ഇന്ത്യയിൽ കാലുകുത്താൻ ടെസ്‌ലയ്ക്ക് കടമ്പകളേറെ; ഇത് കുറച്ച് സമയം പിടിക്കും

അമേരിക്കൻ ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ല ഇന്ത്യയിലേക്ക് എത്തുന്നത് നോക്കി വളരെ പ്രതീക്ഷയോടെ ആണ് ആരാധകർ ഇരിക്കുന്നത്. ഇപ്പോൾ അവരുടെ വരവുമായി ബന്ധപ്പെട്ട് പുതിയ വാർത്തകൾ പുറത്ത് വന്നിരിക്കുകയാണ്. നിർമാതാക്കൾക്ക് വേണ്ടി പ്രത്യേക പോളിസി തയ്യാറാക്കാൻ സാധിക്കില്ല എന്നാണ് ഇപ്പോൾ കേന്ദ്രം കമ്പനിയെ അറിയിച്ചിരിക്കുന്നത്.

അഡ്വാൻസ്ഡ് കെമിസ്ട്രി സെല്ലുകൾക്കുള്ള പി‌എൽ‌ഐ പോലുള്ള നിലവിലെ സ്കീമുകൾക്ക് കീഴിൽ കമ്പനിക്ക് അപേക്ഷിക്കാൻ സാധിക്കും. ബാറ്ററി സംഭരണത്തിനായി 18,100 കോടി രൂപയും, ഓട്ടോ-കോൺപോണന്റുകൾ അത് പോലെ തന്നെ ഡ്രോൺ സാങ്കേതിക വിദ്യകൾ എന്നിവയ്ക്കായി 26,058 കോടി രൂപയുടെ പിഎൽഐ സ്കീമും സർക്കാർ ഇതിനകം തന്നെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിൽ കാലുകുത്താൻ ടെസ്‌ലയ്ക്ക് കടമ്പകളേറെ; ഇത് കുറച്ച് സമയം പിടിക്കും

വാണിജ്യ വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥരെ കാണാൻ ടെസ്‌ലയുടെ പ്രതിനിധികൾ കഴിഞ്ഞ മാസം രാജ്യം സന്ദർശിച്ചിരുന്നു. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് അന്ന് ചർച്ചയിൽ പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. നിലവിൽ, പൂർണ്ണമായി നിർമ്മിച്ച യൂണിറ്റുകളായി ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് എഞ്ചിൻ വലുപ്പവും, ഇൻഷുറൻസ്, ചരക്ക് മൂല്യം എന്നിവയെല്ലാം കണക്കിലെടുത്ത് 60% മുതൽ 100% വരെ കസ്റ്റംസ് തീരുവയുണ്ട്.

ടെസ്‌ലയുടെ മേധാവി ഇലോൺ മസ്‌ക് കഴിഞ്ഞ മാസം ന്യൂയോർക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും 2024ൽ ഇന്ത്യ സന്ദർശിക്കാൻ പദ്ധതിയുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇന്ത്യയിൽ ടെസ്‌ല എത്തിക്കുന്നതിന് മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നാണ്. കഴിഞ്ഞ ദിവസം കമ്പനിയുടെ ഏറെ നാൾ കാത്തിരുന്ന സൈബർ ട്രക്കിൻ്റെ ആദ്യത്തെ മോഡൽ അവതരിപ്പിച്ചിരുന്നു.

ഇന്ത്യയിൽ കാലുകുത്താൻ ടെസ്‌ലയ്ക്ക് കടമ്പകളേറെ; ഇത് കുറച്ച് സമയം പിടിക്കും

ഇന്ത്യയുടെ അയല്‍രാജ്യമായ ചൈന ലോകത്തിലെ ഏറ്റവും വലിയ ഇവി വിപണികളില്‍ ഒന്നാണ്. ഒപ്പം തന്നെ ടെസ്‌ലയുടെ ഏറ്റവും വലിയ പ്രൊഡക്ഷന്‍ ഹബുകളില്‍ ഒന്നും കൂടിയാണ് ചൈന. ഷാങ്ഹായിയിലെ ടെസ്‌ലയുടെ ഫാക്ടറിയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് ഇവികള്‍ കയറ്റി അയക്കുന്നുണ്ട്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്തോ-പസഫിക് മേഖലയിലെ കയറ്റുമതി കേന്ദ്രമായി ഇന്ത്യയെ മാറ്റാനാണ് ടെസ്‌ല ലക്ഷ്യമിടുന്നത്.

ടെസ്‌ല ഇന്ത്യയില്‍ എത്തുമ്പോള്‍ ഇവി മാര്‍ക്കറ്റില്‍ മത്സരം മുറുകുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ വിലയാണ് ഇന്ത്യയില്‍ വാഹനങ്ങളുടെ ഗതിനിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്ന്. അതിനാല്‍ തന്നെ ടെസ്‌ല ഇന്ത്യയില്‍ എത്തുമ്പോള്‍ അവയുടെ വില എങ്ങനെ ആയിരിക്കുമെന്നറിയാന്‍ ആയിരിക്കും ഏവര്‍ക്കും ആകാംക്ഷ. വാര്‍ത്തയുടെ തുടക്കത്തില്‍ പറഞ്ഞ പോലെ 20 ലക്ഷം രൂപയില്‍ ടെസ്‌ല കാറുകളുടെ വില ആരംഭിക്കുമോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥീരകരണം ഒന്നും ഇതുവരെ വന്നിട്ടില്ല.

പ്രദേശികമായി കാര്‍ നിര്‍മിക്കാന്‍ തുടങ്ങിയാല്‍ ടാറ്റ മോട്ടോര്‍സ് അടക്കം നിലവില്‍ വിപണി ഭരിക്കുന്ന കമ്പനികളെ വില നിര്‍ണയത്തിലൂടെ ഞെട്ടിക്കാന്‍ ടെസ്‌ലക്ക് കഴിഞ്ഞേക്കും. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഇലക്ട്രിക് കാര്‍ ടാറ്റ നെക്‌സോണ്‍ ഇവിയാണ്. 17.50 ലക്ഷം രൂപയാണ് ഈ കാറിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്. ടെക്‌നോളജിയുടെ കാര്യത്തില്‍ വീരന്‍മാരായ ടെസ്‌ല വിലയിടുമ്പോള്‍ ഉദാര സമീപനം കൂടി സ്വീകരിച്ചാല്‍ ടാറ്റ, ഹ്യുണ്ടായി, മഹീന്ദ്ര എന്നീ കാറുകള്‍ നന്നായി വിയര്‍ക്കും.

ടെസ്‌ലക്ക് ഇന്ത്യയില്‍ ഷോറൂമുകള്‍ തുറക്കാം പക്ഷേ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ വില്‍ക്കാമെന്ന മോഹം വേണ്ടെന്ന് കടുപ്പിച്ച് പറയുകയായിരുന്നു. എന്നാല്‍ ടെസ്‌ല ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കുന്നത് ഇരുകൂട്ടര്‍ക്കും മെച്ചമാണ്. ഇന്ത്യയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ക്ക് ഇത് വലിയ ഊര്‍ജ്ജം പകരും. ചൈനക്ക് പുറത്തേക്ക് തങ്ങളുടെ പ്രൊഡക്ഷന്‍ വ്യാപിപ്പിക്കാന്‍ ടെസ്‌ലക്കും സാധിക്കുമെന്നതാണ് ഗുണമുളള കാര്യം. നിങ്ങൾക്ക് എന്താണ് തോന്നുന്നതെന്ന് കമൻ്റ് ചെയ്യുക. നിങ്ങളുടെ വാഹനപ്രേമികളായ കൂട്ടുകാർക്ക് പങ്കുവയ്ക്കാനും മറക്കരുത്.

More from DriveSpark

Article Published On: Monday, July 24, 2023, 15:38 [IST]
English summary
Tesla gets backlash from india again know the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X