പരസ്യപ്പോരിൽ ടാറ്റയും എംജിയും; ഇലക്ട്രിക് സെഗ്മെന്റിൽ ഏറ്റുമുട്ടി കോമെറ്റ് ടിയാഗോ ഇവികൾ

പരസ്യങ്ങളുടെ കാര്യത്തിൽ വാഹന നിർമ്മാതാക്കൾ തമ്മിലുള്ള യുദ്ധം വർഷങ്ങളായി തുടരുന്ന രസകരമായ ഒരു പ്രതിഭാസം തന്നെയാണ്. ഡൊമിനാറിന്റെ പരസ്യത്തിൽ ബജാജ്, റോയൽ എൻഫീൾഡിനെ എങ്ങനെയാണ് ചിത്രീകരിച്ചത് എന്ന് നമ്മൾ എല്ലാം തന്നെ ഇപ്പോഴും ഓർക്കുന്നുണ്ടാവും. ഇപ്പോൾ ഇവി സെഗ്മെന്റിൽ രണ്ടും പ്രമുഖ വാഹന നിർമ്മാതാക്കൾ ഈ ഒരു ശൈലിയിൽ പടവെട്ടുകയാണ്.

ഫേസ്ബുക്കിൽ ഒരു ടാറ്റ ഡീലർഷിപ്പ് പങ്കിട്ട ഒരൊറ്റ ചിത്രം എന്ന തലത്തിൽ ആരംഭിച്ച തീപ്പൊരി, ഇപ്പോൾ വലിയൊരു കാട്ടു തീയായി മാറിയിരിക്കുകയാണ്. എംജി കോമെറ്റ് മൈക്രോ ഇവിയുടെ ലോഞ്ചാണ് ഒരു പുതിയ പരസ്യ (TVC) യുദ്ധത്തിന് തുടക്കമിട്ടിരിക്കുന്നത്. ഈ ഏറ്റുമുട്ടൽ ഇലക്ട്രിക് കാറുകളിലേക്ക് കൂടുതൽ ജനശ്രദ്ധ കേന്ദ്രീകരിക്കുന്നു. രണ്ട് കമ്പനികൾക്കും വേണ്ടി ഉപയോഗിക്കുന്ന മാർക്കറ്റിംഗ് വാക്യങ്ങളും മെസേജുകളും ഇലക്ട്രിക് വാഹനങ്ങളെ ചുറ്റിപ്പറ്റിയുള്ള വർധിച്ചുവരുന്ന പലവിധ അഭിപ്രായങ്ങളെയും വിപണിയിൽ സ്വയം വേറിട്ട് നിൽക്കുന്നത്തിന്റെ ആവശ്യകതയെയും പ്രതിഫലിപ്പിക്കുന്നു.

പരസ്യപ്പോരിൽ ടാറ്റയും എംജിയും

"സ്വന്തമായി ഒരു കാർ vs ഒരു കാർട്ടൂൺ അല്ല" എന്നതായിരുന്നു ഈ യുദ്ധത്തിന് തുടക്കം കുറിച്ച ആദ്യ വാചകം. തങ്ങളുടെ ഇലക്ട്രിക് കാറുകളുടെ പ്രായോഗികത ഉയർത്തിക്കാട്ടുന്ന ഒരു കുറിപ്പ് തന്നെയായിരുന്നു ഇത്. "കാർ" എന്ന വാക്ക് സൂചിപ്പിക്കുന്നത് ടാറ്റ നിയമാനുസൃതമായ ട്രാൻസ്പോർട്ടേഷൻ മാർഗ്ഗമാണ് വാഗ്ദാനം ചെയ്യുന്നത് എന്നും, "കാർട്ടൂൺ" എന്ന വാക്ക് സൂചിപ്പിക്കുന്നത് എംജി കോമെറ്റ് ഒരു സീരിയസ് ഓപ്ഷനല്ല എന്നുമാണ്. എം‌ജി കോമെറ്റ് പോലെയുള്ള ഒരു പ്ലേഫുൾ കാർട്ടൂൺ ടൈപ്പ് വാഹനത്തിൽ നിന്ന് വ്യത്യസ്തമായി തങ്ങളുടെ ഇവി മോഡലുകൾ കൂടുതൽ ഗൗരവമേറിയ ചോയിസാണെന്ന സങ്കൽപ്പങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പോസ്റ്റർ.

ഇതിന് പ്രതികരണമായി, "ഐസ് ഏജ് vs ന്യൂ ഏജ്" എന്ന മെസേജിലൂടെ, ഇപ്പോൾ നടക്കുന്ന അംഗത്തിൽ കോമെറ്റിനെ പുതിയതും ആധുനികവും സാങ്കേതികമായി മികച്ചതുമായ ഒരു ഓപ്ഷനായി എംജി സ്ഥാപിക്കുന്നു. "ഐസ് ഏജ്" എന്ന വാചകത്തിലൂടെ ടാറ്റയുടെ കാറുകൾ കാലഹരണപ്പെട്ടതും പഴഞ്ചൻ രീതിയിലുള്ളതുമാണെന്ന് സൂചിപ്പിക്കുന്നു, അതേസമയം "ന്യൂ ഏജ്" സൂചിപ്പിക്കുന്നത് എം‌ജിയുടെ കാറുകൾ ഫ്യൂച്ചറിസ്റ്റിക്കും അത്യാധുനികവുമാണ് എന്നാണ്.

പരസ്യപ്പോരിൽ ടാറ്റയും എംജിയും

ആൾക്കൂട്ടത്തിൽ നിന്ന് വേറിട്ടുനിൽക്കുന്ന സ്റ്റൈലിഷ്, കൂൾ കാർ തെരയുന്ന ഉപഭോക്താക്കളെയാണ് എംജി ലക്ഷ്യമിടുന്നത്. ഇത് എം‌ജി കോമെറ്റ് ഇവിയെ ആധുനികവും കാര്യങ്ങൾ മുൻ‌കൂട്ടി ചിന്തിക്കുന്നതുമായ ഒരു ഓപ്ഷനായി സ്ഥാപിക്കുന്നു. ഐസ് ഏജ് മുതൽ ന്യൂ ഏജ് വരെയുള്ള സാങ്കേതിക വിപ്ലവം എന്ന ആശയത്തിൽ ഊന്നി നിൽക്കുന്ന വാക്കുകൾ കൊണ്ടുള്ള സമർത്ഥമായ ഒരു കളിയാണിത്.

"ഓൾഡ് സ്കൂൾ vs ന്യൂ കൂൾ" എന്ന സ്റ്റേറ്റ്മെന്റ് എം‌ജി കോമറ്റിനെ ആധുനികവും ട്രെൻ‌ഡിയുമായ ഒരു കാറായി ഉയർത്താനുള്ള ഒരു ശ്രമമാണ്. "ഓൾഡ് സ്കൂൾ" എന്ന വാക്ക് ടാറ്റയുടെ കാറുകൾ വീണ്ടും പരമ്പരാഗതവും കാലഹരണപ്പെട്ടതും ഭൂതകാലത്തെ അനുസ്മരിപ്പിക്കുന്നതുമാണെന്ന് സൂചിപ്പിക്കുന്നവയാണ്, അതേസമയം "ന്യൂ കൂൾ" എന്നത് എംജിയുടെ കാറുകൾ ന്യൂ-ജെന്നും ആധുനിക ഫാഷനിൽ വരുന്നതും ആണെന്ന് സൂചിപ്പിക്കുന്നു. അതുവഴി തങ്ങളുടെ വ്യക്തിത്വവും ലൈഫ്‌സ്‌റ്റൈലും പ്രതിഫലിപ്പിക്കുന്ന ഒരു കാർ തെരയുന്ന ഉപഭോക്താക്കളെ ലക്ഷ്യമിടുന്നു.

പരസ്യപ്പോരിൽ ടാറ്റയും എംജിയും

അടുത്തതായി "ടാക്സി അല്ലെങ്കിൽ ടെക്" എന്ന വാചകവും ടാറ്റയ്ക്ക് എതിരെ മറ്റൊരു അസ്ത്രമാണ്. പ്രാദേശിക വാഹന നിർമ്മാതാക്കളുടെ കാറുകൾ കൊമേർഷ്യൽ ഉപയോഗത്തിന് മാത്രമേ കൊള്ളാവൂ എന്ന് ഈ സ്റ്റേറ്റമെന്റ് സംവാദിക്കുന്നു, അതേസമയം എംജിയുടെ കാറുകൾ ഹൈടെക്കും, ട്രെൻഡിയുമാണ് എന്നാണ് ബ്രാൻഡിന്റെ അവകാശവാദം.

അവസാനമായി, ടാറ്റ മോട്ടോർസിന്റെ ബ്രാൻഡ് ഇമേജിനോടുള്ള നേരിട്ടുള്ള വെല്ലുവിളി പോലെയാണ് "ടാക്സിയോട് ടാറ്റ പറയുക vs സെക്സി എന്തെങ്കിലും ഡ്രൈവ് ചെയ്യുക" എന്ന എംജിയുടെ സ്റ്റേറ്റ്മെന്റ്. ടാറ്റയുടെ കാറുകൾ ടാക്സി / ക്യാബുകളാണെന്ന് "ടാക്സി" എന്ന പ്രയോഗം സൂചിപ്പിക്കുന്നു, അതേസമയം "സെക്സി" എന്നാൽ എംജിയുടെ കാറുകൾ വളരെ സ്ലീക്കും സ്റ്റൈലിഷും ആകർഷകവുമാണെന്ന് സൂചിപ്പിക്കുന്നു.

ഈ മാർക്കറ്റിംഗ് മെസേജുകൾ, തങ്ങളെത്തന്നെ വേർതിരിച്ചറിയാൻ ശ്രമിക്കുന്നതിലും വളരുന്ന ഇലക്ട്രിക് കാർ വിപണിയുടെ ഒരു പങ്ക് പിടിച്ചെടുക്കുന്നതിലും ബന്ധപ്പെട്ട ബ്രാൻഡുകളെ പൊസിഷൻ ചെയ്യുന്നതുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ഇനി നിങ്ങൾ ഒരു ഇലക്ട്രിക് കാറിനായി തെരയുകയാണെങ്കിൽ, കൃത്യമായി ഒരു ടെസ്റ്റ് ഡ്രൈവ് എടുക്കുക, നിങ്ങളുടെ ഓപ്ഷനുകൾ വിശകലനം ചെയ്യുക, നിങ്ങളുടെ ആവശ്യങ്ങൾക്കും ജീവിതശൈലിക്കും മൂല്യങ്ങൾക്കും അനുയോജ്യമായ ഒരു മികച്ച ഓപ്ഷൻ തെരഞ്ഞെടുക്കുക.

More from DriveSpark

Article Published On: Friday, April 28, 2023, 8:30 [IST]
English summary
Tata tiago ev vs mg comet aggressive advertisement war
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X