ചുമ്മാതങ്ങ് പോകാന്‍ വന്നതല്ലെന്ന് ടെസ്‌ല; ഈ ഇന്ത്യന്‍ നഗരത്തില്‍ ഓഫീസിട്ടു

ആഗോള ഇലക്ട്രിക് വാഹന ഭീമന്‍മാരായ ടെസ്‌ല ഇന്ത്യയില്‍ (Tesla) വാഹന നിര്‍മാണ ശാല സ്ഥാപിക്കാന്‍ പോകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയിട്ട് നാള്‍ ഒത്തിരിയായി. ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടുത്തിടെ കൂടിക്കാഴ്ച നടത്തിയതോടെ വാര്‍ത്തകള്‍ക്ക് കൂടുതല്‍ ബലം ലഭിച്ചു.

ഇപ്പോള്‍ ടെസ്‌ലയുടെ ഇന്ത്യന്‍ എന്‍ട്രി സംബന്ധിച്ച് പുതിയ ചില സംഭവവികാസങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. പൂനെയിലെ പഞ്ച്ഷില്‍ ബിസിനസ് പാര്‍ക്കില്‍ ടെസ്‌ല ഇന്ത്യ മോട്ടോര്‍ ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ് ഒരുങ്ങുകയാണ്. അഞ്ച് വര്‍ഷത്തേക്കാണ് ഓഫീസ് കെട്ടിടം കമ്പനി ലീസിന് എടുത്തിരിക്കുന്നത്. പഞ്ച്ശീല്‍ ബിസിനസ് പാര്‍ക്കിന്റെ ഒന്നാം നിലയില്‍ സ്ഥിതിചെയ്യുന്ന 5,850 ചതുരശ്ര അടി സ്ഥലം ബില്‍ഡിംഗ് ഓപ്പറേറ്ററായ ടേബിള്‍സ്‌പേസ് ടെക്‌നോളജീസില്‍ നിന്ന് പ്രതിമാസം 11.65 ലക്ഷം രൂപ വാടകക്കാണ് ലീസിനെടുത്തിരിക്കുന്നത്.

tesla

5 വര്‍ഷ കാലയളവിലേക്കുള്ള സെക്യൂരിറ്റി ഡെപോസിറ്റ് 34.95 ലക്ഷം രൂപയാണ്. കരാറിന്റെ ഭാഗമായി 5 കാറുകളും 10 ബൈക്കുകളും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും. ടെസ്‌ലയുടെ ഇന്ത്യയിലെ ശരിക്കുമുള്ള ആദ്യ ഓഫീസ് സംവിധാനമാണിതെന്ന് പറയാം. ലീസിനുള്ള ലോക്ക്-ഇന്‍ കാലയളവ് 36 മാസമാണ്. വാടക പ്രതിവര്‍ഷം 5 ശതമാനം വര്‍ധിക്കുന്നു.

ഡാറ്റാ അനലിറ്റിക്‌സ് സ്ഥാപനമായ സിആര്‍ഇ മാട്രിക്‌സ് ലഭ്യമാക്കിയ രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍ പ്രകാരം ഒക്ടോബര്‍ ഒന്ന് മുതലാണ് വാടക കാലാവധി ആരംഭിക്കുന്നത്. അതുവരെയുള്ള കാലയളവ് ഫിറ്റ്-ഔട്ടുകള്‍ക്ക് ഉപയോഗിക്കും. ഒരു ചതുരശ്ര അടിക്ക് പ്രതിമാസം 199 രൂപയാണ് ആരംഭ വാടക. അഞ്ച് വര്‍ഷത്തേക്ക് കൂടി പാട്ടം പുതുക്കാനും കരാറില്‍ വ്യവസ്ഥയുണ്ട്.

narendra modi elon musk

ടെസ്‌ലയുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ത്യയില്‍ ഇവി പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് ടെസ്‌ലയുടെ വരവ് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്. പ്രധാനമന്ത്രി മോദി കഴിഞ്ഞ മാസം അമേരിക്ക സന്ദര്‍ശിച്ച വേളയിലായിരുന്നു മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ടെസ്‌ലയുടെ ഇന്ത്യന്‍ പ്രവേശനത്തെ കുറിച്ച് വളരെ പോസിറ്റീവായി പ്രതികരിച്ച ശതകോടീശ്വരന്‍ രാജ്യത്ത് കാര്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കാന്‍ നിക്ഷേപം നടത്തുകയാണെന്നും പറഞ്ഞിരുന്നു.

'ഞങ്ങള്‍ ശരിയായ സമയം കണ്ടെത്താനാണ് ശ്രമിക്കുന്നത്. ടെസ്‌ല ഇന്ത്യയില്‍ ഉണ്ടാകുമെന്നും മനുഷ്യസാധ്യമായ വേഗത്തില്‍ അത് ചെയ്യാമെന്നും എനിക്ക് ഉറപ്പുണ്ട്' -മസ്‌ക് പറഞ്ഞു. ഇലക്ട്രിക് കാര്‍ നിര്‍മ്മാതാവ് ആപ്പിളിനെറ മാതൃക സ്വീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ചൈനീസ് വിതരണക്കാരുമായി സഹകരിക്കാന്‍ കഴിയുന്ന പ്രാദേശിക പങ്കാളികളെ കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

tesla model y

പൂര്‍ണമായും ചൈനീസ് ഉടമസ്ഥതയിലുള്ള വാഹന ഘടക നിര്‍മാതാക്കള്‍ രാജ്യത്ത് അടിത്തറ സ്ഥാപിക്കുന്നതിനോട് കേന്ദ്ര സര്‍ക്കാറിന് വിമുഖതയുണ്ട്. ഇലക്ട്രിക് കാറുകളുടെ നിര്‍മ്മാണത്തില്‍ നിര്‍ണായകമായ പല ഭാഗങ്ങളും ഇന്ത്യയില്‍ ലഭ്യമല്ലാത്തതിനാല്‍ ചൈനയില്‍ നിന്ന് വാങ്ങേണ്ടി വരും. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശം. 2019 മുതല്‍ക്ക് തന്നെ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ മസ്‌ക് താല്‍പ്പര്യം പ്രകടിപ്പിച്ചു തുടങ്ങിയിരുന്നുവെങ്കിലും പുരോഗതി മന്ദഗതിയിലായിരുന്നു.

2021-ന്റെ തുടക്കത്തില്‍ ടെസ്‌ലയുടെ അനുബന്ധ സ്ഥാപനം കര്‍ണാടകയിലെ ബെംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കമ്പനിയുടെ ഇന്ത്യയിലെ ആദ്യത്തെ ഓഫീസ് മുംബൈയിലെ ലോവര്‍ പരേല്‍ പ്രദേശത്ത് സ്ഥാപിക്കുന്നതായും നഗരത്തില്‍ ഒരു റീട്ടെയില്‍ ഷോറൂം തുറക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അതൊന്നും പ്രാവര്‍ത്തികമായില്ല. രാജ്യത്ത് ടെസ്‌ല കാറുകള്‍ ഇറക്കുമതി ചെയ്ത് വില്‍ക്കാന്‍ തീരുവ വെട്ടിക്കുറച്ച് തരാനാണ് ടെസ്‌ല കേന്ദ്ര സര്‍ക്കാറിനോട് വിലപേശിയിരുന്നത്.

എന്നാല്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ ഇന്ത്യയില്‍ അത്ര എളുപ്പത്തില്‍ വില്‍ക്കേണ്ടെന്നും രാജ്യത്ത് നിര്‍മാണ സൗകര്യം സ്ഥാപിക്കാനുള്ള എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യാമെന്ന നിലപാടിലാണ് കേന്ദ്രം. അതേസമയം മറ്റൊരു ആഗോള ഇവി ഭീമന്‍മാരായ BYD ഇന്ത്യയില്‍ 1 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കാനായി പ്രപ്പോസല്‍ സമര്‍പ്പിച്ചെങ്കിലും ഇന്ത്യ നിരസിക്കുകയായിരുന്നു.

ഇന്ത്യയുമായി കര അതിര്‍ത്തി പങ്കുവെക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള വിദേശ നിക്ഷേപങ്ങള്‍ക്കുള്ള നിബന്ധനങ്ങള്‍ അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമാക്കിയിരുന്നു. ഇതാണ് ചൈനീസ് കമ്പനിയായ BYD-ക്ക് വിനയായത്. നേരത്തെ ഗ്രേറ്റ് വാള്‍ മോട്ടോര്‍സിന്റെ നിക്ഷേപ ശ്രമങ്ങള്‍ക്ക് നേരെയും കേന്ദ്ര സര്‍ക്കാര്‍ ചുവപ്പ് കൊടി വീശിയിരുന്നു. GWM ഇന്ത്യയില്‍ 1 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.

More from DriveSpark

Article Published On: Thursday, August 3, 2023, 16:20 [IST]
English summary
Tesla indian subsidiary leases office space in pune for 5 years details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X