'വെല്ലുവിളി ഏറ്റെടുക്കാനുള്ളതാണ്'; ടിയാഗോ ഇവിയുടെ താക്കോല്‍ കൈമാറ്റം ഗ്രാന്‍ഡാക്കി ടാറ്റ

ഇലക്ട്രിക് മൊബിലിറ്റി രംഗത്ത് മഹീന്ദ്രയടക്കമുള്ള എതിരാളികളില്‍ നിന്നുള്ള വെല്ലുവിളികള്‍ നേരിടാന്‍ സജ്ജമായി നില്‍ക്കുകയാണ് ടാറ്റ മോട്ടോര്‍സ്. അതിന്റെ ഭാഗമായി മോഡല്‍ നിര വിപുലീകരിക്കുന്നതിന്റെ സൂചനകള്‍ 2023 ഓട്ടോ എക്‌സ്‌പോ വേദിയില്‍ ടാറ്റ നല്‍കിയിരുന്നു. സര്‍പ്രൈസായി ഹാരിയര്‍ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച ടാറ്റ സിയറയുടെ കണ്‍സെപ്റ്റ് മോഡലും പ്രദര്‍ശിപ്പിച്ചു.

നെക്‌സോണ്‍, ടിഗോര്‍ എന്നീ മോഡലുകള്‍ കൊണ്ട് ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണിയുടെ മുഖ്യപങ്കും കൈയ്യാളുന്നത് ടാറ്റയാണ്. ഇന്നിപ്പോള്‍ ടാറ്റ മോട്ടോര്‍സ് രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് ഹാച്ച്ബാക്ക് ടിയാഗോ ഇവിയുടെ വിതരണവും ആരംഭിച്ചു. 133 നഗരങ്ങളിലായി 2,000 യൂണിറ്റുകള്‍ അടങ്ങുന്ന ആദ്യ ബാച്ചിന്റെ താക്കോല്‍ ടാറ്റ മോട്ടോര്‍സ് കൈമാറി. പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ ടാറ്റ മേട്ടോര്‍സ് നിരത്തിലെത്തിക്കുന്ന മൂന്നാമത്തെ ഇലക്ട്രിക് കാറാണ് ടാറ്റ ടിയാഗോ ഇവി.

വെല്ലുവിളി ഏറ്റെടുക്കാനുള്ളതാണ്; ടിയാഗോ ഇവിയുടെ താക്കോല്‍ കൈമാറ്റം ഗ്രാന്‍ഡാക്കി ടാറ്റ

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ടാറ്റ 5 സീറ്റര്‍ ഇവിയുടെ ബുക്കിംഗ് ആരംഭിച്ചപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രതികരണമാണ് കസ്റ്റമേഴ്‌സില്‍ നിന്നുണ്ടായത്. ഒരു ദിവസം കൊണ്ട് ടാറ്റ ടിയാഗോ ഇവിക്ക് 10,000 യൂണിറ്റുകളുടെ ബുക്കിംഗാണ് ലഭിച്ചത്. ഇതോടെ രാജ്യത്ത് ഏറ്റവും വേഗത്തില്‍ ബുക്ക് ചെയ്യപ്പെടുന്ന ഇലക്ട്രിക് വാഹനമെന്ന ഖ്യാതി ഈ 5 സീറ്റര്‍ ഇവി സ്വന്തമാക്കി. വിപണിയില്‍ നിന്ന് ലഭിക്കുന്ന മികച്ച സ്വീകാര്യത പരിഗണിച്ച് കമ്പനി കാറിന് പ്രത്യേക പ്രാരംഭ വില ദീര്‍ഘിപ്പിച്ചു. ഇതോടെ 10,000 അധിക കസ്റ്റമേഴ്‌സിന് കൂടി ഇവി പ്രത്യേക പ്രാരംഭ വിലയില്‍ സ്വന്തമാക്കാന്‍ അവസരമൊരുങ്ങുകയായിരുന്നു. നിലവില്‍ ഇവിക്ക് 20000-ത്തിലധികം ബുക്കിംഗുകളാണ് ഉള്ളത്.

'ഇന്ത്യന്‍ ഇവി വിപണിയെ ജനാധിപത്യവല്‍ക്കരിച്ചുകൊണ്ട് ഇവി സ്വീകാര്യത ത്വരിതപ്പെടുത്തുക എന്നതാണ് ടിയാഗോ ഇവി വിപണിയിലെത്തിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ശക്തമായ ഒരു വില്‍പന ശൃംഖലയുടെ പിന്‍ബലത്തില്‍ 133 നഗരങ്ങളില്‍ കാറുകള്‍ റീട്ടെയില്‍ ചെയ്യുന്ന ഈ ഉല്‍പ്പന്നവുമായി ഞങ്ങള്‍ ശരിയായ പാതയിലാണെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. ഈ ബ്രാന്‍ഡിലുള്ള തികഞ്ഞ വിശ്വാസമാണ് ഞങ്ങള്‍ ഇന്ന് ഈ വിജയം ആഘോഷിക്കുന്ന തരത്തിലേക്ക് നയിച്ചത്' ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ മാര്‍ക്കറ്റിംഗ്, സെയില്‍സ് ആന്‍ഡ് സര്‍വീസ് സ്ട്രാറ്റജി തലവനായ വിവേക് ശ്രീവത്സ പറഞ്ഞു.

വെല്ലുവിളി ഏറ്റെടുക്കാനുള്ളതാണ്; ടിയാഗോ ഇവിയുടെ താക്കോല്‍ കൈമാറ്റം ഗ്രാന്‍ഡാക്കി ടാറ്റ

8.49 ലക്ഷം (എക്‌സ്-ഷോറൂം) രൂപ ആമുഖ വിലയിലാണ് ടാറ്റ ടിയാഗോ ഇവി ലോഞ്ച് ചെയ്തത്. 11.79 ലക്ഷം (എക്സ്-ഷോറൂം) വരെയാണ് ടിയാഗോ ഇവി വില നീളുന്നത്. ഓണ്‍ലൈനായോ അല്ലെങ്കില്‍ ഇന്ത്യയിലുടനീളം പരന്ന് കിടക്കുന്ന ടാറ്റയുടെ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയോ ടാറ്റ ടിയാഗോ ഇവി ബുക്ക് ചെയ്യാന്‍ സാധിക്കും. നെക്സോണ്‍ ഇവി, ടിഗോര്‍ ഇവി എന്നിവയിലുള്ള സിപ്ട്രോണ്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് ഇതിന്റെയും നിര്‍മാണം.

മള്‍ട്ടി-മോഡ് റീജന്‍ മോഡുകളും സിറ്റി, സ്പോര്‍ട്ട് എന്നീ ഡ്രൈവ് മോഡുകളടക്കം നിരവധി സവിശേഷതകള്‍ ഇലക്ട്രിക് ഹാച്ച്ബാക്കില്‍ ആഭ്യന്തര നിര്‍മാതാക്കള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. നിലവില്‍ വിപണിയില്‍ ഉള്ള പെട്രോള്‍ പതിപ്പിന്റെ അതേ ഡിസൈനില്‍ തന്നെയാണ് ടാറ്റ ടിയാഗോ ഇവി പുറത്തിറക്കിയിരിക്കുന്നത്. എന്നിരുന്നാലും ഇലക്ട്രിക് വാഹനത്തിന്റേതായ ചെറിയ കോസ്‌മെറ്റിക് മാറ്റങ്ങള്‍ ഇവി ഹാച്ച്ബാക്കില്‍ കാണാന്‍ പറ്റും. 19.2kWh, 24kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ടാറ്റ ടിയാഗോ ഇവി ലഭ്യമാണ്.

ആദ്യത്തെ ചെറിയ ബാറ്ററി പായ്ക്ക് 60 bhp കരുത്തും 110 Nm ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. ഒപ്പം ഇത് മോഡിഫൈഡ് ഇന്ത്യന്‍ ഡ്രൈവിംഗ് സര്‍ക്കിളില്‍ (MIDC) 250 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. വലിയ ബാറ്ററി പായ്ക്ക് 74 bhp കരുത്തും 114 Nm ടോര്‍ക്കും വികസിപ്പിക്കുന്നു. പൂര്‍ണ ചാര്‍ജില്‍ 315 കിലോമീറ്റര്‍ റേഞ്ചാണ് ഈ ബാറ്ററി പായ്ക്കില്‍ കമ്പനി അവകാശപ്പെടുന്നത്. രണ്ട് ബാറ്ററി പായ്ക്കുകളും DC ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു.

57 മിനിറ്റിനുള്ളില്‍ 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. അതേസമയം 7.2 kW എസി ചാര്‍ജറിന് 0 മുതല്‍ 100 ശതമാനം വരെ ബാറ്ററി റീചാര്‍ജ് ചെയ്യാന്‍ 3 മണിക്കൂറും 36 മിനിറ്റും എടുക്കും. 45 കണക്റ്റഡ് ഫീച്ചറുകളുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സെഗ്മെന്റ്-ഫസ്റ്റ് ടെലിമാറ്റിക്സ് ടെക്, പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ലെതറെറ്റ് സീറ്റുകള്‍, മൗണ്ടഡ് കണ്‍ട്രോളുകളുള്ള സ്റ്റിയറിംഗ് വീല്‍ തുടങ്ങിയവയാണ് ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ചില ഫീച്ചര്‍ ഹൈലൈറ്റുകള്‍. അഞ്ച് നിറങ്ങളില്‍ ഈ ഇവി സ്വന്തമാക്കാന്‍ സാധിക്കും.

Image Courtesy: Marina Motors Calicut

More from DriveSpark

Article Published On: Friday, February 3, 2023, 18:20 [IST]
English summary
Tata tiago ev delivery started first batch handed over to customers
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X