിങ്ങനെയുള്ള അഡീഷനല്‍ ഫീച്ചറുകള്‍ സഫാരിയില്‍ സ്ഥാനം പിടിച്ചേക്കും. പവര്‍ട്രെയിന്‍ ഓപ്ഷനിലേക്ക് വന്നാല്‍ സഫാരിയില്‍ നിലവില്‍ ഡീസല്‍ എഞ്ചിന്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. ടാറ്റ സഫാരി ഫെയ്സ്ലിഫ്റ്റില്‍ ഒരു പുതിയ 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ കമ്പനി കൊണ്ടു വന്നേക്കും. ഈ എഞ്ചിന്‍ 168 bhp പവറും 280 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്.

2023 ഓട്ടോ എക്സ്പോയില്‍ ടാറ്റ ഈ എഞ്ചിന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഡീസല്‍ എഞ്ചിനില്‍ മാറ്റമൊന്നും വരുത്താന്‍ സാധ്യതയില്ല. അതേ 2.0 ലിറ്റര്‍, 4-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ തന്നെ തുടര്‍ന്നും സേവനമനുഷ്ഠിക്കാനാണ് സാധ്യതയെങ്കിലും പവര്‍ ഔട്ട്പുട്ട് കണക്കുകളില്‍ മികച്ച മാറ്റമുണ്ടായേക്കാം. നിലവിലെ എഞ്ചിന്‍ 168 bhp പവറും 350 Nm പീക്ക് ടോര്‍ക്കുമാണ് നല്‍കുന്നത്.

new tata safari spotted testing in bangalore

എസ്‌യുവി സെഗ്‌മെന്റില്‍ മഹീന്ദ്ര XUV700, മഹീന്ദ്ര സ്‌കോര്‍പിയോ N, എംജി ഹെക്ടര്‍ പ്ലസ് എന്നീ എതിരാളികളോട് കട്ടക്ക് മുട്ടിനില്‍ക്കാന്‍ ഈ പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്. ഏപ്രില്‍ മാസത്തെ വില്‍പ്പനയില്‍ സഫാരി ആറാം സ്ഥാനത്തായിരുന്നു. മിഡ്‌സൈസ് എസ്‌യുവി സെഗ്‌െമന്റില്‍ 8.06 ശതമാനമാണ് വിപണി വിഹിതം.

ADAS സുരക്ഷയുമായി എത്തുന്ന ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് എതിരാളികള്‍ക്ക് കനത്ത വെല്ലുവിളിയാകുമെന്ന കാര്യം ഉറപ്പാണ്. പരിഷ്‌കരിച്ചെത്തുന്നതോടെ കാര്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്നും ഒപ്പം വില്‍പ്പന ഉയരുമെന്നുമാണ് കമ്പനിയുടെ പ്രതീക്ഷ. സഫാരിക്കൊപ്പം തന്നെ കൂടപ്പിറപ്പായ ഹാരിയറിന്റെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇത് വാഹന നിര്‍മ്മാതാവിനെ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും മൊത്തത്തിലുള്ള വില്‍പ്പന കണക്കുകള്‍ മെച്ചപ്പെടുത്താനും സഹായിക്കും.

More from DriveSpark

Article Published On: Friday, May 19, 2023, 12:57 [IST]
English summary
Tata safari facelift spied may get petrol engine and advanced adas tech
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X