ഹമ്മർ, ഥാർ ഇവിക്കൊക്കെ ഇനി ചാൻസുണ്ടോ? അല്പം താമസിച്ചാലും സൈബർട്രക്ക് ഇങ്ങെത്തി; ഡെലിവറികൾ ആരംഭിച്ച് ടെസ്‌ല

മാസങ്ങളോളം നീണ്ട കാത്തിരിപ്പിന് ശേഷം, അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല, ഒടുവിൽ തങ്ങളുടെ സൈബർട്രക്ക് ഇവിയുടെ ഡെലിവറികൾ ആരംഭിച്ചിരിക്കുകയാണ്. ശതകോടീശ്വരനായ ടെസ്‌ലയുടെ സിഇഒ എലോൺ മസ്‌ക് പുതിയ സൈബർട്രക്കിനെക്കുറിച്ച് ഒരു വിവരണം നൽകി. ഈ അതുല്യമായ, ബുള്ളറ്റ് പ്രൂഫ്, സ്റ്റെയിൻലെസ് സ്റ്റീൽ, പൂർണ്ണ ഇലക്ട്രിക് ട്രക്കിനായുള്ള കസ്റ്റമർ ഡെലിവറികൾ ആരംഭിച്ചതായി അ‌ദ്ദേഹം അ‌റിയിച്ചു.

79,990 ഡോളർ വിലയ്ക്കാണ് പുതിയ സൈബർട്രക്ക് കമ്പനി പുറത്തിറക്കിയത്, ഇത് ഇന്ത്യൻ കറൻസിയിൽ AWD വേരിയന്റിന് ഏകദേശം 66.65 ലക്ഷം രൂപയോളം വരും. നിലവിൽ, AWD വേരിയന്റുകളുടെ ഡെലിവറികൾ കമ്പനി ആരംഭിക്കും എന്ന് ലോഞ്ച് & ഡെലിവറി ഇവന്റിൽ എലോൺ മസ്‌ക് പ്രഖ്യാപിച്ചു. "സൈബർബീസ്റ്റ്" എന്ന് വിളിക്കപ്പെടുന്ന കൂടുതൽ ശക്തമായ ഒരു വേരിയന്റ് കൂടെ ഓഫറിൽ നിർമ്മാതാക്കൾ ലഭ്യമാക്കുന്നുണ്ട്.

സൈബർട്രക്ക് ഇങ്ങെത്തി; ഡെലിവറികൾ ആരംഭിച്ച് ടെസ്‌ല

99,990 ലക്ഷം ഡോളർ, അല്ലെങ്കിൽ ഏകദേശം 83 ലക്ഷം രൂപയാണ് ഇതിന് വില വരിക. സൈബർട്രക്കിന്റെ മറ്റൊരു ബേസ് സ്പെക്ക് റിയർ വീൽ ഡ്രൈവ് വേരിയന്റും 2025 -ൽ പുറത്തിറക്കുമെന് കമ്പനി വ്യക്തമാക്കി. ഈ പതിപ്പിന്റെ വില 60,990 രൂപ അല്ലെങ്കിൽ 50.6 ലക്ഷം രൂപയായിരിക്കുമെന്നും മസ്ക് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ സൈബർട്രക്കിന്റെ വില 2019 -ൽ വാഹനം അനാച്ഛാദനം ചെയ്ത സമയത്ത് പ്രഖ്യാപിച്ച 40,000 ഡോളറിനേക്കാൾ ഇപ്പോൾ വളരെ കൂടുതലാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നിരുന്നാലും, ഡിസൈനിന്റെയും സ്റ്റൈലിംഗിന്റെയും കാര്യത്തിൽ, വാഹനത്തിന്റെ ആദ്യ പ്രോട്ടോടൈപ്പിൽ നിർമ്മാതാക്കൾ ഷോക്കേസ് ചെയ്തത് എല്ലാം കമ്പനി നിലനിർത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയം.

സൈബർട്രക്ക് ഇങ്ങെത്തി; ഡെലിവറികൾ ആരംഭിച്ച് ടെസ്‌ല

എക്സ്റ്റീരിയറിൽ, ഈ സൈബർട്രക്ക് ഒരു കാർ വിപണിയിലും ലഭ്യമല്ലാത്ത വളരെ വ്യത്യസ്തമായ വാഹനം പോലെ തോന്നുന്നു. റേസർ ഷാർപ്പ് എഡ്ജുകളും കർവ്വുകളൊന്നും ഇല്ലാത്ത അതേ സ്റ്റെയിൻലെസ് സ്റ്റീൽ സ്റ്റാമ്പ് ചെയ്ത ബോഡി പാനലുകൾ വാഹനത്തിന് ലഭിക്കുന്നു. സൈബർട്രക്ക് ഒരു ബുള്ളറ്റ് പ്രൂഫ് വെഹിക്കിൾ ആണെന്നും, നിർഭാഗ്യകരമായ സംഭവങ്ങൾക്ക് ഇടയിൽ, അതിലെ യാത്രക്കാരെ സംരക്ഷിക്കാൻ വാഹനത്തിന് കഴിയുമെന്നും മസ്ക് പ്രഖ്യാപിച്ചു.

ഈ ട്രക്കിന്റെ നിർമ്മാണത്തിനായി കമ്പനി, തങ്ങളുടെ പുതിയ സ്റ്റെയിൻലെസ് സ്റ്റീൽ അലോയി വികസിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിൻഡോകളും വിൻഡ്‌ഷീൽഡുകളും റോക്ക് പ്രൂഫ് ആണെന്നെന്നതാണ് മറ്റൊരു സവിശേഷത. പിക്കപ്പ് ട്രക്കിന്റെ കൂറ്റൻ ട്രക്ക് ബെഡിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. എന്നാൽ ഇപ്പോഴും, പുതിയ സൈബർട്രക്കിന്റെ കൃത്യമായ ഇന്റീരിയർ ഡീറ്റെയിൽസും മറ്റ് വിവരങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

സൈബർട്രക്ക് ഇങ്ങെത്തി; ഡെലിവറികൾ ആരംഭിച്ച് ടെസ്‌ല

അതേസമയം, ചിത്രങ്ങൾ വളരെ മിനിമലിസ്റ്റിക്കായ ഇന്റീരിയർ കാണിക്കുന്നു. നിലവിൽ, വാഹനത്തിൽ വരുന്ന സ്റ്റാൻഡേർഡ് ഫീച്ചറുകളും ഓപ്ഷനുകളും ടെസ്‌ല പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് മറ്റൊരു സത്യം. എന്നിരുന്നാലും, ഒരു വലിയ ടച്ച്‌സ്‌ക്രീൻ സിസ്റ്റം ആധിപത്യം പുലർത്തുന്ന ഒരു ഡാഷ്‌ബോർഡ് ലേയൗട്ടുമായി ഇത് വരുമെന്നത് വളരെ ശ്രദ്ധേയമാണ്.

ഈ 18.5 ഇഞ്ച് ടച്ച്‌സ്‌ക്രീനിൽ ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്ത് വെർട്ടിക്കലായി മൌണ്ട് ചെയ്തിരിക്കുന്നു. കൂടാതെ, പിൻസീറ്റ് യാത്രക്കാർക്കായി സൈബർട്രക്കിന് സെന്റർ കൺസോളിന്റെ പിൻഭാഗത്ത് 9.4 ഇഞ്ച് ടച്ച്‌സ്‌ക്രീനും ലഭിക്കുന്നു. പവർട്രെയിൻ അല്ലെങ്കിൽ ഹൃദയത്തിന്റെ കാര്യത്തിൽ, മുമ്പ് സൂചിപ്പിച്ചതുപോലെ, ഡെലിവറി ഇവന്റിൽ കമ്പനി ഡ്യുവൽ മോട്ടോർ, ട്രൈ മോട്ടോർ വേരിയന്റുകളാണ് നിർമ്മാതാക്കൾ കൊണ്ടുവന്നിട്ടുള്ളത്.

സൈബർട്രക്ക് ഇങ്ങെത്തി; ഡെലിവറികൾ ആരംഭിച്ച് ടെസ്‌ല

ഡ്യുവൽ മോട്ടോർ വേരിയന്റ് 600 bhp മാക്സ് പവർ പുറപ്പെടുവിക്കുന്നു. വെറും 3.9 സെക്കൻഡിനുള്ളിൽ 0-100 kmph വേഗത കൈവരിക്കാൻ ഇതിന് കഴിയും. കൂടാതെ, കമ്പനി കൂടുതൽ ശക്തമായ വേരിയന്റായ സൈബർബീസ്റ്റും കാണിച്ചിരുന്നു, അത് കണ്ണഞ്ചിപ്പിക്കുന്ന 845 bhp മാക്സ് പവർ വാഗ്ദാനം ചെയ്യുന്നു, കൂടാതെ വെറും 2.6 സെക്കൻഡിനുള്ളിൽ 0-100 kmph വേഗത കൈവരിക്കാൻ സൈബർബീസ്റ്റിന് കഴിയും.

നിലവിൽ, സൈബർട്രക്കിന്റെ കൃത്യമായ ബാറ്ററി പാക്ക് വിവരങ്ങൾ ടെസ്‌ല വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ട്രക്കിന്റെ AWD വേരിയന്റിന് സിംഗിൾ ചാർജിൽ ഏകദേശം 340 മൈൽ അല്ലെങ്കിൽ 547 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമെന്ന് കമ്പനി പ്രസ്താവിക്കുന്നു. മറുവശത്ത്, സൈബർബീസ്റ്റ് വേരിയന്റിന് ഒരു ചാർജിൽ 514 കിലോമീറ്റർ അല്ലെങ്കിൽ 320 മൈൽ യാത്ര ചെയ്യാൻ കഴിയും.

More from DriveSpark

Article Published On: Saturday, December 2, 2023, 8:30 [IST]
English summary
Tesla officially begins cybertruck deliveries after long wait
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X