കൂടുതൽ സേഫ് & സ്മാർട്ടാവാൻ ടാറ്റ; ADAS ടെക്കുമായി ഹാരിയർ സഫാരി മോഡലുകൾ 2023 മാർച്ചിലെത്തും

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാർ നിർമ്മാതാക്കളായ ടാറ്റ മോട്ടോർസ് തങ്ങളുടെ രണ്ട് ജനപ്രിയ എസ്‌യുവികളായ ഹാരിയർ സഫാരി എന്നിവയുടെ റെഡ് ഡാർക്ക് എഡിഷനുകൾ ഈ വർഷം മാർച്ചിൽ അവതരിപ്പിക്കുമെന്ന് അടുത്തിടെ സ്ഥിരീകരിച്ചു. 2023 ഓട്ടോ എക്‌സ്‌പോയിൽ കമ്പനി ഈ പുതിയ എഡിഷൻ മോഡലുകൾ പ്രദർശിപ്പിച്ചിരുന്നു.

എന്നാൽ ഈ എസ്‌യുവികൾ ഈ വർഷം രണ്ടാം പകുതിയിൽ ടാറ്റ അവതരിപ്പിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത്, എന്നിരുന്നാലും ഇവ ഇപ്പോൾ വളരെ വേഗം വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കമ്പനി പുറത്തിറക്കിയ ഇരു എസ്‌യുവികളുടേയും മറ്റെല്ലാ പ്രത്യേക പതിപ്പുകളെയും പോലെ ഇത്തവണയും മെക്കാനിക്കൽ മാറ്റങ്ങളൊന്നും വാഹനങ്ങളിൽ ഉണ്ടാകില്ല. എന്നിരുന്നാലും, മറ്റ് എഡിഷനുകളിൽ നിന്ന് വ്യത്യസ്തമായി, ഈ രണ്ട് എസ്‌യുവികൾക്കും ഇപ്പോൾ വളരെ പ്രതീക്ഷിക്കുന്ന ചില ഫീച്ചർ അപ്പ്ഡേറ്റുകൾ ലഭിക്കും, കൂടാതെ എക്സ്റ്റീരിയറിൽ ചെറിയ സൗന്ദര്യാത്മക മാറ്റങ്ങളും ഇന്റീരിയറിൽ വലിയ മാറ്റങ്ങളും ഉണ്ടാവും.

കൂടുതൽ സേഫ് & സ്മാർട്ടാവാൻ ടാറ്റ; ADAS ടെക്കുമായി ഹാരിയർ സഫാരി മോഡലുകൾ 2023 മാർച്ചിലെത്തും

അപ്പ്ഡേറ്റുകളുടെ കാര്യത്തിൽ, പുതിയ ഹാരിയറിനും സഫാരിക്കും 2023 പതിപ്പിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) ഉൾപ്പെടുത്തിയിട്ടുണ്ട്. ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് (AEB), ഫോർവേഡ് കൊളീഷൻ അലേർട്ട്, ലെയിൻ അസിസ്റ്റ്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ എന്നിവ ഉൾപ്പെടെയുള്ള ADAS സാങ്കേതികവിദ്യകൾ ഈ മോഡലുകൾക്ക് വാഹന നിർമ്മാതാക്കൾ ഇപ്പോൾ നൽകുന്നു. റെഡ് ഡാർക്ക് മോഡലിൽ ഈ അത്യാധുനിക കൊളീഷൻ അവോയിഡൻസ് സാങ്കേതികവിദ്യകൾക്ക് പുറമെ ആറ് എയർബാഗുകളും വരുന്നുണ്ട്.

ADAS കൂടാതെ പുതിയ 2023 റെഡ് ഡാർക്ക് എഡിഷനുകളുടെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് ഗണ്യമായി വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സ്‌ക്രീൻ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ്. ഇതും ഒമ്പത് സ്പീക്കർ JBL സൗണ്ട് സിസ്റ്റവുമായി തന്നെ സംയോജിപ്പിച്ചിരിക്കുന്നു. കൂടാതെ, എസ്‌യുവി സഹോദരങ്ങൾക്ക് മുമ്പത്തെ സെമി-ഡിജിറ്റൽ യൂണിറ്റ് വരുന്ന സ്ഥാനത്ത് ഇപ്പോൾ ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിക്കുന്നു. കൂടാതെ ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരിരുന്ന 360 -ഡിഗ്രി ക്യാമറ ഫീച്ചറും ഉൾക്കൊള്ളുന്നു.

പുതിയ "കാർണേലിയൻ" റെഡ് സീറ്റ് അപ്ഹോൾസ്റ്ററി, ക്വിൽറ്റഡ് പാറ്റേൺ, റെഡ് ലെതറെറ്റ് ഗ്രാബ് ഹാൻഡിലുകൾ, ഗ്രേ ഡാഷ്‌ബോർഡ് ട്രിം, സ്റ്റിയറിംഗ് വീലിൽ പിയാനോ ബ്ലാക്ക് ആക്‌സന്റുകൾ എന്നിവ റെഡ് ഡാർക്ക് എഡിഷൻ എസ്‌യുവികളുടെ ഇന്റീരിയറിലെ അധിക അപ്‌ഗ്രേഡുകളാണ്. അതോടൊപ്പം വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, മെമ്മറി ഫംഗ്ഷനോടു കൂടിയ ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റിന് എന്നിവയും പുത്തൻ എഡിഷൻ മോഡലുകളിൽ വരുന്നു.

പനോരമിക് സൺറൂഫിന് ചുറ്റുമുള്ള ആംബിയന്റ് ലൈറ്റിംഗിന് പുറമേ, മൂന്ന്-നിര സഫാരിയിൽ ഇപ്പോൾ വെന്റിലേറ്റഡ് ഉള്ള രണ്ടാം നിര സീറ്റുകളുമുണ്ട്, പിന്നിലെ യാത്രക്കാരനെ സീറ്റ് മുന്നോട്ട് പുൾ ചെയ്യാൻ അനുവദിക്കുന്ന "ബോസ്" മോഡുള്ള ഒരു മോട്ടോറൈസ്ഡ് ഫ്രണ്ട് പാസഞ്ചർ സീറ്റ് എന്നിവ വാഗ്ദാനം ചെയ്യുന്നു. മറുവശത്ത്, എസ്‌യുവിയുടെ എക്സ്റ്റീരിയറിൽ ചെറിയ മാറ്റങ്ങൾ നിർമ്മാതാക്കൾ വരുത്തിയിട്ടുണ്ട്. ഇപ്പോൾ "ഒബറോൺ ബ്ലാക്ക്" -ന്റെ അല്പം വ്യത്യസ്തമായ ഷേഡും ഫ്രണ്ട് ഗ്രില്ലിൽ മങ്ങിയ റെഡ് ഷേഡും അവതരിപ്പിക്കുന്നു. റെഡ് പെയിന്റിൽ വരുന്ന ബ്രേക്ക് കാലിപ്പറുകൾ ഒഴികെ, പുതിയ പതിപ്പുകൾ അതേ 18 ഇഞ്ച് അലോയി വീലുകളുമായി തന്നെയാണ് വരുന്നത്.

കൂടുതൽ സേഫ് & സ്മാർട്ടാവാൻ ടാറ്റ; ADAS ടെക്കുമായി ഹാരിയർ സഫാരി മോഡലുകൾ 2023 മാർച്ചിലെത്തും

വരാനിരിക്കുന്ന പുതിയ റെഡ് ഡാർക്ക് എഡിഷൻ എസ്‌യുവികൾ മുകളിൽ പറഞ്ഞതു പോലെ നിലവിലെ അതേ 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഉപയോഗിക്കും, മെക്കാനിക്കൽ മാറ്റങ്ങൾക്കൊന്നും ഇവ വിധേയമായിട്ടില്ല. ഈ എഞ്ചി യൂണിറ്റിന്റെ ഏറ്റവും ഉയർന്ന പവർ ഔട്ട്പുട്ട് 170 PS ഉം, പരമാവധി torque ഔട്ട്പുട്ട് 350 Nm ആണ്. ഹാരിയറിലും സഫാരിയിലും, ഈ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനിൽ ലഭ്യമാണ്.

മിക്കവാറും 2023 മാർച്ച് അവസാനത്തോടെ ഇരു എസ്‌യുവികളും വിൽപ്പനയ്‌ക്കെത്തും. നിലവിൽ ഹാരിയർ ഡാർക്ക് എഡിഷനുകളുടെ വില ഇപ്പോൾ 18.90 ലക്ഷം മുതൽ 22.60 ലക്ഷം രൂപ വരേയും സഫാരി ഡാർക്ക് എഡിഷനുകളുടെ വില 19.78 ലക്ഷം മുതൽ 23.25 ലക്ഷം രൂപ വരെയുമാണ്. എന്നാൽ പുതിയ റെഡ് ഡാർക്ക് എഡിഷനുകളിൽ അവ വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങളും സുരക്ഷാ നവീകരണങ്ങളും കാരണം വില ഗണ്യമായി വർധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Monday, February 6, 2023, 13:00 [IST]
English summary
Tata to launch updated harrier and safari models with adas tech by 2023 march
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X