ഇസ്രായേലിൽ യുദ്ധമുഖത്ത് രക്ഷകനായി ടെസ്‌ല; ഇലോൺ മസ്കിൻ്റെ മറുപടി ഇങ്ങനെ

ഇസ്രായേലിൽ യുദ്ധം നടക്കുന്നുവെന്ന വളരെ സങ്കടകരമായ വാർത്തകൾക്കിടയിലാണ് ടെസ്‌ല കാർ കാരണം തൻ്റെ ജീവൻ രക്ഷപ്പെട്ടു എന്നൊരു ഇസ്രായേൽ സ്വദേശിയുടെ വെളിപ്പെടുത്തൽ വരുന്നത്. ഹമാസിൻ്റെ പട്ടാളക്കാർ തനിക്കും തൻ്റെ വാഹനത്തിനും എതിരെ വെടിയുതിർക്കുകയും എന്നാൽ തനിക്കാരു പോറൽ പോലും പറ്റിയില്ല എന്നു ഉടമ പറയുന്നു. വാഹനം മുഴുവൻ ബുളളറ്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ഇസ്രായേൽ ഫ്രീഡം പാർട്ടിയുടെ തലവനും ഇസ്രായേൽ MoF-ന്റെ മുൻ ഉപദേശക സമിതി അംഗവുമായ ഗിലാഡ് ആൽപ്പർ ആണ് സോഷ്യൽ മീഡിയയിലൂടെ ഈ കാര്യം അറിയിച്ചത്. ഇലോൺ മസ്ക് ഇത് കാണുകയും പോസ്റ്റിന് മറുപടി നൽകുകയും ചെയ്തിരുന്നു. ആശുപത്രിയിൽ കഴിയുന്ന വാഹനയുടമ പറയുന്നതിങ്ങനെ ഹമാസ് തീവ്രവാദികൾ തന്റെ വാഹനത്തിന്റെ മുൻഭാഗത്തേക്ക് വെടിയുതിർക്കുകയായിരുന്നു, ഇത് ഒരു ഇവിയാണെന്ന് മനസ്സിലാക്കാതെ എഞ്ചിൻ തകർക്കാമെന്നാണ് കരുതിയത്. ഇന്ധന ടാങ്കിന് തീയിടാൻ ശ്രമിച്ച ഇവർ കാറിന്റെ പിൻഭാഗത്തേക്കും വെടിയുതിർക്കുകയായിരുന്നു.

ഇസ്രായേലിൽ യുദ്ധമുഖത്ത് രക്ഷകനായി ടെസ്‌ല; ഇലോൺ മസ്കിൻ്റെ മറുപടി ഇങ്ങനെ

ടയറുകളിലും വെടി വെച്ചെങ്കിലും വാഹനം മുന്നോട്ട് നീങ്ങുന്ന അവസ്ഥയിലായിരുന്നു. 110 കിലോമീറ്റർ വേഗതയിലാണ് താൻ ആശുപത്രിയിലേക്ക് വണ്ടിയോടിച്ചത്. വാഹനം ചൂടാകുകയും, പല വാർണിങ്ങ് ലൈറ്റുകൾ തെളിഞ്ഞുവെങ്കിലും തന്നെ സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാൻ വാഹനം ഒരുപാട് സഹായിച്ചു. പോസ്റ്റിന് വലിയ പ്രതികരണമാണ് ലോകത്തിൻ്റെ പല കോണുകളിലും നിന്ന് വന്നുകൊണ്ടിരിക്കുന്നത്.

ഇലക്ട്രിക് വിപണിയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭീമൻമാരായ ടെസ്‌ല ഇന്ത്യയിലേക്ക് വരാൻ പദ്ധതിയുണ്ട് എന്ന് കാലങ്ങളായി കേൾക്കുന്നതാണ്. പക്ഷേ ഇതുവരെ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഒരു പച്ചക്കൊടി കിട്ടാത്തത് കൊണ്ട് ടെസ‌്ലയുടെ അധികൃതരും സംശയിച്ച് നിൽക്കുകയാണ്. ടെസ്‌ലയ്ക്ക് രാജ്യത്ത് ആരാധകർ കുറവല്ല. ടെസ്‌ല രാജ്യത്ത് വിൽക്കണമെങ്കിൽ പ്ലാൻ്റ് നിർമിക്കണം എന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്.

ഇസ്രായേലിൽ യുദ്ധമുഖത്ത് രക്ഷകനായി ടെസ്‌ല; ഇലോൺ മസ്കിൻ്റെ മറുപടി ഇങ്ങനെ

ഇലോൺ മസ്ക് പറഞ്ഞത് കാറുകൾ വിൽക്കാനും സർവീസ് നടത്തുവാനും അനുവാദമില്ലാത്ത ഒരു രാജ്യത്ത് തങ്ങൾക്ക് പ്ലാൻ്റുകൾ നിർമിക്കാൻ താൽപ്പര്യമില്ല എന്നാണ്. 2030 -ഓടെ വർഷം 2 കോടി യൂണിറ്റുകളുടെ ഉൽപ്പാദനം എന്ന ലക്ഷ്യത്തിലേയ്ക്കാണ് ടെസ്‌ല നീങ്ങുന്നത്. അത് ലക്ഷ്യം കണ്ടാൽ വാഹന വിപണിയിൽ പിന്നെ ഒരേ ഒരു രാജാവേ കാണു. അത് ഇലോൺ മസ്കിൻ്റെ ടെസ്‌ലയായിരിക്കും.

ഇന്ത്യന്‍ വിപണിയില്‍ ടെസ്ല അതീവ താല്‍പ്പര്യം കാണിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് തങ്ങളുടെ ഉല്‍പ്പാദന സൗകര്യങ്ങള്‍ സ്ഥാപിക്കാന്‍ തയ്യാറുള്ള ഇവി നിര്‍മ്മാതാക്കള്‍ക്ക് ഇറക്കുമതി നികുതി വെട്ടിക്കുറയ്ക്കാന്‍ സാധ്യതയുള്ള ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) നയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്.

ടെസ്ലയെയും മറ്റ് ആഗോള വാഹന നിര്‍മ്മാതാക്കളെയും ഇന്ത്യയില്‍ ഉല്‍പ്പാദന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി ആകര്‍ഷിക്കുന്നതിനുള്ള ശ്രമമായാണ് ഈ നീക്കം കാണുന്നത്. ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് ഒരു വര്‍ഷത്തിലേറെയായി ടെസ്ല കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ഉയര്‍ന്ന ഇറക്കുമതി തീരുവ കാരണമാണ് അത് നടക്കാത്തത്. ഇത്തരമൊരു നയം സ്വീകരിക്കുകയാണെങ്കില്‍, അത് ഇറക്കുമതി ചെയ്ത ഇവികളുടെ വിലയില്‍ ഗണ്യമായ കുറവുണ്ടാക്കും.

ടെസ്ലയ്ക്കപ്പുറം ആഗോള വാഹന നിര്‍മ്മാതാക്കള്‍ക്ക് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ വിപണിയിലേക്ക് രംഗപ്രവശേനം ചെയ്യാനും ഇത് വഴി തുറക്കും. മൊത്തം കാര്‍ വില്‍പ്പനയുടെ രണ്ട് ശതമാനം മാത്രമതാണ് ഇവിടെ ഇവി വില്‍പ്പന. എന്നിരുന്നാലും വിപണി അതിവേഗം വളരുന്നുണ്ട്. പ്രാദേശികമായി നിര്‍മിക്കാന്‍ പോകുന്ന എന്‍ട്രി ലെവല്‍ കാര്‍ മാത്രമല്ല അതിന്റെ മുഴുവന്‍ മോഡലുകളും ഇന്ത്യയില്‍ വില്‍ക്കാന്‍ പുതിയ നയം ടെസ്‌ലയെ സഹായിക്കും.

മറ്റ് രാജ്യങ്ങളും ഇവി നിര്‍മ്മാണ പ്രതിബദ്ധത വര്‍ദ്ധിപ്പിക്കുന്നതിന് സമാനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഇന്തോനേഷ്യ ഇവി നിര്‍മ്മാതാക്കളെ രാജ്യത്ത് നിക്ഷേപത്തിനായി ആകര്‍ഷിക്കാന്‍ ഇറക്കുമതി തീരുവ 50% ല്‍ നിന്ന് പൂജ്യം ശതമാനമായി കുറയ്ക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ടെസ്ലയെ കൂടാതെ ചൈനീസ് ഇവി ഭീമനായ BYD-യെ കൂടി രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.

ഇവികളുടെ 100% ഇറക്കുമതി നികുതി കുറയ്ക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് 2021-ലാണ് ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല ഇന്ത്യന്‍ പ്രവേശനത്തിന് ആദ്യം താല്‍പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ കമ്പനി ആദ്യം പ്രാദേശിക ഉല്‍പ്പാദനത്തില്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെ ചര്‍ച്ചകള്‍ വഴിമുട്ടി. എന്നാല്‍ അടുത്ത കാലത്തായി സ്ഥിതിഗതികളില്‍ മാറ്റം വന്നു.

ഒരു പ്രാദേശിക ഫാക്ടറി സ്ഥാപിക്കാനും നിലവിലെ എന്‍ട്രി മോഡലിനേക്കാള്‍ 25% വിലക്കുറവില്‍ 24,000 ഡോളര്‍ വിലയുള്ള ഒരു പുതിയ ഇവി നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ടെസ്‌ല കേന്ദ്ര സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കി. പുതിയ എന്‍ട്രി ലെവല്‍ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നതോടൊപ്പം വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്. അമേരിക്കക്ക് പുറത്ത് ടെസ്ലയ്ക്ക് നിലവില്‍ ചൈനയിലെ ഷാങ്ഹായില്‍ ഒരു വമ്പന്‍ ഇവി പ്ലാന്റുണ്ട്.

More from DriveSpark

Article Published On: Tuesday, October 17, 2023, 8:30 [IST]
English summary
Tesla saves owner life from israel hamas soldier claims post goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X