ടെസ്‌ല കാറുകള്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ട്; എതിരാളികളുടെ മടയില്‍ കയറി മസ്‌കിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

വാഹന വിപണിയില്‍ പൊതുവെ കണ്ടുവരുന്ന ഒന്നാണ് 'വില യുദ്ധം'. മത്സരം കടുക്കുമ്പോള്‍ എതിരാളികളെ മുട്ടുകുത്തിക്കാനായി വമ്പന്‍ കമ്പനികള്‍ പൊതുവേ പയറ്റുന്ന ഒരു അടവാണിത്. ഇന്ത്യന്‍ ടെലികോം വിപണി ജിയോ കൈയ്യടക്കിയത് ഇത്തരത്തില്‍ എതിരാളികള്‍ക്ക് നല്‍കാന്‍ സാധിക്കാത്ത തരത്തിലുള്ള ഓഫറുകള്‍ നല്‍കിയാണ്. ഇന്നിപ്പോള്‍ അത്തരത്തില്‍ ഒരു വില യുദ്ധത്തിന് തുടക്കമിട്ടിരിക്കുകയാണ് ഇലക്ട്രിക് കാര്‍ ഭീമന്‍മാരായ ടെസ്‌ല.

ചൈനീസ് കമ്പനിയായ ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD) വിപണിയില്‍ ടെസ്‌ലക്ക് കനത്ത വെല്ലുവിളിയാണ് സമീപകാലത്ത് ഉയര്‍ത്തിയത്. ഇവി വിപണിയില്‍ ടെസ്‌ലയുടെ ഒന്നാം സ്ഥാനം വരെ അവര്‍ കവര്‍ന്നിരുന്നു. ഇപ്പോള്‍ പുലിയെ അതിന്റെ മടയില്‍ ചെന്ന് ആക്രമിക്കുകയെന്ന സമീപനം സ്വീകരിക്കുകയാണ് ടെസ്‌ല. ചൈനീസ് വിപണിയില്‍ ഇവികള്‍ക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചാണ് ടെസ്‌ല എതിരാളികളെ ഞെട്ടിക്കുന്നത്.

ടെസ്‌ല കാറുകള്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ട്; എതിരാളികളുടെ മടയില്‍ കയറി മസ്‌കിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

ഇലോണ്‍ മസ്‌കിന്റെ ടെസ്‌ലയുടെ നീക്കത്തിന് പിന്നാലെ വില്‍പ്പന നിലനിര്‍ത്താന്‍ എതിരാളികള്‍ അവയുടെ വില കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നതായും റിപ്പോര്‍ട്ടുണ്ട്. വിലയുദ്ധം ലോകത്തിലെ ഏറ്റവും വലിയ കാര്‍ വിപണിയെ അടിമുടി മാറ്റാന്‍ ഒരുങ്ങുകയാണെന്നാണ് പ്രമുഖ മാധ്യമമായ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ തന്നെ ടെസ്‌ല കാറുകള്‍കക് വില കുറയ്ക്കാന്‍ മസ്‌കും കൂട്ടരും തീരുമാനിച്ചിരുന്നു. ഷാങ്ഹായ് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ടെസ്ല ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന കാറുകളുടെ വിലയായിരുന്നു കമ്പനി കുറച്ചത്.

ജനുവരിയില്‍ വീണ്ടും വിലക്കിഴിവ് പ്രഖ്യാപിച്ചതോടെ ചൈനയില്‍ ടെസ്ല കാറുകളുടെ വില 14 ശതമാനം കുറഞ്ഞു. മോഡല്‍ 3 സെഡാനും മോഡല്‍ Y ക്രോസ്ഓവറുമാണ് അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ ഷാങ്ഹായ്‌യിലെ ഫാക്ടറിയില്‍ നിര്‍മിക്കുന്നത്. വസ്തുത എന്തെന്നാല്‍ അമേരിക്കയിലെയും യൂറോപ്പിലെയും വില വെച്ച് നോക്കുമ്പോള്‍ ഇത് ഏകദേശം 50 ശതമാനം കുറച്ചാണ് ഇവിടെ വില്‍ക്കുന്നത്. ചൈനയില്‍ ഇപ്പോള്‍ വിലയുദ്ധം വരാന്‍ ചില സാഹചര്യങ്ങള്‍ ഉണ്ട്.

ടെസ്‌ല കാറുകള്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ട്; എതിരാളികളുടെ മടയില്‍ കയറി മസ്‌കിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

കോവിഡ് മഹാമാരി കാരണം രാജ്യത്ത് ദീര്‍ഘകാലം നിലനിന്ന നിയന്ത്രണങ്ങളാണ് അതില്‍ ഒന്ന്. ഇതിന്റെ തുടര്‍ച്ചയെന്നോണം 2022 അവസാനത്തോടെ ഇവികള്‍ക്കുള്ള സബ്‌സിഡി എടുത്ത് കളഞ്ഞതും വിനയായി. ഇതിനോടെപ്പം തന്നെ വില്‍പ്പന ശൃംഖലയിലെ പ്രശ്‌നങ്ങള്‍ ചൈനയില്‍ മാത്രമല്ല ആഗോളതലത്തില്‍ കൂടി വാഹന വില്‍പ്പനയെ സ്വാധീനിച്ചു. വില്‍പ്പന നിലനിര്‍ത്തുന്നതിനായി നിരവധി ബ്രാന്‍ഡുകള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ വിലക്കിഴിവ് പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരായത്.

ഫോക്‌സ്‌വാഗൺ, മെര്‍സിഡീസ് ബെന്‍സ് തുടങ്ങിയ ബ്രാന്‍ഡുകള്‍ ഇപ്പോള്‍ 70,000 യുവാന്‍ (10,000 യുഎസ് ഡോളര്‍) വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നു. ടെസ്ല വമ്പന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചതിന് പിന്നാലെ മൊത്തത്തില്‍ 30 കാര്‍ നിര്‍മാതാക്കള്‍ വില കുറക്കാന്‍ നിര്‍ബന്ധിതരായതായാണ് ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ചൈനീസ് ഇവി നിര്‍മാതാക്കളായ BYD, Xpeng, നിയോ എന്നിവയും ടെസ്‌ലയുമായിട്ടുള്ള വിലയുദ്ധത്തിന്റെ ഭാഗമായി.

എന്നാല്‍ ചൈന അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (CAAM) ഈ വില യുദ്ധത്തില്‍ അത്ര സന്തുഷ്ടരല്ല. ചൈനയില്‍ ഇവി വില്‍പ്പനയില്‍ കുറവ് നേരിടുന്നുവെന്ന പ്രശ്‌നത്തിനുള്ള ശാശ്വത പരിഹാരമല്ല ഈ വിലയുദ്ധമെന്ന് CAAM കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഒപ്പം തന്നെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിലയുദ്ധം അവസാനിപ്പിക്കാനും CAAM ആഹ്വാനം ചെയ്തു. വിപണിയുടെ ആരോഗ്യകരമായ വളര്‍ച്ച മുന്നില്‍ കണ്ട് സാധാരണ രീതിയിലേക്ക് മടങ്ങാന്‍ വാഹന നിര്‍മാതാക്കള്‍ തയാറാകണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.

പ്രാദേശികമായി നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ക്ക് പ്രാദേശിക സര്‍ക്കാരുകള്‍ സബ്സിഡി വാഗ്ദാനം ചെയ്യുന്നതിനെയും അവര്‍ അപലപിച്ചു. കോവിഡ് തീര്‍ത്ത വെല്ലുവിളികള്‍ക്കും സാമ്പത്തികമാന്ദ്യത്തിനുമിടയിലും ബാറ്ററി ഇവികളുടെയും ഹൈബ്രിഡുകളുടെയും വില്‍പ്പനയില്‍ വലിയ കുതിപ്പുണ്ടായതായാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2022-ല്‍ ഏകദേശം 5.67 ദശലക്ഷമായിരുന്നു വില്‍പ്പന കണക്കുകള്‍.

വില്‍പ്പന ഇരട്ടിയായതായാണ് കാണിക്കുന്നത്. BYD ആണ് ഇതില്‍ 30 ശതമാനവും സംഭാവന ചെയ്തത്. പോയവര്‍ഷം ഷാങ്ഹായില്‍ നിന്ന് ടെസ്‌ല ഒരു ലക്ഷം യൂണിറ്റ് ഇവികള്‍ കയറ്റി അയച്ചിരുന്നു.
ഈ വര്‍ഷം ചൈനയില്‍ 8.1 ദശലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കപ്പെടുമെന്നാണ് പ്രതീക്ഷ. പുതിയ വാഹനങ്ങളുടെ കാര്യമെടത്തോല്‍ ഈ വര്‍ഷം ചൈനയില്‍ പുതിയ 155 ബാറ്ററി ഇവികളും ഹൈബ്രിഡ് വാഹനങ്ങളും വിപണിയില്‍ എത്തും.

അതിനാല്‍ തന്നെ മത്സരവും വില്‍പ്പനയും കൂടുമെന്ന് തന്നെയാണ് പ്രതീക്ഷ. ഈ സാഹചര്യത്തില്‍ വിപണി പിടിച്ചെടുക്കാന്‍ ടെസ്‌ലയെ പോലെ ശക്തരായ വാഹന നിര്‍മാതാക്കള്‍ ഡിസ്‌കൗണ്ട് മഴ തന്നെ തീര്‍ക്കുമെന്നാണ് വിപണി നിരീക്ഷകര്‍ സൂചിപ്പിക്കുന്നത്. ഏതായാലും ചൈനയിലെ ഈ വില യുദ്ധം എത്ര കാലം വരെ നീണ്ടുനില്‍ക്കുമെന്ന് അറിയില്ല. ഏതായാലും എതിരാളികളെയെല്ലാം തകര്‍ക്കാനാകും ടെസ്‌ല ലക്ഷ്യമിടുന്നത്.

More from DriveSpark

Article Published On: Monday, March 27, 2023, 11:07 [IST]
English summary
Tesla offers upto 50 percentage discount in china competitors joined price war to maintain sales
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X