എസ്‌യുവിയാണോ നോക്കുന്നെ? അല്പം കാത്തിരുന്നാൽ 15 ലക്ഷം ബജറ്റിൽ ഈ പെടക്കുന്ന മുതലുകൾ സ്വന്തമാക്കാം

ഇന്ന് ഇന്ത്യൻ വിപണിയിൽ എസ്‌യുവികൾക്ക് ലഭിക്കുന്ന സ്വീകാര്യതയും ജനപ്രീതിയും നമുക്ക് ഏവർക്കും സുപരിചിതമാണ്, അതിനാൽ തന്നെ പ്രമുഖ വാഹന നിർമ്മാതാക്കൾ എല്ലാം തന്നെ ഈ സെഗ്മെന്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി കാണാം. ഇതുവരെ സെഡാൻ മോഡലുകളുമായി എത്തിയിരുന്ന ഹോണ്ട പോലും ഇപ്പോൾ എലിവേറ്റുമായി എസ്‌യുവി സ്പെയ്സിലേക്ക് കടന്നിരിക്കുകയാണ്.

വിപണിയിൽ നിലനിൽപ്പിനായി മോഡൽ നിരയിൽ ഒരു എസ്‌യുവി എങ്കിലും വേണം എന്ന ഒരു സാഹചര്യമാണോ ഇപ്പോൾ എന്ന് പലപ്പോഴും തോന്നിയേക്കാം. എന്നിരുന്നാലും നിലവിലെ ട്രെൻഡിനെ പരമാവധി ഉപയോഗപ്പെടുത്താനുള്ള നീക്കത്തിലാണ് ബ്രാൻഡുകൾ. ഈ വർഷാവസാനത്തിന് മുമ്പ്, കുറഞ്ഞത് ആറ് പുതിയ എസ്‌യുവികളോളം ഇന്ത്യയിൽ അവതരണത്തിനായി ഒരുങ്ങുകയാണ്. വലുതും ചെറുതുമായി പല മോഡലുകൾ അണിയറയിലുണ്ട്. എന്നിരുന്നാലും ഇവയിൽ ഏകദേശം 15 ലക്ഷം ബജറ്റിൽ വരുന്ന ചില മോഡലുകളെക്കുറിച്ചുള്ള വിശദ്ംശങ്ങൾ നമുക്ക് നോക്കാം.

15 ലക്ഷം ബജറ്റിൽ വരാനിരിക്കുന്ന എസ്‌യുവികൾ

1. സിട്രൺ C3 എയർക്രോസ്: മിഡ് സൈസ് എസ്‌യുവി അഞ്ച്, ഏഴ് സീറ്റ് ലേഔട്ടുകളിൽ വാഗ്ദാനം ചെയ്യും. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി മാത്രം കണക്ട് ചെയ്ത 110 PS മാക്സ് പവറും 190 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.

എസ്‌യുവിയിൽ ഉപയോഗിച്ചിരിക്കുന്ന പാർ്സിന്റെ കാര്യത്തിൽ വളരെയധികം പ്രാദേശികവൽക്കരണം ഉണ്ടായിരിക്കുന്നതിനാൽ ഇത് കോംപറ്റീറ്റീവായ വിലനിർണ്ണയം വഹിക്കും. C3 ഹാച്ച്ബാക്കിന്റെ അതേ CMP പ്ലാറ്റ്‌ഫോമിലാണ് സിട്രോൺ C3 എയർക്രോസും ഒരുക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ വാഹനത്തിന്റെ ബുക്കിംഗ് ഫ്രഞ്ച് നിർമ്മാതാക്കൾ ആരംഭിക്കും, വില പ്രഖ്യാപനം അടുത്ത മാസത്തേക്കാണ് തീരുമാനിച്ചിരിക്കുന്നത്.

15 ലക്ഷം ബജറ്റിൽ വരാനിരിക്കുന്ന എസ്‌യുവികൾ

2. ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് & നെക്‌സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റ്: സെപ്റ്റംബർ 14 -ന്, ടാറ്റ മോട്ടോർസ് ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത നെക്‌സോൺ, നെക്‌സോൺ ഇവി എന്നിവയുടെ വിലകൾ വെളിപ്പെടുത്തും. ഇരു മോഡലുകളും ബ്രാൻഡിന്റെ കർവ്വ് കൺസെപ്റ്റിൽ നിന്ന് കനത്ത ഡിസൈൻ പ്രചോദനം കൈക്കൊണ്ടിട്ടുണ്ട്.

കൂടാതെ ഇന്റീരിയറിലും ഒരു വലിയ നവീകരണം വരുത്തിയിട്ടുണ്ട്. നെക്‌സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റ് ലോംഗ് റേഞ്ച് കഴിവുകളോടെ കൂടുതൽ കാര്യക്ഷമമാക്കുമ്പോൾ മറുവശത്ത് പുതുക്കിയ നെക്‌സോൺ പുതിയ ഏഴ് സ്പീഡ് DCT ഗിയർബോക്സ് നേടുന്നു. അപ്പ്ഡേറ്റുകളും മാറ്റങ്ങളും ഡിസൈനിൽ മാത്രം ഒതുങ്ങിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

15 ലക്ഷം ബജറ്റിൽ വരാനിരിക്കുന്ന എസ്‌യുവികൾ

10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, എസി ഓപ്പറേഷനുകൾക്കുള്ള കപ്പാസിറ്റീവ് കൺട്രോളുകൾ, സ്ലീക്ക് HVAC വെന്റുകൾ, നെക്സോണിൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, നെക്‌സോൺ EV ഫെയ്‌സ്‌ലിഫ്റ്റിൽ വലിയ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റ് എന്നിവയാണ് രണ്ട് എസ്‌യുവികളിലും ലഭ്യമായ ചില പ്രധാന സവിശേഷതകൾ. എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ സംവിധാനം, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയവും ഇതോടൊപ്പം വരുന്നു.

3. ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ് & സഫാരി ഫെയ്‌സ്‌ലിഫ്റ്റ്: ഫെയ്‌സ്‌ലിഫ്റ്റഡ് ഹാരിയറും സഫാരിയും വരും മാസങ്ങളിൽ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ, അവയുടെ പുത്തൻ പരിവേഷങ്ങൾ ഇതിനകം തന്നെ ഒന്നിലധികം തവണ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയിരുന്നു. 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഹാരിയർ ഇവി കൺസെപ്‌റ്റിനോട് സമാനമായി അപ്‌ഡേറ്റ് ചെയ്‌ത എസ്‌യുവികൾക്ക് ഒരു പുതിയ ഫ്രണ്ട് ഫാസിയ ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, മെക്കാനിക്കൽ മാറ്റങ്ങളൊന്നും ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നില്ല. ഇന്റീരിയറിനും കാര്യമായ മാറ്റങ്ങൾ ലഭിക്കും.

15 ലക്ഷം ബജറ്റിൽ വരാനിരിക്കുന്ന എസ്‌യുവികൾ

4. മഹീന്ദ്ര ബൊലേറോ നിയോ പ്ലസ്: ബൊലേറോ നിയോ പ്ലസിന്റെ വില ഈ മാസം അവസാനം മഹീന്ദ്ര പ്രഖ്യാപിച്ചേക്കും. ഏഴ്, ഒമ്പത് സീറ്റ് കോൺഫിഗറേഷനുകളിൽ വാഹനം വിൽപ്പനയ്ക്ക് എത്തും. കൂടാതെ 2.2 ലിറ്റർ ഫോർ സിലിണ്ടർ mHawk ടർബോ ഡീസൽ എഞ്ചിനാവും സജ്ജീകരിക്കുന്നത്. മാനുവൽ ട്രാൻസ്മിഷനുമായി മാത്രമേ പവർട്രെയിൻ കണക്ട് ചെയ്യുകയുള്ളൂ. ബ്രാൻഡിന്റെ ആഭ്യന്തര മോഡൽ ലൈനപ്പിൽ ഇത് സ്കോർപിയോ ക്ലാസിക്കിന് താഴെയായി സ്ഥാനം പിടിക്കും.

More from DriveSpark

Article Published On: Wednesday, September 13, 2023, 8:30 [IST]
English summary
Tata to citroen upcoming suvs under 15 lakh budget
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X