എംജി 'ധൂമകേതു' വന്നോട്ടെ; ടിയാഗോ ഇവി നാഴികക്കല്ലുകള്‍ താണ്ടി കുതിക്കുന്നു

ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ എംജി അടുത്തിടെ 'കോമെറ്റ്' (MG Comet) എന്ന പേരില്‍ കുഞ്ഞന്‍ ഇവി പുറത്തിറക്കിയിരുന്നു. 7.98 ലക്ഷം രൂപ മുതല്‍ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്ന കോമെറ്റ് ടാറ്റ ടിയാഗോ ഇവിയെ (Tata Tiago EV) പിന്തള്ളി രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഇവിയായി മാറി.

കോമെറ്റിന്റെ ലോഞ്ചിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇരു ഇവികളെയും താരതമ്യപ്പെടുത്തി 'പരസ്യ'യുദ്ധങ്ങള്‍ വരെ അരങ്ങേറിയത് നാം കണ്ടു. എന്നാല്‍ ഒരു 'ധൂമകേതു'വിന്റെ വരവും തങ്ങളുടെ പ്രയാണത്തിന് തടസമാകില്ലെന്ന തരത്തിലാണ് ടാറ്റയുടെ മുന്നേറ്റം. വെറും നാലുമാസം കൊണ്ട് 10,000 ടിയാഗോ ഇവികള്‍ ഉപഭോക്താക്കള്‍ക്ക് ഡെലിവെറി ചെയ്ത് പുത്തന്‍ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ടാറ്റ (Tata Tiago EV Sales).

tata tiago ev delivery

24 മണിക്കൂറിനുള്ളില്‍ 10,000 ബുക്കിംഗുകള്‍ നേടി ടാറ്റ ടിയാഗോ ഇവി ഇന്ത്യയില്‍ ഏറ്റവും വേഗതയില്‍ ബുക്ക് ചെയ്യപ്പെട്ട ഇവിയെന്ന പട്ടം നേടി. 2022 ഡിസംബറിലാണ് ടിയാഗോ ഇവി 10000, 20000 ബുക്കിംഗുകള്‍ കടന്നത്. 8.69 ലക്ഷം രൂപ മുതലാണ് ടാറ്റ ടിയാഗോ ഇവിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. വലിയ ബാറ്ററി പായ്‌ക്കോടെ എത്തുന്ന ടിയാഗോ ഇവിയുടെ വില 10.99 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) മുതലാണ് ആരംഭിക്കുന്നത്.

8.49 ലക്ഷം രൂപ ആമുഖ വിലക്കാണ് ഇവി അവതരിപ്പിച്ചത്. ഈ ആമുഖ വിലക്ക് ആദ്യത്തെ 10,000 ഉപഭോക്താക്കള്‍ക്ക് മാത്രമേ ഇവി ലഭിക്കുകയുള്ളൂവെന്നായിരുന്നു ടാറ്റ പറഞ്ഞിരുന്നത്. എന്നാല്‍ ബുക്കിംഗ് ജാലകം തുറന്ന ഉടന്‍ തന്നെ കസ്റ്റമേഴ്സിന്റെ ഇടിച്ചുകയറ്റം കാരണം ആമുഖ വിലയില്‍ കാര്‍ 20,000 ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ടാറ്റ തീരുമാനിക്കുകയായിരുന്നു.

tata tiago ev

'ടിയാഗോ ഇവി ലോഞ്ച് മുതല്‍ നാഴികക്കല്ലുകള്‍ സൃഷ്ടിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ ബുക്കുചെയ്ത ഇവി മുതല്‍ വേഗത്തില്‍ 10000 യൂണിറ്റ് ഡെലിവറി ചെയ്യുന്ന ഇവിയാകുന്നത് വരെ. ഇവിയെ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ടിയാഗോ ഇവി അവതരിപ്പിച്ചത്. 10000 കുടുംബങ്ങളിലേക്ക് എത്തുക എന്ന് പറഞ്ഞാല്‍ ഞങ്ങളുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കപ്പെട്ടു എന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്' ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി മാര്‍ക്കറ്റിംഗ്, സെയില്‍സ് തലവന്‍ വിവേക് ശ്രീവത്സ പറഞ്ഞു.

രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ടാറ്റ ടിയാഗോ ഇവി വാഗ്ദാനം ചെയ്യുന്നത്. ചെറിയ 19.2 kWh ബാറ്ററി പായ്ക്ക് ഒറ്റചാര്‍ജില്‍ 250 കിലോമീറ്റര്‍ ആണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. 24 kWh ആണ് രണ്ടാമത്തെ ബാറ്ററി പായ്ക്ക്. ഇത് 315 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ചാണ് അവകാശപ്പെടുന്നത്. 110 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന 45 kW ഇലക്ട്രിക് മോട്ടോര്‍ ആണ് ചെറിയ ബാറ്ററി പായ്ക്കിനൊപ്പം വരുന്നത്.

tata tiago ev

6.2 സെക്കന്‍ഡില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും. വലിയ ബാറ്ററി പായ്ക്കിനൊപ്പം 114 Nm ടോര്‍ക്ക് നല്‍കുന്ന 55 kW ഇലക്ട്രിക് മോട്ടോറാണ് ടാറ്റ ഓഫര്‍ ചെയ്യുന്നത്. ഇതിന് 5.7 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും.

XE, XT, XZ+, XZ+ Lux എന്നിങ്ങനെ നാല് വേരിയന്റുകളില്‍ ടാറ്റ ടിയാഗോ ഇവി സ്വന്തമാക്കാം. എംജി കോമെറ്റ് ഇവിക്കൊപ്പം സിട്രണ്‍ eC3-യും ബജറ്റ് ഇവി സെഗ്‌മെന്റില്‍ ടിയാഗോ ഇവിക്കൊപ്പം മത്സരിക്കുന്നുണ്ട്. 10.19 ലക്ഷം രൂപ മുതലാണ് സിട്രണ്‍ eC3-യുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

tata tiago ev

ടിയാഗോ ഇവിയുടെ ഏറ്റവും വലിയ ബാറ്ററി പായ്ക്ക് 24 kWh ആണ്. ഇതിനേക്കാള്‍ 5.2 kWh കൂടുതല്‍ ബാറ്ററി ശേഷിയും 29 Nm ടോര്‍ക്കും സിട്രണ്‍ eC3 വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ പവറിന്റെ കാര്യത്തില്‍ ടിയാഗോ ഇവിയാണ് പുലി. ടാറ്റ ടിയാഗോ ഇവി 315 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുമ്പോള്‍ സിട്രണ്‍ eC3 ഫുള്‍ചാര്‍ജില്‍ 320 കിലോമീറ്റര്‍ റേഞ്ച് നല്‍കും.

Article Published On: Friday, May 5, 2023, 18:52 [IST]
English summary
Tata tiago ev achieved 10000 unit sales milestone within four months
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X