പണി തുടങ്ങിയിട്ടേ ഉള്ളൂ! സൈബർട്രക്കിന് ടെസ്‌ല നൽകുന്ന ആക്സസറികൾ കണ്ടാൽ മറ്റ് ഇവികൾ ഞെട്ടും

2019 അവസാനത്തോടെയാണ് നാം ആദ്യമായി ടെസ്‌ല സൈബർട്രക്കിനെ കാണുന്നത്. അന്നുമുതൽ, ഈ ഓൾ-ഇലക്‌ട്രിക് പിക്കപ്പിന്റെ രൂപകൽപ്പനയിലും ഡിസൈൻ വൈദഗ്ധ്യത്തിലും ലോകം മുഴുവൻ പല അഭിപ്രായങ്ങളും ഉയർന്നിരുന്നു. ഇതു വരെ നാം കണ്ട് ശീലിച്ച മോഡലുകളിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു ഡിസാൻ ശൈലിയാണ് വാഹനത്തിനുള്ളത്.

കാലങ്ങളായി വിപണി കാത്തിരുന്ന സൈബർട്രക് ടെസ്‌ല ഇപ്പോൾക് വിതരണം ചെയ്യാൻ തുടങ്ങിയിരിക്കുകയാണ്, വാഹനത്തിന്റെ പ്രൊഡക്ഷൻ റെഡി പതിപ്പ് അടുത്തിടെ അനാച്ഛാദനം ചെയ്തിരുന്നു. ഒരു അഡ്വഞ്ചർ സ്പെക്ക് പിക്കപ്പ് ട്രക്ക് ആയതിനാൽ, ഏത് ടെറൈൻ യാത്രകളിലും നമ്മെ കൂടുതൽ സഹായിക്കാൻ ടെസ്‌ല നിരവധി ആക്‌സസറികളും ഇതോടൊപ്പം വാഗ്ദാനം ചെയ്യുന്നു:

സൈബർട്രക്കിന് ടെസ്‌ല നൽകുന്ന ആക്സസറികൾ

ലൈറ്റ് ബാർ: മുൻവശത്ത് സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് പിക്കപ്പിന്റെ ഫുൾ എൽഇഡി ലൈറ്റ് സ്ട്രിപ്പ് മതിയാകാത്ത സാഹചര്യത്തിൽ, ടെസ്‌ല വാഹനത്തിന്റെ റൂഫിന് മുകളിൽ സ്ഥാപിക്കാവുന്ന മറ്റൊരു സ്ലിം വൈറ്റ് ലൈറ്റ് ബാർ ആക്സസറിയായി അവതരിപ്പിക്കുന്നുണ്ട്. മുന്നിലുള്ള റോഡിന്റെ 525 യാർഡ്, അതായത് 480 മീറ്റർ വരെ പ്രകാശിപ്പിക്കാൻ ഇതിന് കഴിയുമെന്നാണ് ടെസ്‌ല പറയുന്നത്.

ബേസ്‌ക്യാമ്പ്: അഡ്വഞ്ചർ യാത്രയ്‌ക്ക് പോകുമ്പോൾ അത്യാവശ്യമായ മറ്റൊരു ഔട്ട്‌ഡോർ ആക്സസറി ആണ് നിങ്ങളുടെ ടെസ്‌ല പിക്കപ്പിന്റെ പുറകിൽ ഒരു ക്യാമ്പ് സജ്ജീകരിക്കാനുള്ള ഒരു കൂടാരം അല്ലെങ്കിൽ ടെന്റ് എന്നത്. സൈബർട്രക്കിന്റെ ബേസ്‌ക്യാമ്പിൽ ടെന്റ് അസംബ്ലി, ഓണിംഗ് (awning), ഓണിംഗ് പോളുകൾ, ഒരു എയർ പമ്പ് എന്നിവ ഉൾപ്പെടുന്നു. ബേസ്‌ക്യാമ്പ് മുതിർന്നവരായ രണ്ട് പേർക്ക് വളരെ അനുയോജ്യമാണ് എന്നും മിനിറ്റുകൾക്കുള്ളിൽ അത് ഇൻഫ്ലേറ്റ് ചെയ്യാനാകുമെന്നും ടെസ്‌ല അവകാശപ്പെടുന്നു.

സൈബർട്രക്കിന് ടെസ്‌ല നൽകുന്ന ആക്സസറികൾ

ടൂൾ കിറ്റിനൊപ്പം സ്‌പെയർ വീൽ: ഓഫ്-റോഡിംഗിന് പോകുമ്പോൾ, ടയർ പഞ്ചറാവുന്ന അവസ്ഥയുണ്ടായാൽ അത്യാവശ്യമായത് ഒരു സ്പെയർ വീൽ ആണ്. ടൂൾ കിറ്റിനൊപ്പം പേലോഡ് ബേയിൽ ഒരു കവർ സ്പെയർ വീലിന്റെ ഓപ്ഷൻ ടെസ്‌ല വാഗ്ദാനം ചെയ്യുന്നു. സൈബർട്രക്കിന് TPMS, സ്റ്റാൻഡേർഡായി വലിയ ഓൾ ടെറൈൻ ടയറുകളുമായി വരുന്ന 20 ഇഞ്ച് വീൽ, ജാക്ക്, ഹെക്‌സ് ടൂൾ, വീൽ കവർ റിമൂവൽ ടൂൾ എന്നിവ ഉൾപ്പെടുന്ന ടൂൾ കിറ്റ് എന്നിവ ലഭിക്കുന്നു.

റേഞ്ച് എക്സ്റ്റെൻഡർ: 550 കിലോമീറ്റർ എന്ന ഡ്രൈവിംഗ് റേഞ്ച് നിങ്ങൾക്ക് പര്യാപ്തമല്ലെങ്കിൽ, ആക്സസറിയുടെ ഭാഗമായി ഇവി നിർമ്മാതാക്കൾ ഒരു റേഞ്ച് എക്സ്റ്റെൻഡറും വാഗ്ദാനം ചെയ്യുന്നു. ഇത് അടിസ്ഥാനപരമായി പിക്കപ്പിന്റെ ബെഡിൽ സ്ഥാപിച്ചിരിക്കുന്ന ഒരു എക്സ്ട്ര ടൂൾബോക്‌സിന്റെ വലുപ്പമുള്ള ബാറ്ററി പായ്ക്കാണ്. ഇതിനൊടൊപ്പം മൊത്തം 750 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.

സൈബർട്രക്കിന് ടെസ്‌ല നൽകുന്ന ആക്സസറികൾ

ബോഡി റാപ്പ്: ഈ ലിസ്റ്റിൽ ആശ്ചര്യപ്പെടുത്തുന്ന ഒരു ആക്സസറി ഐറ്റം എന്നത്, ഒരു ബോഡി റാപ്പ് ആണ്, മിക്കവാറും സൈബർട്രക്കിന്റെ എല്ലാ കാറുകളും സ്റ്റെയിൻലെസ് സ്റ്റീലിന്റെ ഒരേ കളറിൽ പ്രൊഡക്ഷൻ ലൈനിൽ നിന്ന് എത്തുന്നതിനാൽ, ഒരു എക്ല്യൂസിവിറ്റിയ്ക്ക് ഇത് അനിവാര്യമായ ഒന്നാണ്.

സൈബർട്രക്കിന്റെ ബോഡി റാപ്പ് യൂറിതെയിൻ ബെയ്സ്ഡ് സെൽഫ് ഹീലിംഗ് ഫിലിമാണ് എന്നാണ് ടെസ്‌ല അവകാശപ്പെടുന്നത്, ഇത് ഓഫ് റോഡ് യാത്രകളിൽ സംഭവിച്ചേക്കാവുന്ന പോറലുകളിൽ നിന്നും മറ്റും പിക്കപ്പിനെ സംരക്ഷിക്കാൻ കഴിയുന്ന ഒന്നാണ്. ഇവി നിർമ്മാതാക്കൾ സാറ്റിൻ ബ്ലാക്ക്, സാറ്റിൻ വൈറ്റ് എന്നീ രണ്ട് ബോഡി റാപ്പ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു.

സൈബർട്രക്കിന് ടെസ്‌ല നൽകുന്ന ആക്സസറികൾ

ടെയിൽഗേറ്റ് റാംപ്: ടെസ്‌ല സൈബർട്രക്ക് ആദ്യം വെളിപ്പെടുത്തിയപ്പോൾ, പിക്കപ്പിന്റെ പേലോഡ് ബേയിൽ കൊണ്ടുപോകാവുന്ന ടെസ്‌ല സൈബർക്വാഡ് എന്ന ഓൾ-ടെറൈൻ ഫോർ വീൽ ഡ്രൈവ് വാഹനവും പ്രദർശിപ്പിച്ചിരുന്നു. സൈബർട്രക്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഓഫ് റോഡിംഗ് മെഷീൻ സ്ഥാപിക്കാൻ സഹായിക്കുന്നതിന്, ഇവി നിർമ്മാതാക്കൾ ഒരു ത്രീ ഫോൾഡ് ടെയിൽഗേറ്റ് റാംപ് അവതരിപ്പിക്കുന്നു, ഏകദേശം 350 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷിയുള്ള ഈ റാംപിന് മറ്റ് ഉപകരണങ്ങളും വഹിക്കാൻ കഴിയും.

ക്രോസ്‌ബാറ് റൂഫ് റാക്ക്: ബൈക്കുകളും മറ്റ് ഗിയറുകളും എക്യുപ്മെന്റുകളും പോലുള്ള ഓഫ് റോഡ് ഘടകങ്ങൾ വഹിക്കുന്നതിന്, സൈബർട്രക്കിന് അതിന്റെ റൂഫിൽ രണ്ട് ക്രോസ്ബാറുകൾ ഘടിപ്പിക്കാൻ സാധിക്കും. ഏകദേശം 100 കിലോഗ്രാം വരെ ഭാരമുള്ള ഉപകരണങ്ങൾ ഇവയ്ക്ക് വഹിക്കാൻ കഴിയും എന്നതാണ് ഇവയുടെ സവിശഷത.

More from DriveSpark

Article Published On: Sunday, December 3, 2023, 9:30 [IST]
English summary
Tesla offers amazing list of adventure accessories for cybertruck
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X