സൂപ്പർകാറുകൾക്കും മസ്കിൻ്റെ സൈബർട്രക്ക് ഭീഷണിയാണോ; റേസിൽ ഒന്നാമനായി ഇവി, വീഡിയോ കാണാം

ഇലക്ട്രിക് വാഹന ഭീമനായ ടെസ്‌ലയുടെ അഭിമാന മോഡലാണ് സൈബർ ട്രക്ക്. നീണ്ട കാത്തിരിപ്പുകൾക്ക് ശേഷമാണ് ആദ്യ യൂണിറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഡിസംബർ ഒന്നിനാണ് ആദ്യ യൂണിറ്റ് അവതരിപ്പിച്ചത്. ഇപ്പോൾ ഇലോൺ മസ്ക് ഞെട്ടിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുകയാണ്. ഈ വീഡിയോ പല സൂപ്പർകാർ വാഹന നിർമാതാക്കളുടേയും രക്തസമർദ്ദം ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല.

പോർഷെയുടെ 911 എന്ന മോഡലിനെയാണ് മസ്കിൻ്റെ സൈബർ ട്രക്ക് മലർത്തിയടിച്ചിരിക്കുന്നത്. സൈബർ ട്രക്കും പോർഷെ 911 മോഡലും റേസിങ്ങ് ട്രാക്കിൽ കിടക്കുന്നത കാണിച്ചു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. അതിന് ശേഷം വാഹനങ്ങൾ മുന്നോട്ട് കുതിക്കുകയാണ്. സൈബര്‍ ട്രക്കിന് പിന്നില്‍ മറ്റൊരു പോര്‍ഷെ കാര്‍ കൂടി കെട്ടിവെച്ചാണ് വാഹനം ഓടുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

Tesla Cyber Truck Defeated Porsche 911

ടെസ്‌ല പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് മൂന്ന് വേരിയന്റുകളിലാണ് സൈബർട്രക്ക് ഇലക്ട്രിക് എസ്‌യുവി വരുന്നത്. സിംഗിൾ മോട്ടോർ, ഡ്യൂവൽ മോട്ടോർ (AWD), ബർബീസ്റ്റ് എന്നീ വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുന്നത്. ഇതിൽ സൈബർ ബീസ്റ്റ് എന്ന വേരിയന്റാണ് ഏറ്റവും വില കൂടിയതും കൂടുതൽ സവിശേഷതകൾ ഉള്ളതുമായ മോഡൽ. സിംഗിൾ മോട്ടോർ വേരിയന്റ് കുറഞ്ഞ വിലയിൽ ലഭിക്കും.

ടെസ്‌ല സൈബർട്രക്ക് സിംഗിൾ-മോട്ടോറാണ് ഈ വാഹനത്തിന്റെ ബേസ് വേരിയന്റ്. ഈ മോഡലിന് വെറും 6.5 സെക്കൻഡിനുള്ളിൽ നിർത്തിയിട്ടിരിക്കുന്ന അവസ്ഥയിൽ നിന്നും മണിക്കൂറിൽ 96.5 കിലോമീറ്റർ അഥവാ 60 മൈൽ വരെ വേഗത കൈവരിക്കാൻ സാധിക്കും.ഈ മോഡലിന്റെ ഏകദേശ റേഞ്ച് 402 കിലോമീറ്ററാണ്. ടെസ്‌ല സൈബർട്രക്ക് സിംഗിൾ മോട്ടോർ വേരിയന്റിന്റെ വില 60,990 ഡോളർ മുതൽ ആരംഭിക്കുന്നു ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 50.83 ലക്ഷം രൂപ മുതലാണ്.

Tesla Cyber Truck Defeated Porsche 911

ടെസ്‌ല സൈബർട്രക്ക് സിംഗിൾ-മോട്ടോർ വേരിയന്റിൽ നിന്ന് വ്യത്യസ്തമാണ് ഡ്യൂവൽ മോട്ടോർ വേരിയന്റ്. ഈ വേരിയന്റും ഇപ്പോൾ ഡെലിവറിക്ക് തയ്യാറായിട്ടുണ്ട്. ഈ വാഹനത്തിന്റെ വേരിയന്റുകളിൽ വച്ച് ഏറ്റവും ഉയർന്ന റേഞ്ച് നൽകുന്ന മോഡലാണിത്. ഒറ്റ ചാർജിൽ 547 കിലോമീറ്റർ വരെ റേഞ്ചാണ് ഈ വേരിയന്റ് നൽകുന്നത്.

ടെസ്‌ല സൈബർട്രക്ക് ഡ്യൂവൽ മോട്ടോർ വേരിയന്റ് വേഗതയുടെ കാര്യത്തിലും മികവ് പുലർത്തുന്നുണ്ട്. നിർത്തിയിട്ടിരിക്കുന്ന അവസ്ഥയിൽ നിന്നും വെറും 4.1 സെക്കന്റിൽ 96.5 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ വാഹനത്തിന് സാധിക്കും. 79,990 ഡോളറാണ് ഇതിന്റെ അമേരിക്കയിലെ വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 66.67 ലക്ഷം രൂപയാണ്.

ടെസ്‌ല സൈബർട്രക്ക് സൈബർബീസ്റ്റ് ടോപ്പ്-സ്പെക്ക് വേരിയന്റാണ്, ഈ മോഡലിൽ മൂന്ന് ഇലക്ട്രിക് മോട്ടോറുകളാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ മോട്ടോറുകൾ മൊത്തം 845 bhp പവറാണ് ഉത്പാദിപ്പിക്കുന്നത്. വാഹനത്തിന് വെറും 2.6 സെക്കന്റിൽ നിർത്തിയിട്ടിരിക്കുന്ന അവസ്ഥയിൽ നിന്നും മണിക്കൂറിൽ 96.5 കിലോമീറ്റർ എന്ന വേഗത കൈവരിക്കാൻ സാധിക്കും.

മുൻവശത്ത് സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് പിക്കപ്പിന്റെ ഫുൾ എൽഇഡി ലൈറ്റ് സ്ട്രിപ്പ് മതിയാകാത്ത സാഹചര്യത്തിൽ, ടെസ്‌ല വാഹനത്തിന്റെ റൂഫിന് മുകളിൽ സ്ഥാപിക്കാവുന്ന മറ്റൊരു സ്ലിം വൈറ്റ് ലൈറ്റ് ബാർ ആക്സസറിയായി അവതരിപ്പിക്കുന്നുണ്ട്. മുന്നിലുള്ള റോഡിന്റെ 525 യാർഡ്, അതായത് 480 മീറ്റർ വരെ പ്രകാശിപ്പിക്കാൻ ഇതിന് കഴിയുമെന്നാണ് ടെസ്‌ല പറയുന്നത്.

Tesla Cyber Truck Defeated Porsche 911

അഡ്വഞ്ചർ യാത്രയ്‌ക്ക് പോകുമ്പോൾ അത്യാവശ്യമായ മറ്റൊരു ഔട്ട്‌ഡോർ ആക്സസറി ആണ് നിങ്ങളുടെ ടെസ്‌ല പിക്കപ്പിന്റെ പുറകിൽ ഒരു ക്യാമ്പ് സജ്ജീകരിക്കാനുള്ള ഒരു കൂടാരം അല്ലെങ്കിൽ ടെന്റ് എന്നത്. സൈബർട്രക്കിന്റെ ബേസ്‌ക്യാമ്പിൽ ടെന്റ് അസംബ്ലി, ഓണിംഗ് (awning), ഓണിംഗ് പോളുകൾ, ഒരു എയർ പമ്പ് എന്നിവ ഉൾപ്പെടുന്നു. ബേസ്‌ക്യാമ്പ് മുതിർന്നവരായ രണ്ട് പേർക്ക് വളരെ അനുയോജ്യമാണ് എന്നും മിനിറ്റുകൾക്കുള്ളിൽ അത് ഇൻഫ്ലേറ്റ് ചെയ്യാനാകുമെന്നും ടെസ്‌ല അവകാശപ്പെടുന്നു.

550 കിലോമീറ്റർ എന്ന ഡ്രൈവിംഗ് റേഞ്ച് നിങ്ങൾക്ക് പര്യാപ്തമല്ലെങ്കിൽ, ആക്സസറിയുടെ ഭാഗമായി ഇവി നിർമ്മാതാക്കൾ ഒരു റേഞ്ച് എക്സ്റ്റെൻഡറും വാഗ്ദാനം ചെയ്യുന്നു. ഇത് അടിസ്ഥാനപരമായി പിക്കപ്പിന്റെ ബെഡിൽ സ്ഥാപിച്ചിരിക്കുന്ന ഒരു എക്സ്ട്ര ടൂൾബോക്‌സിന്റെ വലുപ്പമുള്ള ബാറ്ററി പായ്ക്കാണ്. ഇതിനൊടൊപ്പം മൊത്തം 750 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.

Tesla Cyber Truck Defeated Porsche 911

More from DriveSpark

Article Published On: Sunday, December 3, 2023, 19:00 [IST]
English summary
Tesla cybertruck defeated porsche in race viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X