നെക്‌സോണ്‍ ഇവിയുടെ വിലയില്‍ ടെസ്‌ല കാര്‍! ടാറ്റയുടെ കച്ചോടം പൂട്ടിക്കുമോ മസ്‌ക്?

അമേരിക്ക, ചൈന എന്നീ വിപണികളെ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി വളരെ ചെറുതാണ്. സാധ്യതകളുടെ ജാലകം പരക്കെ തുറന്നിട്ടിരിക്കുന്നതിനാല്‍ ഇവി വിപണി പതുക്കെ പച്ച പിടിച്ച് വരുന്നുണ്ട്. ഈ സാഹചര്യം മുതലെടുക്കാനായി BYD,ഹ്യുണ്ടായി, കിയ എന്നീ വമ്പന്‍ വിദേശ ബ്രാന്‍ഡുകള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ എത്തിച്ച് കൊണ്ടിരിക്കുകയാണ്.

എന്നാല്‍ ഇന്ത്യയിലെ ഇവി പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ലോകത്ത് ഇവി വിപണി അടക്കി ഭരിക്കുന്ന അമേരിക്കന്‍ ഭീമന്‍മാരായ ടെസ്‌ലയുടെ വരവിനായാണ്. ഈ വര്‍ഷം തുടക്കത്തില്‍ ടെസ്‌ലയുടെ ഇന്ത്യന്‍ എന്‍ട്രി സംബന്ധിച്ച് ചില പോസിറ്റീവ് വാര്‍ത്തകള്‍ വന്നിരുന്നു. ടെസ്ലയുടെ ഇന്ത്യ ഇവി പ്ലാനുകള്‍ ടോപ്പ് ഗിയറില്‍ എത്തിക്കുന്നതിനായി ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതോടെ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറക് മുളച്ചു.

elon musk modi

രാജ്യത്ത് ഒരു ഇലക്ട്രിക് വാഹന ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള ഇന്‍വെസ്റ്റ്‌മെന്റ് പ്രപോസലുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനി കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ച നടത്തുകയാണെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിവര്‍ഷം ഏകദേശം 5 ലക്ഷം ഇവികളുടെ ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. 20 ലക്ഷം രൂപയിലായിരിക്കും ടെസ്‌ലയുടെ മോഡല്‍ നിര ആരംഭിക്കുകയെന്നാണ് സൂചനകള്‍.

ഇന്ത്യയുടെ അയല്‍രാജ്യമായ ചൈന ലോകത്തിലെ ഏറ്റവും വലിയ ഇവി വിപണികളില്‍ ഒന്നാണ്. ഒപ്പം തന്നെ ടെസ്‌ലയുടെ ഏറ്റവും വലിയ പ്രൊഡക്ഷന്‍ ഹബുകളില്‍ ഒന്നും കൂടിയാണ് ചൈന. ഷാങ്ഹായിയിലെ ടെസ്‌ലയുടെ ഫാക്ടറിയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് ഇവികള്‍ കയറ്റി അയക്കുന്നുണ്ട്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്തോ-പസഫിക് മേഖലയിലെ കയറ്റുമതി കേന്ദ്രമായി ഇന്ത്യയെ മാറ്റാനാണ് ടെസ്‌ല ലക്ഷ്യമിടുന്നത്.

tesla

'പ്രതീക്ഷാജനകമായ പദ്ധതികളുമായാണ് ടെസ്ല ഞങ്ങളുടെ അടുത്തെത്തിയത്. പ്രാദേശിക ഉല്‍പ്പാദനവും കയറ്റുമതിയും ഇതില്‍ ഉള്‍പ്പെടുന്നതിനാല്‍ ഇക്കുറി കാര്യങ്ങള്‍ പോസിറ്റീവ് ആയിരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്' സര്‍ക്കാര്‍ വൃത്തങ്ങള്‍ ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി. ഇന്ത്യയില്‍ ഇവികള്‍ക്ക് അനുകൂലമായ വളര്‍ച്ചാ അന്തരീക്ഷം ഒരുക്കുന്നതിനായി ടെസ്ലയുമായി മികച്ച കരാറില്‍ എത്തിച്ചേരാന്‍ കൂടിയാണ് സര്‍ക്കാര്‍ ശ്രമം നടത്തുന്നതെന്നാണ് സൂചന.

ടെസ്‌ല ഇന്ത്യയില്‍ എത്തുമ്പോള്‍ ഇവി മാര്‍ക്കറ്റില്‍ മത്സരം മുറുകുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ വിലയാണ് ഇന്ത്യയില്‍ വാഹനങ്ങളുടെ ഗതിനിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്ന്. അതിനാല്‍ തന്നെ ടെസ്‌ല ഇന്ത്യയില്‍ എത്തുമ്പോള്‍ അവയുടെ വില എങ്ങനെ ആയിരിക്കുമെന്നറിയാന്‍ ആയിരിക്കും ഏവര്‍ക്കും ആകാംക്ഷ. വാര്‍ത്തയുടെ തുടക്കത്തില്‍ പറഞ്ഞ പോലെ 20 ലക്ഷം രൂപയില്‍ ടെസ്‌ല കാറുകളുടെ വില ആരംഭിക്കുമോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥീരകരണം ഒന്നും ഇതുവരെ വന്നിട്ടില്ല.

tesla model y

പ്രദേശികമായി കാര്‍ നിര്‍മിക്കാന്‍ തുടങ്ങിയാല്‍ ടാറ്റ മോട്ടോര്‍സ് അടക്കം നിലവില്‍ വിപണി ഭരിക്കുന്ന കമ്പനികളെ വില നിര്‍ണയത്തിലൂടെ ഞെട്ടിക്കാന്‍ ടെസ്‌ലക്ക് കഴിഞ്ഞേക്കും. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഇലക്ട്രിക് കാര്‍ ടാറ്റ നെക്‌സോണ്‍ ഇവിയാണ്. 17.50 ലക്ഷം രൂപയാണ് ഈ കാറിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്. ഈ പ്രൈസ് ബ്രാക്കറ്റില്‍ ടെസ്‌ല ഒരു കാര്‍ ഇന്ത്യയില്‍ ഇറക്കിയാല്‍ കളി മാറുമെന്നുറപ്പല്ലേ.

ടെക്‌നോളജിയുടെ കാര്യത്തില്‍ വീരന്‍മാരായ ടെസ്‌ല വിലയിടുമ്പോള്‍ ഉദാര സമീപനം കൂടി സ്വീകരിച്ചാല്‍ ടാറ്റ, ഹ്യുണ്ടായി, മഹീന്ദ്ര എന്നീ കാറുകള്‍ നന്നായി വിയര്‍ക്കുമെന്ന കാര്യം പറയേണ്ടതില്ലെല്ലോ. ടെസ്‌ലയുടെ ഇന്ത്യന്‍ എന്‍ട്രി വൈകാനുള്ള കാരണം ഇന്ത്യയിലെ ഉയര്‍ന്ന ഇറക്കുമതി ചുങ്കമായിരുന്നു. ഇറക്കുമതി ചെയ്യുന്ന കാര്‍ വലിയൊരു വിഭാഗം ജനങ്ങളിലേക്ക് എത്താത്തതിനാല്‍ ഇത് ബിസിനസിന് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലായിരുന്നു കമ്പനി.

അതിന്റെ അടിസ്ഥാനത്തില്‍ ഇറക്കുമതി നികുതി ഒഴിവാക്കിത്തരാന്‍ മസ്‌ക് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ടെസ്‌ലക്ക് ഇന്ത്യയില്‍ ഷോറൂമുകള്‍ തുറക്കാം പക്ഷേ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ വില്‍ക്കാമെന്ന മോഹം വേണ്ടെന്ന് കടുപ്പിച്ച് പറയുകയായിരുന്നു. എന്നാല്‍ ടെസ്‌ല ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കുന്നത് ഇരുകൂട്ടര്‍ക്കും മെച്ചമാണ്. ഇന്ത്യയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ക്ക് ഇത് വലിയ ഊര്‍ജ്ജം പകരും. ചൈനക്ക് പുറത്തേക്ക് തങ്ങളുടെ പ്രൊഡക്ഷന്‍ വ്യപിപ്പിക്കാന്‍ ടെസ്‌ലക്കും സാധിക്കും.

More from DriveSpark

Article Published On: Thursday, July 13, 2023, 15:04 [IST]
English summary
Tesla car as affordable as tata nexon ev american giant opens up discussion with centre details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X