ആളുകള്‍ ഈ ഇലക്ട്രിക് കാര്‍ വാങ്ങിക്കൂട്ടുന്നു; എന്നാല്‍ അത് നെക്‌സോണ്‍ ഇവിയല്ല

ഇന്ത്യയില്‍ ഇന്ന് പല ബോഡിടൈപ്പുകളിലായി ഇലക്ട്രിക് കാറുകള്‍ ലഭ്യമാണ്. ചെറുഹാച്ച്ബാക്കുകള്‍ മുതല്‍ ഇലക്ട്രിക് ക്രോസ്ഓവറുകള്‍ വരെയുള്ള വൈവിധ്യമാര്‍ന്ന നിരയില്‍ നിന്ന് വാഹനങ്ങള്‍ തെരഞ്ഞെടുക്കാം. ബജറ്റ് വിലയില്‍ കൂടുതല്‍ കാറുകള്‍ വരാന്‍ തുടങ്ങിയതോടെ വില്‍പ്പനയും കൂടുന്നു. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഇലക്ട്രിക് കാര്‍ ടാറ്റ നെക്‌സോണ്‍ ഇവിയാണ്.

എന്നാല്‍ ഈ കലണ്ടര്‍ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ നെക്‌സോണിനെ പിന്നിലാക്കി സ്വന്തം അനിയനായ ടിയാഗോ ഇവി ഒന്നാം സ്ഥാനത്തെത്തി. 2023 രണ്ടാം പാദത്തില്‍ 10,695 യൂണിറ്റുകള്‍ വിറ്റഴിച്ചാണ് ടാറ്റ ടിയാഗോ ഇവി പാസഞ്ചര്‍ ഇലക്ട്രിക് വാഹന വില്‍പ്പന ചാര്‍ട്ടിന്റെ തലപ്പത്തെത്തിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിപണിയിലെത്തിയ ഇലക്ട്രിക് കാര്‍ ഈ വര്‍ഷം ജനവരിയിലാണ് ഉപഭോക്താക്കളിലേക്കെത്തിയത്.

tata tiago ev

നെക്‌സോണ്‍ ഇവിക്ക് 5,072 യൂണിറ്റുകളാണ് വില്‍ക്കാനായത്. 5,623 യൂണിറ്റുകളുടെ ലീഡാണ് നെക്‌സോണിന് മേല്‍ ഇലക്ട്രിക് ഹാച്ച്ബാക്ക് നേടിയത്. അടുത്തിടെയാണ് ടിയാഗോ ഇവി 15000 യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടത്. ടാറ്റ ടിഗോര്‍ ഇവി, നെക്സോണ്‍ ഇവി എന്നിവയ്ക്ക് കരുത്ത് നല്‍കുന്ന സിപ്ട്രോണ്‍ സാങ്കേതികവിദ്യ തന്നെയാണ് ടിയാഗോ ഇവിയിലും വാഗ്ദാനം ചെയ്യുന്നത്.
19.2 kWh, 24 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ടാറ്റ ടിയാഗോ ഇവി ഓഫര്‍ ചെയ്യുന്നത്.

ചെറിയ ബാറ്ററി പായ്ക്ക് ഫുള്‍ചാര്‍ജില്‍ 250 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അതേസമയം 24 kWh ബാറ്ററിക്ക് 315 കിലോമീറ്റര്‍ റേഞ്ചാണ് ടാറ്റ പറയുന്നത്. സാധാരണ 15A ഹോം സോക്കറ്റ്, 3.3 kW എസി ചാര്‍ജര്‍, 7.2 kW എസി ഹോം ചാര്‍ജര്‍, DC ഫാസ്റ്റ് ചാര്‍ജര്‍ ഉള്‍പ്പെടെ ഒന്നിലധികം ചാര്‍ജിംഗ് ഓപ്ഷനും ടിയാഗോ ഇവിക്കുണ്ട്.

tata nexon ev

സിറ്റി, സ്പോര്‍ട് എന്നീ രണ്ട് ഡ്രൈവ് മോഡുകളും, ഡ്രൈവിംഗ് റേഞ്ച് വര്‍ധിപ്പിക്കാന്‍ കഴിയുന്ന നാല് വ്യത്യസ്ത റീജനറേഷന്‍ ലെവലുകളും വാഹനത്തിലുണ്ട്. Z-കണക്ടിനൊപ്പം ടാറ്റ ടിയാഗോ ഇവി ടെലിമാറ്റിക്‌സും വാഗ്ദാനം ചെയ്യും. റിമോട്ട് എസി ഓണ്‍/ഓഫ്, റിമോട്ട് ജിയോ ഫെന്‍സിംഗ്, ലൈവ് ചാര്‍ജിംഗ് സ്റ്റാറ്റസ്, സ്മാര്‍ട്ട് വാച്ച് കണക്റ്റിവിറ്റി എന്നിവ ഉള്‍പ്പെടെ 65 -ലധികം ഫീച്ചറുകളും ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.

വില്‍പ്പന ചാര്‍ട്ടില്‍ മൂന്നാം സ്ഥാനവും ഒരു ടാറ്റ ഇലക്ട്രിക് കാറാണ്. 3,257 യൂണിറ്റ് വില്‍പ്പനയുമായി ടാറ്റ ടിഗോര്‍ ഇവിയാണ് മൂന്നാമതുള്ളത്. സമീപകാലത്തായി മഹീന്ദ്രയും എംജിയുമെല്ലാം പുത്തന്‍ മോഡലുകള്‍ കളത്തിലിറക്കിയതോടെ ടാറ്റയുടെ ചീട്ടുകീറുമെന്ന് പ്രതീക്ഷിച്ചവര്‍ക്കുള്ള മറുപടിയാണ് പുതിയ വില്‍പ്പന കണക്കുകള്‍. മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവിയാണ് 2,234 യൂണിറ്റ് വില്‍പ്പനയുമായി നാലാം സ്ഥാനത്തെത്തിയത്.

റാങ്ക് കാർ വിൽപ്പന
1 Tata Taigo EV 10,695
2 Tata Nexon EV 5,072
3 Tata Tigor EV 3,257
4 Mahindra XUV400 2,234
5 MG Comet 1,914
6 MG ZS EV 1,747
7 Citroen eC3 576
8 BYD Atto3 412
9 Kia EV6 279
10 Hyundai Kona EV 159

ടാറ്റ നെക്‌സോണ്‍ ഇവിയുടെ കുതിപ്പിന്് തടയിടാന്‍ മഹീന്ദ്ര കൊണ്ടുവന്ന മോഡലാണിത്. 2023 ജനുവരിയിലാണ് മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കിയത്. ഇലക്ട്രിക് എസ്‌യുവി 8.3 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫുള്‍ ചാര്‍ജില്‍ ഏകദേശം 456 കിലോമീറ്റര്‍ റേഞ്ചാണ് ഇവിക്ക് കമ്പനി അവകാശപ്പെടുന്നത്.

ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് കാറായ എംജി കോമെറ്റ് തരക്കേടില്ലാത്ത വില്‍പ്പനയുമായി പട്ടികയില്‍ അഞ്ചാമതെത്തി. ഈ വര്‍ഷത്തെ രണ്ടാം പാദത്തില്‍ കോമെറ്റ് ഇവിയുടെ 1,914 യൂണിറ്റുകളാണ് എംജി വിറ്റത്. എംജിയുടെ തന്നെ ZS ഇവി 1,747 യൂണിറ്റുകളുമായി ആറാമതെത്തിയപ്പോള്‍ ഏറെ പ്രതീക്ഷയോടെ എത്തിയ സിട്രോണ്‍ eC3 ഇലക്ട്രിക് ഹാച്ച്ബാക്കിന് 576 യൂണിറ്റ് വില്‍പ്പന മാത്രമാണ് നേടാനായത്.

mg comet ev

പട്ടികയില്‍ ഏഴാമതാണ് C3 ഹാച്ചിന്റെ ഇലക്ട്രിക് പതിപ്പ്. അടുത്ത കാലത്തായ ഏറെ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന ചൈനീസ് ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ BYD-യുടെ അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയുടെ 412 യൂണിറ്റുകള്‍ വിറ്റു. കിയ EV6 279 യൂണിറ്റ് വിലപ്പനയാണ് രേഖപ്പെടുത്തിയത്. ഹ്യുണ്ടായി കോന ഇവി 159 യൂണിറ്റ് വില്‍പ്പനയുമായി പട്ടികയില്‍ 10-ാം സ്ഥാനം അലങ്കരിക്കുന്നു.

More from DriveSpark

Article Published On: Friday, July 28, 2023, 12:05 [IST]
English summary
Tata tiago ev outsold nexon ev in second quarter of 2023 sold 10695 units details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X