സിനിമാ ലോകവും ഇലക്ട്രിക്കിലേക്ക്! ലാലേട്ടന് പിന്നാലെ കിയ EV6 സ്വന്തമാക്കി തെലുങ്ക് താരം നാഗാർജുനയും

അഭിനയത്തിന്റെ കാര്യത്തിൽ പലപ്പോഴും തലക്കെട്ടുകളിൽ സ്ഥാനം പിടിച്ചിട്ടുള്ള ഒരു വ്യക്തിയാണ് പ്രശസ്ത തെലുങ്ക് നടൻ, നാഗാർജുന. എന്നിരുന്നാലും, അടുത്തിടെ അദ്ദേഹം മറ്റൊരു കാരണത്താൽ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. ഇത്തവണ, അദ്ദേഹം സ്വന്തമാക്കിയ രാജ്യത്തെ ഏറ്റവും മികച്ച ഇലക്ട്രിക് വാഹനങ്ങളിലൊന്നായ പുതിയ കിയ EV6 ആണ് താരത്തെ വീണ്ടും ഹെഡ്ലൈനുകളിൽ എത്തിച്ചത്.

നാഗാർജുന തന്റെ വസതിയിൽ പുതിയ കിയ EV6 -ന്റെ ഡെലിവറി സ്വീകരിക്കുന്ന വാർത്ത കിയ ഡീലർഷിപ്പാണ് ഫേസ്ബുക്കിൽ പങ്കിട്ടത്. നടൻ നാഗാർജുനയും ഭാര്യ അമല അക്കിനേനിയും ചേർന്ന് തങ്ങളുടെ പുതിയ കിയ EV6 ഡെലിവറി ചെയ്യുന്ന ഒരു ചിത്രം ഫേസ്ബുക്കിൽ കാർ കിയ 36 ജൂബിലി ഹിൽസ് & ഗച്ചിബൗളി തങ്ങളുടെ പേജിൽ പങ്കിട്ടു.

ലാലേട്ടന് പിന്നാലെ EV6 സ്വന്തമാക്കി തെലുങ്ക് താരം നാഗാർജുന

പുതിയ കിയ EV6 -ന് നാഗാർജുന ഗാരുവിനും അമല ഗാരുവിനും ഊഷ്മളമായ അഭിനന്ദനങ്ങൾ! എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഷെയർ ചെയ്തത്. ചിത്രത്തിൽ, താരവും ഭാര്യയും ചേർന്ന് വൈറ്റ് ക്ലാസി ഷേയ്ഡിലുള്ള തങ്ങളുടെ ബ്രാൻഡ്-ന്യൂ കാർ സ്വീകരിക്കുന്നത് കാണാം. ദക്ഷിണ കൊറിയൻ വാഹന ഭീമനായ കിയ, ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്ന മുൻനിര ഓൾ ഇലക്‌ട്രിക് ക്രോസ്ഓവർ മോഡലാണ് കിയ EV6.

കമ്പനി പുതിയ EV6 -നെ ഇന്ത്യൻ മോഡൽ നിരയിൽ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറായി അവതരിപ്പിച്ചു, നിലവിൽ ബ്രാൻഡിൽ നിന്നും രാജ്യത്ത് ഓഫർ ചെയ്യുന്ന ഒരേയൊരു ഇവി മോഡലും ഇതാണ്. വാഹനം ഒരു കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റായി (CBU) ഇംപോർട്ട് ചെയ്താണ് നിർമ്മാതാക്കൾ വിൽക്കുന്നത്. തുടക്കത്തിൽ ഇന്ത്യൻ വിപണിയിൽ ഏകദേശം 100 യൂണിറ്റുകൾ വിൽക്കാനാണ് കിയ പദ്ധതിയിട്ടിരുന്നത്.

ലാലേട്ടന് പിന്നാലെ EV6 സ്വന്തമാക്കി തെലുങ്ക് താരം നാഗാർജുന

എന്നിരുന്നാലും, ലോഞ്ച് ചെയ്ത ദിവസം തന്നെ 355 -ലധികം ബുക്കിംഗുകളോടെ ബ്രാൻഡിന് ഒരു വളരെ മികച്ച പ്രതികരണം തന്നെ ലഭിച്ചു. എലഗൻസും ഫ്യൂച്ചറിസ്റ്റിക് ശൈലിയും സമന്വയിപ്പിക്കുന്ന ആകർഷകമായ രൂപകൽപ്പനയാണ് കിയ EV6 -ന് ഉള്ളത്. വാഹനത്തിന്റെ സുഗമവും എയറോഡൈനാമിക് സിലൗട്ടും റോഡിൽ ശ്രദ്ധ ആകർഷിക്കുന്ന ഘടകങ്ങളാണ്. ഫ്രണ്ടിലെ ടൈഗർ-നോസ് ഗ്രില്ല് സ്ലിം എൽഇഡി ഹെഡ്‌ലൈറ്റുകളോട് ഇഴുകി ചേരുന്നു.

കാറിന്റെ ഡൈനാമിക് പ്രൊഫൈലിന് കൂടുതൽ മിഴിവേകാൻ സ്കൾപ്റ്റഡ് ബോഡിലൈനുകൾ മുന്നിൽ നിന്ന് പിന്നിലേക്ക് സുഗമമായി ഒഴുകുന്നതായി കാണാം. കൂടാതെ EV6 -ന്റെ ഫ്രെയിംലെസ്സ് വിൻഡോകളും ഫ്ലഷ് ഡോർ ഹാൻഡിലുകളും അതിന്റെ സ്ട്രീംലൈൻഡ് ലുക്കിന്റെ മാറ്റുകൂട്ടുന്നു. പിൻഭാഗത്തേക്ക് നീങ്ങുമ്പോൾ, കാറിന്റെ വീതിയിലുടനീളം ബോൾഡ് ഫുൾ-വിഡ്ത്ത് എൽഇഡി ലൈറ്റ് ബാർ വ്യാപിച്ചു കിടക്കുന്നതായി കാണാം, ഇത് വാഹത്തിന്റെ ഫ്യൂച്ചറിസ്റ്റിക്ക് ലുക്ക് വർധിപ്പിക്കുന്നു.

ലാലേട്ടന് പിന്നാലെ EV6 സ്വന്തമാക്കി തെലുങ്ക് താരം നാഗാർജുന

കിയ EV6 -ന്റെ ഇന്റീരിയർ അതിന്റെ എക്സ്റ്റീരിയർ പോലെ തന്നെ ആഡംബരം നിറഞ്ഞതാണ്. ബ്ലാക്ക് സ്വീഡ് സീറ്റുകളും വീഗൻ ലെതർ ആക്‌സന്റുകളുമുള്ള സ്ലീക്ക് ഓൾ-ബ്ലാക്ക് ഡിസൈൻ തീം ഇവിയുടെ സവിശേഷതയാണ്. ഇലക്ട്രിക് സൺറൂഫ്, 64 -കളർ ആംബിയന്റ് ലൈറ്റിംഗ്, വീഗൻ ലെതർ റാപ്പഡ് സ്റ്റിയറിംഗ് വീൽ, ആന്റി-ഗ്ലെയർ റിയർവ്യൂ മിറർ എന്നിങ്ങനെ പലതരം പ്രീമിയം ഫീച്ചറുകളുടെ ഒരു വൻ ലിസ്റ്റോടെയാണ് കാർ വരുന്നത്.

ടിൽറ്റ്, ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് വീൽ, സ്‌പോർട്ടിയായ അലോയി പെഡലുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് മറ്റ് ഫീച്ചർ ഹൈലൈറ്റുകൾ. ഇതുകൂടാതെ, കിയ EV6 -ൽ വയർലെസ് ചാർജർ, ഒട്ടേറെ ഡ്രൈവ് മോഡുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, ഒരു സ്മാർട്ട് കീ, മെമ്മറി ഫംഗ്‌ഷനോടുകൂടിയ 10 -തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവ നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു.

റീജനറേറ്റീവ് ബ്രേക്കിംഗിനായി പാഡിൽ ഷിഫ്റ്ററുകൾ, അഡാപ്റ്റീവ് ഡ്രൈവിംഗ് ബീം പൺഗ്ഷനുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, കണക്റ്റഡ് കാർ ടെക്നോളജിൾ, ഡ്യുവൽ 12.3 ഇഞ്ച് കർവ്വഡ് സ്‌ക്രീനുകൾ, ഷിഫ്റ്റ് ബൈ വയർ, റെയിൻ സെൻസിംഗ് വൈപ്പറുകൾ എന്നിവയും EV6 വാഗ്ദാനം ചെയ്യുന്നു. ആകെ ഒരൊറ്റ 77.4 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കുമായി വരുന്ന കിയയുടെ പുതിയ EV6 -ന് WLTP സൈക്കിൾ അനുസരിച്ച് പരമാവധി 528 കിലോമീറ്റർ km റേഞ്ച് ഉണ്ടെന്നാണ് അവകാശപ്പെടുന്നത്.

4.5 മിനിറ്റിനുള്ളിൽ 100 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വർധിപ്പിക്കാൻ കഴിയുന്ന അൾട്രാ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യാൻ ബാറ്ററിക്ക് സാധിക്കും. 350 kW ഫാസ്റ്റ് ചാർജർ ഉപയോഗിച്ച്, കിയ EV6 -ന്റെ ബാറ്ററി പായ്ക്ക് ഏകദേശം 18 മിനിറ്റിനുള്ളിൽ 10 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയും.

അതേസമയം 50 kW ചാർജറിന് ഏകദേശം ഇതിനായി 73 മിനിറ്റ് സമയം എടുക്കും. RWD സിംഗിൾ മോട്ടോർ യൂണിറ്റ് 225 bhp മാക്സ് പവറും 350 Nm torque ഉം ഉത്പാദിപ്പിക്കുന്നു. കിയയുടെ അവകാശപ്രകാരം, EV6 -ന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 3.5 സെക്കൻഡ് മതി. നിലവിൽ 60.95 ലക്ഷം രൂപയാണ് കിയ EV6 -ന്റെ പ്രാരംഭ എക്സ്-ഷോറൂം വില.

Article Published On: Thursday, June 29, 2023, 17:35 [IST]
English summary
Telugu film star presents himself with a brand new kia ev6
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X