ഫാൻസ് കൂടുതലും ലേഡീസ്! ചെറു പട്ടണങ്ങളിലും വൻ ഹിറ്റായി ടാറ്റ ടിയാഗോ ഇവി

ഇന്ത്യയിലെ ചെറു പട്ടണങ്ങളിലേയും നഗരങ്ങളിലേയും ഇലക്ട്രിക് കാറുകളുടെ കാര്യത്തിൽ ഒരു ഗെയിം ചേഞ്ചറായി മാറിയിരിക്കുകയാണ് ടാറ്റ ടിയാഗോ ഇവി. വിൽപ്പനയുടെ 50 ശതമാനത്തോളം ഈ മേഖലകളിൽ നിന്ന് വരുന്നതിനാൽ, ടിയാഗോ ഇവി ജനങ്ങളുടെ പ്രതീക്ഷകളെ നിറവേറ്റിക്കൊണ്ട് അതിന്റെ കോംപറ്റീഷനെ മറികടക്കുകയും ചെയ്തു എന്ന് പറയാം.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ടാറ്റ പുറത്തിറക്കിയ ഈ ചെലവ് കുറഞ്ഞ ഫോർ ഡോർ ഇലക്ട്രിക് കാർ ഇതിനകം തന്നെ 15,000 യൂണിറ്റുകളുടെ വിൽപ്പന കരസ്ഥമാക്കി ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ടാറ്റ ടിയാഗോ ഇവിയുടെ വിജയത്തിനു പിന്നിലെ മറ്റൊരു രസകരമായ കാര്യം എന്നത് വാഹനത്തിന്റെ ഉപഭോക്താക്കളിൽ ഗണ്യമായ എണ്ണം സ്ത്രീകളാണ് എന്നതാണ്. അത് കൂടാതെ ഇവി ഹാച്ച്‌ബാക്കിന്റെ വിജയത്തിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട് അവ എന്തെല്ലാമാണെന്ന് നമുക്ക് ഒന്നു നോക്കാം.

Tata Tiago EV -ക്ക് ഫാൻസ് കൂടുതലും ലേഡീസ്

ടിയാഗോ ഇവിയുടെ വിജയത്തിന്റെ ഏറ്റവും പ്രചോദനാത്മകമായ ഒരു വശം എന്നത് പരമ്പരാഗതമായി വേണ്ടത്ര പ്രതിനിധീകരണം ഇല്ലാതിരുന്ന ഒരു സമൂഹത്തിൽ അത് ഉണ്ടാക്കിയെടുത്ത സ്വാധീനമാണ്. ടിയാഗോ ഇവി വാങ്ങിയവരിൽ ഗണ്യമായ 24 ശതമാനവും സ്ത്രീകളാണ്, ഇത് വനിത കാർ ഉപഭോക്താക്കളുടെ ഇൻഡസ്ട്രി ശരാശരിയായ 12 ശതമാനം മറികടക്കുന്നു എന്നതും ശ്രദ്ധേയമാണ്.

സ്ത്രീകൾ ഇലക്ട്രിക് മൊബിലിറ്റി സ്വീകരിക്കുന്ന ശ്രദ്ധേയമായ ഒരു മാറ്റവും ഇത് കാണിക്കുന്നു, ഒപ്പം വാഹനങ്ങൾ തെരഞ്ഞെടുക്കുന്നതിൽ അവരുടെ വർധിച്ചുവരുന്ന സ്വാതന്ത്ര്യവും ആത്മവിശ്വാസവും ഇത് സൂചിപ്പിക്കുന്നു. ആദ്യമായി കാർ വാങ്ങുന്നവരെ വളരെ ആകർഷിക്കുന്ന ഒരു മോഡലായി ടിയാഗോ ഇവി മാറിയിരിക്കുന്നു എന്നതാണ് മറ്റൊരു സത്യം.

ഇവി ഹാച്ചിന്റെ വിൽപ്പനയുടെ ഏകദേശം 24 ശതമാനവും ആദ്യമായി കാർ വാങ്ങുന്നവരാണ്. ടിയാഗോ ഇവിയോടുള്ള ഈ ഒരു വിഭാഗത്തിന്റെ ചായ്‌വ് വാഹനത്തിന്റെ താങ്ങാനാവുന്ന വില, നൂതന ഫീച്ചറുകൾ, പരിസ്ഥിതി സൗഹൃദ ട്രാൻസ്പോർട്ട് ഓപ്ഷനുകളുടെ ആകർഷണം എന്നിവ കാരണമാകാം. വാഹനത്തിന്റെ യൂത്ത്ഫുൾ ബ്രാൻഡ് പൊസിഷനിംഗ് യുവതലമുറയുടെ താൽപര്യങ്ങളോടും ആവശ്യകതകളോടും തികച്ചും യോജിക്കുന്നു, ഏകദേശം 56 ശതമാനം ടിയാഗോ ഇവി ഉപഭോക്താക്കളും 40 വയസ്സിന് താഴെയുള്ളവരാണ് എന്നത് ഇതിന്റെ വ്യക്തമായ ഒരു തെളിവാണ്.

ടാറ്റ ടിയാഗോ ഇവിയുടെ വിൽപ്പന കണക്കുകൾ ഹാച്ചിന്റെ കസ്റ്റമർ ബേസിനെക്കുറിച്ചും ഏറ്റവും കൂടുതൽ ഡിമാൻഡുള്ള പ്രദേശങ്ങളെക്കുറിച്ചും കൗതുകകരമായ വസ്തുതകൾ വെളിപ്പെടുത്തിയിട്ടുണ്ട്. അതിശയകരമെന്നു പറയട്ടെ, ഇന്ത്യയിലെ 10 ടോപ്പ് നഗരങ്ങൾ ഇവിയുടെ വിൽപ്പനയുടെ 35 ശതമാനം മാത്രമേ സംഭാവന ചെയ്യുന്നുള്ളൂ. അതിനു പിന്നാലെയുള്ള 10 നഗരങ്ങളിൽ വിൽപ്പന നിരക്ക് 16 ശതമാനം ആണ്.

ചെറു പട്ടണങ്ങളിലും വൻ ഹിറ്റായി ടാറ്റ ടിയാഗോ ഇവി

ടിയാഗോ ഇവിയുടെ ബാക്കിയുള്ള 49 ശതമാനം വിൽപ്പനയും രാജ്യത്തുടനീളമുള്ള ചെറു പട്ടണങ്ങളിൽ നിന്നും നഗരങ്ങളിൽ നിന്നുമാണ് വരുന്നത്, ഈ പ്രദേശങ്ങളിൽ ഈ ഇലക്ട്രിക് ഹാച്ച്ബാക്കിന് വ്യക്തമായ മുൻഗണന പ്രകടമാണ്. ചെറിയ പട്ടണങ്ങളിലും നഗരങ്ങളിലും ടിയാഗോ ഇവിക്ക് ലഭിക്കുന്ന മുൻഗണന ഇലക്ട്രിക് കാറുകളുടെ മെയിൻസ്ട്രീം സ്വീകാര്യതയെ സൂചിപ്പിക്കുന്നു.

ഈ അടുത്ത കാലം വരെ, ഉയർന്ന വില കാരണം എൻട്രി ലെവൽ സെഗ്‌മെന്റിൽ ഒരു ഇലക്ട്രിക് കാർ എന്ന ആശയം വളരെ ആശങ്ക നിറഞ്ഞ ഒരു സാഹചര്യത്തിലായിരുന്നു. എന്നിരുന്നാലും, താങ്ങാവുന്ന വിലയിൽ ടിയാഗോ ഇവി അവതരിപ്പിച്ചുകൊണ്ട് ടാറ്റ ഈ ആശങ്ക മാറ്റി. ഇത് ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ ആക്‌സസിബിളാക്കുക മാത്രമല്ല, എൻട്രി ലെവൽ ഇന്റേണൽ കംബഷൻ എഞ്ചിൻ ഹാച്ച്‌ബാക്കുകളിൽ സാധാരണ കാണാത്ത ഫീച്ചറുകളുടെ വളരെ വിപുലമായ ശ്രേണിയും വാഗ്ദാനം ചെയ്യുന്നു.

ചെറു പട്ടണങ്ങളിലും നഗരങ്ങളിലും ടിയാഗോ ഇവിയുടെ ജനപ്രീതിക്ക് നിരവധി ഘടകങ്ങൾ കാരണമാകുന്നു. അത്തരം ഒരു ഘടകമാണ് പ്രൈവറ്റ് പാർക്കിംഗ് സ്പെയ്സുകളുടെ എളുപ്പത്തിലുള്ള ലഭ്യത, ഇത് മൂലം ചാർജിംഗ് പോയിന്റുകൾ ഇൻസ്റ്റോൾ ചെയ്യുന്നത് വളരെ സൗകര്യപ്രദമാവുന്നു. പ്രധാന നഗരങ്ങളിൽ സാധാരണയുള്ള ഉയർന്ന കെട്ടിടങ്ങളിലും ഫ്ലാറ്റുകളിൽ നിന്നും വ്യത്യസ്തമായി, ചെറിയ പട്ടണങ്ങളിലും നഗരങ്ങളിലും പലപ്പോഴും ഒറ്റനില അല്ലെങ്കിൽ പാർക്കിംഗ് ഏരിയുള്ള വീടുകളുടെ ശതമാനം കൂടുതലാണ്.

ഇത് എളുപ്പത്തിൽ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിക്കാൻ അനുവദിക്കുകയും ടിയാഗോ ഇവി പോലുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത വർധിപ്പിക്കുകയും ചെയ്യുന്നു. അപ്രതീക്ഷിതമായ നിരവധി സ്ഥലങ്ങളിൽ പോലും ടിയാഗോ ഇവി വിപണിയിലെ കോംപറ്റീഷനെ മറികടന്നു എന്നതാണ് വാസ്തവം. ബിലാസ്പൂർ, സത്താറ, ഷിമോഗ, കേരളത്തിലെ വിവിധ ചെറുപട്ടണങ്ങൾ എന്നിവ അതിന് ഉദാഹരണങ്ങളാണ്.

ചെറു പട്ടണങ്ങളിലും വൻ ഹിറ്റായി ടാറ്റ ടിയാഗോ ഇവി

നെക്സോൺ ഇവി പോലെയുള്ള മറ്റ് ഇലക്ട്രിക് മോഡലുകളെ അപേക്ഷിച്ച് ടിയാഗോ ഇവിയുടെ ഉയർന്ന വിൽപ്പന കണക്കുകൾക്ക് ഈ സ്ഥലങ്ങൾ സാക്ഷ്യം വഹിച്ചു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ ട്രെൻഡ് ടിയാഗോ ഇവിയുടെ യൂണിവേഴ്സൽ അപ്പീൽ പ്രദർശിപ്പിക്കുകയും ഇലക്ട്രിക് കാർ വാങ്ങുന്നവർക്കിടയിൽ ഒരു ഇഷ്ടപ്പെട്ട ചോയ്സ് എന്ന നിലയിൽ വാഹനത്തിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ടാറ്റ ടിയാഗോ ഇവി ഇന്ത്യയിലെ ചെറിയ പട്ടണങ്ങളിലും നഗരങ്ങളിലും ഇലക്ട്രിക് കാർ വിപണിയിൽ വിപ്ലവം സൃഷ്ടിച്ചു. താങ്ങാനാവുന്ന വില, വിപുലമായ ഫീച്ചർ നിര, വൈവിധ്യമാർന്ന കസ്റ്റമർ സെഗ്മെന്റുകൾക്കിടയിൽ വ്യാപകമായ സ്വീകാര്യത എന്നിവയാൽ, ടിയാഗോ ഇവി പ്രതീക്ഷകളെ നിറവേറ്റുകയും കാർ പ്രേമികളുടെ ഹൃദയം കവർന്നെടുക്കുകയും ചെയ്തു എന്ന് നിസംശയം പറയാം.

മുകളിൽ സൂചിപ്പിച്ചതു പോലെ 15,000 യൂണിറ്റുകളുടെ മികവുറ്റ വിൽപ്പന നാഴികക്കല്ല് വാഹനത്തിന്റെ വിജയത്തെക്കുറിച്ച് സംസാരിക്കുന്നു. ഇലക്‌ട്രിക് വാഹനങ്ങൾക്കായുള്ള മുൻഗണന വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ, ഇന്ത്യൻ കാർ ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന മനോഭാവത്തിന്റേയും സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകൾക്കുള്ള അവരുടെ ആവേശത്തിന്റെയും തെളിവായി ടാറ്റ ടിയാഗോ ഇവി നിലകൊള്ളുന്നു.

ടാറ്റ ടിഗോർ ഇവി, നെക്‌സോൺ ഇവി എന്നിവയ്ക്ക് കരുത്ത് നൽകുന്ന സിപ്‌ട്രോൺ സാങ്കേതികവിദ്യ തന്നെയാണ് ടാറ്റ ടിയാഗോ ഇവിയിലും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. വ്യത്യസ്ത റേഞ്ചുകൾ നൽകുന്ന ഒന്നിലധികം ബാറ്ററി പായ്ക്കുകൾ ഓഫറിലുണ്ട്. MIDC സാക്ഷ്യപ്പെടുത്തിയ 315 കിലോമീറ്റർ റേഞ്ച് നൽകുന്ന 24 kWh ബാറ്ററി പായ്ക്കാണ് ഇതിൽ ഒന്ന്, സിംഗിൾ ചാർജിൽ ഏകദേശം 260 കിലോമീറ്റർ റിയൽ വേൾഡ് റേഞ്ച് ഇത് വാഗ്ദാനം ചെയ്യും.

Tata Tiago EV -ക്ക് ഫാൻസ് കൂടുതലും ലേഡീസ്

രണ്ടാമത്തേത് ഒരു ചെറിയ 19.2 kWh ബാറ്ററി പായ്ക്കാണ്. ഇതിന് 250 കിലോമീറ്റർ MIDC സർട്ടിഫൈഡ് റേഞ്ച് ലഭിക്കുന്നു, ഇത് ഏകദേശം 200 കിലോമീറ്റർ റിയൽ വേൾഡ് റേഞ്ച് നൽകും. സിറ്റി, സ്‌പോർട് എന്നീ രണ്ട് ഡ്രൈവ് മോഡുകളും, ഡ്രൈവിംഗ് റേഞ്ച് വർധിപ്പിക്കാൻ കഴിയുന്ന നാല് വ്യത്യസ്ത റീജനറേഷൻ ലെവലുകളും വാഹനത്തിലുണ്ട്.

Z-കണക്ടിനൊപ്പം ടാറ്റ ടിയാഗോ ഇവി ടെലിമാറ്റിക്സും വാഗ്ദാനം ചെയ്യും. റിമോട്ട് എസി ഓൺ/ഓഫ്, റിമോട്ട് ജിയോ ഫെൻസിംഗ്, ലൈവ് ചാർജിംഗ് സ്റ്റാറ്റസ്, സ്മാർട്ട് വാച്ച് കണക്റ്റിവിറ്റി എന്നിവ ഉൾപ്പെടെ 65 -ലധികം ഫീച്ചറുകളും ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. എംജി കോമെറ്റ് ചെറു ഇവിയുടെ വരവ് വൻ നഗരങ്ങളിൽ ടിയാഗോ ഇവിയ്ക്ക് ഒരു തിരിച്ചടിയാവുമോ എന്ന് കണ്ടറിയണം.

More from DriveSpark

Article Published On: Friday, June 16, 2023, 15:29 [IST]
English summary
Tata tiago ev hot seller in small cities and gets a huge lady fanbase
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X