ഉത്സവ സീസൺ പൊടിപൊടിക്കാൻ ടാറ്റ; അണിയറയിൽ ഒരുങ്ങുന്നത് വൻ എസ്‌യുവി നിര

ടാറ്റ മോട്ടോർസ് വരാനിരിക്കുന്ന ഉത്സവ സീസണിൽ ഇന്ത്യൻ വിപണിയിൽ വൻ കോളിളക്കങ്ങൾ സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതോടനുബന്ധിച്ച് തങ്ങളുടെ എസ്‌യുവി ലൈനപ്പിൽ വൻ പരിഷ്കരണങ്ങൾ ബ്രാൻഡ് അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ ബ്രാൻഡ് നിരവധി പുതിയതും നിലവിലുള്ള മോഡലുകളുടെ അപ്പ്ഗ്രേഡ് ചെയ്യതുമായ ആറ് ഉൽപ്പന്നങ്ങൾ അവതരിപ്പിക്കും.

ഇനി മുതൽ, ലോഞ്ച് സൈക്കിൾ ആരംഭിക്കുകയാണെന്നും, പുതിയ മോഡൽ ലോഞ്ചുകളുടെ ഒരു പരമ്പരയോടെ തങ്ങൾ വിപണിയിൽ ഒരു കോളിളക്കം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് എന്ന് ഒന്നാം പാദത്തിന് ശേഷമുള്ള വരുമാന കണക്കുകൾ പരിശോദിച്ചതിന് ശേഷം, ടാറ്റ മോട്ടോഴ്‌സിലെ ഗ്രൂപ്പ് സിഎഫ്‌ഒ പിബി ബാലാജി പറഞ്ഞു . അതോടൊപ്പം തങ്ങൾക്ക് കൂടുതൽ വളർച്ച കൈവരിക്കാമെന്നുള്ള ആത്മവിശ്വാസമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്സവ സീസൺ പൊടിപൊടിക്കാൻ ടാറ്റ

ഈ വർഷം ആദ്യം 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച പഞ്ച് CNG മോഡൽ ആയിരിക്കും പദ്ധതി പ്രകാരം ഇനി അടുത്തതായി വിൽപ്പനയ്ക്ക് എത്തുന്നത്. CNG കരുത്തിൽ വരുന്ന പഞ്ച് ഓഗസ്റ്റ് ആദ്യവാരം വിൽപ്പനയ്‌ക്കെത്തും എന്നാണ് സൂചന. അടുത്തിടെ അവതരിപ്പിച്ച പ്രധാന എതിരാളിയായ ഹ്യുണ്ടായി എക്‌സ്‌റ്റർ CNG മോഡലിനെ ലക്ഷ്യമിട്ടായിരിക്കും ഇത്.

പഞ്ചിലെ CNG പവർട്രെയിൻ ഓപ്ഷൻ മിക്കവാറും എല്ലാ വേരിയന്റുകളിലും ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. ടാറ്റ മോട്ടോർസിന്റെ പുതിയ ട്വിൻ CNG സിലിണ്ടർ സെറ്റപ്പ് ഇതിൽ വരും എന്ന് പ്രതീക്ഷിക്കുന്നു, ഇത് പരമ്പരാഗത CNG വാഹനങ്ങളേക്കാൾ കൂടുതൽ കാർഗോ സ്പേസ് വാഗ്ദാനം ചെയ്യുന്നു.

ഉത്സവ സീസൺ പൊടിപൊടിക്കാൻ ടാറ്റ

പഞ്ച് CNG കൂടാതെ ജനപ്രിയ ഹാരിയർ, സഫാരി എസ്‌യുവികൾ ഒരു മിഡ്-ലൈഫ് സൈക്കിൾ അപ്‌ഡേറ്റിനായി തയ്യാറെടുക്കുകയാണ്. പുതുക്കിയ മോഡലുകളുടെ പ്രൊഡക്ഷൻ 2023 സെപ്റ്റംബറിൽ ആരംഭിച്ചേക്കാം. ഇരു എസ്‌യുവികളും പുതുക്കിയ ഫ്രണ്ട് ആൻഡ് റിയർ എൻഡുകളുമായി എത്തും, അതോടൊപ്പം പുതിയ അലോയി വീൽ ഡിസൈൻ, അപ്പ്ഡേറ്റ് ചെയ്ത എക്സ്റ്റീരിയർ സ്‌റ്റൈലിംഗുകൾ എന്നിവയുമായി വരാം.

അതിനൊപ്പം, ഇന്റീരിയറും കൂടുതൽ മനോഹരമായി ഒരുക്കും, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇതിൽ ഉണ്ടാകും. ഗിയർ ലിവർ ഡിസൈനിലും ചില മാറ്റങ്ങളും മറ്റ് ചില കോസ്മെറ്റിക് അപ്‌ഡേറ്റുകളും രണ്ട് എസ്‌യുവികളേയും അവയുടെ എതിരാളികളോട് മത്സരിക്കാൻ സഹായിക്കും.

ഉത്സവ സീസൺ പൊടിപൊടിക്കാൻ ടാറ്റ

എസ്‌യുവി നിരയിലെ ടാറ്റ മോട്ടോർസിന്റെ സ്റ്റാർ മോഡലായ നെക്‌സോണും ഒരു സുപ്രധാന അപ്‌ഡേറ്റിന് വിധേയമാകും. ഹാരിയർ, സഫാരി ഫെയ്‌സ്‌ലിഫ്റ്റുകൾക്ക് സമാനമായി, ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരിക്കുന്ന കർവ്വ് എസ്‌യുവി കൺസെപ്‌റ്റിൽ നിന്നുള്ള പല പ്രധാന സ്റ്റൈലിംഗ് മാറ്റങ്ങളും നെക്‌സോണിൽ കാണാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്.

അകത്തളത്തിൽ, ഒരു പുതിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പുതിയ സ്വിച്ച് ഗിയർ കൂടാതെ ഒരു പുതിയ സ്റ്റിയറിംഗ് വീൽ എന്നിവ ക്യാബിന് കൂടുതൽ അപ്മാർക്കറ്റ് ഫീച്ചറുകൾ ലഭിക്കും എന്നിവ പ്രതീക്ഷിക്കുന്നു. ഒരേസമയം നെക്‌സോണിന്റെ പെട്രോൾ, ഡീസൽ, ഇവി പതിപ്പുകളുടെ ഫെയ്‌സ്‌ലിഫ്റ്റ് ടാറ്റ മോട്ടോർസ് അവതരിപ്പിക്കും. പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, ഇവിക്ക് അതിന്റെ ICE-പവർ സഹോദരനിൽ നിന്ന് വേറിട്ടുനിൽക്കാൻ അല്പം വ്യത്യസ്തമായ ഫ്രണ്ട് ഫാസിയ ലഭിക്കും.

ഉത്സവ സീസൺ പൊടിപൊടിക്കാൻ ടാറ്റ

മുകളിൽ സൂചിപ്പിച്ച മോഡൽ അപ്‌ഡേറ്റുകൾ കൂടാതെ, ടാറ്റ മോട്ടോർസ് പഞ്ചിന്റെ ഇവി പതിപ്പും അവതരിപ്പിക്കും. ഇലക്ട്രിക് പഞ്ച് അതിന്റെ മിക്ക ബോഡി പാനലുകളും നോർമൽ ICE പതിപ്പുമായി പങ്കിടും, എന്നിരുന്നാലും ഇവിയ്ക്ക് സവിശേഷമായ അലോയി വീൽ ഡിസൈനും ചില സ്റ്റൈലിംഗ് മാറ്റങ്ങളും ഉണ്ടായിരിക്കാം. അകത്തളത്തിലേക്ക് നീങ്ങുമ്പോൾ, ഇതിന് നെക്സോൺ ഫേസ്‌ലിഫ്റ്റിന് സമാനമായ സ്വിച്ച് ഗിയർ ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടാതെ 360 -ഡിഗ്രി ക്യാമറ പോലുള്ള ഫീച്ചറുകളും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തേക്കാം. പഞ്ച് ഇവിയിൽ ടാറ്റ മോട്ടോർസിന്റെ ജനപ്രിയമായ സിപ്‌ട്രോൺ പവർട്രെയിൻ ഉപയോഗിക്കാനാണ് സാധ്യത. ലിക്വിഡ് കൂൾഡ് ബാറ്ററിയും ഫ്രണ്ട് വീലുകളിലേക്ക് പവർ നൽകുന്ന പെർമെനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോർ സെറ്റപ്പുമാവും വരുന്നത്. എന്നിരുന്നാലും, ബാറ്ററി പായ്ക്കിന്റെയും ഇലക്ട്രിക് മോട്ടോറിന്റെയും കൃത്യമായ വിവരങ്ങൾ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല.

ഉത്സവ സീസൺ പൊടിപൊടിക്കാൻ ടാറ്റ

പാസഞ്ചർ വാഹനങ്ങളുടെ വളർച്ച നിലനിർത്തുന്നതിനും വളരെ കോംപറ്റീറ്റീവായ കൊമേർഷ്യൽ വാഹന വിപണിയിൽ തങ്ങൾക്ക് നഷ്ടപ്പെട്ട ഓഹരി തിരിച്ചുപിടിക്കുന്നതിനുമായി ടാറ്റ മോട്ടോർസ് 2024 സാമ്പത്തിക വർഷത്തിൽ ഏകദേശം 8,000 കോടി രൂപ നിക്ഷേപിക്കും, ബ്രാൻഡിന്റെ എക്കാലത്തെയും ഉയർന്ന വാർഷിക നിക്ഷേപമാണിത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മുകളിൽ സൂചിപ്പിച്ച പുതിയ പ്രൊഡക്ട് ലോഞ്ചുകൾ കാർ ബിസിനസിൽ ആക്കം കൂട്ടാൻ സഹായിക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

More from DriveSpark

Article Published On: Saturday, July 29, 2023, 16:08 [IST]
English summary
Tata to face the festive season with updated suv line up
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X