തലകീഴായി മറിഞ്ഞിട്ടും യാത്രക്കാരെ സംരക്ഷിക്കുന്ന ടാറ്റ ടിയാഗോ മാജിക്ക്; വീഡിയോ കാണാം

ബലമുളള വാഹനങ്ങൾ നിർമിക്കുന്നതിൽ ടാറ്റ ഒട്ടും വിട്ടുവീഴ്ച്ച വരുത്തിയിട്ടില്ല. ഇന്ത്യൻ റോഡുകളിൽ അപകടങ്ങൾ സർവസാധാരണമാണ് എന്ന് പറയേണ്ട കാര്യമില്ലല്ലോ. അപകടങ്ങൾ ഉണ്ടായാലും ഒരു പോറൽ പോലും ഏൽക്കാതെ അതിൽ നിന്ന് രക്ഷപ്പെടുന്നതിലാണ് കാര്യം. ആ കാര്യത്തിൽ ടാറ്റയ്ക്ക് നൂറിൽ നൂറ് തന്നെയാണ് മാർക്ക്. അതിനുളള മറ്റൊരു ഉദാഹരണമാണ് സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്ന വീഡിയോകളും ചിത്രങ്ങളും. കൂടുതലറിയാൻ തുടർന്ന് വായിക്കുക.

ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നുള്ള വൃദ്ധ ദമ്പതികൾ അവരുടെ ടാറ്റ ടിയാഗോയിൽ യാത്ര ചെയ്യുകയായിരുന്നു. കാർ മറിയുകയും, ഒരു പോറൽ പോലും ഏൽക്കാതെ ഇരുവരും അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നതുമാണ് വീഡിയോയിലും ചിത്രങ്ങളിലും വ്യക്തമാകുന്നത്. പകൽ സമയത്താണ് അപകടം സംഭവിച്ചത്. എങ്ങനെയാണ് അപകടം ഉണ്ടായതെന്ന കാര്യത്തിൽ ഇതുവരെ വിവരങ്ങൾ ലഭിച്ചിട്ടില്ല എങ്കിലും യാത്രക്കാരായ വൃദ്ധദമ്പതികൾക്ക് ഒരു പോറൽ പോലും സംഭവിച്ചില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം.

Tata Tiago Crashed Passengers Safe Viral Video

വാഹനം കീഴ്മേൽ മറിഞ്ഞിട്ടും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല എന്ന് വീഡിയോയിലൂടെ മനസിലാക്കാൻ സാധിക്കുന്നുണ്ട്. ടാറ്റയെ സംബന്ധിച്ചിടത്തോളം ഇത് അത്ര പുതുമയുളള കാര്യമായി കാണാൻ സാധിക്കില്ല. കാരണം മറ്റൊന്നുമല്ല, ട്രെയിനിൽ ഇടിച്ചിട്ട് പോലും ഉരുക്ക് പോലെ നിന്ന സംഭവങ്ങൾ നിങ്ങൾക്ക് അറിയാവുന്നതാണല്ലോ.

ടാറ്റയുടെ മറ്റ് കാറുകളെ പോലെ തന്നെ GNCAP ക്രാഷ് ടെസ്റ്റില്‍ മിന്നിത്തിളങ്ങിയ താരകമാണ് ടാറ്റ ടിയാഗോ. ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗാണ് ടാറ്റ ടിയാഗോ സ്വന്തമാക്കിയത്. പെട്രോള്‍, പെട്രോള്‍-സിഎന്‍ജി, ഇലക്ട്രിക് എന്നിങ്ങനെ ഒന്നിലധികം ഫ്യുവല്‍ ഓപ്ഷനില്‍ ടാറ്റ ടിയോഗോ സ്വന്തമാക്കാന്‍ സാധിക്കും. 5.6 ലക്ഷം രൂപ മുതലാണ് ടാറ്റയുടെ എന്‍ട്രി ലെവല്‍ മോഡലിന്റെ വില ആരംഭിക്കുന്നത്.

Tata Tiago Crashed Passengers Safe Viral Video

ഇതില്‍ ഇരട്ട എയര്‍ബാഗുകളും എബിഎസും സ്റ്റാന്‍ഡേര്‍ഡ് സേഫ്റ്റി ഫീച്ചറുകളായി ടാറ്റ സജ്ജീകരിച്ചിരിക്കുന്നു. 1.2 ലിറ്റര്‍-3 സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് ടാറ്റ ടിയാഗോയുടെ പെട്രോള്‍, പെട്രോള്‍-സിഎന്‍ജി മോഡലുകള്‍ക്ക് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ പെട്രോള്‍ മോഡില്‍ 84 bhp പവറും 115 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു. സിഎന്‍ജി മോഡിലാണെങ്കില്‍ 72 bhp പവറും 95 Nm ടോര്‍ക്കുമായിരിക്കും പവര്‍ഔട്ട്പുട്ട്.

ടാറ്റ ടിയാഗോയുടെ ഇലക്ട്രിക് പതിപ്പിലേക്ക് വന്നാല്‍ ഇതിന് 72 bhp പവറും 114 Nm ടോര്‍ക്കും നല്‍കുന്ന ഇലക്ട്രിക് മോട്ടോറാണ് തുടിപ്പേകുന്നത്. 19.2 kWh, 24 kWh എന്നിങ്ങനെ രണ്ട് ബാറ്റി പായ്ക്ക് ഓപ്ഷനുകളിലാണ് ടാറ്റ ടിയാഗോ ഇവി വരുന്നത്. ചെറിയ ബാറ്ററി പായ്ക്ക് 250 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. വലിയ ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 315 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് പറയപ്പെടുന്നത്. 8.49 ലക്ഷം രൂപ മുതലാണ് ടാറ്റ ടിയാഗോ ഇവിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

Tata Tiago Crashed Passengers Safe Viral Video

2016-ല്‍ വിപണിയില്‍ എത്തിയ ടിയാഗോയുടെ നാല് ലക്ഷം യൂണിറ്റുകള്‍ ആറ് വര്‍ഷങ്ങള്‍ കൊണ്ടാണ് വിറ്റഴിച്ചത്. എന്നാല്‍ അവസാന 1 ലക്ഷം യൂണിറ്റ് വില്‍പ്പന കൈവരിക്കാന്‍ 15 മാസം മാത്രമാണ് വേണ്ടി വന്നത്. 2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ മൂന്നു ലക്ഷം ടിയാഗോയാണ് നിര്‍മിക്കപ്പെട്ടത്. 2020-ല്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറങ്ങിയതോടെ വില്‍പ്പന കുതിച്ചുയരുകയായിരുന്നു. നിലവില്‍ ടാറ്റ മോട്ടോര്‍സിന്റെ വാഹന നിരയിലെ ഏറ്റവും താങ്ങാനാകുന്ന മോഡലാണ് ടിയാഗോ. 5.60 ലക്ഷം രൂപയില്‍ തുടങ്ങി 8.11 ലക്ഷം രൂപ വരെയാണ് ടാറ്റ ടിയാഗോയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്.

14 ഇഞ്ച് വീലുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകളോട് കൂടിയ പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയടങ്ങിയ 7.0 ഇഞ്ച് ഇഞ്ച് ഇന്‍ഫോര്‍ടെയ്ന്‍മെന്റ് സിസ്റ്റം, ഹര്‍മന്‍ 8 സ്പീക്കര്‍ സിസ്റ്റം, ഓട്ടോമാറ്റിക്ക് എസി, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിങ്ങനെ പോകുന്നു ഫീച്ചര്‍ ഹൈലൈറ്റുകള്‍. പുതിയ കാലത്ത് ടാറ്റ മോട്ടോര്‍സിന് ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച പരിഗണന ലഭിക്കാന്‍ സഹായിച്ച മോഡലുകളില്‍ ഒന്നാണ് ടിയാഗോ.

More from DriveSpark

Article Published On: Tuesday, December 5, 2023, 17:52 [IST]
English summary
Tata tiago crashed passengers safe details explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X