എലിവേറ്റും എയർക്രോസും മുട്ടുമടക്കും ഈ ടാറ്റ മോഡലിന് മുന്നിൽ; ഇവി, ICE പതിപ്പുകളിൽ പുത്തൻ സിയറ ഉടൻ
2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മോട്ടോർസ് തങ്ങളുടെ സിയറ ഇവി കൺസെപ്റ്റ് അവതരിപ്പിച്ചു. 2020 ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി വെളിപ്പെടുത്തിയതിന് ശേഷം ഇത് രണ്ടാം തവണയാണ് സിയറ കൺസെപ്റ്റിനെ പ്രാദേശിക വാഹന നിർമ്മാതാക്കൾ പ്രദർശിപ്പിക്കുന്നത്. ഏറ്റവും പുതിയ ഇവി എസ്‌യുവി കൺസെപ്റ്റ് പ്രൊഡക്ഷന് തയ്യാറാണെന്ന് തോന്നുന്നു.
കമ്പനി പുറത്തുവിടുന്ന വിവരങ്ങൾ അനുസരിച്ച്, വാഹനം 2025 ഓടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഇതിഹാസമായ സിയറ നെയിംപ്ലേറ്റിനെ ഒരു ആധുനിക രൂപത്തിൽ തിരികെ കൊണ്ടുവരാൻ ഇന്ത്യൻ കാർ ഭീമന് അതിയായ താൽപ്പര്യമുണ്ട് എന്നത് രഹസ്യമല്ല. വാഹനത്തിന് ഇവി, ICE പതിപ്പുകൾ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

എസ്‌യുവിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് നോക്കാം. ആദ്യമായി, നിലവിലുള്ള ആൽഫ പ്ലാറ്റ്‌ഫോമിന്റെ വളരെയധികം പരിഷ്‌ക്കരിച്ച ടാറ്റയുടെ വിപുലമായ ജെൻ 2 സിഗ്മ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയായിരിക്കും സിയറ ഒരുങ്ങുന്നത്. ഈ പുതിയ ആർക്കിടെക്ചർ ഒരു ഫ്ലക്സിബിൾ ക്യാരക്ടർ ഉൾക്കൊള്ളുന്നു, അതിനാൽ ICE, ഇവി എന്നീ രണ്ട് പവർട്രെയിൻ കോൺഫിഗറേഷനുകളുമായി വളരെ മികച്ച രീതിയാൽ പൊരുത്തപ്പെടുന്നു.
അളവുകളുടെ കാര്യത്തിൽ, വരാനിരിക്കുന്ന ടാറ്റ എസ്‌യുവിക്ക് ഏകദേശം 4.3 മീറ്റർ നീളമുണ്ടാകും, ഇത് വിപണിയിലെ മറ്റ് മിഡ് സൈസ് എസ്‌യുവി മോഡലുകളായ കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, എംജി ആസ്റ്റർ, സിട്രൺ C3 എയർക്രോസ് എന്നിവയ്ക്ക് എതിരെ മത്സരിക്കും.

ഹുഡിന് കീഴിൽ, ഇലക്ട്രിക് സിയറയ്ക്ക് നാല് വീലുകളിലേക്കും പവർ നൽകുന്ന ഡ്യുവൽ മോട്ടോർ AWD സെറ്റപ്പ് എന്ന ഓപ്ഷൻ ലഭിക്കും. സിംഗിൾ മോട്ടോർ ടു വീൽ ഡ്രൈവ് കോൺഫിഗറേഷനും പാക്കേജിന്റെ ഭാഗമായി നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും. സിംഗിൾ ചാർജിൽ 500 കിലോമീറ്ററിന് മുകളിലായിരിക്കും കമ്പനി ക്ലെയിം ചെയ്യുന്ന ഡ്രൈവിംഗ് റേഞ്ച്, എസ്‌യുവി 100-150 കിലോവാട്ട് ഫാസ്റ്റ് DC ചാർജിംഗ് സ്പീഡ് സപ്പോർട്ട് ചെയ്യും എന്നതും ശ്രദ്ധേയമാണ്.
മറുവശത്ത്, ICE (ഇന്റേണൽ കംബഷൻ എഞ്ചിൻ) പതിപ്പ് ടാറ്റയുടെ വരാനിരിക്കുന്ന 1.5 ലിറ്റർ tGDi പെട്രോൾ എഞ്ചിനോടൊപ്പം ഒരു DCT ഗിയർബോക്‌സുമായി എത്തിയേക്കും. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ഓപ്ഷണലായി നിമ്മാതാക്കൾ നൽകാൻ ചാൻസുണ്ട്. പവർ ഔട്ട്പുട്ട് 168 bhp മാക്സ് പവറും 280 Nm പീക്ക് torque ഉം ആണ്.

1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ലോഞ്ച് സമയത്ത് ലഭ്യമായേക്കും എന്നാണ് ഞങ്ങളും വിശ്വസിക്കുന്നത്. വരാനിരിക്കുന്ന ടാറ്റ സിയറ ഇവിയുടെ പ്രൊഡക്ഷൻ കൺസെപ്റ്റ് പതിപ്പ് മാത്രമേ ഞങ്ങൾ കണ്ടിട്ടുള്ളൂവെങ്കിലും, 2025 -ലെ അതിന്റെ ലോഞ്ച് ടൈംലൈനിലേക്ക് നാം അടുക്കുന്നതിനാൽ സമീപഭാവിയിൽ വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവരാൻ സാധ്യതയുണ്ട് എന്ന് വിശ്വസിക്കാം.
നിലവിൽ വിപണിയിൽ തിരികെ എത്തിയ സഫാരി നെയിപ്ലേറ്റ് പോലെ തന്നെ സിയറയും ഒരു വൻ ഹിറ്റാവും എന്ന് മുക്ക് പ്രതീക്ഷിക്കാം. എക്സ്റ്റീരിയർ ലുക്സ് പോലെ തന്നെ ഇന്റീരിയറും ഫീച്ചർ ലിസ്റ്റും പുതിയ ജനറേഷനെ കാര്യമായി ആകർഷിക്കുന്ന തരത്തിൽ തന്നെ ടാറ്റ മോട്ടോർസ് സജ്ജമാക്കും എന്ന് പ്രതീക്ഷിക്കാം. ഇന്ത്യൻ മിഡ് സൈസ് എസ്‌യുവി സെഗ്മെന്റിൽ ഇതിലൂടെ കാര്യമായ ഒരു വിപണി വിഹിതം ടാറ്റയ്ക്ക് കൈവശപ്പെടുത്തുകയും ചെയ്യാം.


Click it and Unblock the Notifications