മാരുതി കാറുകള്‍ക്ക് മുന്നില്‍ നെഞ്ച്‌വിരിച്ച് ടിയാഗോ; വില്‍പ്പന 5 ലക്ഷം പിന്നിട്ടു

എന്‍ട്രി ലെവല്‍ കാര്‍ വിപണി മാരുതി അടക്കിവാണിരുന്ന വേളയില്‍ ടാറ്റ പുറത്തെടുത്ത വജ്രായുധമായിരുന്ന ടിയാഗോ (Tata Tiago). ബോള്‍ട്ടും സെസ്റ്റും പിന്‍വലിച്ചാണ് ടാറ്റ ടിയാഗോയെയും സെഡാന്‍ സഹോദരനായ ടിഗോറിനെയും കൊണ്ടുവന്നത് ഏതായാലും വെറുതെയായില്ല. ചുരുങ്ങിയ കാലം കൊണ്ട് ജനപ്രിയമായി മാറിയ ടിയോഗോ ഇപ്പോള്‍ മറ്റൊരു വില്‍പ്പന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്.

ഇന്ത്യന്‍ വിപണിയില്‍ അഞ്ച് ലക്ഷം ടിയാഗോ യൂണിറ്റുകള്‍ വിറ്റഴിച്ചതായാണ് ടാറ്റ മോട്ടോര്‍സ് വ്യാഴാഴ്ച അറിയിച്ചത്. 2016-ല്‍ വിപണിയില്‍ എത്തിയ ടിയാഗോയുടെ നാല് ലക്ഷം യൂണിറ്റുകള്‍ ആറ് വര്‍ഷങ്ങള്‍ കൊണ്ടാണ് വിറ്റഴിച്ചത്. എന്നാല്‍ അവസാന 1 ലക്ഷം യൂണിറ്റ് വില്‍പ്പന കൈവരിക്കാന്‍ 15 മാസം മാത്രമാണ് വേണ്ടി വന്നത്. 2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ മൂന്നു ലക്ഷം ടിയാഗോയാണ് നിര്‍മിക്കപ്പെട്ടത്.

tata tiago 5 lakh sales

എന്നാല്‍ 2020-ല്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറങ്ങിയതോടെ വില്‍പ്പന കുതിച്ചുയരുകയായിരുന്നു. നിലവില്‍ ടാറ്റ മോട്ടോര്‍സിന്റെ വാഹന നിരയിലെ ഏറ്റവും താങ്ങാനാകുന്ന മോഡലാണ് ടിയാഗോ. 5.60 ലക്ഷം രൂപയില്‍ തുടങ്ങി 8.11 ലക്ഷം രൂപ വരെയാണ് ടാറ്റ ടിയാഗോയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്.
പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് എന്നിങ്ങനെ മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ടാറ്റ ടിയാഗോ സ്വന്തമാക്കാന്‍ സാധിക്കും.

എന്‍ട്രി ലെവല്‍ കാര്‍ സെഗ്‌മെന്റില്‍ പൊതുവേ 800 സിസി, 1000 സിസി എഞ്ചിനുകള്‍ വാഗ്ദാനം ചെയ്യുന്ന സ്ഥാനത്ത് 1.2 ലിറ്റര്‍ ശേഷിയുള്ള എഞ്ചിനുമായെത്തി വിപ്ലവം സൃഷ്ടിക്കുകയായിരുന്നു ടിയാഗോ. ടിയാഗോയുടെ 1.2 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ പരമാവധി 84 bhp കരുത്തും 113 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത് 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായും 5 സ്പീഡ് AMT-യുമായും ജോടിയാക്കുന്നു.

tata tiago

സിഎന്‍ജി പതിപ്പിലേക്ക് വന്നാല്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമേ ഇതിന് വാഗ്ദാനം ചെയ്യുന്നുള്ളൂ. സിഎന്‍ജി മോഡില്‍ പവര്‍ ഔട്ട്പുട്ട് 72 bhp-യും 95 Nm ആയും കുറയുന്നു. 23.84 ലിറ്റര്‍ മൈലേജാണ് ടിയാഗോ സിഎന്‍ജിക്ക് കമ്പനി അവകാശപ്പെടുന്നത്. 5 വേരിയന്റുകളില്‍ ടിയാഗോ സിഎന്‍ജി ലഭ്യമാണ്. 6.49 ലക്ഷം മുതല്‍ 8.10 ലക്ഷം രൂപ വരെയാണ് വില.

ടിയാഗോയുടെ ഇലക്ട്രിക് എതിപ്പ് എടുത്താല്‍ എംജി കോമെറ്റ് ഇവി വരുന്നത് വരെ രാജ്യത്തെ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് കാര്‍ ഇതായിരുന്നു. 8.69 ലക്ഷം മുതല്‍ 12.04 ലക്ഷം രൂപ വരെയാണ് ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ വില. രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് ടിയാഗോ ഇവിയില്‍ ടാറ്റ വാഗ്ദാനം ചെയ്യുന്നത്.

tata tiago rear

ചെറിയ 19.2 kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ച് ഫുള്‍ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. വലിയ 24 kWh ബാറ്ററി പായ്ക്ക് 315 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് അവകാശപ്പെടുന്നു. ചെറിയ ബാറ്ററി പാക്കില്‍ 110 Nm ഉത്പാദിപ്പിക്കുന്ന 45 kW ഇലക്ട്രിക് മോട്ടോര്‍ ഉണ്ട്. 6.2 സെക്കന്‍ഡില്‍ 0-60 Kmph വേഗത കൈവരിക്കാന്‍ ഇതിന് കഴിയും.

വലിയ ബാറ്ററി പായ്ക്കിനൊപ്പം 114 Nm ഉത്പാദിപ്പിക്കുന്ന 55 kW ഇലക്ട്രിക് മോട്ടോറാണ് സജ്ജീകരിച്ചിരിക്കുന്നത്. 5.7 സെക്കന്‍ഡിനുള്ളില്‍ 0-60 kmph വേഗത കൈവരിക്കാന്‍ സാധിക്കും. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്ന് കൂടിയാണ് ടിയാഗോ. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിങ്ങാണ് ഹാച്ച്ബാക്ക് സ്വന്തമാക്കിയത്. ABS, ഡ്യുവല്‍ എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിങ് ക്യാമറ തുടങ്ങിയ സുരക്ഷ ഫീച്ചറുകള്‍ ഇതിലുണ്ട്.

14 ഇഞ്ച് വീലുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകളോട് കൂടിയ പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയടങ്ങിയ 7.0 ഇഞ്ച് ഇഞ്ച് ഇന്‍ഫോര്‍ടെയ്ന്‍മെന്റ് സിസ്റ്റം, ഹര്‍മന്‍ 8 സ്പീക്കര്‍ സിസ്റ്റം, ഓട്ടോമാറ്റിക്ക് എസി, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിങ്ങനെ പോകുന്നു ഫീച്ചര്‍ ഹൈലൈറ്റുകള്‍. പുതിയ കാലത്ത് ടാറ്റ മോട്ടോര്‍സിന് ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച പരിഗണന ലഭിക്കാന്‍ സഹായിച്ച മോഡലുകളില്‍ ഒന്നാണ് ടിയാഗോ.

More from DriveSpark

Article Published On: Thursday, July 6, 2023, 19:05 [IST]
English summary
Tata tiago crosses 5 lakh sales milestone details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X