ടാറ്റ സിയറയുടെ ഇൻ്റീരിയർ ചിത്രങ്ങൾ വൈറൽ; വേറെ ലെവൽ

ടാറ്റയുടെ മുൻകാല ഇതിഹാസങ്ങളിൽ ചിലതാണ് എസ്റ്റേറ്റ്, ഇൻഡിഗോ മറീന, സിയറ എന്നിവയെല്ലാം . എസ്റ്റേറ്റും മറീനയും എന്നെന്നേക്കുമായി ഉപേക്ഷിച്ചുവെങ്കിലും സിയറ ഒരു ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. സിയറയെ ഇന്ത്യയിലെ ആദ്യത്തെ ശരിയായ ഫാമിലി എസ്‌യുവി എന്ന് വിളിക്കാം. ഇതിന് 3 ഡോർ ലേഔട്ട് ഉണ്ടായിരുന്നു, അത് ഒരു ലാഡർ ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ 4X4-ഉം വാഗ്ദാനം ചെയ്തിരുന്നു

2023 ഓട്ടോ എക്‌സ്‌പോയിൽ പ്രീ-പ്രൊഡക്ഷൻ കൺസെപ്‌റ്റായി പ്രദർശിപ്പിച്ച പുതിയ 2023 ടാറ്റ സിയറയുടെ കാര്യവും ഇതുതന്നെയാണ്. ഇപ്പോൾ ടാറ്റ സിയറ ഇന്റീരിയറിന്റെ ഒരു സ്നീക്ക് പീക്ക് ലോഞ്ച് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് എന്താണ് പ്രതീക്ഷിക്കാനാവുക എന്നാണ് മനസിലാക്കുന്നത്.

ടാറ്റ സിയറയുടെ ഇൻ്റീരിയർ ചിത്രങ്ങൾ വൈറൽ; വേറെ ലെവൽ

ഒരു ലൈഫ്‌സ്‌റ്റൈൽ വാഹനമായാണ് ടാറ്റ സിയേറയെ കമ്പനി വിഭാവനം ചെയ്തതിരിക്കുന്നത്. ആദ്യം ടാറ്റ ലൈഫ്‌സ്‌റ്റൈൽ വാഹനങ്ങളുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, സിയറയെ മരണത്തിൽ നിന്ന് തിരികെ കൊണ്ടുവരാൻ ടാറ്റ മോട്ടോഴ്‌സിന് താൽപ്പര്യമുണ്ട്. ഇത്തവണ മാത്രം, ഡീസൽ എഞ്ചിനിൽ നിന്ന് പെട്രോളിലേക്കും ഒരു ഇവി വേരിയന്റിലേക്കും പോലും സിയറ മാറുകയാണ്

2023 ടാറ്റ സിയേറ ഇന്റീരിയർ ലേഔട്ട് വളരെ മികച്ചതാണ്. ടോഗിളുകളും ബട്ടണുകളും ഉള്ള ഒരു ഫ്യൂച്ചറിസ്റ്റിക് സ്റ്റിയറിംഗ് വീലാണ് സിയറയ്ക്ക് ലഭിക്കുന്നത്. പിയാനോ ബ്ലാക്ക് ഗ്ലാസ് ഫിനിഷിനു താഴെ മധ്യഭാഗത്തായി ഒരു ലോഗോ ഉണ്ട്. 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച കൺസപ്റ്റിൽ, എസി വെന്റുകൾ പെട്ടെന്ന് കണ്ണിൽ പെടില്ല, കാരണം മെറ്റൽ ആക്‌സന്റുകൾക്ക് പിന്നിൽ വ്യാപിക്കുന്ന വെന്റുകളാണ് അത്. പ്രൊഡക്ഷൻ-സ്പെക്ക് മോഡലുകൾക്ക് പഴയ വെന്റുകൾ ഉണ്ടാകാനാണ് സാധ്യത

വരാനിരിക്കുന്ന ടാറ്റ സിയറയിൽ 5 ഡോറുകളാണ്, പഴയ സിയറയുടെ കാര്യത്തിൽ ഈ വിധമല്ലായിരുന്നു. ഈ 2 അധിക ഡോറുകൾ ഉപയോഗിച്ച്, പ്രായോഗികത വർദ്ധിപ്പിക്കുകയും സിയറയുടെ ഉപഭോക്തൃ അടിത്തറ കുറച്ച് കൂടി വിശാലമാക്കുകയും ചെയ്യും. ഇവ രണ്ടാം നിരയിലേക്ക് എളുപ്പത്തിൽ കടക്കാൻ സഹായിക്കുന്നു. ബൂട്ട് സ്പേസും ആവശ്യത്തിലധികം വരുമെന്നതാണ് സന്തോഷവാർത്ത. അകത്ത്, വെർട്ടിക്കലായി ഒരു ഡ്യുവൽ സ്‌ക്രീൻ ലേഔട്ട് ഉണ്ട്. സെന്റർ സ്‌ക്രീനിൽ ഇൻഫോടെയ്ൻമെന്റുമായി ബന്ധപ്പെട്ട കൺട്രോളുകൾ ഫീച്ചർ ചെയ്യുന്നുണ്ട്, ഇൻസ്ട്രുമെന്റേഷനും നാവിഗേഷനും മറ്റ് ഫീച്ചേഴ്സും വാഹനം ലഭ്യമാക്കുന്നുണ്ട്.

ടാറ്റ വരാനിരിക്കുന്ന സിയറയെ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് സജ്ജീകരിക്കും കൂടാതെ ശുദ്ധമായ ഇവി പതിപ്പും പുറത്തിറക്കാനുമാണ് കമ്പനിയുടെ പദ്ധതി. ഹാരിയറിനും സഫാരിക്കും കരുത്തേകുന്ന അതേ ഡീസൽ എഞ്ചിൻ തന്നെ നൽകാനുള്ള സാധ്യതയുണ്ട്. 2025-ൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ലോഞ്ച് ചെയ്യുമ്പോൾ, അപ്പോഴേക്കും ലോഞ്ച് ചെയ്‌തിരിക്കുന്ന 5-ഡോർ ഥാറുമായും മറ്റ് ലൈഫ്‌സ്‌റ്റൈൽ എസ്‌യുവികളുമായും മത്സരിക്കും

025 ആകാതെ പുതിയ സിയെറയുടെ നിർമാണം കമ്പനി ആരംഭിക്കില്ലെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം ജെന്‍ 2 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ടാറ്റ മോട്ടോര്‍സ് അതിന്റെ കര്‍വ് കണ്‍സെപ്റ്റ് അവതരിപ്പിച്ചു. ഈ ആര്‍ക്കിടെക്ചറിന് ഒന്നിലധികം ഡ്രൈവ്‌ട്രെയിന്‍ ഓപ്ഷനുകള്‍ക്കൊപ്പം ഐസി എഞ്ചിന്‍-പവര്‍ സജ്ജീകരണവും ഉള്‍പ്പെടെ നിരവധി പവര്‍ട്രെയിനുകള്‍ക്ക് ആതിഥ്യമരുളാകനാകും.

വരും വര്‍ഷങ്ങളില്‍ വരാന്‍ പോകുന്ന 6 ടാറ്റ ഇവികളില്‍ ഒന്നാണ് ഇത്. 2020-ല്‍ കണ്ട സിയറയുടെ 3 ഡോര്‍ കണ്‍സപ്റ്റില്‍ നിന്ന് വ്യത്യസ്ഥമായി പ്രൊഡക്ഷന്‍-സ്‌പെക്ക് സിയറ ഇവിയില്‍ ഒരു പരമ്പരാഗത 5 ഡോര്‍ ലേഔട്ട് കാണാം. ജെന്‍ 2, ജെന്‍ 3 പ്ലാറ്റ്ഫോമുകളെ അടിസ്ഥാനപ്പെടുത്തി കൂടുതല്‍ ടാറ്റ ഇലക്ട്രിക്ക് കാറുകള്‍ വരും ദിവസങ്ങളില്‍ വിപണിയില്‍ എത്തും. എന്തായാലും ഇലക്ട്രിക് വാഹന വിപണിയിലേക്കുള്ള പ്രമുഖരുടെ കടന്നു വരവിനെ നേരിടാന്‍ കച്ചകെട്ടി തന്നെയാണ് ടാറ്റ ഇറങ്ങുന്നത്.

ഔദ്യോഗികമായി സിഗ്മ എന്ന് പേരിട്ടിരിക്കുന്ന ഈ ആര്‍ക്കിടെക്ചര്‍ ആള്‍ട്രോസിന്റെയും പഞ്ചിന്റെയും X4 അല്ലെങ്കില്‍ ആല്‍ഫ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ന്യൂനതകള്‍ ഒഴിവാക്കാനും പാക്കേജിംഗ് ഒപ്റ്റിമൈസ് ചെയ്യാനും ബാറ്ററി പാക്ക് വലിയ രീതിയില്‍ പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായി ട്രാന്‍സ്മിഷന്‍ ടണല്‍ ഒഴിവാക്കല്‍, ഇന്ധന ടാങ്ക് ഭാഗത്തെ അപ്ഡേറ്റുകള്‍ എന്നിവയടക്കം ആല്‍ഫ പ്ലാറ്റ്ഫോമില്‍ നിരവധി പരിഷ്‌ക്കരണങ്ങള്‍ക്ക് വിധേയമാകേണ്ടതുണ്ട്. ഈ അപ്ഡേറ്റുകള്‍ സിഗ്മ പ്ലാറ്റ്ഫോമിനെ ഐസിഇ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ള നെക്‌സോണ്‍ ഇവി, ടിഗോര്‍ ഇവി എന്നിവയേക്കാള്‍ ഭാരം കുറഞ്ഞതും കൂടുതല്‍ ഊര്‍ജ്ജക്ഷമതയുള്ളതും കൂടുതല്‍ വിശാലവുമാക്കാന്‍ സാധ്യതയുണ്ട്. സിയറ ഇവിയെ സംബന്ധിച്ചിടത്തോളം ഇലക്ട്രിക് എസ്‌യുവി നിലവില്‍ വികസന വേളയിലാണ്.

More from DriveSpark

Article Published On: Friday, January 20, 2023, 21:58 [IST]
English summary
Tata sierra interiors revealed images
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X