പഞ്ചിനൊപ്പം പരിഷ്‌ക്കാരികളായി ചേട്ടൻമാരുമെത്തി; മാരുതിയിൽ നിന്ന് സിഎൻജി സെഗ്‌മെൻറ് പിടിക്കാൻ ടാറ്റ

ഇന്ത്യയിൽ ഇന്ധന വില റോക്കറ്റ് പോലെ കുതിച്ചുയരുന്ന സാഹചര്യത്തിൽ ബദൽ ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ സാധ്യത ആദ്യം തിരിച്ചറിഞ്ഞത് മാരുതി സുസുക്കിയായിരുന്നു. ഇന്ന് 15-ഓളം മോഡലുകളാണ് മാരുതിയുടെ സിഎൻജി പോർട്‌ഫോളിയോയിൽ ഉൾക്കൊള്ളുന്നത്. എന്നാൽ മാരുതിയെ ഒറ്റക്കങ്ങ് ഭരിക്കാൻ വിടില്ലെന്ന നിലപാടിലുള്ള ടാറ്റ മോട്ടോർസും തങ്ങളുടെ സിഎൻജി മോഡൽ നിര അനുദിനം വിപുലീകരിക്കുകയാണ്.

മാരുതിയുടെ പക്കൽ ഇല്ലാത്ത ഒരു ചാട്ടുളി അവരുടെ പക്കലുണ്ടായിരുന്നു. ടാറ്റ ആൾട്രോസ് സിഎൻജിയിലൂടെ ഈ വർഷം കൊണ്ടുവന്ന ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യ ആയിരുന്നു അത്. ഇപ്പോൾ പുതുപുത്തൻ പഞ്ച് സിഎൻജിക്കൊപ്പം വെള്ളിയാഴ്ച ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യയുമായി ടിയാഗോ, ടിഗോർ സിഎൻജി വേരിയന്റുകൾ കൂടി ടാറ്റ വിപണിയിൽ എത്തിച്ചു.

tata tiago tigor icng updated with twin cylinder

പുതുക്കിയ ടാറ്റ ടിയാഗോ സിഎൻജിയുടെ എക്‌സ്‌ഷോറൂം വില 6.55 ലക്ഷം രൂപ മുതൽ 8.10 ലക്ഷം രൂപ വരെ പോകുന്നു. 7.10 ലക്ഷം മുതൽ 8.95 ലക്ഷം രൂപ വരെയാണ് ടിഗോർ സിഎൻജിയുടെ എക്‌സ്‌ഷോറൂം വില. രാജ്യത്തെ ഏറ്റവും ജനപ്രിയ കാറുകളിൽ ഒന്നായ ടാറ്റ പഞ്ച് മൈക്രോ എസ്യുവിയിലും ഇതേ ട്വിൻ സിലിണ്ടർ സിഎൻജി സാങ്കേതികവിദ്യ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

7.10 ലക്ഷം രൂപ വിലയിലാണ് ടാറ്റ പഞ്ച് സിഎൻജി പുറത്തിറക്കിയത്. ഹ്യുണ്ടായി എക്‌സ്റ്റർ സിഎൻജിയേക്കാൾ കുറഞ്ഞ വിലയിലാണ് പഞ്ച് സിഎൻജി ലഭ്യമാകുകയെന്ന പ്രത്യേകതയുണ്ട്. പുതിയ ട്വിൻ സിലിണ്ടർ ടെക്‌നോളജിയിലൂടെ ബൂട്ടിൽ ഒറ്റ, വലിയ സിലിണ്ടർ ഉപയോഗിക്കുന്നതിന് പകരം ടാറ്റ അതിനെ രണ്ടായി വിഭജിച്ച് ബൂട്ട് ഫ്ളോറിനടിയിൽ പായ്ക്ക് ചെയ്യുകയാണ്. പ്രായോഗികതയിൽ ഊന്നിയുള്ള ഈ പരീക്ഷണം ബൂട്ട് സ്‌പെയ്‌സിൽ കൂടുതൽ ഇടം നൽകാൻ തക്ക രീതിയിൽ ഫലവത്തായി.

tata punch cng twin cylinder

ടാറ്റയുടെ ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യ 70 ലിറ്റർ ശേഷിയുള്ള രണ്ട് ഫ്യുവൽ ടാങ്കുകൾ കാർഗോ ഏരിയയിൽ സ്‌പെയർ വീലിന്റെ സ്ഥാനത്ത് മാറ്റി സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഒരു സ്യൂട്ട്‌കേസും ബാഗുകളും മറ്റും സൂക്ഷിക്കാൻ പറ്റുന്ന രീതിയിൽ ബൂട്ടിൽ ഇത് വഴി ഇടം ഉറപ്പാക്കുന്നു.

പഴയ സജ്ജീകരണത്തിൽ ടിയാഗോ, ടിഗോർ സിഎൻജി എന്നിവയിൽ യഥാക്രമം 80, 205 ലിറ്റർ ബൂട്ട് സ്‌പേസ് ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ട്വിൻ സിലിണ്ടർ ടെക് കൊണ്ടുവന്നതോടെ ബൂട്ട് സ്‌പേസ് വർധിച്ചെങ്കിലും അതിന്റെ ശേഷി എത്രയാണെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഫ്യുവൽ ടാങ്കുകൾ തങ്ങളുടെ ഇടം കൈയ്യടക്കിയതോടെ കാറിന്റെ പിൻഭാഗത്ത് അടിയിലായി സ്‌പെയർ വീലിന്റെ സ്ഥാനം മാറുന്നു.

'ആൾട്രോസ് സിഎൻജിയുമൊത്തുള്ള ഞങ്ങളുടെ വിജയത്തെ കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കുന്നതിനും സിഎൻജി വിഭാഗത്തിലെ മത്സരം കൂടുതൽ ചൂടേറിയതാക്കുന്നതിനുമായി ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യയുമായി ഒന്നല്ല മൂന്ന് ഉൽപ്പന്നങ്ങൾ ഞങ്ങൾ പുറത്തിറക്കുകയാണ്. ടിയാഗോ, ടിഗോർ എന്നിവക്കൊപ്പം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പഞ്ചുമുണ്ട്. ഈ പുതിയ അവതരണങ്ങൾ ഞങ്ങളുടെ സിഎൻജി ലൈനപ്പിനെ ആകർഷകവും സമഗ്രവും എന്നത്തേക്കാളും ശക്തവുമാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്' ടാറ്റ മോട്ടോർസ് പാസഞ്ചർ വാഹന വിഭാഗം മാർക്കറ്റിംഗ് ഹെഡ് വിനയ് പന്ത് പറഞ്ഞു.

ആൽട്രോസും പഞ്ചും ടാറ്റ മോട്ടോർസ് രൂപകൽപ്പന ചെയ്ത ആൽഫ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിൽ, ടിയാഗോയും ടിഗോറും പഴയ XO പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള മോഡലുകളാണ്. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ടാറ്റ ടിയാഗോ, ടിഗോർ സിഎൻജി പതിപ്പുകൾക്ക് തുടിപ്പേകുന്നത്. ഈ രണ്ട് മോഡലുകളിലും 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷൻ മാത്രമാണ് വരുന്നത്.

സിഎൻജി മോഡിൽ 76 bhp പവറും 97 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ തക്ക ശേഷിയിൽ എഞ്ചിൻ ഡീട്യൂൺ ചെയ്തിട്ടുണ്ട്. ടാറ്റ ടിയാഗോ, ടിഗോർ സിഎൻജി ഒന്നിലധികം വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒപ്പം തന്നെ മാന്യമായ ഫീച്ചർ ലിസ്റ്റും ഇരുമോഡലുകളും നൽകുന്നു. ടാറ്റ ടിയാഗോ, ടിഗോർ സിഎൻജി പതിപ്പുകൾ 2022 ജനുവരിയിലാണ് പുറത്തിറക്കിയത്. ഏറ്റവും പുതിയ പരിഷ്‌കാരങ്ങൾ മോഡലുകളെ കൂടുതൽ പ്രായോഗികമാക്കി മാറ്റുന്നു.

ലോഞ്ച് ചെയ്തതിനുശേഷം 50,000 യൂണിറ്റ് വിറ്റഴിച്ചത് വഴി മൊത്തത്തിൽ സിഎൻജി വിഭാഗത്തിൽ 16 ശതമാനം വിപണി വിഹിതം സ്വന്തമാക്കാൻ മോഡലുകൾ വാഹന നിർമാതാക്കളെ സഹായിച്ചു. ടിയാഗോയുടെ മൊത്തത്തിലുള്ള വോളിയങ്ങളിലേക്ക് 20 ശതമാനവും സിഎൻജി പതിപ്പുകളാണ് സംഭാവന ചെയ്യുന്നത്. ടിഗോറിലേക്ക് വരുമ്പോൾ ഇത് 55 ശതമാനവും ആൾട്രോസിന്റേത് 40 ശതമാനവുമാണ്. പരിഷ്‌കരിച്ച സിഎൻജി കാറുകളുടെ ഡെലിവറി വരും ദിവസങ്ങളിൽ ആരംഭിക്കും.

സെലേറിയോ സിഎൻജി (6.73 ലക്ഷം രൂപ), വാഗൺ ആർ (6.44 ലക്ഷം - 6.89 ലക്ഷം), ഗ്രാൻഡ് i10 നിയോസ് സിഎൻജി (7.58 ലക്ഷം രൂപ - 8.13 ലക്ഷം) എന്നിവക്കെതിരെയാണ് ടിയാഗോ സിഎൻജിയുടെ മത്സരം. അതേസമയം ഡിസയർ സിഎൻജി (8.39 ലക്ഷം - 9.07 ലക്ഷം രൂപ), ഓറ സിഎൻജി (8.13 ലക്ഷം രൂപ - 8.90 ലക്ഷം) എന്നിവയാണ് ടിഗോർ സിഎൻജിയുടെ എതിരാളികൾ.

Article Published On: Friday, August 4, 2023, 15:14 [IST]
English summary
Tata tiago tigor cng launched with twin cylinder tech price features specs details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X